നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യെ​ന്ന്  സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി 

കൊ​ല്ലം : നാ​ഷ​ണ​ൽ ഹൈ​വേ 45 മീ​റ്റ​റാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​വേ വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഗൂ​ഢ​ശ്ര​മം ആ​രം​ഭി​ച്ച​താ​യി നാ​ഷ​ണ​ൽ ഹൈ​വേ സം​ര​ക്ഷ​ണ വി​ക​സ​ന സ​മി​തി സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഹൈ​വേ​യ്ക്കാ​യി അ​ടു​ത്ത സ​മ​യ​ത്ത് അ​ള​ന്ന ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച പ്ര​ദേ​ശ​ത്ത് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് വ​ള​രെ​യ​ധി​കം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന​ത്ത് വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ വി​റ​ളി​പൂ​ണ്ട ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ല​യു​ടെ ഹൈ​വേ വി​ക​സ​ന​ത്തി​നാ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്ര​വ​ർ​ത്ത​ന​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​നീ​സ് ഡ്യൂ​മ, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, കെ. ​എ​സ്. രാ​ജീ​വ്, കെ.​എ​സ്. ക​മ​റു​ദീ​ൻ…

Read More

മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണം കാ​ല​ഘ​ട്ട​ത്തിന്‍റെ ആ​വ​ശ്യമെന്ന്  മു​കേ​ഷ് എം ​എ​ൽ എ

കൊല്ലം ​മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യമാ​ണെ​ന്ന് മു​കേ​ഷ് എം ​എ​ൽ എ ​. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​യു​ടെ കൊ​ല്ലം ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു ു അ​ദ്ദേ​ഹം. ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണ്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് വേ​ണ്ട​ത്. ച​ട​ങ്ങി​ൽ പ്ര​ള​യ കാ​ല​ത്തു മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ കൊ​ല്ല​ത്തു നി​ന്നും പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മ​ല​യാ​ള മ​നോ​ര​മ സ്പെ​ഷ്യ​ൽ ക​റ​സ്‌​പോ​ണ്ട​ന്റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത് മു​കേ​ഷ് എം ​എ​ൽ എ ​യി​ൽ നി​ന്നും സ്വീ​ക​രി​ച്ചു. നി​യ​മ പു​സ്ത​ക വി​ത​ര​ണം റി​ട്ട​.ജി​ല്ലാ ജ​ഡ്ജ് ഇ​ന്ദു​ക​ല മോ​ഹ​ൻ ന​ട​ത്തി. മെ​മ്പ​ർ​ഷി​പ് വി​ത​ര​ണം ദേ​ശീ​യ ചെ​യ​ർമാൻ കെ ​യു. ഇ​ബ്രാ​ഹിം , ​ആ​ർ ര​ഘു​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​ർ ന​ട​ത്തി. സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പി.​സി. അ​ച്ച​ൻ​കു​ഞ് ആ​മു​ഖ…

Read More

കോൺഗ്രസിന്‍റെ മൃ​തു ഹി​ന്ദു​ത്വ സമീപനം ബിജെപിയെ വളരാൻ ഇടയാക്കുന്നുവെന്ന് പി.​രാ​ജീ​വ്

