ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. രാവിലെ 8 മണിയോടെ പൂവമ്പാറ പാലത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ്സ് വീടിന്റെ സിറ്റൗട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടം. പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വന്ന കെ.എസ്.ആർ.ടി.സിയാണ് അപകടത്തിൽപ്പെട്ടത്.അപകടകാരണം അറിവായിട്ടില്ല. പരിക്കേറ്റ യാത്രക്കാരെ ആറ്റിങ്ങൽ പൊലിസും ഫയർഫോഴ്സും ചേർന്ന് ആശുപത്രികളിൽ എത്തിച്ചു. ആറ്റിങ്ങൽ പൂവമ്പാറ ബസ്സപകടത്തിൽപ്പെട്ടവർ സുബി(24) പാപ്പാല, അംബിക (പാപ്പാല) ഷൈനി (34) അരുൺകുമാർ(49) (കിളിമാനൂർ) ദീപ (39) വെളളല്ലൂർ, അനിൽകുമാർ (49) കിളിമാനൂർ, ലക്ഷ്മി (21) നഗരൂർ, രോഷ്ണി(21) കിളിമാനൂർ, ലിജി (38) കിളിമാനൂർ, ഷൈനി (32) കിളിമാനൂർ, കൃഷ്ണ(20) ആറ്റിങ്ങൽ, സിജി (20) ആറ്റിങ്ങൽ, സുനീർ(35) ആറ്റിങ്ങൽ, സുധർമ്മ(58) കിളിമാനൂർ, ജുബിന (24) നഗരൂർ. ഇവരെ ആറ്റിങ്ങൽ വലിയ കുന്നാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: Kollam
പട്ടാഴി പുലികുന്നിമലയിൽ പാറഖനനത്തിന് നീക്കം; ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
പത്തനാപുരം :പാറഖനനത്തിന് നീക്കം.ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.പാറഖനനത്തിന് പട്ടാഴി ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ചു. ജില്ലാ പരിസ്ഥിതി ആഘാത സമിതിയിൽനിന്ന് കരസ്ഥമാക്കിയ അനുകൂല റിപ്പോർട്ടുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് കരാറുകാരൻ. സമിതി മതിയായ അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് കൊടുത്തതെന്ന പരാതിയുമായി പഞ്ചായത്ത് ഭരണസമിതി കളക്ടറെയും സമീപിച്ചിട്ടുണ്ട്.രണ്ടേക്കറോളം സ്ഥലത്തെ പാറ പൊട്ടിക്കാനാണ് തകൃതിയായി നീക്കം നടക്കുന്നത്. ആഘാത സമിതിയുടെ റിപ്പോര്‍ട്ടിനെ പറ്റി പുനരന്വേഷണവും പഠനവും നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പട്ടാഴി ഗ്രാമത്തിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് പുലിക്കുന്നിമല. പട്ടാഴി ദേവീക്ഷേത്രത്തിന്റെ ചരിത്രവുമായി മലയ്ക്ക് ബന്ധം ഉണ്ടെന്നാണ് വിശ്വാസം.പൂജകളും അനുഷ്ഠാനങ്ങളും നടക്കുന്ന മലങ്കാവിനും ഖനനം ഭീഷണിയാവുമെന്ന ആശങ്കയിലാണ് ഭക്തർ.സർക്കാർ ഭൂമിയിലാണ് കൂട്ടങ്ങള്‍ ഉളളത്. ഇതിനു ചുറ്റിലുമുള്ള സ്വകാര്യ ഭൂമികളിലാണ് ഖനനനീക്കം നടക്കുന്നത്.രണ്ട് പട്ടികജാതി കോളനികൾ ഉൾപ്പെടെ ജനവാസകേന്ദ്രങ്ങളാണ് ചുറ്റിലും. പ്രധാന റോഡുകളും പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്.ഖനനം നടത്തിയാൽ സമീപത്തുള്ള വലിയ പാറകൾ നിലംപതിക്കുമെന്നും പ്രദേശം…
Read Moreശബരിമലയിൽ വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കണമെന്ന് ഉണ്ണിത്താൻ
