പത്തനാപുരം: ആപ്പിൾ സീസണായതോടെ പാതയോരങ്ങളിൽ ആപ്പിൾ കച്ചവടം പൊടിപൊടിക്കുന്നു. വിലയിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ ആവശ്യക്കാരും ഏറെയാണ്. ഒരു മാസത്തിന് മുൻപ് വരെ മുന്തിയ ഇനം ആപ്പിളിന് കിലോയ്ക്ക്180 ന് മുകളിലായിരുന്നുവെങ്കിൽ ഇന്ന് 100 രൂപയ്ക് താഴെ ലഭ്യമാണ്. റോയൽ, കാശ്മീരി, അമരി തുടങ്ങിയ പേരുകളിൽ ആപ്പിൾ വിപണിയിലെത്തുന്നുണ്ട്. ഓരോന്നിനും തരം തിരിച്ചാണ് വ്യാപാരികൾ വില ഈടാക്കുന്നത്. ഹിമാചൽ,കാശ്മീർ, ആസാം ,ഊട്ടി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ ആപ്പിൾ എത്തുന്നത്. ഇക്കുറി കൃഷി തോട്ടങ്ങൾക്ക് കാലാവസ്ഥ അനുകൂലമായത് കൂടൂതൽ ആപ്പിൾ എത്താനിടയായി. തണുപ്പ് കാലാവസ്ഥയിലാണ് കൂടുതലായി ഉണ്ടാകുന്നത്. ആപ്പിളിന്റെ വരവ് കൂടിയതോടെ കടകളിലെ കച്ചവടത്തോടൊപ്പം പാതയോരങ്ങളും കൈയടക്കിയിരിക്കുകയാണ് വ്യാപാരികൾ.കിലോയ്ക്ക് 30 രൂപ മുതൽ 150രൂപ വിലയിൽ ലഭ്യമാണ്. ഇന്ത്യയ്ക്ക് പുറത്തു നിന്നും അമേരിക്ക, ചൈന, തുർക്കി,ബെൽജിയം , സ്യൂസിലാന്റ് എന്നിവിടങ്ങളിൽ നിന്നും വിമാന മാർഗ്ഗവും ,കപ്പൽ മാർഗ്ഗവും…
Read MoreCategory: Kollam
“മോദിയെ പുറത്താക്കു, ഇന്ത്യയെ രക്ഷിക്കു”; കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐ യുടെ കാല്‍നട പ്രചാരണ ജാഥയ്ക്ക് തുടക്കം
കുളത്തുപ്പുഴ:കേന്ദ്രസര്‍ക്കാരിനെതിരെ സിപിഐ യുടെ നേതൃത്വത്തില്‍ “മോദിയെ പുറത്താക്കു, ഇന്ത്യയെ രക്ഷിക്കു” എന്ന മുദ്രാവക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന കാല്‍നട ജാഥക്ക് തുടക്കമായി. അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഥ കുളത്തുപ്പുഴയില്‍ നിന്നുമാണ് ആരംഭിച്ചത്. സിപിഐ സംസ്ഥാന എക്സികുട്ടീവ് അംഗxപി.എസ് സുപാല്‍ ക്യാപ്റ്റന്‍ കെ.സി ജോസിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. കള്ളപ്പണം പിടിക്കാന്‍ എന്ന പേരില്‍ നോട്ടുനിരോധനം നടത്തി ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇന്ധന വില വര്‍ധനവിലൂടെ ജനങ്ങളെ വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്ന് പി.എസ് സുപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റംഗം കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി ഉണ്ണികൃഷ്ണന്, മണ്ഡലം സെക്രട്ടറി ലിജു ജമാല്‍,എസ് സലിം, സന്തോഷ് കുമാര്‍, കെ.എന്‍ വാസവന്, പി ജെ…
Read Moreഒരു സ്ത്രീ വിവാഹേതര ബന്ധം പുലർത്തിയാൽ നഷ്ടപ്പെടുന്നത് മറ്റോരു സ്ത്രീയുടെ ജീവിതം; പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടതാണ് സ്ത്രീ-പുരഷ ബന്ധമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ
ചാത്തന്നൂർ: ഒരു സ്ത്രീ വിവാഹേതര ബന്ധം പുലർത്തിയാൽ നഷ്ടപ്പെടുന്നത് മറ്റോരു സ്ത്രീയുടെ ജിവിതമാണെന്നും പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടതാണ് സ്ത്രീ-പുരഷ ബന്ധമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. ചാത്തന്നൂർ ഗവ. എൽ.പി.എസ് ഹാളിൽ നടന്ന സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ചാത്തന്നൂർ യൂണിറ്റ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ.മേരികുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.നിമ്മി,പ്രൊഫ. ലീലാമേരി കോശി,ശാന്തകുമാരി അമ്മ, ജി.ശ്യാമളദേവി, ആർ.വിലാസിനി, ഡി.ശാന്തകുമാരി,വി.വി.സുമതി, ജി.രാധ, സി.രമണി എൻ.ഓമന, എന്നിവർ പ്രസംഗിച്ചു.
