കരുനാഗപ്പള്ളി : മാതാവിന്റെ കാമുകൻ ഏഴ് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ മാതാവും കാമുകനും പോലീസ് പിടിയിലായി.കരുനാഗപ്പള്ളി, തൊടിയൂർ സ്വദേശി പൊന്നപ്പൻ (32)നേയുംകാമുകിയെയുമാണ്പോലിസ്പിടികൂടിയത്. ഗൾഫിലായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയപ്പോഴാണ് കുട്ടി പീഢന വിവരം പിതാവിനെ അറിയിച്ചത്.തുടർന്ന് മാതാവിനേയും ഉൾപ്പടെ പോലിസ് പിടികൂടുകയായിരുന്നു. ഭർത്താവ് നാട്ടിലില്ലാത്ത വേളകളിൽ പൊന്നപ്പൻ വീട്ടിലെ സ്ഥിരം സന്ദർശകനാണ്.ഇവരുടെ ബന്ധത്തിന് മകൻ തടസമായി തോന്നിയതിനാൽ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം ശാരീരികമായി ഉപദ്രവിച്ചെന്നും പിതാവ് ചൈൽഡ് ലൈൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ അധികൃതരാണ് പരാതി കരുനാഗപ്പള്ളി പോലീസിന് കൈമാറിയത്.കുട്ടിയുടെ മാതാവിനും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമുൾപ്പടെയുള്ള വകുപ്പുകൾക്കാണ് കേസെടുത്തത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Read MoreCategory: Kollam
അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഭർത്താവ് ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ശാസ്താംകോട്ട: ശാസ്താംകോട്ട രാജഗിരിയിൽ അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടയസംഭവത്തിൽ ഭർത്താവ് ആഷ്ളി സോളമനെതിരെ അന്വേഷണം ഊർജിതമാക്കി. അടൂർ ചന്ദനപ്പള്ളി ഗവ എൽപി സ്കൂൾ അധ്യാപികയായ രാജഗിരി അനിത ഭവനത്തിൽ അനിത സ്റ്റീഫനെയാണ് (39)മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തിനുശേഷം ഇവരുടെ ഭർത്താവ് ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും മക്കൾ വന്നു നോക്കിയപ്പോഴാണ് മാതാവിനെ സ്വീകരണമുറിയിൽ തലയ്ക്കു അടിയേറ്റ് രക്തം വാർന്നു മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം സ്ഥലത്ത് നിന്നും രക്തം പുരണ്ട ചിരവ കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആഷ്ലി സോളമനും അനിതയുമായി കുടുംബ പ്രശ്നം നിലനിന്നുരുന്നതായി പോലിസ് പറയുന്നു. ഫോറൻസിക്, വിരലടയാള പരിശോധനകൾക്കുശേഷം ഇന്ന് രാവിലെ മൃതദേഹം മാറ്റി. ഒൻപതാം ക്ലാസ്സ് വിദ്യാർഥി ആരോമൽ ആറാം ക്ലാസ്സ് വിദ്യാർഥി ആൽവിൻ എന്നിവരാണ് മക്കൾ.
