കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ജില്ലാ സംസ്ഥാന അസോസിയേഷന്റെയും അനുമതിയില്ലാതെ അംഗീകാരമില്ലാത്ത മറ്റു സംഘടനകൾ നടത്തുന്ന മത്സരങ്ങളിൽ സ്കേറ്റിംഗ് താരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കരുതെന്നു ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ വാർഷിക യോഗം അഭിപ്രായപ്പെട്ടു. ആർഎസ്എഫ്.ഐയും ജില്ലാ സംസ്ഥാന അസോസിയേഷനും നടത്തുന്ന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് വിജയികൾക്ക് വിദ്യാഭ്യാസ പ്രവേശനത്തിനും ജോലിക്കും ഗ്രെയ്സ് മാർക്ക്, സ്പോർട്സ് ക്വാട്ട ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും നിരീക്ഷകനുമായ ബിവിഎൻ റെഡ്ഡി യോഗം ഉത്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഡോ.കെ. രാമഭദ്രൻ, ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, എൻ. ശങ്കരനാരായണ പിള്ള, എസ്. ബിജു, അനുരാജ് പൈങ്ങാവിൽ, വിഷ്ണു വിശ്വനാഥ്, അഡ്വ. പോൾ ആൻറണി, പി. അശോകൻ, അൻവർ സാദിഖ്, അഹമ്മദ്…
Read MoreCategory: Kollam
സിക്കാ വൈറസ് രോഗം; ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി
കൊല്ലം :ജയ്പ്പൂരില്‍ കൊതുകുജന്യ രോഗമായ സിക്കാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗബാധിതരില്‍ നിന്നും രക്തം സ്വീകരിക്കുക, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നിങ്ങനെയും ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.പനി, തലവേദന, ശരീരവേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്ത് തിണര്‍പ്പ്, കണ്ണിന് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. നാഡിവ്യൂഹ സംബന്ധിയായ തളര്‍ച്ചയും ഉണ്ടാകാന്‍ ഇടയുണ്ട്. ആര്.ടി.പി.സി.ആര് ടെസ്റ്റുവഴി രോഗം സ്ഥിരീകരിക്കാം.നിര്‍ജലീകരണം ഒഴിവാക്കാനും പനി കുറയ്ക്കാനും വിശ്രമത്തോടൊപ്പം ലഘുപാനീയങ്ങള്‍ കുടിക്കണം. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രണ്ടാഴ്ച്ചയ്ക്കകം പനി വരുന്നുണ്ടെങ്കില്‍ സിക്കാ വൈറസ് രോഗം സംശയിക്കാം. കൊതുകു നിയന്ത്രണം ഊര്‍ജ്ജിതപ്പെടുത്തുകയും. വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ…
Read Moreനാട്ടുകാരുടെ സംശയം ശരിയായി; വീട്ടുപുരയിടത്തിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ; പ്രതിയുടെ വീട്ടിലേക്ക് യുവാക്കളുടെ നിരന്തരമായുള്ള വരവാണ് സംശയിക്കാൻ കാരണം
ചാത്തന്നൂർ: വീട്ടുപുരയിടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.നടയ്ക്കൽ കൂരാപ്പള്ളിയിൽ റോഡുവിള കുന്നുംപുറത്ത് വീട്ടിൽഗോപാലകൃഷ്ണന്റെമകൻ പ്രിൻസ്(32) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പാരിപ്പള്ളി എസ് ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. ദിവസേന വൈകുന്നേരം ഒരു സംഘം യുവാക്കൾ ഇയാളുടെ വീട്ടിൽ നിത്യസന്ദർശകരായി എത്തുന്ന വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഓടനിർമാണം ഉപേക്ഷിച്ചു; മലിനജലം റോഡിലൂടെ ഒഴുകുന്നു; അധികൃതരുടെ അലംഭാവത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
ചാത്തന്നൂർ: ദേശീയ പാതയിൽ നിന്നും ആരംഭിച്ച ഓട നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു.മലിന ജലം റോഡിൽ കൂടി ഒഴുകുന്നു.ദേശീയപാത കാരംകോട് ജെ എസ് എം അശുപത്രിക്ക് സമീപത്ത് നിന്നും ഊറാംവിള കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുൻവശത്ത് കൂടി ചാത്തന്നൂർ തോട്ടിൽ വെള്ളം ഒഴുക്കി വിടേണ്ട ഓടയാണ് പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ചത്. ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ അവസാനിപ്പിച്ച ഓട നിർമ്മാണം മൂലം ഓടയിയിലൂടെ കുത്തൊഴികി വരുന്ന മാലീന്യങ്ങൾ കെ എസ് ആർ ടി സി ഡിപ്പോയിലേക്കും റോഡിലൂടെയും ഒഴുകിയിറങ്ങുന്നു.ഇത് വഴിയാത്രക്കാർക്കും ബസ് യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാന്റിലേക്കുളള റോഡിന്റെ വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് ഒരു വർഷം മുൻപ് പണി തുടങ്ങി.ഇതോടൊപ്പമാണ് ഓട നിർമ്മാണം ആരംഭിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ പി ഡബ്ലു ഡി അധികൃതരുടെ ഒത്താശയോടെ…
Read Moreസർക്കാർ ആനുകൂല്യങ്ങൾ സുതാര്യവും നീതിയുക്തമായും അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിന് ഗ്രാമസഭകൾ ശക്തിപ്പെടുത്തണമെന്ന് ഡോ.ബി.എസ്.തിരുമേനി
കൊട്ടാരക്കര: സർക്കാർ ആനുകൂല്യങ്ങൾ സുതാര്യവും നീതിയുക്തമായും അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ ശക്തിപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ.ബി.എസ്.തിരുമേനി പറഞ്ഞു. കൊട്ടാരക്കര കില ഇറ്റിസിയിൽ ഉദ്യോഗസ്ഥ പരിശീലനാർഥികളുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ യഥാർഥ ആവശ്യം കൂടി കണക്കിലെടുത്ത് വേണം പ്രാദേശിക വികസന പദ്ധതികൾ തയ്യാറാക്കേണ്ടത്. ഗ്രാമസഭകളിൽ വരുന്ന അഭിപ്രായങ്ങൾ പങ്കെടുക്കുന്ന ന്യൂനപക്ഷത്തിന്റേതായാലും അത് പരിഗണിക്കപ്പെടണം.ഗ്രാമസഭാ തീരുമാനങ്ങൾ ഭരണഘടനാ സാധുതയുള്ളതാണെന്നും തദ്ദേശഭരണ സമിതികൾ ഉൾപ്പെടെ ആർക്കും അത് മാറ്റാൻ കഴിയില്ലെന്നും ഡോ. തിരുമേനി പറഞ്ഞു. ഇപ്പോൾ ഗ്രാമസഭകളിലെ പങ്കാളിത്തം കുറഞ്ഞുവരികയാണ്. ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.കില ഇറ്റിസി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ ആമുഖപ്രസംഗം നടത്തി. ഫാക്കൽറ്റി അംഗങ്ങളായ എസ്.രമേശൻ നായർ ,ജി.മുരളീധരൻ പിള്ള, വി.പി.റഷീദ് എന്നിവർ പ്രസംഗിച്ചു. പുതുതായി സർവീസിലെത്തിയ 60 ഓളം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പങ്കെടുത്തു.
