കൊല്ലം: രാജ്യത്തെ ആരോഗ്യ മേഖല കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെയാണെന്നും ഇതിനെതിരെ ആധുനിക വൈദ്യശാസ്ത്ര സമൂഹം കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് (ഇലക്ട്) ഡോ. ശാന്തനു സെന്‍ എം പി പറഞ്ഞു. കൊല്ലത്ത് രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയഷന്റെ 61 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന ആരോഗ്യ നയം ആരോഗ്യ മേഖലയിലുള്ളവര്‍ തന്നെ ആശങ്കയോടെയാണ് കാണുന്നത്. ആയുഷ്മാന്‍ ഭാരത്, എംഎന്‍സി ബില്‍ തുടങ്ങിയവയിലുള്ള ആകുലതകള്‍ ഇത് വരെ മാറ്റാനായിട്ടില്ല. ആ നിലയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ ജാഗരൂരാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഐഎംഎ യുടെ നേതൃത്വത്തില്‍ ആശുപത്രി മാലിന്യ സംസ്കരണത്തിന് വേണ്ടി പാലക്കാട് പ്രവര്‍ത്തിക്കുന്ന ഇമേജ് പദ്ധതി രാജ്യത്തെ മെഡിക്കല്‍ രംഗത്തിന് തന്നെ മാതൃകയാണ്. ഇതിന്…
Read MoreCategory: Kollam
സത്യം തിരിച്ചറിയുന്നവര്‍ ശബരിമലയുടേ പേരിൽ നടക്കുന്ന കലാപത്തെ പിന്തുണയ്ക്കില്ലെന്ന് മന്ത്രി കെ. രാജു
കൊല്ലം: കേരളത്തിന്റെ നവോഥാന മൂല്യങ്ങളെ ചവുട്ടി മെതിക്കാനാണ് ശബരിമലയുടെ പേരില്‍ കലാപം നടത്തുന്നവര്‍ ശ്രമിക്കുന്നതെന്നും സത്യം തിരിച്ചറിയുന്നവരാരും ഇതിനെ പിന്തുണയ്ക്കില്ലെന്നും മന്ത്രി കെ. രാജു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രപ്രവേശന വിളംബരവും സമകാലീന കേരളവും എന്ന വിഷയത്തില്‍ കൊല്ലം ജവഹര്‍ ബാലഭവനില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഭരണഘടന. അത് അംഗീകരിക്കില്ലെന്നാണ് കലാപകാരികള്‍ പറയുന്നത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാര്‍ നിയമം നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ജാതിയും മതവും ഉള്‍പ്പെടെ അനേകം വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യം നിലനില്‍ക്കുന്നത്. ഒരിക്കല്‍ വികലമായ ദുരാചാരങ്ങളുടെ നാടായിരുന്നു കേരളം. സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ അവിടെനിന്നും ഈ നാടിനെ ഏറെ ദുരം മുന്നോട്ടു കൊണ്ടുപോയി. ഐതിഹാസികമായ നവോഥാന നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളോട് വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ…
Read Moreനരേന്ദ്രമോദി ഭരണത്തിൽ ഭാരതം നിശ്ചലം; ജനരോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ മൗനിയാകുന്ന പ്രധാനമന്ത്രിയെയാണ് കാണുന്നതെന്ന് ബിന്ദുകൃഷ്ണ
കൊല്ലം :നരേന്ദ്രമോദിയുടെ ഭരണംരണ്ടുവർഷം പിന്നിടുന്പോൾ നോട്ട് നിരോധനത്തിന്റെ ഫലമായി രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി ഗുരുതരമാണെന്നും സമത്വ മേഖലകളും സ്തംഭനത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. നിങ്ങൾക്ക് നല്ല ദിനങ്ങൾ നൽകുവാൻ നോട്ട് നിരോധനം കഴിഞ്ഞപ്പോൾ 50 ദിനങ്ങൾ കാക്കുവാൻ പറഞ്ഞ നരേന്ദ്രമോദി 5 വർഷം പൂർത്തിയാകാറായപ്പോൾ ജനരോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ മൗനിയാകുന്ന പ്രധാനമന്ത്രിയെയാണ് ഭാരതം കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ 2-ാം വാർഷിക ദിനത്തോടനുബന്ധിച്ച് ഡി സി സി കൊല്ലം എസ് ബി ഐ യിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്. ഡി സി സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ എ ഷാനവാസ്ഖാൻ, എ കെ ഹഫീസ്, ചിറ്റുമൂല നാസർ, നടുക്കുന്നിൽ വിജയൻ, എസ് ശ്രീകുമാർ, സന്തോഷ്…
Read Moreയുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ
പത്തനാപുരം:യുവാവിനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആവണീശ്വരം കാവൽപ്പുര ചരുവിളവീട്ടിൽ പുരുഷോത്തമൻ-രാധാമണി ദമ്പതികളുടെ മകൻ രാജേഷ്(39) എന്ന സായിപ്പിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരണപ്പെട്ട രാജേഷ്. കാവൽപ്പുര പ്ലാമൂടിന് ജംഗ്ഷന് സമീപമുളള റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടിന്റെ കിണറ്റിൽ കഴിഞ്ഞദിവസം രാത്രിയിലാണ് മൃതദേഹം കണ്ടത്. എട്ടിന് രാവിലെ ഓട്ടോറിക്ഷയുമായി ജോലിക്കിറങ്ങിയിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടുടമയായ യുവാവാണ് മൃതദേഹം കണ്ടത്. രാജേഷിന്റെ ഓട്ടോറിക്ഷ വീടിന് സമീപം പാർക്ക് ചെയ്ത നിലയിലായിരുന്നു.തൊടിവാർത്തിറക്കിയ ചെറിയ കിണറ്റിലാണ് മൃതദേഹം കണ്ടത്. രാജേഷ് ധരിച്ചിരുന്ന നാല് പവന്റെ സ്വർണ്ണ മാലയും ഒരു മൊബൈലും മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. ആവണീശ്വരത്ത് നിന്നും അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുന്നിക്കോട് പോലീസിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ്…
Read Moreഈറ്റ, മുള ഉൽപ്പന്നങ്ങൾ നിർമിച്ചുനൽകുന്ന തമിഴ് സംഘങ്ങൾ സജീവം
പത്തനാപുരം: ഈറ ,മുള എന്നിവ ഉപയോഗിച്ചുള്ള ഉല്പന്നങ്ങളുമായി പാതയോരങ്ങളില്‍ തമിഴ്നാട്ടിൽ നിന്നുളള സംഘങ്ങൾ സജീവമായി കഴിഞ്ഞു.തിരക്കേറിയ പാതയിലൂടെ പോകുന്ന വാഹന യാത്രികരാണ് കച്ചവടക്കാരുടെ ലക്ഷ്യം.മുള ചെത്തി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി എത്തിച്ചശേഷം ഇവിടെ വച്ച് തന്നെ ഉല്പന്നങ്ങളാക്കി വില്പന നടത്തുകയാണ്.പഴയകാലത്ത് ഈറ്റ ഉല്പന്നങ്ങളില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിരുന്നു. ഓണക്കാലത്തായിരുന്നു ഈറ്റ,മുള ഉല്പന്നങ്ങള് അധികം വിപണനം നടന്നിരുന്നത് .പായും പരമ്പും കുട്ടയും വട്ടിയുമെല്ലാം മലയാളിക്ക് ഗൃഹാതുരത്വം നല്കുന്ന ഓര്‍മകളാണ് .തമിഴ്നാട്ടിലെ തെങ്കാശി,ചെങ്കോട്ട,മധുര,തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്.അതിര്‍ത്തിയിലെ കാടുകളില്‍ നിന്നും ശേഖരിക്കുന്ന മഞ്ഞമുള ചെറുതായി കീറി ഉണക്കിയെടുക്കുന്നു. മുളവള്ളികളുടെ കെട്ടുകളുമായി തിരക്കേറിയ പാതയോരത്ത് തമ്പടിക്കുന്ന സംഘങ്ങള്‍ അവിടെ ഇരുന്ന് തന്നെ ഉല്പന്നങ്ങള് നിര്‍മ്മിക്കുകയാണ് പതിവ്. കുട്ട,വട്ടി,ചോറ് കുട്ട,ഉറി,പരമ്പ്,കയ്യാലകുട്ട,അടപ്പ് കുട്ട,മുറം,മീന്‍കുട്ട എന്നിങ്ങനെ വിവിധ സാധനങ്ങള്‍ നിര്‍മ്മിക്കുന്നത് . ഇരുപത് രൂപ മുതല്‍ ഇരുന്നൂറ്റി അന്‍പത് രൂപ വരെയാണ് വില. ജില്ലയുടെ…
Read Moreസാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കലാപശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം :സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രപ്രവേശന വിളംബരംപോലെ നവോത്ഥാന ചരിത്രത്തിലെ നിര്‍ണായ സംഭവങ്ങളുടെ മഹത്വം നിലനിര്‍ത്താന്‍ സമൂഹം ഒരേ മനസോടെ പ്രവര്‍ത്തിക്കണം. മനഃപൂര്‍വ്വം സംഘര്‍ഷത്തിന് ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച്ചയ്ക്ക് സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപന് മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. തങ്കപ്പനുണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍,…
Read Moreഎൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; കൊട്ടാരക്കരയിൽ എൻഎസ്എസ് മന്ദിരത്തിനു മുന്നിലെ കൊടിമരം തകർത്ത നിലയിൽ
കൊട്ടാരക്കര: വാളകം പൊലിക്കോട്ട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം. പൊ ലിക്കോട്ട് 1916 ാം നമ്പർ ശ്രീ മഹാദേവ കരയോഗ മന്ദിര ത്തിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. മന്ദിരത്തിനു മുന്നിലെ കൊടിമരം നശിപ്പിച്ച നിലയിലാണ്. ഭാരവാഹികൾ വിവരമറിയിച്ചതി നെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചടയമംഗലം താലൂക്ക് എൻ.എസ്.എസ് യൂണിയനിൽപ്പെട്ടതാണ് പൊലിക്കോട്ട് കരയോഗം.
