തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വേ​ത​നം 600 രൂ​പ​യാ​ക്ക​ണമെന്ന് ഐഎൻടിയുസി

കൊ​ല്ലം: മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റു​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം 600 രൂ​പ​യാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലി​നി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ സൗ​ജ​ന്യ​ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും അം​ഗ​വൈ​ക​ല്യ​മോ മ​ര​ണ​മോ സം​ഭ​വി​ച്ചാ​ൽ 5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും തൊ​ഴി​ൽ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള​ളം, പ്ര​ഥ​മ​ശു​ശ്രൂ​ഷ സം​വി​ധാ​നം, വി​ശ്ര​മ​സ്ഥ​ലം എ​ന്നി​വ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു.​സി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ജോ​സ് വി​മ​ൽ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു സി ​തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ​ഉ​ദ്ഘാ​ട​നം​ചെ​യ്ത്പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ശി​വ​ൻ​കു​ട്ടി​പി​ള​ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ്ണു വി​ജ​യ​ൻ, സു​രേ​ഷ് കു​മാ​ർ, ജ​യ​ശ്രീ, തേ​വ​ല​ക്ക​ര ക​ബീ​ർ, പി. ​ഫി​ലി​പ്പ്, പ്ലാ​ച്ചേ​രി ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള, നെ​പ്പോ​ളി​യ​ൻ, ഉൗ​ന്നു​വി​ള ആ​ന്‍റ​ണി, ആ​ന്‍റ​ണ്‍ ലി​യോ ജേ​ക്ക​ബ്, ഹ​രീ​ഷ് കോ​യി​വി​ള, ഗി​രീ​ശ​ൻ​പി​ള​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ശബരിമല കയറാനെത്തിയ  യുവതിയുടെ വീടിന് നേരേ ആക്രമണം; പോലീസ് നിരീക്ഷണം തുടരുന്നു

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല ക​യ​റാ​നെ​ത്തി​യ കേ​ര​ളാ ദ​ളി​ത് മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി.​മ​ഞ്ജു​വി​ന്‍റെ ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് കോ​ഷ്ണ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള വീ​ടി​ന് നേ​രേ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് നിരീക്ഷണം ശ​ക്ത​മാ​ക്കി. വീ​ട് ഇ​നി​യും ആ​ക്ര​മി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും വീ​ട്ടു സാ​ധ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ഞ്ചു പ​മ്പ​യി​ലെ​ത്തി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ ഉ​ട​നാ​യി​രു​ന്നു ആ​ക്ര​മ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു ക​ല്ലേ​റ്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല . മ​ഞ്ചു​വി​ന്‍റെ സ്വ​ന്തം വീ​ട് പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്ക​യാ​ണ്. ഇ​തി​ന​ടു​ത്ത് ത​ന്നെ മ​റ്റൊ​രു വീ​ട്ടി​ലാ​ണ് മ​ഞ്ചു താ​മ​സം. ആ ​വീ​ട്ടി​ന് നേ​രെ യാ​യി​രു​ന്നു ക​ല്ലേ​റ്. ഇ​തൊ​ടൊ​പ്പം പ​ട്ടി​ക​ജാ​തി മോ​ർ​ച്ച മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ ഇ​ട​നാ​ട് മ​ല​യാ​റ്റൂ​ർ​കോ​ണ​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കു​ടും​ബ​വീ​ടാ​യ ബി​ജു ഭ​വ​നി​ലേ​ക് മാ​ർ​ച്ച് ന​ട​ന്ന​ത്. കൊ​ട്ടി​യം സി​ഐ അ​ജ​യ്…