Read Moreജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് കമാല്‍പാഷ
കൊല്ലം: കാതലായ ജനകീയ പ്രശ്നങ്ങളില്‍ രാഷ്ട്രീയകക്ഷികള്‍ വേണ്ടവിധത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ അഭിപ്രായപ്പെട്ടു.കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരത്തോട് പ്രമുഖ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനിന്നു. ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിക്കുമ്പോള്‍ തങ്ങള്‍ കന്യാസ്ത്രീകളോടാണെന്ന് പറയാറുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന് ജില്ലാകമ്മിറ്റി, കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാകമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150 ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി പുറത്തെടുത്ത രണ്ട് പ്രധാന ആയുധങ്ങളാണ് സത്യഗ്രഹവും സിവില്‍ നിയമലംഘനവും. സത്യഗ്രഹം എന്നത് കുലീനമായ ധാര്‍മ്മികരോഷവും നിശ്ചയദാര്‍ഢ്യവും കൂടിച്ചേര്‍ന്നതാണ്. സിവില്‍ നിയമലംഘനമായിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ ഇത്രവേഗം ഇന്ത്യവിട്ട് പോകില്ലായിരുന്നു. ഉപ്പുസത്യഗ്രഹം പോലെയുള്ള സമരരൂപങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. ഗാന്ധിജിക്ക് ഇവിടെയുള്ളതിനെക്കാള്‍ ആദരവ് മറ്റ് രാജ്യങ്ങളിലാണുള്ളതെന്ന് കഴിഞ്ഞകാലത്ത്…
Read Moreആവശ്യക്കാർക്ക് കാറിൽ എത്തിച്ചു നൽകും; ചാരായവും വ്യാജമദ്യവുമായി രണ്ടു പേർ പിടിയിൽ; പിടിയിലായവരിൽ ഒരാൾ വിദേശത്ത് വ്യാജമദ്യം വാറ്റിയതിന് ജയിൽ ശിക്ഷ അനുഭവിച്ചയാൾ
കരുനാഗപ്പള്ളി: ചെറുകിട മദ്യ കച്ചവടക്കാർക്ക് വ്യാപകമായരീതിയിൽ ചാരായം കലർത്തിയ സ്പിരിറ്റ് ഇന്നോവ കാറിലും സ്വിഫ്റ്റ് കാറിലും കൊണ്ടുവന്നു ആവശ്യക്കാർക്കു എത്തിച്ചു നല്കുന്നതായ രഹസ്യ വിവരം എക്സൈസിന് ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡു ചെയ്തു. പുത്തൻതെരുവ് ഫിസാക ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും ആണ് ഇവർ പിടിയിലായത്. കുലശേഖരപുരം വില്ലേജിൽ കൊച്ചു കരിപ്പോലിൽ തെക്കതിൽ വീട്ടിൽ കൊച്ചനി എന്ന് വിളിക്കുന്ന ബിജുവിനെയും (35)കുലശേഖരപുരം വില്ലേജിൽ ഷംനാദ് മൻസിലിൽ ഷംനാദിനെയും (28) ഡിയോ സ്കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ട് വന്ന പത്ത് ലിറ്റർ ചാരായം കലർത്തിയ സ്പിരിറ്റുൾപ്പടെയാണ് പിടികൂടിയത്. ബിജു സൗദി അറേബ്യയിൽ ചാരായം വാറ്റി വിറ്റതിനു ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസുകാർ ഇരുവരെയും പിടിക്കുടുന്നതിനിടയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ബിജുവിനെ പിടികൂടുന്നതിനിടയിൽ റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപിന് കൈയിനും കാലിനും പരിക്കേറ്റു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.…
Read Moreനൈപുണ്യശേഷിയുള്ള തലമുറയിലൂടെ നവകേരളം സൃഷ്ടിക്കുമെന്ന് മന്ത്രി തോമസ് ഐസക്