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന മൃ​തു ഹി​ന്ദു​ത്വ സ​മീ​പ​നം ബി​ജെപി​യ്ക്കു​ള​ള പാ​ത​യൊ​രു​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ദു​ർ​ബ​ല​മാ​ക​ണ​മെ​ന്ന് സിപിഎം ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​രാ​ജീ​വ് .ഡിവൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​ വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സം വ​ർ​ഗ്ഗീ​യ വാ​ദ​മ​ല്ല.​വ​ർ​ഗീ​യ വാ​ദി​ക​ൾ വി​ശ്വാ​സ​ത്തെ പി​ട​ച്ച​ട​ക്കി ത​ന്‍റെ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള​ള ആ​യു​ധ​മാ​ക്കി മാ​റ്റു​ക​യാ​ണ്.​സിപിഎം ദു​ർ​ബ​ല​മാ​കു​ന്പോ​ഴെ​ല്ലാം അ​വി​ടെ വ​ർ​ഗീയ ശ​ക്തി​ക​ൾ വ​ള​രു​ന്നു.​ കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ​കത​യും ജ​നാ​ധി​പ​ത്യ ബോ​ധ​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മൂ​ല്യ​വും സാം​സ്കാ​രി​ക അ​ടി​ത്ത​റ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഡി.​വൈ.​എ​ഫ്.​ഐ പോ​ലു​ള​ള പ്ര​സ്ഥാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണം.​ ആ​ർഎ​സ്എ​സ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും ന​ട​ത്തി വി​ശ്വാ​സ​ത്തെ ബോ​ധ​പൂ​ർ​വം വ​ർ​ഗീ​യ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കി മാ​റ്റാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തിന്‍റെ പ​ശ്ചാ​ത്ത​ലും ഇ​ത് ത​ന്നെ​യാ​ണെ​ന്നും പി.​രാ​ജീ​വ് പ​റ​ഞ്ഞു.​ഡിവൈഎ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്റ് ശ്യാം​മോ​ഹ​ൻ അ​ദ്ധ്യ​ക്ഷ​ത…

Read More

തങ്കശേരി ഹാർബറിൽ വ്യാപാരിയെ മർദിച്ചശേഷം മാലകവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ

കൊ​ല്ലം : ത​ങ്ക​ശേ​രി ഹാ​ർ​ബ​റി​ലേ​ക്ക് വ​ന്ന മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​സി​ന​സ് ന​ട​ത്തി​വ​ന്ന​യാ​ളെ മ​ർ​ദി​ച്ച​ശേ​ഷം ക​ഴു​ത്തി​ൽ​കി​ട​ന്ന മൂ​ന്ന​ര പ​വ​ന്‍റെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഘ​ത്തി​ലെ ഒ​രാ​ളെ പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​റ്റ് ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ത​ങ്ക​ശേ​രി സ്വ​ദേ​ശി​യാ​യ തോ​ബി​യാ​സി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ത​ങ്ക​ശേ​രി ഹ​ർ​ബ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന തോ​ബി​യാ​സി​നെ സം​ഘം കാ​ർ ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നും കേ​ടു​പാ​ടു​വ​രു​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ടി​സ്വ​ദേ​ശി​ക​ളാ​യ സാ​ബു, മ​നോ​ജ്, ദാ​സ​ൻ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ൽ സാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​റ്റ് ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.

Read More

എടിഎം മോഷണം സംസ്ഥാനത്ത് തുടരുന്നു; കു​ണ്ട​റ​യി​ൽ ഫെഡറൽ ബാങ്കിന്‍റെ എ​ടി​എം കൗണ്ടറിൽ മോ​ഷ​ണശ്ര​മം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​ല്ലം: കു​ണ്ട​റ​യി​ൽ എ​ടി​എ​മ്മി​ൽ മോ​ഷ​ണശ്ര​മം. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​കാ​ണ്. ചൊ​വ്വാ​ഴ്ച തൃ​ശൂ​ർ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ കാ​ന​റ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലും മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. അ​ഞ്ച​ര ല​ക്ഷം രൂ​പ എ​ടി​എ​മ്മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ​വ​ർ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 12ന് ​കൊ​ച്ചി ഇ​രു​മ്പ​ന​ത്തും തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ലും എ​ടി​എം ത​ക​ര്‍​ത്ത് 35 ല​ക്ഷം രൂ​പ ക​വ​ർ​ന്നി​രു​ന്നു. കോ​ട്ട​യം വെ​മ്പ​ള്ളി​യി​ലും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലും എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ൽ ഇ​തു​വ​രെ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. കൊ​ര​ട്ടി​യി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ർ​ത്ത് 25 ല​ക്ഷം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ഇ​രു​മ്പ​ന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