Read More

അന്ന് 15 രൂപ, ഇന്ന് 30 രൂപ! മ​ര​ച്ചീ​നി വി​ല വീ​ണ്ടും കു​തി​ക്കു​ന്നു

പു​ന​ലൂ​ർ: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ര​ച്ചീ​നി വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. മു​ൻ​പ് കി​ലോ​യ്ക്ക് 30-35 വ​രെ എ​ത്തി​യി​രു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ക്കാ​ലം വി​ല 15 രൂ​പ​യാ​യി കൂ​പ്പു​കു​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ പ്ര​ള​യ​കാ​ലം ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കൃ​ഷി​യി​നം മ​ര​ച്ചീ​നി​യാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങാ​തെ നി​ന്ന​തും ഒ​ഴു​ക്കി​ലും മ​റ്റു​മാ​യി വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വു​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​വും ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി. എ​ന്നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​തും വെ​ള്ള​ക്കെ​ട്ട് കാ​ര്യ​മാ​യി നാ​ശം വി​ത​യ്ക്കാ​ത്ത​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ര​ച്ചീ​നി​യാ​ണ് ഇ​ന്ന് മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തു​ന്ന​ത്. ഇ​തി​ന് കി​ലോ​യ്ക്ക് 30 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ വി​ല. ഇ​നി​യും ഉ​യ​രു​മെ​ന്നും പ​റ​യു​മ്പോ​ഴും ക​ർ​ഷ​ക​ർ മ​ര​ച്ചീ​നി കൃ​ഷി​യ്ക്ക് വേ​ണ്ടു​ന്ന പ്രാ​ധാ​ന്യം ന​ൽ​കു​ന്നി​ല്ല. വ​യ​ൽ​കൃ​ഷി​യി​ൽ വാ​ഴ​യ്ക്ക് ആ​ണ് ക​ർ​ഷ​ക​ർ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്. മു​ൻ​പ് മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ മൂ​ട് ഒ​ന്നി​ന് എ​ന്ന നി​ല​യി​ൽ വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​തും ഇ​ല്ലാ​താ​യി. ഇ​ത്ത​ര​ത്തി​ൽ ഈ…

Read More

മു​ഖ്യ​മ​ന്ത്രി​യും വാ​ക്ക് പാ​ലി​ച്ചി​ല്ല; വ​ര്‍​ക്ക്ഷോ​പ്പ് തു​ട​ങ്ങാ​നാ​കാ​തെ സു​ഗ​ത​ന്‍റെ കു​ടും​ബം; സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​നി​ല്‍ പ​റ​യു​ന്നത് ഇങ്ങനെ…

പ​ത്ത​നാ​പു​രം: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വ​ര്‍​ക്ക്‌​ഷോ​പ്പി​ന് മു​ന്നി​ല്‍ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​ കു​ത്തി​യ​തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​നി​യും നീ​തി​ല​ഭി​ച്ചി​ല്ല.​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള​ള​വ​ർ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വ​ർ​ക്ക്ഷോ​പ്പ് തു​ട​ങ്ങാ​നാ​കാ​തെ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ഈ കു​ടും​ബം. ലോ​ണി​നാ​യി ബാ​ങ്കു​ക​ളി​ല്‍ ക​യ​റി ഇ​റ​ങ്ങി​യി​ട്ടും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഫ​ല​മെ​ന്നും ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി ത​ങ്ങ​ളെ പി​ൻ​തു​ട​ർ​ന്നു ദ്രോ​ഹി​ക്കു​ക​യാ​ണ​ന്നും സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​നി​ല്‍ പ​റ​യു​ന്നു.​ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മ​ട​ക്കം സ​ഹാ​യ​ വാ​ഗ്ദാ​നം ന​ൽ​കി​യ ജ​ന​പ്ര​തി​നി​ധി​ക​ളും സ​ർ​ക്കാ​രും കൈ​മ​ല​ർ​ത്തി​യ​തോ​ടെ​യാ​ണ് കു​ടും​ബം തീ​ർ​ത്തും ദു​രി​ത​ത്തി​ലാ​യ​ത്.​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 23 നാ​ണ് കൊ​ല്ലം- തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഇ​ള​മ്പ​ൽ പൈ​നാ​പ്പി​ൾ ജം​ഗ്ഷ​നി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വ​ർ​ക്ക്ഷോ​പ്പി​ൽ പ്ര​വാ​സി​യാ​യ പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി സു​ഗ​ത​നെ (64) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. നി​ല​വി​ൽ വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ലൈ​സ​ൻ​സും വൈ​ദ്യു​തി ക​ണ​ക്ഷ​നും മാ​ത്ര​മാ​ണു…

Read More

പോ​ലീ​സ് ന​ട​പ​ടിക​ൾ​ക്കും പു​ല്ലു​വി​ല ; ത​ക​ർ​ന്ന റോ​ഡു​ക​ൾ നന്നാക്കാതെ അധികൃതരുടെ നിസംഗത തുടരുന്നു