ചവറ: അടുത്ത പത്തു വര്‍ഷത്തിനകം കേരളത്തില്‍ പുതുതായി എത്തുന്ന തൊഴില്‍ അന്വേഷകരെ നൈപുണ്യ ശേഷിയുള്ളവരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ അക്കാഡമിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ സ്കിലെക്സ്-2018 ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴില്‍ മേഖലയ്ക്ക് ചേരുംവിധം നൈപുണ്യമുള്ളവരെയാണ് ഇനി സംസ്ഥാനം സംഭാവന ചെയ്യുക. ഇതുവഴി കൂടുതല്‍ സംരംഭങ്ങളേയും നിക്ഷേപകരേയും ആകര്‍ഷിക്കാനാകും. അവര്‍ക്കായി തൊഴില്‍ വൈദഗ്ധ്യമുള്ളവരെ കൈമാറി നവകേരള സൃഷ്ടിയുടെ ഗതിവേഗം കൂട്ടാനാകും. മികവുറ്റ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ നിന്ന് പരിശീലനം നേടുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും. ഏതു തൊഴില്‍ മേഖലയ്ക്കും ആവശ്യമായ നൈപുണ്യശേഷി വികസനമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ടി.പി. രാമകൃഷ്ണന് അധ്യക്ഷനായി. എന്‍. വിജയന്‍പിള്ള എംഎല്‍എ, അഡീഷണല്‍ ചീഫ് സെക്രട്ടറി…
Read Moreചവറയിൽ രണ്ടിടത്ത് മുഖംമൂടി ധരിച്ച് മോഷണം: പത്ത് പവൻ കവർന്നു; രണ്ടു വീടുകളിലും മോഷണം നടന്നത് അടുക്കളവാതിൽ തകർത്ത്
ചവറ : ചവറയിൽ രണ്ടിടത്ത് മോഷണം. വടക്കുംതല സ്വദേശി ബാബു, കന്നേറ്റി സ്വദേശിമുഹമ്മദ് കുഞ്ഞ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. പുലർച്ചെയാണ് മോഷണം നടന്നത്. ബാബുവിന്റെ വീട്ടിൽനിന്ന് ഏഴുപവനോളം സ്വർണാഭരണങ്ങളും മുഹമ്മദ് കുഞ്ഞിന്റ വീട്ടിൽനിന്ന് മൂന്നുപവന്റെമാലയുമാണ് മോഷണം പോയത്. രണ്ടുവീടുകളിലുംഅടുക്കളയുടെകതക് കുത്തിപൊളിച്ചാണ് മോഷണം നടന്നത്. മോഷ്ടാക്കൾ മുഖംമൂടി ധരിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ചവറപോലീസെത്തി അന്വേഷണം ആരംഭിച്ചു.
Read Moreജലസംഭരണി നിർമാണം; തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം കൈകോർത്ത് എൻഎസ്എസ് വിദ്യാർഥികളും
ചവറ: പരിസ്ഥിതി സംരക്ഷണത്തിനായി തീർക്കുന്ന ജലസംഭരണി നിർമാണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം കൈകോർത്ത് എൻഎസ്എസ് വിദ്യാർഥികളും രംഗത്ത്. പന്മന ഗ്രാമപഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മനയിൽ വാർഡിൽ നിർമിക്കുന്ന ജലസംഭരണി നിർമാണത്തിന് കൈസഹായവുമായിട്ടാണ് പന്മനമനയിൽ എസ്ബിവിഎസ് ജിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ എത്തിയത്. പ്രോഗ്രാം ഓഫീസർമാരായ മഹേഷ്, ജോസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികളാണ് പോണ്ട് നിർമാണത്തിന് സഹായവുമായി എത്തിയത്. പന്മന ഗ്രാമപഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന ജലസംഭരണി ഫാം പോണ്ടിന്റെ നീളം 11 മീറ്ററും വീതി ഏഴ് മീറ്ററും ആഴം ആറ് മീറ്ററുമാണ്. കൃഷി ആവശ്യങ്ങൾക്കും മത്സ്യ കൃഷി നടത്തുന്നതിലേക്കുമാണ് കുളം കുഴിക്കുന്നത്. തൊഴിലാളികൾക്ക് ഏറെ ശാരീരിക അധ്വാനമുള്ള പ്രവർത്തി ഏറെ ആവേശപൂർവമാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. 12 തൊഴിൽ ദിനങ്ങളുള്ള കുളം കുഴി നിർമ്മാണത്തിൽ 40 തൊഴിലുറപ്പ് തൊഴിലാളികളാണ് തൊഴിൽ ചെയ്യുന്നത്.…
Read More