Read Moreകൂട്ടമായി എത്തുന്ന കാട്ടാനകളെ ഭയന്ന് കിഴക്കൻമേഖല; രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എത്തുന്ന ആനകൾ കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ
പത്തനാപുരം: കൂട്ടമായി എത്തുന്ന കാട്ടാനകളെ ഭയന്ന് കിഴക്കൻമേഖല.പിറവന്തൂർ പഞ്ചായത്തിൽ ചെമ്പനരുവി,അമ്പനാർ,ചെരിപ്പിട്ട കാവ്, മുള്ളുമല, കടപ്പുപാറമൂഴി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ നിരവധി കർഷകരുടെകൃഷികൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. അതിർത്തികളിൽ കിടങ്ങുകളുംവൈദ്യുത വേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു. ആന,പന്നി,കുരങ്ങ് ഉൾപ്പെടെ വന്യ മ്യഗങ്ങളുടെ ശല്യത്തിൽ കൃഷികൾ നടത്താനാകാത്ത സാഹചര്യമാണെന്നുംനശിപ്പിക്കുന്ന കാർഷിക വിളകൾക്ക് വേണ്ടുന്ന നഷ്ട പരിഹാരം ലഭിക്കുന്നില്ലന്നും കർഷകർ പറയുന്നു. കഴിഞ്ഞ രാത്രിയില്‍ ചെമ്പനരുവി തൈച്ചിറതടത്തില് ജോണ്‍സന്റെ കൃഷിയിടത്തിലെ മുന്നൂറോളം ഏത്തവാഴകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. മൃഗങ്ങളെ ഭയന്ന് വീടിന് വെളിയിൽ ഇറങ്ങാനോ വനഭാഗങ്ങളിലെ റോഡുകളിലൂടെ യാത്ര ചെയ്യാനോ ആകാത്ത സാഹചര്യമാണ്. വന്യ മൃഗശല്യം ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Read Moreവണ്ണാമട ജനവാസകേന്ദ്രത്തിൽ അറവുമാലിന്യം ; നിക്ഷേപിച്ചതിനെതിരേ തഹസീൽദാർക്ക് പരാതി നല്കി
ചിറ്റൂർ: വണ്ണാമടയിൽ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പിൽ അറവുമാലിന്യം നിക്ഷേപിച്ചതിനെതിരേയും പരിസര മലിനീകരണത്തിനുമെതിരേ നാട്ടുകാർ തഹസീൽദാർക്ക് പരാതി നല്കി. എരുത്തേന്പതി പഞ്ചായത്തിൽ വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ രാജീവ് കോളനിക്കരികേ തെങ്ങിൻതോപ്പിലാണ് ആശുപത്രി, അറവുമാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. വളമായി ഉപയോഗിക്കുന്നതിനാണ് ഇറച്ചിമാലിന്യം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് തോപ്പുടമയുടെ വിശദീകരണം. വൻതുക പ്രതിഫലം വാങ്ങിയാണ് കോളനിയിലെ വീടുകൾക്കുസമീപം മാലിന്യം നിക്ഷേപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. അർധരാത്രിയിലാണ് മാലിന്യം കയറ്റിയ വാഹനങ്ങൾ തോപ്പിലേക്ക് എത്തുന്നത്. പകൽസമയത്ത് നാട്ടുകാർ വാഹനം തടയുന്നത് ഒഴിവാക്കാനാണ് രാത്രിസമയത്ത് മാലിന്യം കൊണ്ടുവരുന്നത്. രണ്ടുടണ്‍ മാലിന്യം എട്ടു വലിയ കുഴികളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതുമൂലം കുടിവെള്ളസ്രോതസുകൾ മലിനമാകുമെന്നു തഹസീൽദാർ, കൊഴിഞ്ഞാന്പാറ പോലീസ്, വണ്ണാമട ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കു നാട്ടുകാർ നല്കിയ പരാതിയിൽ പറയുന്നു.
Read Moreഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പൊതുപ്രവർത്തകർ കക്ഷിരാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കണമെന്ന് പ്രേമചന്ദ്രൻ എം പി
ചാത്തന്നൂർ: ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും അധികാരികളുടെ മുന്നിൽ വിഷയങ്ങൾ എത്തിച്ച് അതിന് പരിഹാരം കാണുന്നതിനും പൊതുപ്രവർത്തകർ കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി . പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പോളച്ചിറ ഗുരുകുലം ക്ഷേത്രം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ കെ.ജയകുമാർ അധ്യക്ഷം വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാം കുമാർ രാമൻ, സിന്ധു മോൾ, ബിജുവിശ്വരാജൻ, വി.ദേവദാസ്, എൻ.സത്യദേവൻ,ബിജു വിശ്വരാജൻ, രാജൻപിള്ള, പി.വിനോദ് എന്നിവർ പ്രസംഗിച്ചു.
Read Moreവിനോദ സഞ്ചാരികൾക്കായി കുളത്തുപ്പുഴയില്‍ ടൂറിസം വകുപ്പ് താമസ സൗകര്യം ഒരുക്കണമെന്ന് മന്ത്രി കെ രാജു
കുളത്തുപ്പുഴ:തെന്മല ഇക്കോ ടൂറിസം പാലരുവി, കുഭാവുരുട്ടി അടക്കമുള്ള വിനോദ സഞ്ചാര മേഖലയില്‍ എത്തുന്നവര്‍ക്ക് കുളത്തുപ്പുഴ കേന്ദ്രീകരിച്ചു താമസ സൗകര്യം ഒരുക്കണമെന്ന് മന്ത്രി കെ രാജു ആവശ്യപ്പെട്ടു. മലോയോര മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് താമസ സൗകര്യം ഇല്ല എന്നതാണ്. ടൂറിസം വകുപ്പോ, കെടിഡിസിയോ മുന്‍കൈയെടുത്ത് കുളത്തുപ്പുഴ കേന്ദ്രീകരിച്ചു ഒരു ഹോട്ടലോ ഐബിയോ ആരംഭിക്കണമെന്നും കെ രാജു ആവശ്യപ്പെട്ടു.കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ഇടത്താവളം ആക്കി ഉയര്‍ത്തുന്നതിന് വേണ്ട നടപടികള്‍ ദേവസ്വംബോര്‍ഡ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതെ സമയം ആവശ്യമായ ഭൂമി ലഭ്യമാക്കിയാല്‍ ഹോട്ടലോ താമസ സൗകര്യമോ ഒരുക്കുന്ന കാര്യം കെടിഡിസിയോ ടൂറിസം വകുപ്പോ ആലോചിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉറപ്പ് നല്കി. കുളത്തുപ്പുഴയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രിമാര്‍.
Read Moreരണ്ട് കിലോ കഞ്ചാവുമായി പേർഷ്യൻ കുഞ്ഞുമോൻ അറസ്റ്റിൽ; വീടിന്റെ ടെറസിൽ നായയുടെ കാവലിലാണ്ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ്
ചാത്തന്നൂർ: രണ്ട് കിലോ കഞ്ചാവുമായി കല്ലുവാതുക്കൽ സ്വദേശിയെ എഴുകോൺ എക്സൈസ് സംഘം പിടികൂടി. കല്ലുവാതുക്കൽ പാറയിൽ ടൈറ്റസ് മന്ദിരത്തിൽ പേർഷ്യൻ കുഞ്ഞുമോൻ എന്ന ടൈറ്റസ്(51) ആണ് പിടിയിലായത്. ഒരാഴ്ച മുമ്പ് സ്കൂൾ വിദ്യാർത്ഥിയെ എഴുകോൺ ഭാഗത്ത് നിന്ന് പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണ് വിൽപ്പനക്കാരനായ പ്രതിയെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഷാഡോ ടീം ഇയാളുമായി ബന്ധപ്പെട്ട് 22,000 രൂപക്ക് ഒരു കിലോ കഞ്ചാവ് വാങ്ങാൻ ധാരണയുണ്ടാക്കി. തുടർന്ന് കഞ്ചാവുമായി എത്തിയ പ്രതിയെ നെടുമൺകാവ് മീയണ്ണൂർ എംഎൽഎ പാലത്തിന് സമീപം എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ടോണിജോസ്,അഡി.ഇൻസ്പെക്ടർ ബാബു,സിഇഒ പ്രശാന്ത്.പി.മാത്യൂസ്,സുനിൽകുമാർ, വനിത സിഇഒ ഗംഗ,ഷീജകുമാരി എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. തുടർന്ന് എക്സൈസ് സംഘം പ്രതിയുടെ കല്ലുവാതുക്കലുള്ള വീട്ടിലെത്തി പരിശോധന നടത്തി. വീടിന്റെ ടെറസിലാണ് ഇയാൾ നായയുടെ കാവലിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും ഇയാൾക്ക് കഞ്ചാവ് നൽകുന്ന വർക്കല സ്വദേശിയും…