Read Moreമീ ടുവിലൂടെ അന്തസിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു; എംഎല്‍എ സ്ഥാനം രാജി വച്ച് മുകേഷ് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: മീ റ്റൂ ക്യാമ്പൈന് വഴി ആരോപണ വിധേയനായ എം.മുകേഷ് എംഎല്‍എ. രാജി വച്ച് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ തന്റെ ദുരഃനുഭവം സഹപ്രവര്‍ത്തക വെളിപ്പെടുത്തിയതിലൂടെ മുകേഷിന്റെ ഒരു മുഖംമൂടികൂടി അഴിഞ്ഞുവീണിരിക്കുകയാണെന്നും കൊല്ലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപമാനമായി മുകേഷ് മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മുകേഷിനെതിരെ കേസെടുത്ത് നിയമപരമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി സമര്‍പ്പിച്ചു.പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ എംഎല്‍എമാരുടെ സ്ത്രീപീഡനം തുടര്‍കഥയായി മാറുകയാണ്. ആരോപണങ്ങള്‍ ഉണ്ടായ ഒരു കേസില്‍പോലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ത്രീവിരുദ്ധ സര്‍ക്കാരായി പിണറായി ഗവണ്മെന്റ് മാറിയിരിക്കുകയാണന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.പ്രതിഷേധമാര്‍ച്ചിനെ തുടര്‍ന്ന് മുകേഷ് എംഎല്‍എ യുടെ കോലം കത്തിച്ചു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അംസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍…
Read Moreപിറവന്തൂരിൽ ചിക്കൻപോക്സ് പടരുന്നു; പ്രതിരോധ മരുന്ന് വിതരണത്തിനോ ബോധവത്കരണത്തിനോ ആരോഗ്യ വകുപ്പ് നടപടികളെടുക്കുന്നില്ലെന്ന് പരാതി
പിറവന്തൂർ : പത്തനാപുരത്തെ പിറവന്തൂർ പഞ്ചായത്തിലെ നാല് വാർഡുകളിലായി ചിക്കൻപോക്സ് പടരുമ്പോഴും ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്ന് വിതരണത്തിനോ ബോധവത്കരണത്തിനോ നടപടികളെടുക്കുന്നില്ലെന്ന് പരാതി. പിറവന്തൂർ, ചീവോട്, അലിമുക്ക്, ചേകം വാർഡുകളിലാണ് ചിക്കൻപോക്സ് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിറവന്തൂർ വാർഡിൽ വാഴത്തോപ്പ്, ഗുരുദേവ ഹൈസ്കൂൾ ഭാഗങ്ങളിൽ 4 വീടുകളിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തു. അലിമുക്ക് വാർഡിൽ പൂവണ്ണുംമൂട്ടിൽ 2 പേർക്കും ചേകം വാർഡിൽ ചെറുകരയിലുള്ള 2 പേർക്കും ചീവോട് വാർഡിൽ ചീവോട് ജംഗ്ഷന് സമീപം ഒരാളുമാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയതെന്ന് പിറവന്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. ഇത് കൂടാതെ നിരവധി പേർക്ക് രോഗബാധയുള്ളതായും പലരും ഹോമിയോ ചികിത്സ തേടിയതിനാൽ തങ്ങൾക്ക് വിവരം ലഭിച്ചില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വായുവിലൂടെയും മറ്റും പകരാൻ സാധ്യതയുള്ളതിനാൽ ചിക്കൻപോക്സ് പിടിപ്പെട്ട മേഖലയിലെത്തി മരുന്ന് വിതരണവും സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച്…
Read Moreസംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾക്കും കെടുകാര്യസ്ഥയ്ക്കുമെതിരേ ബിഎംഎസിന്റെ രാപകൽ സമരം നാളെമുതൽ
