പുനലൂർ: എൻഡിഎ പിറവന്തൂർ പാഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയിൽ പത്ര സമ്മേളനം നടത്തിയ ധന്യാ വിജയന്റെ പുനലൂർ വെട്ടിത്തിട്ടയിലെ വസതിയിലേക്ക് നാമജപയാത്ര നടത്തി. വെട്ടിത്തിട്ട ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ധന്യവിജയന്റെ വീട്ടുപടിക്കൽ പോലീസ് തടഞ്ഞു. മാർച്ചിന് ബിജെപി എൻ ഡി എ നേതാക്കളായ എലിക്കാട്ടൂർ രാജേന്ദ്രകുമാർ, ആർ.രതീഷ്, വിശ്വനാഥൻ ആചാരി, ശിവദാസൻപിള്ള, ദീപ, കൃഷ്ണകുമാരി, സുകു.പി.ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kollam
കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല ;രോഗികള്‍ വലയുന്നു; നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ
കുളത്തുപ്പുഴ : കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയെ അഞ്ചല്‍ ബ്ലോക്ക് പഞ്ചയാത്ത് പൂര്‍ണ്ണമായും അവഗണിക്കുകയാണ്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തത് നാളുകളായി പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ പാരതിക്ക് അധികൃതര്‍ നല്‍കുന്നത് അവഗണന മാത്രമാണ്. ആദിവാസികള്‍ അടക്കം നിത്യവും നൂറുകണക്കിന് ജനങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ആകെയുള്ളത് മൂന്ന് ഡോക്ടര്‍മാരാണ്. എന്നാല്‍ ഏറ്റവുമധികം തിരക്കുള്ള തിങ്കളാഴ്ച ആശുപത്രിയില്‍ ആകെയുണ്ടായിരുന്നത് ഒരു ഡോക്ടര്‍ മാത്രം. മുന്നൂറിലധികം എത്തിയ രോഗികളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ മാത്രം ആയതോടെ രാവിലെ മുതല്‍ ടോക്കന്‍ എടുത്തു കാത്തിരുന്നവര്‍ മണിക്കൂറുകള്‍ കാത്തിരുന്നു വലഞ്ഞു. കുട്ടികളുമായി എത്തിയവരാണ് ഏറെ ബുധിമുട്ടിലായത്. മറ്റ് ഡോക്ടര്‍മാര്‍ പരിശീലനത്തിന് പോയിരിക്കുന്നു എന്ന മറുപടിയാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്ക് പുറമേ ലാബിലും ഫാര്‍മസിയിലും മാസങ്ങളായിട്ടുള്ളത് ഒരാള്‍ മാത്രമാണ്. മണിക്കൂറുകള്‍ കാത്തിരുന്ന് ഡോക്ടറെ കണ്ടു…
Read Moreശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നത് സർക്കാരിന്റെ അജണ്ടയല്ലെന്ന് കെ.പ്രകാശ്ബാബു
കുളത്തൂപ്പുഴ: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് ഒരു സന്ദർഭത്തിലും ഇടതുപക്ഷ സംഘടനകളോ അതിൻെറ വനിതാ വിഭാഗമോ ആവശ്യപ്പെട്ടിട്ടില്ല. കാരണം അത് ഇടതുപക്ഷ സർക്കാരിൻെറ അജണ്ടയല്ല .സുപ്രീം കോടതി വിധി മാനിക്കുകയാണ് സർക്കാർ ചെയ്തതെന്ന് സിപിഎെ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.പ്രകാശ് ബാബു . ഇടതുമുന്നണി കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച നവോദ്ധാന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി അംഗീകരിക്കാൻ ചിലർ തയാറാകാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. കേരളത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കുവാനും നവോദ്ധാന മൂല്യങ്ങളെ ചവിട്ടി മതിക്കാൻ ശ്രമിക്കുന്നവരെ തടയിടുവാനും ജനവിഭാഗങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ധേഹം കൂട്ടിചേർത്തു. സിപിഎെ കുളത്തൂപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബാബുപണിക്കർ ,എസ്.ഗോപകുമാർ,ബ്ലോക്ക് പഞ്ചയ്ത്ത് അംഗം രവീന്ദ്രൻ പിളള, പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി, ലിജുജമാൽ,സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreപതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; മറ്റൊരു പോക്സോ കേസിൽ പ്രതിയാണ് പിടിയിലായ അരുൺ ദേവ്
പത്തനാപുരം: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവറായ യുവാവ് കസ്റ്റഡിയിൽ.അലിമുക്ക് വെട്ടിതിട്ട ചരുവിളവീട്ടിൽ അരുൺ ദേവ് (24) ആണ് കസ്റ്റഡിയിലായത്. ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അലിമുക്ക് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറായ അരുൺ ദേവ് പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടാറുള്ളതായും ഓട്ടോയിൽ പല പ്രാവിശ്യം ഒരുമിച്ച് യാത്ര ചെയ്തിട്ടുള്ളതായും പറയുന്നു. ഇന്നലെ പുന്നലയിൽ കാർഷിക മേളയോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബാൾ മത്സരം കാണാനെത്തിയ പെൺകുട്ടിയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിജനമായ വനാതിർത്തിയിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്.അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുക്കൾ ചികിത്സയ്ക്കായി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം പത്തനാപുരം എസ്.ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വെട്ടിത്തിട്ടയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.സംഭവത്തിൽ അരുൺ രാജിന്റെ സഹായികളായ രണ്ട് പേരെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. പുന്നല സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന്…
Read Moreപരിശോധനകള്‍ ഇല്ല! രാത്രികാല തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍; പഴകിയ ഭക്ഷണം നല്‍കുന്നതായും പരാതി
പത്തനാപുരം: രാത്രികാല തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. പരിശോധനകളോ നടപടിയോ എടുക്കാതെ വകുപ്പുകള്‍.മേഖലയില്‍ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ട് നാളുകളേറെയാകുന്നു. പത്തനാപുരം, കുന്നിക്കോട് മേഖലകളില്‍ ഇരുപത്തിയഞ്ചിലധികം തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമല സീസണ് പ്രമാണിച്ച് പത്തോളം കടകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കകം ആരംഭിച്ചിട്ട് ഉണ്ട്. എന്നാല്‍ ഇതില്‍ അഞ്ചില്‍ താഴേ എണ്ണത്തിന് മാത്രമേ അംഗീകാരമുള്ളൂ എന്നതാണ് സത്യാവസ്ഥ. പഴകിയ വസ്തുക്കളും എണ്ണയും ഉപയോഗിച്ച് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് തട്ടുകടകളുടെ പ്രവര്‍ത്തനം. മലിനമായ ജലവും തുറന്ന അന്തരീക്ഷത്തിലുള്ള പാചകവുമാണ് കടകളില്‍ ഉള്ളത്. ഇതിന് പിന്നാലെ പഴകിയ ഭക്ഷണം നല്‍കുന്നതായും പരാതിയുണ്ട്. കടകള്‍ എല്ലാം തന്നെ താല്‍ക്കാലിക സംവിധാനത്തില്‍ ഒരുക്കുന്നവയാണ്. ആറ് മാസത്തിന് മുന്‍പാണ് ഏറ്റവും ഒടുവില്‍ പട്ടണത്തില്‍ ആരോഗ്യവകുപ്പിന്റേയും ഭക്ഷ്യസുരക്ഷവകുപ്പിന്റേയും പരിശോധന നടന്നത്. അത് പകലായതിനാല്‍ തന്നെ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ പരിശോധന നടന്നില്ല. ഭക്ഷ്യസുരക്ഷ വകുപ്പ് കൂടി സഹകരിച്ചാല്‍ മാത്രമേ…
Read Moreകാപ്പെക്സിന്റെ തോട്ടണ്ടി ടെൻഡറിൽ അഴിമതിയെന്ന് കെടിയുസി
