കൊല്ലം: യുഡിഎഫ് ഭരണകാലത്ത് സമരം മാത്രം തൊഴിലാക്കി കശുവണ്ടി മേഖലയെ തകർക്കാൻ ശ്രമിച്ച മേഴ്സിക്കുട്ടിയമ്മ വകുപ്പ് മന്ത്രിയായി അധികാരത്തിൽ വന്നിട്ട് രണ്ടു വർഷം പിന്നിടുന്പോഴും കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കുവാൻ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് രാജിവയ്ക്കുവാൻ തയാറാകണമെന്ന് ഐ എൻറ്റിയുസി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാതെ യുഡിഎഫ് ഭരണകാലത്ത് അടച്ചിട്ടിരുന്ന എത്ര ഫാക്ടറികൾ തുറക്കുവാൻ കഴിഞ്ഞു എന്ന് മന്ത്രി വ്യക്തമാക്കണം. ചില സ്വകാര്യ മുതലാളിമാരുടെ ഓഫീസിന് മുന്നിലും ഫാക്ടറികൾക്ക് മുന്നിലും സമരനാടകം നടത്തി പിരിഞ്ഞതല്ലാതെ ഈ മേഖലയിൽ ഒന്നും ചെയ്യുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണത്തിന്റെ അവസാന വർഷത്തിൽ ചില കേസുകളുടെ പേരിൽ നടത്താൻ കഴിയാതെ അടഞ്ഞു കിടന്ന കാഷ്യു കോർപറേഷൻ ഫാക്ടറികൾ തുറക്കുവാൻ കഴിഞ്ഞത് നേട്ടമായി കൊട്ടിഘോഷിക്കുന്ന മന്ത്രി യു ഡി എഫ് ഭരണത്തിലെ…
Read MoreCategory: Kollam
അധ്യയന വർഷം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു; വിദ്യാലയങ്ങളിൽ യൂണിഫോം വൈകുന്നതിൽ അഴിമതിയെന്ന് കെഎസ് യു
പുനലൂർ: അധ്യയന വർഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിദ്യാലയങ്ങളിൽ സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തതിൽഅഴിമതി ഉണ്ടെന്ന് കെഎസ് യു പുനലൂർ മണ്ഡലം പ്രസിഡൻറ് അഫ്സൽ മുഹമ്മദ് ആരോപിച്ചു. ഈ അധ്യയന വർഷത്തിനു് ഒരു മാസം മുൻപു തന്നെ ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരുന്നു. ഒരു കൂട്ടിക്ക് നാനൂറു രൂപാ വീതമാണ് സർക്കാർ നല്‍കുന്നത്. പണമായോ തത്തുല്യമായ തുകയ്ക്ക് തുണിയായോ വിതരണം ചെയ്യാനാണ് നിർദേശം. അധ്യയനം തുടങ്ങി എല്ലാ വിദ്യാർഥികളും സമീപത്തെ തുണിക്കടകളിൽ നിന്നും യൂണീഫോം വാങ്ങുകയും ചെയ്തിട്ടും സ്കൂൾ അധികൃതർ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ് ആക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളത്. സ്കൂൾ മാനേജ്മെന്റും പിടിഎയും ഹെഡ്മാസ്റ്റർമാരും ചേർന്നു നടത്തുന്ന ഈ തിരിമറി അവസാനിപ്പിക്കണം. എല്ലാ കുട്ടികളും യൂണിഫോം വാങ്ങിയ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച തുക പണമായി നൽകണം. വൻകിട തുണിമിൽ കച്ചവടക്കാരുടെ ദല്ലാളന്മാർ…
Read Moreകൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളംതെറ്റി;എഞ്ചിൻഭാഗത്തെ രണ്ട് ചക്രങ്ങളാണ് വഴുതിമാറി; യാത്രക്കാർ സുരക്ഷിതർ
കൊല്ലം: റെയിൽ വേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ 7.10ഓടെ കൊല്ലം തിരുവനന്തപുരം പാസഞ്ചർ ട്രെയിനാണ് മൂന്നാമത്തെ ട്രാക്കിൽവച്ച് പാളം തെറ്റിയത്. യാത്രക്കാർ കയറിയശേഷം ട്രെയിൻ പുറപ്പെടാൻനേരത്താണ് പാളംതെറ്റിയത്. മുൻവശത്തുള്ള എഞ്ചിൻഭാഗത്തെ രണ്ട് ചക്രങ്ങളാണ് വഴുതിമാറിയത്. തൊട്ടടുത്ത ട്രാക്കിലേക്ക് മുൻവശത്തെ ബോഗികൾ ചരിയാറായതിനാൽ യാത്രക്കാരെ ഉടൻതന്നെ ഇറക്കുകയായിരുന്നു. വൻദുരന്തമാണ് ഒഴിവായത്. മൂന്നാംട്രാക്കിലൂടെയുള്ള ട്രെയിൻഗതാഗതം നിലച്ചു. ഇതുവഴി കടന്നുവരേണ്ട മധുര പാസഞ്ചാർ വരുന്പോഴേക്കും തടസം ഒഴിവാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Read Moreദളിത് വിദ്യാർഥിയുടെ ദുരൂഹമരണം; മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടിയ നിലയിലും, പെൺകുട്ടിയുടെ ഫോട്ടോ കിട്ടിയിരുന്നതിലും ദുരൂഹത; സമഗ്രാന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ
കുണ്ടറ: നെടുന്പനയിൽ ദളിത് വിദ്യാർഥിയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രാന്വേഷണംവേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. പഴങ്ങാലം കുന്നുവിള വീട്ടിൽ വസന്തകുമാരിയുടെയും കെ. രവീന്ദ്രന്റെയും മകൻ അഭിലാഷ് (19) നെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിംഗ് ഒന്നാം വർഷ വിദ്യാർഥിയായിരുന്ന അഭിലാഷിനെ കഴിഞ്ഞ 24ന് വൈകുന്നേരം കാണാതാവുകയായിരുന്നു. വീട്ടുകാർ ഇത് സംബന്ധിച്ച് കുണ്ടറ പോലീസിൽ പരാതി നൽകിയെങ്കിലും 25ന് രാവിലെ പത്തോടെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള വയൽക്കരയിലെ മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടിയ നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. പോക്കറ്റിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോയും കത്തും കണ്ടെടുത്തു. പോലീസ് വേണ്ടവിധത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പരാതി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകും
Read Moreകൊല്ലത്ത് സിഗ്നലിൽ സാങ്കേതിക തകരാർ: ട്രെയിനുകൾ വൈകിയോടുന്നു
കൊല്ലം: സിഗ്നൽ തകാറിനെ തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പുലർച്ചെ 6.30 മുതലാണ് സിഗ്നൽ സംവിധാനത്തിൽ സാങ്കേതിക തകരാറുണ്ടായത്. ഇതേതുടർന്ന് ദീർഘദൂര ട്രെയിനുകൾ ഉൾപ്പടെ പലതും പിടിച്ചിട്ടു. 15 മിനിറ്റുകൾ വരെ വൈകിയാണ് സർവീസുകൾ തുടർന്നത്. രാജധാനി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയും വൈകിയാണ് സർവീസ് നടത്തുന്നത്. സിഗ്നൽ തകരാർ പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreആലീസ് വധം: ഗിരീഷ് കുമാറിന് വധശിക്ഷ; 2013ൽ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പ്രതിയുടെ കുറ്റസമ്മതം ഇങ്ങനെ…
കൊല്ലം: കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. 2013- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം ഗിരീഷ് ഇവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഗിരീഷ് ആലീസിനെ വധിച്ചത്. ജയിലിലെ സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിന്റെ വിവരം പ്രതിക്ക് ലഭിച്ചത്. ആലീസിന്റെ ഭർത്താവ് വിദേശത്തായിരുന്നു.
Read Moreപ്രതിശ്രുത വധു ജീവനൊടുക്കിയ സംഭവം! വിവാഹം ഉറപ്പിച്ച യുവാവിനെതിരെ പ്രേരണാകുറ്റത്തിനു കേസ് എടുത്തേയ്ക്കുമെന്ന് സൂചന
ആര്യനാട് : കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി കല്യാണ ചടങ്ങുകളെ ചൊല്ലി ഉരുത്തിരിഞ്ഞ തർക്കത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനു കേസെടുക്കുമെന്ന് സൂചന. മരിച്ച യുവതിയുടെ ബന്ധുക്കൾ ഇങ്ങനെയൊരു നീക്കത്തിനു തയാറായേക്കുമെന്നാണ് ആര്യനാട് പോലീസ് നൽകുന്ന സൂചന. വെള്ളനാട് പുനലാൽ തൃക്കണ്ണാപുരം സുരഭി സുമത്തിൽ രാജഗോപാലൻ നായരുടെ മകൾ ആർദ്ര (22)യാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ ഫോണ്‍ ചെയ്തു താൻ ആത്മഹത്യ ചെയ്യുകയാണെന്നും ഉടൻ തന്റെ വീട്ടിലെത്തണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവാവ് ആറു കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടിൽ നിന്നും ബൈക്കുമായി യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ ജീവനൊടുക്കിയ യുവതിയെയാണ് കണ്ടത്. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ യുവാവിനെതിരെ ആര്യനാട് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.…
Read Moreകൊട്ടാരക്കരയിലെ കന്നുകാലി സംഭവം; കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ എല്ലാവിഭാഗം ആളുകളും ജാഗ്രത പാലിക്കണം
കൊല്ലം: കഴിഞ്ഞ 28ന് കൊട്ടാരക്കരയിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ നിന്ന് മുതലെടുപ്പ് നടത്താനും കലാപമുണ്ടാക്കാനും ശ്രമിക്കുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ എല്ലാവിഭാഗം ആളുകളും ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പ്രസ്താവനയിൽ പറഞ്ഞു. കൊട്ടാരക്കര യിൽ കന്നുകാലികളെ കയറ്റിവന്ന മിനിലോറിയിലുണ്ടായിരുന്നവരും ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അടിപിടി ഉണ്ടാക്കുകയും ചെയ്തു. കന്നുകാലികളെ വാഹനത്തിൽ കൊണ്ടുവന്ന ജലാലുദ്ദീൻ, ജലീൽ, സാബു എന്നിവർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് വിധേയരായവരെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഗോകുൽ, വിഷ്ണു എന്നിവരെ ഉടനടി അറസ്റ്റുചെയ്യുകയും റിമാന്റ് ചെയ്തിരിക്കുകയുമാണ്. ഈ നിസാര സംഭവത്തെ വലുതാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചില തൽപര കക്ഷികൾ പരിശ്രമിക്കുയാണ്. ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം ഒരുസംഘം മുഖംമൂടി ധരിച്ച് പുത്തൂരിൽ ഒരു വീടിനുനേരെ ആക്രമണം നടത്തിയതായി വാർത്തയും വന്നിട്ടുണ്ട്. ഈ നിലയിലുള്ള…
Read Moreഗ്രന്ഥശാലാ പ്രസ്ഥാനത്തെ സജീവമായി നിലനിർത്താൻ വിദ്യാർഥികളുടെ പങ്കാളിത്തം അനിവാര്യം: പന്ന്യൻ രവീന്ദ്രൻ
കൊല്ലം: രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ ഭാവിയിലും സജീവമായി നിലനിർത്താൻ വിദ്യാർഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വായനോത്സവത്തോടനുബന്ധിച്ച് പി.എൻ പണിക്കർ ഫൗണ്ടേ ഷൻ, ജില്ലാ ലൈബ്രറി കൗണ്‍സിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , അസാപ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകളും ഭാവികേരളവും എന്ന വിഷയത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായന ഡിജിറ്റൽ യുഗത്തിൽ എത്തിനിൽക്കുന്പോഴും പുസ്തകങ്ങളുടെ പ്രസക്തി തെല്ലും കുറഞ്ഞിട്ടില്ല. അതത് പ്രദേശങ്ങളിലെ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാകാനും അതുവഴിയുള്ള വളർച്ചയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് കഴിയണം. പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം ഡിജിറ്റൽ വായനയുടെ സാധ്യതകളും ഉപയോഗിക്കണം. വായന വിജ്ഞാനത്തിലേക്കുള്ള വഴിയാണ്. അറിവിലൂടെ മാത്രമേ നന്മയിലേക്ക് യാത്രചെയ്യാനാകൂ. അത് നാടിന്റെകൂടി വളർച്ചയാണ്. വായിച്ചു വളരുക എന്ന സന്ദേശം മലയാളിക്കു സമ്മാനിച്ച പി.എൻ പണിക്കർ…
Read Moreഅറവുശാലകൾ വൃത്തിഹീനം; കശാപ്പ് നടത്തുന്നത് രോഗബാധിത മാടുകളെ; ഉദ്യോഗസ്ഥർ കൈക്കൂലിക്ക് മുന്നിൽ കീഴടുങ്ങുകയാണെന്ന് ആരോപണം
പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ അനധികൃത അറവുശാലകൾ വൃത്തിഹീനമായിട്ടും നടപടിയില്ല. ഇവിടെ നൂറിലധികമാണ് അറവുശാലകൾ.മിക്ക അറവുശാലകളും തൊഴിത്തിന് സമാനമാണ്. കാലികളുടെ വിസർജ്യ വസ്തുക്കളും രക്തവും തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം. യാതൊരു മറവും കൂടാതെ പരസ്യമായി കെട്ടി തൂക്കിയിടുന്ന ഇറച്ചിയിൽ പ്രാണികൾ കടന്നു കൂടുമ്പോഴും അറവുകാർക്ക് ഈ ഇറച്ചി വിൽക്കാൻ യാതൊരു തടസവുമില്ല. ആര്യങ്കാവ് ചെക്കു പോസ്റ്റ് കടന്നാണ് കിഴക്കൻ മേഖലയിൽ അറവുമാടുകളെ എത്തിക്കുന്നത്. ഇതിൽ ഏറിയകൂറും രോഗബാധിതമാടുകൾ ആണ്. ഇറച്ചിയക്ക് ഭാരം സൃഷ്ടിക്കാൻ മാരക വിഷ രാസവസ്തുക്കൾ ആണ് ഇവയ്ക്ക് ഭക്ഷണത്തിലൂടെയും, കുത്തിവയ്പിലൂടെയും നൽകുന്നത്. കാലി രോഗങ്ങളിൽ പ്രധാനമായ കുളമ്പ് രോഗങ്ങളും ആന്ത്രാക്സ്, ബ്രൂസലോസിസ്, സാൽമൊണല്ലോ സിസ്, ടിനിയാസിനി, മെനിഞ്ചൈറ്റീസ്, ലിസ്റ്റീരിയോസിസ്, ഭക്ഷ്യവിഷബാധ രോഗങ്ങൾ, എലിപ്പനി, ടെറ്റനസ്, വിര ബാധ, പുഴുക്കടി, മറ്റ് ആമാശയ രോഗങ്ങൾ എന്നിവയും ഉള്ള കാലികളെ വാഹനങ്ങളിലും മറ്റും കുത്തി നിറച്ച്…
Read More