ചാത്തന്നൂർ : ശബരിമലയിൽ വിശ്വാസികളുടെ താൽപര്യമാണ് സംരക്ഷിക്കേണ്ടത്.ദൈവ വിശ്വാസികളുടെ കാര്യത്തിൽ സി.പി.എമ്മിന് അഭിപ്രായം പറയാൻ അവകാശമില്ലെന്നും ശബരിമല വിഷയത്തിൽ ബി.ജെ.പി സമരം അപഹാസ്യമാണെന്നും എഐസിസി അംഗം ഉണ്ണിത്താൻ . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതിക്കെതിരെ യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റാഫേൽ ഇടപാടിലൂടെ നരേന്ദ്ര മോദിയും മദ്യ ഇടപാടിലൂടെ പിണറായി വിജയനും അഴിമതിക്കാരാകാൻ മത്സരിക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡോ: ജി. പ്രതാപ വർമ്മ തമ്പാൻ, അഡ്വ.രാജേന്ദ്രപ്രസാദ്, കെ.ചാക്കോസുൽഫിക്കർ, തമ്പി പുന്നത്തല, ചാത്തന്നൂർ മുരളി,പരവൂർ സജീബ്, സിസിലി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു
Read Moreതെന്മലയിൽപുലിയിറങ്ങി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ജനം ഭീതിയിൽ
തെന്മല: തെമ്മലഇടമണ്ണില് പുലിയിറങ്ങി. വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തുനായെ കടിച്ചുകൊണ്ട് പോയി. ഇടമണ്‍ ചിറ്റാലംകോട് വാഴക്കല്‍ ബഞ്ചമിന് വര്‍ഗീസ് എന്നയാളുടെ നായയെയാണ് പുലി കടിച്ചു കൊണ്ട് പോയത്. നായയെ കെട്ടിയിട്ടിരുന്ന കൂട് തകര്‍ത്താണ് പിടികൂടിയത്. സംഭവമറിഞ്ഞ് എത്തിയ വനപാലകര്‍ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതോടെ ജനം ഭീതിയിലാണ്. എന്നാല്‍ വനാതിര്‍ത്തിയോടു ചര്ന്ന ഭാഗമായതിനാലാകാംപുലി ഇറങ്ങിയതെന്നും ആശങ്കപെടേണ്ടെന്നും തെന്മല റേഞ്ച് ഓഫീസര്‍ അറിയിച്ചു
Read Moreഭൂരിപക്ഷസമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാമെന്ന വ്യാമോഹം നടക്കില്ലെന്ന് കെ.സുരേന്ദ്രൻ
ചാത്തന്നൂർ:ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുളള സമരത്തെ പരാജയപ്പെടുത്താൻ ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്ന പിണറായി വിജയന്റെ വ്യാമോഹം നടപ്പിലാകില്ലെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള നയിക്കുന്ന എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയ്ക്ക് ചാത്തന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ അത് ബോധ്യപ്പെടുത്താൻ സർക്കാർ തയാറാകണം. വിശ്വാസി സമൂഹത്തിൽ നിന്നും ശക്തമായ തിരിച്ചടി സ്വന്തം പാർട്ടയിൽ നിന്നും സിപിഎമ്മിന് ലഭിച്ച് തുടങ്ങിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.ബിജെപി സംസ്ഥാന സമിതി അംഗവും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് നിയമത്തിലെ 29-ാം വകുപ്പിലുൾപ്പെട്ട ഹിന്ദുവിനെ സംബന്ധിക്കുന്ന ഭാഗം ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ…
Read Moreവിവാഹ വാഗ്ദാനം നല്കി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ; സംഭവം അടൂരില്‍
അടൂർ: വിവാഹ വാഗ്ദാനം നല്കി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 21 കാരനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് കൊച്ചുവിളയിൽ വീട്ടിൽ ജോജി ജോണിനെയാണ് കൊടുമൺ എസ്ഐ ആർ.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹ വാഗ്ദാനം നല്കി പെൺകുട്ടിയെ ഇയാൾ നിരന്തര പീഡനത്തിനിരയാക്കിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. പെയിന്റിംഗ് തൊഴിലാളിയായ ജോജിയുടെ പേരിൽ എടിഎമ്മിൽ നിന്നും പണം അപഹരിച്ച കേസ് നിലവിലുണ്ട്. അറസ്റ്റുചെയ്ത ജോജിയെ റിമാൻഡു ചെയ്തു.