Read More

പോ​ലീ​സു​കാ​രു​ടെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി  സ്വീ​ക​രി​ക്ക​ണമെന്ന് അ​യ്യ​പ്പ ധ​ർ​മപ​രി​ഷ​ത്ത്

കൊ​ല്ലം:​ ശ​ബ​രി​മ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ചാ​രാ​നു​ഷ്ഠാനങ്ങ​ളെ ത​ക​ർ​ക്കു​വാ​ൻ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ സ്ത്രീ​ക​ളെ പോ​ലീ​സ് വേ​ഷം ധ​രി​പ്പി​ച്ച് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചവ​ർ ആ​രെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​ വ​യ്ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല അ​യ്യ​പ്പ​ധ​ർ​മ്മ​പ​രി​ഷ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ​ക്കു​ന്നം രാ​മ​ൻ​നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഹ​ത്താ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും അ​നു​ഷ്ഠാ​ന​ത്തി​ന്‍റേയും കാ​വ​ൽ​ക്കാ​രാ​യ ത​ന്ത്രി​കു​ടും​ബ​വും പ​ന്ത​ളം രാ​ജ​കു​ടും​ബ​വും പ​രി​ക​ർ​മ്മി​ക​ളും അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം നി​ന്ന് ശ​ബ​രി​മ​ല​യി​ൽ ന​ട​യ​ട​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് നീ​ങ്ങാ​ൻ ത​യാ​റാ​യ ആ​ചാ​ര്യന്മാ​രു​ടെ പ്രവ​ർ​ത്ത​നം ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഇ​വ​ർ​ക്ക് പി​ന്നി​ൽ ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​യി​രി​ക്കു​ം. എ​ൻഎ​സ്​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ അ​ഭ്യ​ർ​ഥന​യെ അം​ഗീ​ക​രി​ക്കു​ന്ന ത​ന്ത്രി​കു​ടും​ബ​വും പ​ന്ത​ളം രാ​ജ​കു​ടും​ബ​വും കാ​ല​ഘ​ട്ട​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​തി​ൽ അ​യ്യ​പ്പ​ധ​ർ​മ്മ​പ​രി​ഷ​ത്ത് അ​നു​മോ​ദി​ക്കു​വാ​ൻ ത​യാ​റാ​കു​ക​യാ​ണെ​ന്ന് രാ​മ​ൻ​നാ​യ​ർ വ്യ​ക്ത​മാ​ക്കി. പ​ന്പ​യി​ലും ശ​ബ​രി​മ​ല​യി​ലും നി​ര​പ​രാ​ധി​ക​ളെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തു​ക​യും സ​മാ​ധാ​ന​പ​ര​മാ​യി നി​ല​യ്ക്കൽ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട്ടെ…

Read More

ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​മ്പോ​ൾ കല്ലുവാതുക്കൽ നെടീക്കോട്ട് കുളം കാടുകയറി നശിക്കുന്നു