Read Moreറോളർ സ്കേറ്റിംഗ് റിങ്ക് കൊല്ലത്ത് നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
കൊല്ലം: ദേശീയ നിലവാരത്തിലുള്ള റോളർ സ്കേറ്റിംഗ് റിങ്ക് കൊല്ലത്ത് നിർമിക്കാനും സ്കേറ്റിംഗ് താരങ്ങൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കൊല്ലത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിന്റെ സമാപന സമ്മാനദാന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ വരാനിരിക്കുന്ന ഒളിമ്പിക്സ് മുന്നിൽക്കണ്ട് ഒരുപാട് കാര്യങ്ങൾ നിർവ്വഹിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം താഴേക്ക് വരുന്നില്ലെന്ന് എംപി പറഞ്ഞു. ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി .ആർ ബാലഗോപാൽ, ടി. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് എംപി മെഡൽ വിതരണം നടത്തി. അർഹത നേടിയവർ എറണാകുളം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ (സ്പീഡ്, റോളർ ഹോക്കി, സ്ലാലം) ഈ…
Read Moreഇന്ത്യന്‍ ഭരണഘടനയെ ബിജെപി വെല്ലുവിളിക്കുന്നുവെന്ന് മുല്ലക്കര രത്നാകരന് എംഎല്‍എ
കുളത്തൂപ്പുഴ: ഇന്ത്യന്‍ ഭരണ ഘടനയെ ബിജെപി വെല്ലുവിളിക്കുന്നുവെന്ന് മുല്ലക്കര രത്നാകരന് എംഎല്‍എ ആരോപിച്ചു. ശബരിമലയെ അലങ്കോലപ്പെടുത്താനും മുദ്രാവാക്യം വിളിക്കാനുമുള്ള ഇടമായി ബിജെപിയും ആർഎസ്എസും മാറ്റിയെന്നും, വിശ്വാസികളെ വെല്ലുവിളിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പുഴയ്ക്കലിൽ സംഘടിപ്പിച്ച രാഷട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലക്കര രത്നാകരന്.യോഗത്തിൽ എസ്.തങ്കപ്പൻ പിള്ള അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സോമരാജൻ, സംസ്ഥാന കൗൺസിൽ അംഗം പി.എസ്.സുപാൽ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി.ജോസ്, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ബ്ലോക്ക്പഞ്ചായത്തംഗം ജി.എസ്.അജയകുമാർ, ഗ്രാമ പഞ്ചായത്തംഗം അനിലാ ഷാജി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് പഠനോപകരണ വിതരണവും, പ്രതിഭകളെ ആദരിക്കലും നടന്നു
Read Moreജില്ലാ പോലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് കരുത്തായി ഡോഗ് സ്ക്വാഡിലേക്ക് ഇനി ഹണ്ടറും
കൊല്ലം ജില്ലാ പോലീസിന്റെ കുറ്റാന്വേഷണ നടപടികള്‍ക്ക് കരുത്തായി ഡോഗ് സ്ക്വാഡിലേക്ക് പുതിയൊരു സ്നിഫര്‍ ഡോഗ് കൂടിയെത്തി. പോലീസ് അക്കാഡമിയില്‍ നിന്ന് പരിശീലനം നേടിയ ഹണ്ടര്‍ എന്ന നായയ്ക്ക് മണം പിടിച്ച് കുറ്റം തെളിയിക്കുന്നതിലാണ് വൈദഗ്ധ്യം. ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. ആശ്രാമം ഡോഗ് സ്ക്വാഡ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.കെ. മധു നായയ്ക്ക് മധുരം നല്‍കിയാണ് സേനയിലേക്ക് വരവേറ്റത്. അസിസ്റ്റന്റ് കമാന്‍ഡന്റ് എ. രാജു, സബ് ഇന്‍സ്പെക്ടര്‍ ഡി. സുരേഷ് ബാബു, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. സജയ്, വിനോദ്, റോബിന്‍സ് എന്നിവര്‍ പങ്കെടുത്തു.
Read More