ക​തി​ര​ണി​ഞ്ഞ ചോ​ല​യി​ല്‍ പാ​ട​ശേ​ഖ​ര​ത്ത്‍ കൊ​യ്ത്തു​ത്സ​വം; കൊയ്ത്ത് അനുഭവങ്ങളിൽ പങ്കുചേർന്ന് വിദ്യാർഥികളും

കൊല്ലം : തേ​വ​ല​ക്ക​ര​യി​ലെ ചോ​ല​യി​ല്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ വീ​ണ്ടും നെ​ല്‍​ക്കൊ​യ്ത്ത്. ക​ഴി​ഞ്ഞ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലാ​ണ് ത​രി​ശാ​യി കി​ട​ന്ന ര​ണ്ട് ഹെ​ക്ട​റി​ല്‍ വി​ത്തി​റ​ക്കി​യ​ത്. പാ​ക​മാ​യ ക​തി​രു​ക​ള്‍ എ​ന്‍. വി​ജ​യ​ന്‍​പി​ള്ള എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​യ്തെ​ടു​ത്തു. അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും എ​ന്‍.​എ​സ.്എ​സ് വോ​ള​ന്‍റിയേ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് കൊ​യ്ത്ത് ഉ​ത്സ​വ​മാ​ക്കി​യ​ത്.

കൊ​യ്ത്തി​ന്റെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ളി​ലേ​ക്ക് പു​തു​ത​ല​മു​റ​യെ കൊ​ണ്ടു​വ​രു​ന്ന​തി​ന് കൂ​ടി സ​ഹാ​യ​ക​മാ​യി നെ​ല്‍​ക്കൊ​യ്ത്ത്. ആ​ത്മ ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ത്തു​പേ​ര​ട​ങ്ങി​യ സം​ഘം ഉ​മ ഇ​ന​ത്തി​ല്‍​പ്പെ​ട്ട വി​ത്തി​റ​ക്കി തു​ട​ങ്ങി​യ കൃ​ഷി നൂ​റു​മേ​നി​യാ​ണ് വി​ള​ഞ്ഞ​ത്. വി​ത്തും കൂ​ലി​ച്ചി​ല​വും വ​ഹി​ച്ച​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. കീ​ട നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള മ​രു​ന്നു​ക​ള്‍ കൃ​ഷി​വ​കു​പ്പ് ല​ഭ്യ​മാ​ക്കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ത​ങ്ക​മ​ണി​പ്പി​ള്ള, തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഐ. ​ശി​ഹാ​ബ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സേ​തു​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മും​താ​സ്, മ​റ്റ് അം​ഗ​ങ്ങ​ള്‍, കൃ​ഷി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ബി​നീ​ഷ, എ​ന്‍.​എ​സ.്എ​സ.് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Related posts