Read Moreസ്കൂള്‍ ബസുകളില്‍ ജിപിഎസ് സംവിധാനം ഏർപ്പെടുത്തൽ ; പരിശീലന പരിപാടി നാളെ
കൊല്ലം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്ന പദ്ധതി നാളെ ആരംഭിക്കും. പൊതുഗതാഗത വാഹനങ്ങളെ നിരീക്ഷിക്കാന്‍ ട്രാക്കിംഗ് സംവിധാനം, എഐഎസ്-140 സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കി ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, തുടങ്ങിയസുരക്ഷാമിത്രം സംവിധാനമുള്ള 12 കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് അംഗീകാരം നല്കി . ഈ സംവിധാനത്തിലൂടെ യാത്ര നിരീക്ഷിക്കാനും അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നത് കണ്ടെത്താനും കഴിയും. അത്യാഹിതം, വാഹനം 45 ഡിഗ്രിയില്‍ കൂടുതല്‍ ചരിയുന്ന സാഹചര്യം എന്നിവയും കണ്ട്രോള് റൂമുകളിലും ആര്‍ടി ഓഫീസിലെ മിനി കണ്ട്രോള് റൂമിലും അറിയാനാകും. അടിയന്തര സഹായം എളുപ്പത്തില്‍ എത്തിക്കുന്നതിന് ഇത് സഹായകമാകും.സ്ത്രീ സുരക്ഷിതത്വത്തിന് മുന്‍കരുതല്‍, കുട്ടികള്‍ക്ക് അടിയന്തര സഹായം എന്നിവയ്ക്കായി വാഹനത്തിലുളള പാനിക് ബട്ടണ്‍ ഉപയോഗിക്കാം. അലാറം വഴി സഹായ കേന്ദ്രങ്ങളിലേക്ക് അതിവേഗം അറിയിപ്പ് നല്‍കാനാകും. സ്കൂള്‍ അധികൃതര്‍ക്കായി ഉപകരണത്തിന്റെ പരിശീലനം നാളെ രാവിലെ 10.30 മുതല്‍ കൊല്ലം ടി.എം. വര്‍ഗീസ് ഹാളില്‍…
Read Moreന്യൂനമര്‍ദ്ദം: നാളെ മുതല്‍ കടല്‍ മത്സ്യബന്ധനം ഒഴിവാക്കണമെന്ന മുന്നറിയിപ്പു നൽകി കലക്ടർ
കൊല്ലം :അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാളെ മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആറിനു ശേഷം മറ്റൊരറിയിപ്പുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കടല്‍ അതീവപ്രക്ഷുബ്ധമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കന്‍ തീരം, ലക്ഷദ്വീപ്, കോമാര്, തെക്ക്-കിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല. തീരമേഖലയൊട്ടാകെയും, തുറമുഖങ്ങള്‍, പ്രദേശത്തെ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ജനപ്രതിനിധികളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരുമെല്ലാം മുന്‍കരുതലെടുക്കണം.ദീര്‍ഘകാലാടിസ്ഥാനത്തില്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ അഞ്ചിന് മുമ്പ് മടങ്ങിയെത്താനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പോയവരും തിരികെയെത്തണം. കടല്‍ ആംബുലന്‍സുകളും സുരക്ഷാബോട്ടുകളും സജ്ജമാക്കണം. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റുമാണ്. ഇതോടൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകാനും നിര്‍ദ്ദേശമുണ്ട്.
Read More