ചാ​ത്ത​ന്നൂ​ർ: ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​മ്പോ​ൾ മു​ള്ളു​കാ​ട് നെ​ടീ​ക്കോ​ട്ട് കു​ള​വും പ​രി​സ​ര​വും കാ​ട് മൂ​ടി. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​യ ഇ​വി​ടെ ഒ​രു കു​ളം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​പാ​ലം വാ​ർ​ഡി​ലു​ള്ള കു​ള​മാ​ണ് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്. ഇ​രു​പ​ത് സെ​ന്റോ​ള​മു​ണ്ടാ​യി​രു​ന്ന കു​ള​ത്തി​ന്‍റെ വി​സ്തൃ​തി കൈ​യേ​റ്റം മൂ​ലം ഇ​ന്ന് പ​കു​തി​യോ​ള​മാ​യി. കു​ള​ത്തി​ന് സ​മീ​പ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച കി​ണ​ർ ഇ​ടി​ഞ്ഞു​വീ​ണു. എ​ന്നാ​ൽ ഇ​തൊ​ന്നും അ​ധി​കാ​രി​ക​ൾ മാ​ത്രം അ​റി​ഞ്ഞ​മ​ട്ടി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​മു​ള്ള കു​ള​മാ​ണ് ഇ​ന്ന് അ​വ​ഗ​ണ​ന​യു​ടെ ക​ഥ​മാ​ത്രം പ​റ​യു​ന്ന​ത്. കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ കു​ള​ത്തി​ൽ നി​ന്ന് ചാ​ൽ കീ​റി വെ​ള്ളം കൊ​ണ്ടു​പോ​യി​രു​ന്ന​തും മൂ​രി​ക​ളു​മാ​യി വ​യ​ലി​ൽ ഉ​ഴു​ത് ക​ഴി​ഞ്ഞ് കു​ള​ത്തി​ൽ അ​വ​യെ കു​ളി​പ്പി​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്ന​താ​യി പ​ഴ​മ​ക്കാ​ർ ഒാ​ർ​ക്കു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​തെ​ല്ലാം പു​തി​യ ത​ല​മു​റ​യ്ക്ക് അ​ന്യ​മാ​കു​ക​യാ​ണ്. കു​ള​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​തു വ​രെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് കെ​ട്ടി തി​രി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് ഇ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന…

Read More

നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്ന റോ​ഡരികിലെ അ​പ​ക​ട​ക്കു​ഴികൾ നി​ക​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി

കൊ​ട്ടാ​ര​ക്ക​ര: നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്ന റോ​ഡ​രു​കി​ലെ അ​പ​കട​ക്കു​ഴി നി​ക​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി.​പെ​രും​കു​ളം ബാ​പ്പു​ജിഗ്ര​ന്ഥ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബാ​പ്പു ജി ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണ് കു​ഴി നി​ക​ത്തി മാ​തൃ​ക​യാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര -മ​ണ്ണ​ടി റോ​ഡി​ൽപെ​രും​കു​ളം അ​മ്പ​ലം​മു​ക്കി​ലെ വ​ലി​യകു​ഴി​യാ​ണ് ക​ല്ലും മ​ണ്ണു​മി​ട്ട് ക​ർ​ഷ​ക​ർ നി​ക​ത്തി​യ​ത്.​ വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ശം കൊ​ടു​ക്കു​മ്പോ​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ ൾ ​ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടംസം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നയാ​ത്രി​ക​ൻ ഒ​രു വ​ർ​ഷം മു​മ്പ് ഇ​വി​ടെ യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രി​ന്നു.ബാ​പ്പു​ജി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ലുള്ള ​ആ​ദി​ച്ച​ൻ, ഗോ​പാ​ല​ൻ, സു​ദ​ർ​ശ​നൻ ​പി​ള്ള, രാ​ജ​പ്പ​ൻ, അ​ജി​ത്, മ​ദ​ന​ൻ,ഉ​ണ്ണി, ര​മേ​ശ്, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ തൃ ത്യം ​ന​ൽ​കി.

Read More

നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ദൈ​വ​സാ​ന്നി​ധ്യമെന്ന് അ​ന്ന​പൂ​ര്‍​ണാ​ദേ​വി