കൊ​ട്ടാ​ര​ക്ക​ര: ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെന​വീ​ക​ര​ണ​ത്തി​ൽ റോ​ഡ​ധി​കൃ​ത​രു​ടെനി​സം​ഗ​ത തു​ട​രു​ന്നു. പോ​ലീ​സ് ഇ​ട​പെട്ടി​ട്ടും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾഅ​ട​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാറാ​കു​ന്നി​ല്ല. വാ​ഹ​ന യാ​ത്ര​ക​ൾ അ​പ​കടകരമാ​യി തു​ട​ർ​ന്നി​ട്ട് മാ​സ​ങ്ങ​ൾ ത​ന്നെയായി. നി​രവ​ധി സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തു​കയും ​ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ടു​ക​യുംചെ​യ്തി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ങ്ങാ​പ്പാറ ​ന​യം തു​ട​രു​ക​യാ​ണ്. സ​മ​രം ചെ​യ്യുന്ന​വ​ർ പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽച​ർ​ച്ച​ക​ൾ ന​ട​ത്തി ഉ​റ​പ്പു​ക​ൾ വാ​ങ്ങാ​റുണ്ട്.​ഭ​ര​ണ-​പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ​ക്ക്ഇ​ത്ത​രം ഉ​റ​പ്പു​ക​ൾ പ​ല ത​വ​ണ ല​ഭി​ച്ചിട്ടു​മു​ണ്ട്.പ​ക്ഷേ റോ​ഡു​ക​ളു​ടെ സ്ഥി​തിമാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.​പൊ​തു​മരാ​മ​ത്തു വ​കു​പ്പു മ​ന്ത്രി​യു​ടെ പ​രാ​തിപ​രി​ഹാ​ര സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യിട്ടും ​ഉ​ദ്യോ​ഗ​സ്ഥ നി​ല​പാ​ടു​ക​ളി​ൽ മാ​റ്റ​മില്ല. ​താ​ലൂ​ക്ക സ​ഭ​ക​ളി​ൽ ക​ടു​ത്ത വി​മ​ർശ ​നം ഇ​ക്കാ​ര്യ​ത്തി​ൽ പ​ല ത​വ​ണ ഉ​യർ ന്നി​രു​ന്നു. ഇ​പ്പോ​ൾ റോ​ഡു വി​ഭാ​ഗംഉ​ദ്യോ​ഗ​സ്ഥ​ർ താ​ലൂ​ക്കു​സ​ഭ​യി​ൽ നി​ന്നും വി​ട്ടു​നി​ന്നു വ​രി​ക​യാ​ണ്.​ഇ​തുംവി​മ​ർ​ശ​ന വി​ധേ​യ​മാ​യി​ട്ടു​ണ്ട്.റോ​ഡു​ക​ളു​ടെ ദുഃ​സ്ഥി​തി മൂ​ലംഅ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​തോ​ടെ ​പോ​ലീ​സ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​രിക്കു​ക​യാ​ണ്.റോ​ഡി​ന്‍റെ ദു:​സ്ഥി​തി പ​രിഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മരാ​മ​ത്ത് – ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർക്ക് ​ഒ​ന്നി​ല​ധി​കം ത​വ​ണ പോ​ലീ​സ് നോട്ടീ​സ് ന​ൽ​കി.​ പ്ര​തി​ക​ര​ണ​വും ന​ട​പ​ടിയും…

Read More

നിയന്ത്രണം വിട്ട കെ ​എ​സ് ആ​ര്‍ ടി ​ബ​സ്  മ​തി​ല്‍ കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ആറുപേർക്ക് പരിക്ക് 

കു​ള​ത്തൂ​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കെ ​എ​സ് ആ​ര്‍ ടി ​ബ​സ് മ​തി​ല്‍​കെ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കു​ള​ത്തു​പ്പു​ഴ കെ ​എ​സ് ആ​ര്‍ ടി ​ഡി​പ്പോ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ബ​സാ​ണ് ഡാ​ലി​ക്ക് സ​മീ​പം ആ​ന​വ​ട്ട​ചി​റ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ല്‍ 16പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി ആ​റു​യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ല്‍ നാ​ലു​പേ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക്ക യാ​ത്ര​ക്കാ​ര്‍​ക്കും ത​ല​ക്കും മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല .

Read More

പ​ര​വൂ​ർ ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ സ്മാ​ര​ക പ്ര​ത്യേ​ക ക​വ​ർ പുറത്തിറക്കി  തപാൽ വകുപ്പ്

പരവൂർ: അ​ന്ത​രി​ച്ച അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ര​വൂ​ർ.​ജി.​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ഥം ത​പാ​ൽ വ​കു​പ്പ് പ്ര​ത്യേ​ക ക​വ​ർ പു​റ​ത്തി​റ​ക്കി. കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ​സ് കേ​ര​ള ഡ​യ​റ​ക്ട​ർ സ​യീ​ദ് റ​ഷീ​ദ് ക​വ​റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ജി.​ദേ​വ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ ക​വ​ർ ഏ​റ്റു​വാ​ങ്ങി. ക​വ​റി​ന്‍റെ പു​റം​ച​ട്ട​യി​ൽ സം​ഗീ​ത കു​ല​പ​തി ജി.​ദേ​വ​രാ​ജ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ന്ത​രി​ച്ച പ്ര​ശ്ത​ത ഗാ​യ​ക​ൻ കി​ഷോ​ർ കു​മാ​റി​ന്‍റെ ചി​ത്ര​മു​ള്ള അ​ഞ്ചു​രൂ​പ​യു​ടെ സ്റ്റാ​ന്പ് കൂ​ടി പ​തി​പ്പി​ച്ച ക​വ​റി​ന് 20 രൂ​പ​യാ​ണ് വി​ല. ക​വ​റി​ന്‍റെ പു​റ​കു​വ​ശ​ത്ത് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ കു​റി​ച്ച് ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള ല​ഘു​വി​വ​ര​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​യി​രം ക​വ​റു​ക​ളാ​ണ് ഇ​ന്ത്യ പോ​സ്റ്റ് അ​ഭി​മാ​ന​പൂ​ർ​വം പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​റ്റ​ഴി​ഞ്ഞു. ഏ​താ​നും ക​വ​റു​ക​ൾ കൊ​ല്ല​ത്ത് 30,31 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ്റ്റാ​ന്പ് എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

Read More

മ​ദ്യ​പ​സം​ഘ​ങ്ങ​ള്‍ അ​ഴി​ഞ്ഞാ​ടു​ന്നു; സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ പറ്റാത്ത അവസ്ഥ;  വഴിയോരങ്ങൾ മദ്യക്കുപ്പികൾകൊണ്ട് നിറ‍യുന്നു

പ​ത്ത​നാ​പു​രം: മ​ദ്യ​പ​സം​ഘ​ത്തെ ഭ​യ​ന്ന് ഇ​നി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​മു​കം​ചേ​രി​യി​ലെ ഗ്രാ​മ​വാ​സി​ക​ൾ.​പോ​ലീ​സ് , എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്തു. ക​മു​കം​ചേ​രി വ​രി​ക്കോ​ലി​ക്ക​ൽ,പാ​വു​മ്പ,കു​റി​ങ്ങോ​ട്ട്, അ​രു​വി​ത്ത​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ദ്യ​പ സം​ഘം അ​ഴി​ഞ്ഞാ​ടു​ന്ന​ത്.​ മ​ദ്യ​പി​ച്ച ശേ​ഷം ക​വ​ല​ക​ളി​ലെ​ത്തു​ന്ന സം​ഘം അ​സ​ഭ്യം വി​ളി​യും അ​ടി​പി​ടി​യും ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്.​സ്ത്രീ​ക​ൾ​ക്കോ കു​ട്ടി​ക​ൾ​ക്കോ വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങാ​നോ വ​ഴി ന​ട​ക്കാ​നോ പ​റ്റാ​ത്ത സ്ഥി​തി​വി​ശേ​ഷ​മാ​ണ്. പ​ല​പ്പോ​ഴും അ​ടി​പി​ടി ക​ത്തി കു​ത്തി​ലും പോ​ലീ​സ് കേ​സി​ലു​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത് . സ്കൂ​ളു​ക​ൾ, ആ​രാധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​ത്താ​യും മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ ശ​ല്ല്യം രൂ​ക്ഷ​മാ​ണ്.​പ​ത്ത​നാ​പു​രം, പ​നം​പ​റ്റ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള മ​ദ്യം,ലി​റ്റ​ർ ക​ണ​ക്കി​ന് വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ല്പ​ന​യും ന​ട​ത്തു​ന്നു​ണ്ട്.​കൂ​ടാ​തെ വ്യാ​ജ അ​രി​ഷ്ട​വും സു​ല​ഭ​മാ​ണ്. മ​ദ്യ​വി​ല്പ​ന​ക്കാ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ശ​ല്യ​ക്കാ​ർ​ക്കു​മെ​തി​രാ​യി പോ​ലി​സി​ൽ പ​രാ​തി ന​ല്കു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പ​ല​രും പ​രാ​തി പ​റ​യാ​നും മ​ടി​ക്കു​ന്നു .റൂ​റ​ൽ എ​സ്.​പി​ക്കും…