കൊല്ലം: കാഷ്യുബോർഡ് വാങ്ങിയ ഗിനിബസാവോ തോട്ടണ്ടി എടുക്കാതെ ഇപ്പോൾ ഗിനിബസാവോ തോട്ടണ്ടി ലോക്കൽ കച്ചവടത്തിന് കാപ്പെക്സ് കടം ടെന്റർ വിളിച്ചത് അഴിമതി നടത്താനും ബിനാമിയെ ഉൾപ്പെടുത്താനുമാണെന്നും കെടിയുസി-ജെ സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യനും കേരള കോൺഗ്രസ്-ജേക്കബ് വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണനും ആരോപിച്ചു. കാഷ്യു കോർപ്പറേഷനും കാപ്പെക്സിനും ചെറുകിട വ്യവസായികൾക്കും വിദേശത്തുനിന്ന് തോട്ടണ്ടി വാങ്ങി കൊടുക്കുന്നതിന് കോടികൾ ചെലവഴിച്ചാണ് സർക്കാർ കാഷ്യുബോർഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ കാഷ്യൂബോർഡ് വാങ്ങിയ 3000 ടൺ തോട്ടണ്ടി കാഷ്യുകോർപ്പറേഷനും കാപ്പെക്സിനുമായി വീതിച്ച് നൽകുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയരുന്നു. തോട്ടണ്ടി തുറമുഖത്ത് എത്തുന്നതിന് മുന്‍പ് തന്നെ 2000 ടൺ കാഷ്യു കോർപ്പറേഷനും 1000 ടൺ കാപ്പെക്സും എടുക്കാൻ കാഷ്യുബോർഡ് നിർദേശിച്ചിരുന്നതായി ഇരുവരും ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കാഷ്യുകോർപ്പറേഷൻ വിളിച്ച ടെന്റർ റദ്ദാക്കി കാഷ്യു ബോർഡിൽ നിന്ന് തോട്ടണ്ടി എടുക്കുകയായിരുന്നു. കാപ്പെക്സ് തോട്ടണ്ടി എടുക്കാൻ തയാറായില്ല.…
Read Moreപ്രകൃതിദത്തമായ ജലാശയങ്ങളെ ഉപയോഗിക്കാൻ കഴിയണമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മ
കരുനാഗപ്പള്ളി: പ്രകൃതിദത്തമായ ജലാശയങ്ങളെ ജനങ്ങളുടെ പുരോഗതിക്ക് ഉപയോഗിക്കുന്നതിന് കഴിയണമെന്ന് മന്ത്രി മേഴ്സി കുട്ടിയമ്മപറഞ്ഞു. ആയിരംതെങ്ങു ഫിഷ് ഫാമിൽ ഫിഷറീസ് വകുപ്പിന്റെ മുറ്റത്തൊരു മീൻതോട്ടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.നമ്മുടെ സവിശേഷമായ ഉൾനാടൻ ജലാശയങ്ങൾ കർഷകർക്ക് പ്രയോജനമുള്ള രീതിയിൽ ലാഭകരമായി ഉപയോഗിക്കാൻ കഴിയണം. ലാഭകരമായി കൃഷിയിലൂടെ മത്സ്യലഭ്യത വർധിപ്പിച്ച് തൊഴിൽ മാർഗം വികസിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യം ഇല്ലാതെ ഭക്ഷ്യം ഇല്ല എന്ന് ശീലമുള്ള മലയാളിക്ക് ശരാശരി ഇരുപത്തിനാല് കിലോഗ്രാം മത്സ്യത്തിന്റെ ഉപഭോഗമാണ് ഉള്ളത്. ഇന്ത്യയിൽ ശരാശരി ഇത് മൂന്ന് മുതൽ മൂന്നര കിലോഗ്രാം വരെ മാത്രമാണ്. മാലിന്യമില്ലാത്ത ജലത്തിലാണ് മത്സ്യോൽപാദനം കൂടുതലുണ്ടാവുക. അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഉൾനാടൻ മത്സ്യകൃഷി മൂന്നുമുതൽ നാലിരട്ടി വരെ വർധിപ്പിക്കാൻ കഴിയണം. ഇതു കൂടി മുന്നിൽ കണ്ടാണ് മുറ്റത്തൊരു മീൻ തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ഗുണനിലവാരമുള്ള…
Read Moreമാല പൊട്ടിച്ചശേഷം വൃദ്ധയെ തള്ളിയിട്ട് മോഷ്ടാക്കൾ പിടിയിൽ; സാരമായി പരിക്കേറ്റ വൃദ്ധ ചികിത്സയിലിരിക്കെ മരണപ്പെട്ടു; പ്രതികളെ തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
അഞ്ചൽ: മലപൊട്ടിച്ച ശേഷം തൊണ്ണൂറുകാരിയെ റോഡിൽ തള്ളിയിട്ടുകൊന്ന കേസിലെ പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെട്ടുതുറ ജ്യോതിഷ് ഭവനിൽ ജ്യോതിഷ് (23), തൃശൂർ മിണാലൂർ എരിഞ്ഞേലി ബൈപാസ് റോഡിൽ അജീഷ് (29) എന്നിവരാണ് പിടിയിലായത്.തേവന്നൂർ കവലക്കപ്പച്ച ജെ.