ല​ഹ​രി വി​ൽ​പ​ന​ക്കാ​ർ​ക്ക് പിടിവീഴും;  ഇനി ഹെ​ക്ട​ർ മ​ണ​ത്തു പി​ടി​ക്കും

കൊ​ട്ടാ​ര​ക്ക​ര: റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ ല​ഹ​രി വി​ൽ​പ​ന​ക്കാ​രെ മ​ണ​ത്ത് ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​നി ഹെ​ക്ട​ർ എ​ന്ന പോ​ലീ​സ് നാ​യ​യും ഉ​ണ്ടാ​വും. ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ വി​ദ​ഗ്ധ​മാ​യി മ​ണ​ത്തു ക​ണ്ടു പി​ടി​ക്കാ​ൻ ക​ഴി​വു​ള്ള ഹെ​ക്ട​ർ എ​ന്ന പോ​ലീ​സ് നാ​യ ഇ​ന്ന​ലെ സേ​ന​യി​ൽ ചു​മ​ത​ല​യേ​റ്റു. റൂ​റ​ൽ പോ​ലീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​പ്പോ​ൾ സേ​വ​ന​ത്തി​ലു​ള്ള അ​ർ​ജു​ൻ എ​ന്ന പോ​ലീ​സ് നാ​യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഹെ​ക്ട​ർ ചു​മ​ത​ല​യേ​റ്റ​ത്. ഇ​പ്പോ​ൾ പ​തി​ന​ഞ്ചു മാ​സം പ്രാ​യ​മു​ള്ള ഹെ​ക്ട​ർ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് റൂ​റ​ൽ പോ​ലീ​സി​ന് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ സേ​ന വി​ല​യ്ക്കു വാ​ങ്ങി​യ​താ​ണ്. മ​യ​ക്കു​മ​രു​ന്നും ല​ഹ​രി വ​സ്തു​ക്ക​ളും എ​വി​ടെ ഒ​ളി​പ്പി​ച്ചി​രു​ന്നാ​ലും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം ഹെ​ക്ട​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ ത​ന്നെ റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും 43 കി​ലോ ക​ഞ്ചാ​വ് ഹെ​ക്ട​ർ ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞു. താ​മ​സി​യാ​തെ കൂ​ടു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ഹെ​ക്ട​റി​നെ…

Read More

മുഖ്യമന്ത്രി തെ​റ്റു​തി​രു​ത്തി വി​ശ്വാ​സി​ക​ളോ​ടൊ​പ്പം നി​ല്‍​ക്ക​ണമെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എംഎ​ല്‍എ

കൊട്ടാരക്കര: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ റി​വ്യൂ ഹ​ര്‍​ജി​ക​ള്‍ സു​പ്രിം​കോ​ട​തി ജ​നു​വ​രി 22 ന് തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം സു​ഗ​മ​മാ​യി ന​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​നു​ള്ള ആ​ര്‍​ജവം കാ​ട്ട​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍എ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ ജന്മദി​ന ച​ട​ങ്ങു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്നു​വെ​ങ്കി​ലും നെ​ഹ്റു എ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യ ഭ​ര​ണാ​ധി​കാ​രി​യും നേ​താ​വു​മാ​യി​രു​ന്നു. ലോ​ക​ത്ത് കു​ട്ടി​ക​ള്‍ എ​റെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു രാ​ഷ്ട്രീ​യ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ത് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു മാ​ത്ര​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മദി​ന​മാ​യ ശി​ശു​ദി​നം പോ​ലും അ​വ​ഗ​ണി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. നെ​ഹ്റു​വി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​യ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളും, സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളും, ദേ​ശീ​യ സു​ര​ക്ഷ പ​ദ്ധ​തി​ക​ളും വി​ദേ​ശ ന​യ​വു​മാ​ണ് ഇ​ന്ത്യ​യെ…

Read More

ശബരിമല സീസൺ;  ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന: അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി

കൊ​ല്ലം :  കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലു പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ വാ​ടി, ത​ങ്ക​ശേ​രി, ആ​ൽ​ത്ത​റ​മൂ​ട് ,ല​ക്ഷ്മി​ന​ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .അ​ഞ്ച് ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​റ്റ ഹോ​ട്ട​ലു​ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജ​യ​കു​മാ​ർ, ജൂ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