കൊല്ലം: സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങൾക്കും കെടുകാര്യസ്ഥയ്ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരേ ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ നാളെ രാവിലെ 11മുതൽ 11ന് രാവിലെ 11വരെ രാപ്പകൽ സമരം നടത്തും. നാളെ രാവിലെ പത്തിന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.ജി.ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരൻ നായർ, ജില്ലാ സെക്രട്ടറി വി.വേണു, ജനറൽ കൺവീനർ ആർ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 11ന് രാവിലെ 11ന് സമാപന സമ്മേളനം എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കൺവീനർ പരിമണം ശശി, പബ്ലിസ്റ്റി കൺവീനർ ആർ.പ്രസന്നൻ എന്നിവർ പ്രസംഗിക്കും. ആയുഷ്മാൻ പദ്ധതിയിൽ കേരളം ഒപ്പുവയ്ക്കുക, പ്രളയ ധനസഹായത്തിലെ വിവേചനം അവസാനിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, നിർത്തലാക്കിയ സാമൂഗൃഹിക സുരക്ഷാ പെൻഷനുകൾ പുനസ്ഥാപിക്കുക, പ്രളയത്തിന്റെ പേരിലുള്ള…
Read Moreമൃതദേഹംകത്തിക്കരിഞ്ഞനിലയിൽ കാണപ്പെട്ട സംഭവം; അന്വേഷണംഎങ്ങുമെത്താതെ ഒന്നരക്കൊല്ലം
പത്തനാപുരം:അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ട് ഒന്നരവര്‍ഷം;അന്വേഷണം എങ്ങുമെത്തിയില്ല.പത്തനാപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സാഹചര്യ തെളിവുകളും സംഭവസ്ഥലത്ത് നിന്നും ലഭിച്ച വസ്തുക്കളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം തുടരനാവില്ലെന്ന നിലപാടില്‍ പോലീസ് അന്വേഷണം നിര്‍ത്തിയ നിലയിലാണ്. 2017ജൂൺ 18 നാണ് പത്തനാപുരത്ത് എഫ് സി ഐ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും കത്തികരിഞ്ഞ നിലയില്‍ അസ്ഥികള്‍ കാണുന്നത്.തുടര്‍ന്ന് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ മനുഷ്യന്റെ ശരീരമാണെന്നും മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പുരുഷന്റേതാണെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെയില്‍ വാഴപ്പാറയില്‍ നിന്നും മധ്യവയ്സകനെ കാണാതായ സംഭവവും ഉണ്ടായിരുന്നു .കെട്ടിടത്തിന് സമീപത്ത് നിന്നും ലഭിച്ച പേഴ്സും,താക്കോൽ കൂട്ടവും ഇദ്ദേഹത്തിന്റെയാണോയെന്ന് സംശയം ഉണ്ടായി.ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്തു.ഡി.എന്‍.എ പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സഹോദരന്റെ രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു. ഇതിന്റെ ഫലം പുറത്ത് വരാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം.ഇതിന്…
Read Moreമീ ടു ആരോപണം; മുകേഷിനെതിരേ യൂത്ത് കോണ്‍ഗ്രസ്; പോലീസ് സുരക്ഷ ഏർപ്പെടുത്തി
കൊല്ലം: മീ ടു ആരോപണത്തിൽ കുടുങ്ങിയ ഇടത് എംഎൽഎ മുകേഷിനെതിരേ യൂത്ത് കോണ്‍ഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് മോശമായി പെരുമാറിയെന്ന ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയത്. മുകേഷ് രാജിവയ്ക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. എംഎൽഎയുടെ കോലം കത്തിച്ച പ്രവർത്തകർ 20 മിനിറ്റോളം ദേശീയപാത ഉപരോധിച്ചു. ഇതോടെ കനത്ത ഗതാഗത തടസവും ദേശീയപാതയിലുണ്ടായി. ഇതിനിടെ ബിജെപി പ്രവർത്തകർ എംഎൽഎയുടെ കൊല്ലത്തെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധം ശക്തമാകുമെന്ന് മനസിലാക്കിയതോടെ പോലീസ് മുകേഷിന്റെ സുരക്ഷ ശക്തമാക്കി. കൊല്ലത്തെ എംഎൽഎയുടെ വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreകേരഫെഡിലെ പിൻവാതിൽനിയമനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം
കരുനാഗപ്പള്ളി : കേരഫെഡിലെ പിന്‍വാതില്‍ നിയമനങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള കേരഫെഡ് ഓയില്‍ കോംപ്ലക്സ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് യൂണിയന് (യുടിയുസി ) പ്രസിഡന്റും യുടിയുസി സംസ്ഥാന പ്രസിഡന്റുമായ ബാബുദിവാകരന് ആവശ്യപ്പെട്ടു. കേരഫെഡ് ഫാക്ടറി പടിക്കല്‍ നടന്ന വിശദീകരണ യോഗവും തൊഴിലാളികളുടെ സ്ഥലം മറ്റുമുള്പ്പെടെയുള്ള മാനേജ്മെന്റിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ള പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടത്തിപ്പുകാരുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും മൂലം കേരഫെഡ് നാശത്തിലേക്ക് നീങ്ങുകയാണെന്നും, കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന മാനേജ്മെന്റ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് യൂണിയന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സി.എം.ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.എസ്.ഷൗക്കത്ത്, പി.രാജു, ശിവശങ്കരപ്പിള്ള, ഉല്ലാസ് കോവൂര്‍, രാജേഷ് പട്ടശ്ശേരി, പുലത്തറനൗഷാദ്, തൊടിയൂര്‍ ബാബു, ഷിബു പുതിയകാവ്, എന്‍.രാജഗോപാല്‍, മനോജ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreഅഞ്ചുമണിക്കൂർ ഓട്ടൻതുള്ളലുമായി കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദൃശ്യഗോപിനാഥ്
കൊല്ലം: കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി അഞ്ചുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശ്രീകൃഷ്ണ കഥാമൃതം എന്ന പേരിലുള്ള തുള്ളല്‍ അവതരിപ്പിക്കുകയാണ് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ദൃശ്യാ ഗോപിനാഥ്. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ ശ്രീകൃഷ്ണ ലീല, ഗോവര്‍ധന ചരിത്രം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ തുടര്‍ച്ചയായി ഇടവേളയില്ലാതെ അവതരിപ്പിക്കുന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. തൃശൂര്‍ സംഗീത നാടക അക്കാദമി റീജിയണല്‍ തീയേറ്ററില്‍ 13ന് വൈകുന്നേരം നാലിന് അരങ്ങേറും.ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ അഭ്യസനം ആരംഭിച്ച ദൃശ്യ ഇപ്പോള്‍ അഞ്ഞൂറില്‍പ്പരം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. വടമണ്‍ ദേവകിയമ്മയാണ് ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം ജനാര്ദ്ദനന്, പ്രഭാകരന് പുന്നശ്ശേരി എന്നിവരുടെ കീഴില്‍ പഠനം തുടര്‍ന്നു. ഓട്ടന്‍ തുള്ളല്‍ കൂടാതെ ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍ എന്നിവയും വേദിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രമുഖ വേദികളും വിദ്വല്‍ സദസുകളും കൂടാതെ അന്യസംസ്ഥാനങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍…
Read Moreകേന്ദ്രസർക്കാരിന്റെ വിവേചനത്തിനെതിരേ വിമുക്തഭടന്മാർ സമരത്തിന്;ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നാളെ
കൊല്ലം: കേന്ദ്രസർക്കാർ വിമുക്തഭടന്മാരോട് കാണിക്കുന്ന വിവേചനങ്ങൾക്ക് എതിരേ വിമുക്ത സൈനികരും ആശ്രിതരും കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ തുടക്കമായി ജില്ലയിലെ വിമുക്ത സൈനികരും ആശ്രിതരും കുടുംബാംഗങ്ങളും നാളെ രാവിലെ 11ന് കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും.ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ആശ്രാമം മൈതാനിയിൽ നിന്ന് പ്രതിഷേധ റാലി ആരംഭിക്കും. ഒരേ റാങ്കിന് ഒരേ പെൻഷൻ പൂർണമായും നടപ്പിലാക്കുക, ഏകാംഗ ജുഡീഷൽ കമ്മീഷൻ പുറത്തുവിടുക, ആറാം ശന്പള കമ്മീഷനിലെ അപാകതകൾ പൂർണമായും പരിഹരിക്കുക, 15 വർഷം പൂർത്തിയാക്കാൻ കഴിയാതെ എന്നാൽ പത്ത് വർഷത്തിന് മുകളിൽ സേവനം ചെയ്ത് വിരമിക്കേണ്ടി വരുന്ന പെൻഷനില്ലാത്ത സൈനികർക്ക് ആനുപാതികമായി പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ…
Read More