ചാത്തന്നൂർ: ഭക്ഷ്യസുരക്ഷയിൽകേരളം മുന്നേറാൻ വിദ്യാർത്ഥികൾ പാടത്തേക്കിറങ്ങണമെന്ന് ചാത്തന്നൂർ എസിപി ജവഹർജനാർദ് പറഞ്ഞു.പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ്പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കടമ്പാട്ടുകോണം പേരൂർകാവ് ഏലായിൽ സംഘടിപ്പിച്ച കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ അമൃത സ്കൂളിലെ കേഡറ്റുകൾ കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏലായിലെ കാട് മൂടിയ പാടം ഏറ്റെടുത്ത് നാല്മാസം മുമ്പാണ് വിദ്യാർത്ഥികൾ വിത്തെറിഞ്ഞത്. വിദ്യാർത്ഥികളുടെ പ്രയത്നം കണ്ട് നാട്ടുകാരും പ്രവർത്തനങ്ങളിൽ പങ്കാളികളായതോടെ വിളവെടുപ്പ് അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറുകയായിരുന്നു. കവി ബാബുപാക്കനാർ ചൊല്ലികൊടുത്ത കൊയത്ത് പാട്ട് ഏറ്റുപാടി വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് കതിർമണികൾ കൊയ്തെടുത്തു.ചടങ്ങിൽ പാരിപ്പള്ളി എസ്ഐ രാജേഷ്,പിറ്റിഎ പ്രസിഡന്റ് രാധാകൃഷ്ണൻ,സിപിഒമാരായ സുഭാഷ്ബാബു,ബിന്ദു,ഡിഐ മാരായ രാജേഷ്,ബിന്ദു.കെ,അദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
Read MoreCategory: Kollam
പിതാവിന്റെ മുന്നിൽവെച്ച് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ; കലയപുരം സ്വദേശി ഷിബുവാണ് അറസ്റ്റിലായത്
ചാത്തന്നൂർ: പിതാവിന്റെമുന്നിൽ വച്ച് യുവാവിനെ മദ്യപാന സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ മൂന്ന് പ്രതികളിൽ ഒരാളെ ചാത്തന്നൂർ പോലീസ് പിടികൂടി. കൊട്ടാരക്കര കലയപുരം സ്വദേശി ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്.ഇവർ സഞ്ചരിച്ചിരുന്ന യമഹ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ചാത്തന്നൂർ എസിപി ജവഹർജനാർദ് പറഞ്ഞു. കൊലപാതകുമായി ബന്ധപ്പെട്ട് നേരത്തേ നാല് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേർ ഒളിവിലാണ്. ഒളിവിലുള്ള രണ്ട് പേരിൽ ഒരാൾ ഇപ്പോൾ അറസ്റ്റിലായ ഷിബുവിന്റെ സഹോദരനാണ്.മരുതിക്കോട് ചരുവിളപുത്തൻവീട്ടിൽ ബൈജു (24), അനിതഭവനിൽ അജിത് (24), വിളയിൽ രഞ്ജു (24), ചരുവിളപുത്തൻവീട്ടിൽ വിജേഷ് (24)എന്നിവരെ സംഭവത്തിന്റെ അടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 12ന് രാത്രി ഏഴരയോടെ മദ്യപിക്കുന്നതിനായി പൊതുകിണറ്റിൽ നിന്ന് വെളളം എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികളും ശ്യാമിന്റെ പിതാവ് ശശിയുമായി വീടിന് സമീപം വാക്ക് തർക്കം ഉണ്ടായിരുന്നു.…
Read Moreപ്രേമചന്ദ്രനെ ഒതുക്കാൻ അരയും തലയും മുറുക്കി സിപിഎം; പ്രതീക്ഷയോടെ ബിജെപി
രാജീവ് ഡി. പരിമണം കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും കൊല്ലത്ത് എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാട്ടം തുടങ്ങി. സിപിഎം നേതാവായ എംഎ ബേബിയെ മുട്ടുകുത്തിച്ച് മികച്ച പാർലമെന്റേറിയനായി പുരസ്കാരങ്ങളുടെ ആരവങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ജനകീയനായ പ്രേമചന്ദ്രൻതന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. ഔദ്യോഗിക പ്രഖ്യാപനം പാർട്ടിയിൽനിന്നും യുഡിഎഫും കേന്ദ്രങ്ങളിൽനിന്നും വന്നതോടെ ബൂത്തുതല പ്രവർത്തനങ്ങൾ കുറെക്കൂടി ഉഷാറായി. എതിരാളിയായി പാർട്ടിപരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന സിപിഎം മുൻജില്ലാസെക്രട്ടറിയായ കെ.എൻ ബാലഗാപാലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്തു വരുന്നതെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാർഥി ചിത്രം വ്യക്തമല്ലെങ്കിലും പാർട്ടി പ്രവർത്തനം ശക്തമാണ്. ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പ് കടന്നുവരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നിൽ ചുക്കാൻ പിടിച്ചത് പ്രേമചന്ദ്രനാണെന്ന് സിപിഎം കരുതുന്നു. അതിന്റെ ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്പോൾ ആർഎസ്പി സിപിമ്മിനെ പ്രതിരോധിക്കാനുള്ള നീക്കംതുടങ്ങികഴിഞ്ഞു. എൽഡിഎഫ് സർക്കാർ ഭരണരംഗത്ത് തികഞ്ഞ…
Read Moreരണ്ടു വർഷം കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടായതായി മന്ത്രി കെ രാജു
ചവറ: കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി കെ രാജു പറഞ്ഞു. പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച നാല് കോടി രണ്ട് ലക്ഷം രൂപയുടെ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ യജ്ഞം പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള എല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാർ സ്കൂളുകൾക്കൊപ്പം എയ്ഡഡ് സ്കൂളിനും തുല്യമായ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട് . സംസ്ഥാനത്ത് 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി.രണ്ടുവർഷം കഴിഞ്ഞപ്പോൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചു. പൂർവ വിദ്യാർഥിസംഘടനകൾ വഴിയും മറ്റു വ്യക്തികൾ…