Read More

ഒറ്റത്തവണ നികുതി; ടാക്‌സികള്‍ക്ക് തവണകളായി അടയ്ക്കാം

കൊ​ല്ലം: 2014 ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 15 വ​ര്‍​ഷ​ത്തെ ഒ​റ്റ​ത്ത​വ​ണ നി​കു​തി​ക്ക് പ​ക​രം അ​ഞ്ച് വ​ര്‍​ഷ​ത്തെ നി​കു​തി അ​ട​ച്ച​വ​ര്‍​ക്കും ബാ​ക്കി 10 വ​ര്‍​ഷ​ത്തെ നി​കു​തി ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാം. 10 വ​ര്‍​ഷ​ത്തെ നി​കു​തി​യും 2018 ന​വം​ബ​ര്‍ 30 വ​രെ​യു​ള്ള അ​ധി​ക നി​കു​തി​യും പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക മൂ​ന്നു ഗ​ഡു​ക്ക​ളാ​യി അ​ട​യ്ക്കാം. ആ​ദ്യ​ഗ​ഡു 30 ന​ക​വും ര​ണ്ടാം ഗ​ഡു 2019 ജ​നു​വ​രി 30 ന​ക​വും മൂ​ന്നാം ഗ​ഡു മാ​ര്‍​ച്ച് 30 ന​ക​വും അ​ട​യ്ക്ക​ണം.10 വ​ര്‍​ഷ​ത്തെ ബാ​ക്കി​യു​ള്ള നി​കു​തി​യു​ടെ ആ​ദ്യ​ത്തെ ര​ണ്ട് വ​ര്‍​ഷ​ത്തെ നി​കു​തി​യു​ടെ 50 ശ​ത​മാ​നം ആ​ണ് അ​ധി​ക നി​കു​തി. 10 വ​ര്‍​ഷ​ത്തെ ആ​കെ നി​കു​തി​യു​ടെ 15 ശ​ത​മാ​ന​മാ​ണ് പ​ലി​ശ. മോ​ട്ട​ര്‍ ക്യാ​ബ് ടൂ​റി​സ്റ്റ് ടാ​ക്‌​സി എ​ന്നി​വ​യ്ക്കു​ള്ള ബാ​ക്കി 10 വ​ര്‍​ഷ​ത്തെ നി​കു​തി ഒ​രു​മി​ച്ചോ ത​വ​ണ​ക​ളാ​യോ അ​ട​യ്ക്കാം. ആ​ദ്യ ഗ​ഡു 30…

Read More

മാ​താ​പി​താ​ക്ക​ളാ​ണ് മ​ക്ക​ളു​ടെ ആ​ദ്യ ഗു​രു; ബ​ഹു​മാ​നി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണി​ന്നു​ള്ള​തെന്ന് സൂ​സ​ന്‍ കോ​ടി