Read Moreസുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പാതയോരത്ത് സ്ഥാപിച്ച ട്രാൻസ്ഫോർമർ അപകടഭീഷണിയുയർത്തുന്നു
കുന്നിക്കോട് : പതിനെട്ടാംപടി കൊട്ടാരക്കര പാതയില്‍ പാറമുക്ക് ജംഗ്ഷന് സമീപത്തെ പാതയോരത്ത് കെഎസ്ഇബി സ്ഥാപിച്ചിട്ടുളള ട്രാൻഫോർമർ വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.സുരക്ഷാമാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്.പാതയുടെ വശത്ത് കുഴിയിലായിട്ടാണ് ട്രാന്‍സ്ഫോര്‍മര്‍. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും കഴിയുന്നില്ല.തലവൂര്കുര,പുലമണ്‍,വില്ലുമുക്ക് എന്നിവിടങ്ങളിൽ നിന്നും നിരന്തരം യാത്രക്കാര്‍ എത്തുന്ന ജംഗ്ഷനിലാണ് കെ.എസ്.ഇ.ബി അധികൃതർ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ട്രാൻസഫോർമർ സ്ഥാപിച്ചത്.അപകടങ്ങൾ നിത്യ സംഭവങ്ങളായിട്ടും കെ.എസ്.ഇ.ബി അധികൃതർ ട്രാൻഫോർമർ മാറ്റി സ്ഥാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രാന്‍സ്ഫോര്‍മറിന് സംരക്ഷണഭിത്തിയില്ലാത്തതും അപകടഭീഷണിയാകുന്നു.കൃത്യമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് ഈ അനാസ്ഥ.പൊതുവേ ഇവിടെ പാതയ്ക്ക് വീതി കുറവുമാണ്.ഇതിനാല്‍ തന്നെ എപ്പോഴും അപകടങ്ങളും ഉണ്ടാകുന്നുണ്ട്. അടിയന്തിരമായി റോഡരികില്‍ നിന്നും സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് സംരക്ഷണവേലി മാറ്റി സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Read Moreപ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രളയംനമ്മെ പഠിപ്പിച്ചെന്ന് മന്ത്രി കെ രാജു
കൊല്ലം: പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പ്രളയവും പ്രളയാനന്തര സ്ഥിതിഗതികളും നമ്മെ പഠിപ്പിച്ചുവെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കാതെ ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കണമെന്ന് വാദിച്ചവര്‍ പോലും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുമതി വികസനം എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാമ്പിശ്ശേരി കരുണാകരന് ലൈബ്രറിയും ‘ആത്മ’യും സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലാഭത്തിനുമാത്രമല്ല, പാരമ്പ്യവും സംസ്കാരവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് കൃഷി. ജൈവപച്ചക്കറി ഉല്പാദനത്തിലെ വര്‍ദ്ധനവ് പ്രതീക്ഷ ഉണര്‍ത്തുന്നതായും മന്ത്രി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് സി ആര് ജോസ്പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ‘ആത്മ’ പ്രോജക്ട് ഡയറക്ടര്‍ വി വേണു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഡി സുകേശന് , എസ് അംബിക , എന്നിവർ പ്രസംഗിച്ചു. ശാസ്ത്രീയമായ കൃഷിരീതികള്‍, പച്ചക്കറികളിലെ കീടബാധ എന്നിവയെക്കുറിച്ച് കൃഷിഓഫീസര്‍ പ്രമോദ് എം, ഷെറിന്…
Read Moreനിയമ നടപടികളെല്ലാം പൂർത്തിയായി; അഴീക്കൽ ടൂറിസം വികസനം യാഥാർഥ്യമാകുന്നു
കരുനാഗപ്പള്ളി : അഴീക്കൽ ബീച്ചിന്റെവികസനത്തിന് ഉണർവേകി ജില്ലാ പഞ്ചായത്തിന്റെ ടൂറിസം വികസന പദ്ധതി. തണ്ണീർപന്തൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയ്ക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞ ദിവസം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ നടന്നത്. തുറമുഖ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു നൽകുന്നത്. ഇതു സംബന്ധിച്ച നിയമ നടപടികളെല്ലാം സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.അഴീക്കൽ ബീച്ചിലേക്കെത്തുന്ന സന്ദർശകർക്ക് സഹായമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തണ്ണീർ പന്തൽ പദ്ധതി നടപ്പാക്കുന്നത്. കോഫി സ്റ്റാൾ, എ ടി എം കൗണ്ടർ, ടോയ് ലറ്റ് മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് സെന്റർ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇരുപത്തി അഞ്ചു ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജില്ലയിലെ മൂന്നോ നാലോ…
Read Moreശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും ഒന്ന് ഡൽഹിക്കും ഇട്ടു കൊടുക്കണം; വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാർ; സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തിൽ ബിജെപി നേതാവായ കൊല്ലം തുളസിക്കെതിരെ കേസെടുത്തു
കൊച്ചി: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ നടന് കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു നടനും ബിജെപി നേതാവുമായ തുളസിയുടെ വിവാദ പ്രസ്താവന. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്. ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാർ ഒരുങ്ങിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കൊല്ലം തുളസി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും തുളസി പരിഹസിച്ചു. സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം, അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയിൽ. വിധി പറഞ്ഞ ആ ശുംഭന്മാര് കേള്‍ക്കണം- തുളസി പറഞ്ഞു.
Read More