Read Moreകാട്ടുപന്നിയെ കൊന്ന് മാംസം വിറ്റ കേസ്; സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിൽ
കുളത്തൂപ്പുഴ: കാട്ടുപന്നിയെ കൊന്ന് വിൽപന നടത്തിയ സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ വനപാലകർ അറസ്റ്റുചെയ്തു. കുളത്തൂപ്പുഴ അമ്പതേക്കർ നവാസ് മൻസിലിൽ പാറാൻ (ബാബു-45)വാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാസങ്ങൾക്ക് മുമ്പ് നെടുവണ്ണൂർ കടവിലെ മീൻമൂട്ടി ഭാഗത്തെ കുട്ടിവനത്തിൽ തീറ്റയിൽ പടക്കം വച്ചാണ് പന്നിയെ കൊന്നത്. മറ്റ് പ്രതികൾ പിടിയിലായെങ്കിലും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളള ബാബു വനപാലകരെ വെട്ടിച്ച് കടക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റർ സജിമോൻ, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ എ.ജോസുകുട്ടി, എസ്.മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Read Moreകൊല്ലം പാർലമെന്റ്സീറ്റിൽ എൻകെ പ്രേമചന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി ഡിസിസി; തങ്ങളുടെ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് എ എ അസീസ്
എം .ജെ ശ്രീജിത്ത് തിരുവനന്തപുരം: കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെ ആർ എസ്പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസിന് കടുത്ത അതൃപ്തി. മുന്നണി കൂടി ചർച്ച ചെയ്ത് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏകപക്ഷീയമായി ആർ.എസ്.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ കൊല്ലം ഡിസിസിയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. യൂത്തു കോൺഗ്രസും കെഎസ്.യുവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസന്റെ കൊല്ലം ജില്ലാ കമ്മറ്റി ഔദ്യോഗികമായി തന്നെ ഡി.സി.സി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ സിറ്റിംഗ് എപി കൂടിയായ എൻകെ പ്രേമചന്ദ്രൻ മത്സരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചത്. കൊല്ലത്തെ കോൺഗ്രസ് നേതൃത്വത്തിനോട് ആലോചിക്കാതെയുള്ള പ്രഖ്യാപനത്തിനെതിരെ ശക്തമായ രീതിയിലാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇതിനെതിരെ കൊല്ലം ഡി.സി.സി ഭാരവാഹികൾ കെ.പി.സി.സി നേതൃത്വത്തെ പ്രതിഷേധം ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. എൻ.കെ പ്രേമചന്ദ്രനെ കൊല്ലത്ത്…
Read Moreതള്ളൽ തുടരുന്നു; ആലപ്പാട് ഖനനത്തിലും വി.എസിനെ തള്ളി സിപിഎം; ഖനനം നിർത്തേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ്
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ സമരം ശക്തമാകുന്നതിനിടെ ഖനനം നിര്‍ത്തിവെക്കേണ്ടതില്ലെന്ന നിലപാടുമായി സിപിഎം. ഖനനം നിര്‍ത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖനനം നിര്‍ത്തിയാല്‍ ഐആര്‍ഇ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ സെക്രട്ടറിയേറ്റ് അതേസമയം തന്നെ, പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും നിലപാടെടുത്തു. പ്രശ്നപരിഹാരത്തിന് തുടര്‍ ചര്‍ച്ചകൾ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ നിലപാട് പോലും തള്ളിയാണ് ഖനനം നിർത്താനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഖനനം നിര്‍ത്തണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. നേരത്തെ, ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു. ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. എന്നാല്‍, ഈ ചര്‍ച്ച പരാജയപ്പെടുകായായിരുന്നു. ആലപ്പാട്ടെ സീ വാഷിങ് നിര്‍ത്താമെന്ന്…
Read Moreകരുണാലയത്തിലെ അമ്മമാർക്ക് വിരുന്നൊരുക്കി അമൃതാ സ്കൂളിലെ സ്റ്റുഡൻസ് പോലീസ്
ചാത്തന്നൂർ: ആരോരുമില്ലാത്ത അമ്മമാർക്ക് ആതിഥ്യമരുളി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ശ്രദ്ധേയരായി.സ്കൂളിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചാത്തന്നൂർ കരുണാലയത്തിലെ അമ്മമാർക്കാണ് വിദ്യാർത്ഥികൾ ഭക്ഷണവും വസ്ത്രവും നല്‍കിയത്. സ്റ്റുഡൻസ് പോലീസ് എഡിഎൻഒ സോമരാജൻ അമ്മമാർക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ലൈല ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പിടിഎ പ്രസിഡന്റ് രാധാകൃഷ്ണൻ,സുന്ദരേശൻ,പാരിപ്പള്ളി എസ്ഐ രാജേഷ്,ശ്രീകുമാർ, പ്രഥമാദ്ധ്യാപിക ലത,വാക്കനാട്സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും വടംവലി മത്സരവും നടന്നു.കരുണാലയത്തിലെ സുധാമ്മ പതാക താഴ്ത്തിയതോടെ ക്യാമ്പിന് സമാപനമായി. സിപിഒമാരായ സുഭാഷ്ബാബു,ബിന്ദു,ഡിഐമാരായ രാജേഷ്,ബിന്ദു എന്നിവർ നേതൃത്വം നല്കി.