പ​ത്ത​നാ​പു​രം: മാ​താ​പി​താ​ക്ക​ളാ​ണ് മ​ക്ക​ളു​ടെ ആ​ദ്യ ഗു​രു​വെ​ന്നും അ​ച്ഛ​ന​ന്മ​മാ​രി​ല്‍ നി​ന്നും നേ​ടു​ന്ന അ​റി​വു​ക​ളാ​ണ് ഒ​രു കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സൂ​സ​ന്‍ കോ​ടി. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന 1412-ാം ഗു​രു​വ​ന്ദ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. മാ​താ​പി​താ​ക്ക​ളെ​യും ഗു​രു​ക്ക​ന്മാ​രെ​യും ബ​ഹു​മാ​നി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണി​ന്നു​ള്ള​ത്. വൃ​ദ്ധ​രാ​യ അ​ച്ഛ​ന​മ്മ​മാ​ര്‍ ഉ​പ​യോ​ഗ​ശൂ​ന്യ​രാ​ണെ​ന്ന ധാ​ര​ണ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ക​യാ​ണെ​ന്നും മ​ക്ക​ളെ വ​ള​ര്‍​ത്തി വ​ലു​താ​ക്കി ഉ​ന്ന​ത നി​ല​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ അ​ധി​ക​പ്പ​റ്റാ​കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ല്‍ പോ​ലും ഒ​റ്റ​പ്പ​ട്ടു​ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​റി​വ​രി​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ന​മ്മു​ടെ ജീ​വി​ത്തി​ലു​ണ്ടാ​കു​ന്ന ദുഃ​ഖ​ങ്ങ​ള്‍ മാ​റ്റു​വാ​ന്‍ നാം ​ത​ന്നെ​യാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്ത് പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ലും അ​തി​ല്‍ പ​ത​റാ​തെ ജീ​വി​ത​ത്തി​ല്‍ മു​ന്നേ​റാ​ന്‍ ക​ഴി​യു​മ്പോ​ഴാ​ണ് വി​ജ​യ​മു​ണ്ടാ​വു​ക. സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രി​ക്ക​ണം ന​മ്മു​ടെ ല​ക്ഷ്യം. നാം ​എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തും ന​മു​ക്ക് ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​ത് ന​മ്മ​ള്‍…

Read More

കാ​യി​ക​രം​ഗ​ത്തോ​ട് ആ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി  എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ വ​രുമെന്ന് മ​ന്ത്രി

കൊല്ലം: കാ​യി​ക​രം​ഗ​ത്തോ​ട് ആ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ഇ​നി എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര കാ​യി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ സ്‌​പോ​ര്‍​ട്‌​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ര​ന്ത​നി​വാ​ര​ണ-​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, പാ​ലി​യേ​റ്റി​വ് കെ​യ​ര്‍, ശു​ചീ​ക​ര​ണ വൈ​ദ​ഗ്ധ്യം തു​ട​ങ്ങി​യ​വ​യു​ള്ള യു​വ​ജ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള യൂ​ത്ത് വൊ​ള​ന്റി​യ​ര്‍ ഫോ​ഴ്‌​സ് സം​സ്ഥാ​ന​ത്ത് രൂ​പീ​ക​രി​ക്കും. ഒ​രു ല​ക്ഷം പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ​രി​ശീ​ല​ന​വും ന​ല്‍​കും. പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ യു​വ​ജ​ന-​കാ​യി​ക ക്ല​ബ്ബു​ക​ളു​ടെ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലും കൗ​ണ്‍​സി​ലു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. കാ​യി​ക മേ​ഖ​ല​യി​ല്‍ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​യി​ക രം​ഗ​ത്തെ ജ​ന​കീ​യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 300 ക്ല​ബു​ക​ള്‍​ക്കു​ള്ള സ്‌​പോ​ര്‍​ട്‌​സ് കി​റ്റു​ക​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍,…

Read More

മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യുടെ ചികിത്‌സയ്ക്ക്  സ്റ്റു​ഡ​ന്‍റ് പോ​ലീ​സിന്‍റെ സ​ഹാ​യം;  സിറ്റിസ്കൂളുകളിലെ എ​സ്.​പി.​സി സ്കൂ​ളു​ക​ളി​ൽ നി​ന്നാണ് പണം സ്വരൂപിച്ച് മാതൃകയായത്

കൊല്ലം : മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​യ സിം​ല​യു​ടെ ചി​കി​ത്സ​ക്കാ​യി കൊ​ല്ലം സി​റ്റി​യി​ലെ എ​സ്.​പി.​സി സ്കൂ​ളു​ക​ളി​ൽ നി​ന്നും എ​സ്​പി.​സി കേ​ഡ​റ്റു​ക​ൾ സ​മാ​ഹ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ ചി​കി​ത്സാ സ​ഹാ​യ​നി​ധി ഇ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ബ​ഹു: കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​പി.​കെ മ​ധു വിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​മ്മ​യ്ക്ക് കൈ​മാ​റി. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ശ്രീ​മ​തി വി​ജ​യാ​ഫ്രാ​ൻ​സി​സ്, ഭ​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും എ​സ്.​പി.​സി നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ​എ​ൻ രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫി​സ​ർ വൈ. ​സോ​മ​രാ​ജ്, കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​പെ​ക്ട​ർ ​വി​നോ​ദ്ച​ന്ദ്ര​ൻ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ​ഷി​ബു​പീ​റ്റ​ർ, എ​സ്.​പി.​സി ചാ​ർ​ജ്ജ് വ​ഹി​ക്കു​ന്ന ടീ​ച്ച​ർ അ​ർ​ച്ച​ന, പിടിഎ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Read More