പ​ത്ത​നാ​പു​രം: നി​രാ​ലം​ബ​രെ സ​ഹാ​യി​ക്കു​ന്നി​ട​ത്താ​ണ് ദൈ​വ സാ​ന്നി​ധ്യ​മു​ണ്ടാ​വു​ക​യെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​ഭ​വ​നി​ല്‍ ന​ട​ന്ന മാ​ന​വ സ​മ​ത്വ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. സ്‌​നേ​ഹം, ദ​യ, കാ​രു​ണ്യം എ​ന്നീ ജീ​വി​ത​മൂ​ല്യ​ങ്ങ​ള്‍ നാം ​വാ​യി​ച്ചോ കേ​ട്ടോ അ​റി​യേ​ണ്ട ഒ​ന്ന​ല്ല. അ​ത് നാം ​സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ പ​ഠി​ക്കേ​ണ്ട ഒ​ന്നാ​ണ്. അ​തി​ന് ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടാ​ക​ണം. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​പ്പോ​ലും ഉ​പേ​ക്ഷി​ക്കു​വാ​ന്‍ മ​ടി​യി​ല്ലാ​ത്ത ഒ​രു യു​വ​ത​ല​മു​റ​യാ​ണി​ന്ന് വ​ള​ര്‍​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് സ​മൂ​ഹ​ത്തി​ന് ത​ന്നെ ശാ​പ​മാ​ണ്. മ​നു​ഷ്യ​മ​ന​സി​ല്‍ സ്‌​നേ​ഹ​വും ക​രു​ണ​യും ഉ​ണ്ടെ​ന്ന് തെ​ളി​യി​ച്ച് നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വം ദ​ര്‍​ശി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഗാ​ന്ധി​ഭ​വ​നെ​ന്നും പു​തു​ത​ല​മു​റ​യെ ന​ന്മ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റേ​യും പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ്യു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, പി.​എ​സ് അ​മ​ല്‍​രാ​ജ്, പ്ര​സ​ന്ന സോ​മ​രാ​ജ​ന്‍, എ​സ്.…

Read More

ശബരി കുപ്പിവെള്ള പദ്ധതി എങ്ങുമെത്തിയില്ല; ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി സ്ഥാ​നം പോ​യ​തോ​ടെ പ​ദ്ധ​തി​ക്ക് താ​ഴ് വീ​ണു

പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​രി​ൽ വ​നം വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​പ്പി​വെ​ള​ള പ​ദ്ധ​തി​ക്ക് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പു​തി​യ കേ​ന്ദ്ര നി​യ​മം തി​രി​ച്ച​ടി​യാ​യേ​ക്കും.​ആ​റ് വ​ർ​ഷം മു​ൻ​പ് പ​ദ്ധ​തി​യു​ടെ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന​ട​ക്കം മു​ട​ക്കി​യ അ​റു​പ​ത് ല​ക്ഷം രൂ​പ വെ​ള്ള​ത്തി​ലാ​വു​മെ​ന്ന് ആ​ശ​ങ്ക. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​ശ്ശേ​രി​യി​ല്‍ വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണ് ശ​ബ​രി കു​പ്പി​വെ​ള്ള​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വ​നം മ​ന്ത്രി​യാ​യി​രി​ക്കെ കെ ​ബി ഗ​ണേ​ഷ്കു​മാ​റാ​ണ് ഒ​രു കു​പ്പി വെ​ള്ള​ത്തി​ന് 10 രൂ​പ നി​ര​ക്കി​ല്‍ ശു​ദ്ധ​മാ​യ കു​ടി​വെ​ള​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.​ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി 2012 ഒ​ക്ടോ​ബ​ര്‍ 27 ന് ​ത​റ​ക്ക​ല്ലി​ട്ട പ​ദ്ധ​തി​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ​വും അ​നു​ബ​ന്ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പൂ​ര്‍​ത്തി​യാ​യി. 60 ല​ക്ഷ​ത്തോ​ളം രൂ​പഇ​തി​നാ​യി വി​നി​യോ​ഗി​ച്ചു.​തു​ട​ർ​ന്ന് യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നി​ടെ ഗ​ണേ​ഷ് കു​മാ​റി​ന് മ​ന്ത്രി സ്ഥാ​നം പോ​യ​തോ​ടെ പ​ദ്ധ​തി​ക്ക് താ​ഴ് വീ​ണു. വ​ൻ​കി​ട കു​പ്പി​വെ​ള്ള ലോ​ബി​യു​ടെ പാ​ര​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഗ​ണേ​ഷ് കു​മാ​റി​ന്‍റെ…

Read More