Read Moreപത്തനാപുരത്ത് കാത്തിരിപ്പ് കേന്ദ്രമില്ല ; യാത്രക്കാർ പൊരിവെയിലത്ത്
പത്തനാപുരം : തിരക്കേറിയ പത്തനാപുരം ടൗണില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രമില്ല.വേനല്‍ ശക്തമാകുന്നതോടെ പൊതുജനം ദുരിതത്തിലാകുന്നു.കിഴക്കൻ മേഖലയിലെ പ്രധാന കേന്ദ്രമായ പത്തനാപുരത്ത് ദിവസേന ആയിരകണക്കിനാളുകളാണ് വന്ന് പോകുന്നത്.എന്നാൽ ഇവർക്കാവശ്യമായ യാതൊരു അടിസ്ഥാനസൗകര്യങ്ങളും പത്തനാപുരത്തില്ല. പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം എന്നീ ജില്ലകളിലേക്ക് പോകുന്നതിനായി ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അടക്കം നിരവധി പേര് പത്തനാപുരത്തേക്ക് ദിവസേന എത്തുന്നുണ്ട്.ഇതിനു പുറമെ അന്യസംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും ഇവിടെ എത്തുന്നു.കിഴക്കൻ മേഖലയിൽ പുലർച്ചെ സജീവമാകുന്ന ഏക മാർക്കറ്റും പത്തനാപുരത്തെതാണ്.പുനലൂര്‍,പത്തനംതിട്ട,അടൂര്‍,കൊട്ടാരക്കര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കായി നാല് ബസ് സ്റ്റോപ്പുകളാണ് ടൗണില്‍ ഉള്ളത്. എന്നാല്‍ ഇവിടെ ഒന്നും തന്നെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഇല്ല.സ്ത്രീകളും കുട്ടികളും അടക്കം ദിനംപ്രതി നിരവധിയാളുകള്‍ വെയിലേറ്റ് പാതയോരങ്ങളില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കുകയാണ്.കല്ലുംകടവില്‍ സ്വകാര്യബസുകള്‍ക്കായി സ്റ്റാന്റും കാത്തിരിപ്പ് കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാൽ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കാത്തതിനാല്‍ യാത്രക്കാര്‍ക്ക് അതും പ്രയോജനപ്രദമാകുന്നില്ല. കല്ലുംകടവില്‍ ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവർമ്മാർ കാത്തിരിപ്പ് കേന്ദ്രം കൈയടക്കി വെച്ചിരിക്കുകയാണന്ന ആക്ഷേപവും ഉണ്ട്.…
Read Moreവൃദ്ധയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ; അറുപതുകാരനായ പ്രതിയ്ക്കെതിരേ സ്ത്രീകളെ ശല്യം ചെയ്തതിന് കേസുള്ളതായി പോലീസ്
ചാത്തന്നൂർ: എഴുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറും ഒാട്ടോറിക്ഷാ തൊഴിലാളിയുമായ വേളമാനൂർ കുന്നുപുറത്ത് വീട്ടിൽ മോഹനനെ (60) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വൃദ്ധയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പീഡനത്തിനിരയാക്കിയത്. റബർ ടാപ്പിംഗിന് പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോൾ അവശയായ നിലയിൽ മാതാവിനെ കാണുകയും പൊലീസിൽ പരാതി അറിയിക്കുകയുമായിരുന്നു. തുടർന്ന് വേളമാനൂർ ഒാട്ടോ സ്റ്റാൻഡിൽ നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തത് സംബന്ധിച്ച് മോഹനനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പാരിപ്പള്ളി എസ്.ഐ രാജേഷ് പറഞ്ഞു.
Read More