തകർന്ന് തരിപ്പണമായ  കൊല്ലം -തിരുമംഗലം പാതയിൽ അറ്റകുറ്റപണികൾ തുടങ്ങി

കു​ന്നി​ക്കോ​ട് : കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു.​ദേ​ശീ​യ പാ​ത​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര മു​ത​ല്‍ പു​ന​ലൂ​ര്‍ വ​രെ​യു​ള്ള ഭാ​ഗം ത​ക​ര്‍​ന്ന് കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും അ​ഗാ​ധ ഗ​ര്‍​ത്ത​ങ്ങ​ളും രൂ​പ​പ്പെ​ട്ടി​രു​ന്നു.​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ്ലൈ​ന്‍ തു​ട​ര്‍​ച്ച​യാ​യി പൊ​ട്ടി​യ​തും റോ​ഡ് ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടി.​ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ കു​ഴി​യ​ട​പ്പ് ന​ട​ത്തു​ന്ന​ത​ല്ലാ​തെ വ​ര്‍​ഷ​ങ്ങ​ളാ​യി മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.​അ​ന്യ​സം​സ്ഥാ​ന ച​ര​ക്കു ലോ​റി​ക​ള​ട​ക്കം ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​ശ​ബ​രി​ബൈ​പാ​സി​ന്‍റെ ഭാ​ഗ​മാ​യ പാ​ത അ​ന്യ​സം​സ്ഥാ​ന തീ​ര്‍​ത്ഥാ​ട​ക​രു​ള്‍​പ്പെ​ടെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ്. കൊ​ട്ടാ​ര​ക്ക​ര​യ്ക്കും,പു​ന​ലൂ​രി നു​മി​ട​യി​ലു​ള്ള ഭാ​ഗ​മാ​ണ് യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്ന ത​ര​ത്തി​ല്‍ ത​ക​ര്‍​ന്നി​രു​ന്ന​ത്.​അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ യിലധി​ക​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ആ​ണെ​ങ്കി​ലും,മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ വീ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്നുണ്ട്.

Read More

സ്കൂ​ളി​ൽ​നി​ന്ന് വിനോദയാത്ര പോ​യ സം​ഘ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 23 കുട്ടികളെ മൈസൂരിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കൊ​ല്ലം : സ്കൂ​ളി​ൽ​നി​ന്ന് ടൂ​റി​നു​പോ​യ സം​ഘ​ത്തി​ലെ കു​ട്ടി​ക​ളി​ൽ 23പേ​ർ​ക്ക് നേ​രി​യ തോ​തി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി വി​വ​രം. അ​ഞ്ച​ൽ ഗ​വ.​എ​ച്ച്എ​സി​ൽ​നി​ന്ന് പോ​യ 220 കു​ട്ടി​ക​ളി​ൽ 23പേ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി വി​വ​രം ല​ഭി​ച്ച​ത്. ഛർ​ദി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കു​ട്ടി​ക​ളെ മൈ​സൂ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ടൂ​റി​ന് പോ​യ​ത്. നാ​ളെ മ​ട​ങ്ങി​യെ​ത്തും.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് മധ്യവയസ്കൻ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ചു; സംഭവത്തിൽ  മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചു​വേ​ളി: തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ൽ മധ്യവയസ്കനെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ൻ (എ​റി​ക്ക്-52) ആണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കൊലപാതക കാരണം അറിവായിട്ടില്ല. നേ​ര​ത്തെ, കു​രി​ശ​പ്പ​നും നാ​ട്ടു​കാ​രി​ൽ ചി​ല​രും വാ​ക്കു​ത​ർ​ക്കം ന​ട​ന്നി​രു​ന്ന​താ​യി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Read More