Read More

പൊ​ന്മു​ടി വ​ന​ത്തിലെ മൃ​ഗ​വേ​ട്ട​: എ​സ് ഐ​ ഉൾപ്പെടെയുള്ള പോ​ലീ​സു​കാ​ര്‍​ക്കാ​യി ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്

മ​ട​ത്ത​റ. : പാ​ലോ​ട് റേ​ഞ്ചി​ലെ​പൊ​ന്മു​ടി വ​ന​മേ​ഖ​ല​യി​ല്‍ കേ​ഴ​യെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ പൊ​ന്മു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കൊ​ല്ല​യി​ല്‍ റോ​ഡു​വി​ള വീ​ട്ടി​ല്‍ അ​യൂ​ബ് ഖാ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഭ​ര​ത​ന്നൂ​ര്‍ ലെ​നി​ന്‍ കു​ന്നി​ല്‍ നി​ള​യി​ല്‍ വീ​ട്ടി​ല്‍ എ​സ് രാ​ജീ​വ്, പാ​ലോ​ട് പേ​ര​യം താ​ളി​കു​ന്നി​ല്‍ വി​നോ​ദ് നി​വാ​സി​ല്‍ വി​നോ​ദ് എ​ന്നി​വ​രാ​ണ് ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടു​മാ​സ​ം മു​മ്പാ​ണ് വ​നം വ​കു​പ്പ് പാ​ലോ​ട് റേ​ഞ്ചി​ലെ ക​ല്ലാ​ര്‍ സെ​ക്ഷ​നി​ലെ പൊ​ന്മു​ടി ഭാ​ഗ​ത്ത് നി​ന്നും കേ​ഴ​യെ വെ​ടി​വ​ച്ചു​കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി ക​ട​ത്തി​യ​ത്. പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ എ​ത്തി കേ​ഴ​യെ വെ​ടി​വ​യ്ക്കു​ക​യും ഇ​റ​ച്ചി​യാ​ക്കി പോ​ലീ​സ് ജീ​പ്പി​ല്‍ ത​ന്നെ വ​നം ചെ​ക്ക് പോ​സ്റ്റ്‌ വ​ഴി ക​ട​ത്തു​ക​യു​മാ​യി​രു​ന്നു. കേ​സി​ല്‍ പോ​സ്റ്റ്‌ മാ​സ്റ്റ​ര്‍ ഉ​ള്‍​പ്പ​ടെ നാ​ലു​പേ​രെ വ​ന​ല​പ​ക​ര്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ര്‍…

Read More

ദേ​ശീ​യ​പാ​ത​വി​ക​സ​നം; കു​ടി​വെ​ള്ളം  മു​ട്ടി​ച്ച്  പൈപ്പിനു മുകളിൽ കല്ലിട്ടു; ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ പരാതിയുമായി നാട്ടുകാർ

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ള​പൈ​പ്പി​ന് മു​ക​ളി​ൽ. ക​ല്ലി​ട്ട​ത് നാ​ട്ടു​കാ​രെ വ​ല​യ്ക്കു​ന്നു. പാ​രി​പ്പ​ള്ളി ജം​ഗ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ത​യോ​ര​ത്ത്സ്ഥാ​പി​ച്ച ക​ല്ലാ​ണ് നാ​ട്ടു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പാ​ര​യാ​യി മാ​റി​യ​ത്. പാ​ത​യ്ക്ക​ടി​യി​ലൂ​ടെ​യു​ള്ള അ​ടു​ത​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നി​ന് മു​ക​ളി​ലാ​ണ് ക​ല്ല് സ്ഥാ​പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ വെ​ള്ളം ശ​ക്തി​യാ​യി ചോ​ർ​ന്നൊ​ഴു​കി പാ​രി​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യോ​രം വെ​ള്ള​ച്ചാ​ലാ​യി മാ​റി.​ഇ​ത് മൂ​ലം കാ​ൽ​ന​ട​യാ​ത്ര ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടി​യാ​യി. വെ​ള്ളം പാ​ഴാ​കു​ന്ന വി​വ​രം ചാ​ത്ത​ന്നൂ​ർ വാ​ട്ട​ർ​അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ക​ല്ലി​ൽ തൊ​ടാ​ൻ അ​വ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും വാ​ട്ട​ർ​അ​തോ​റി​ട്ടി​വി​ഭാ​ഗ​ത്തി​നെ അ​റി​യി​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി അ​ക​ലു​ന്തോ​റും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത് വൈ​കു​മെ​ന്ന വി​ഷ​മ​ത്തി​ലാ​ണ് പരിസരവാസികൾ

Read More