എസ്. ലാൻഡിൽ മാധവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (90)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 28ന് ഉച്ചയ്ക്ക് മകളുടെ വീട്ടിലേക്ക് നടന്നുപോകവേയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം പാറുക്കുട്ടിയമ്മയുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കമുള്ള മാല പൊട്ടിച്ച ശേഷം റോഡിൽ തള്ളിയിട്ട് കടന്നുകളഞ്ഞത്. സാരമായി പരിക്കേറ്റ പാറുക്കുട്ടിയമ്മ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും രക്ഷിക്കാനായില്ല. സംഭവം കണ്ട സ്ത്രീയിൽ നിന്ന് പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ 22 ഓളം സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ ചിത്രങ്ങൾ ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ പോസ്റ്റർ പതിക്കുകയും ചെയ്തിരുന്നു. പ്രതികൾ തമിഴ് നാട്ടിലെ കുളച്ചൽ…
Read Moreയുവാവിനൊപ്പം മുങ്ങിയ വീട്ടമ്മ തിരികെയെത്തി ഭര്‍ത്താവിനൊപ്പം താമസം തുടങ്ങി;വഞ്ചിച്ച കാമുകിക്ക് എട്ടിന്റെ പണികൊടുത്ത് യുവാവ് ജീവനൊടുക്കി; പത്തനാപുരത്തെ പ്രണയദുരന്തം…
പത്തനാപുരം: ഓടിക്കെണ്ടിരുന്ന ട്രെയിന്‍ മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തത് കാമുകിയെ വെട്ടിപരിക്കേൽപ്പിച്ചശേഷം. വർഷങ്ങളായി പ്രണയത്തിലായിരുന്ന മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേല്പിച്ച ശേഷമാണ് കുരയിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തത്.ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ് – സിസിലി ദമ്പതികളുടെ മകൻ രതീഷ് (33) ആണ് മരിച്ചത് . തലവൂർ കുര ഓവർബ്രിജിന് സമീപം ഇന്നലെ വൈകുന്നേരം 4.15 നായിരുന്നു സംഭവം . ഇരുചക്ര വാഹനത്തിൽ എത്തിയ രതീഷ് വാഹനം റെയിൽവേ പാതയ്ക്ക് സമീപം പാർക്ക് ചെയ്ത ശേഷം ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഇരുചക്ര വാഹനത്തിൽ നിന്നും ലഭിച്ച ഇലക്ഷൻ തിരിച്ചറിയല്‍ കാർഡിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത് .അവിവാഹിതനാണ് . രതീഷ് വിവാഹിതയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കുറെ നാൾ മുൻപ് നാടുവിട്ട് മൂന്ന് മാസത്തോളം ഇവർ ഒന്നിച്ച്…
Read Moreഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; കുടിലുകള്‍ ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ ദേശീയ ഉത്സവം എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. വൃശ്ചികം ഒന്നുമുതല്‍ പന്ത്രണ്ട് വരെയാണ് ഉത്സവം പടനിലത്ത് നടക്കുക. വൃശ്ചികോത്സവത്തിന്റെ പ്രധാന ചടങ്ങ് വ്രതശുദ്ധിയോടുള്ള ഭജനം പാര്‍ക്കലാണ്. ഇതിനായുള്ള കുടിലുകളുടെ നിർമാണം പുർത്തിയായി വരുന്നു. സാധാരണ കുടിലുകള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയും സ്പെഷല്‍ കുടിലുകള്‍ക്ക് മൂവായിരംരൂപയുമാണ് ഈടാക്കുന്നത്. കുടിലുകള്‍ ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.വശങ്ങളിലും മുകളിലും ഷീറ്റ് പാകി ജിഐ പൈപ്പുകളില്‍ ബലപ്പെടുത്തിയ കുടിലുകളാണ് നിര്‍മിക്കുന്നത്. ആയിരം കുടിലുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ആവിശ്യമെങ്കില്‍ കൂടുതല്‍ നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്. വെട്ട്കണ്ടം, തകിടിക്കണ്ടം എന്നിവയുടെ വശങ്ങളില് ഇക്കുറി കുടിലുകള്‍ കെട്ടുകയില്ല. കുടിലുകളില്‍നിന്നും മാലിന്യങ്ങളും മറ്റും ഇവിടങ്ങളില്‍ നിക്ഷേപിക്കുന്നത് ഇല്ലാതാക്കാനാണ് ഈതീരുമാനം. വെട്ടുകണ്ടം, തകിടിക്കണ്ടം എന്നിവയുടെ വശങ്ങള് വേലികെട്ടി സംരക്ഷിക്കും. ഇവിടേക്ക് ഇറങ്ങാന്‍ ആരെയും അനുവദിയ്ക്കില്ല. കുടിലുകള്‍ക്ക് പുറമെ ഓംകാര സത്രത്തിലെ നൂറ്റി…
Read More