കേന്ദ്രസർക്കാരിന്‍റെ വിവേചനത്തിനെതിരേ വി​മു​ക്ത​ഭ​ട​ന്മാ​ർ സ​മ​ര​ത്തി​ന്;ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം നാളെ

കൊ​ല്ലം: കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​മു​ക്ത​ഭ​ട​ന്മാ​രോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ങ്ങ​ൾ​ക്ക് എ​തി​രേ വി​മു​ക്ത സൈ​നി​ക​രും ആ​ശ്രി​ത​രും കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്നു.

ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി ജി​ല്ല​യി​ലെ വി​മു​ക്ത സൈ​നി​ക​രും ആ​ശ്രി​ത​രും കു​ടും​ബാം​ഗ​ങ്ങ​ളും നാളെ രാ​വി​ലെ 11ന് ​കൊ​ല്ലം ചി​ന്ന​ക്ക​ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ പ​ത്തി​ന് ആ​ശ്രാ​മം മൈ​താ​നി​യി​ൽ നി​ന്ന് പ്ര​തി​ഷേ​ധ റാ​ലി ആ​രം​ഭി​ക്കും.

ഒ​രേ റാ​ങ്കി​ന് ഒ​രേ പെ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ക, ഏ​കാം​ഗ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ടു​ക, ആ​റാം ശ​ന്പ​ള ക​മ്മീ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ക, 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ എ​ന്നാ​ൽ പ​ത്ത് വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ സേ​വ​നം ചെ​യ്ത് വി​ര​മി​ക്കേ​ണ്ടി വ​രു​ന്ന പെ​ൻ​ഷ​നി​ല്ലാ​ത്ത സൈ​നി​ക​ർ​ക്ക് ആ​നു​പാ​തി​ക​മാ​യി പെ​ൻ​ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ജി.​പി​ള്ള, പി.​സ​തീ​ശ് ച​ന്ദ്ര​ൻ, കെ.​പി.​ശ​ശി​ധ​ര​ൻ​പി​ള്ള, ഡി,​ശ​ശി​കു​മാ​ർ, കെ.​ജി.​ഉ​ണ്ണി​ത്താ​ൻ, കെ.​തു​ള​സീ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts