തഴവ : വിജയഭവനിൽ വിജയൻ -രമണി ദമ്പതികളുടെ മുപ്പതാം വിവാഹവാർഷികം ഒരു നാടാകെ ഒന്നിച്ചാഘോഷിക്കുന്ന കാഴ്ചയാണ് തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയിൽ നടന്നത്. ഭൂമിക്കു തണലേകാൻ ക്ഷേത്രവളപ്പിൽ വൃക്ഷതൈ നടുകയും അവിടെയെത്തിയ ആളുകൾക്ക് മുന്നൂറോളം വൃക്ഷതൈവിതരണം ചെയ്യുകയും ചെയ്താണ് ഇവർ വിവാഹ വാർഷികം ആഘോഷിച്ചത്. വനമിത്ര പുരസ്കാരജേതാവും കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായ സുമൻജിത്ത്മിഷക്ക് വൃക്ഷതൈ നൽകിക്കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. മാതാപിതാക്കളുടെ വിവാഹവാർഷികം ഇങ്ങനെ ആഘോഷിക്കുവാൻ തീരുമാനിച്ചത് മക്കളായ രതീഷ്, വിനേഷ് , മരുമകൾ രേവതി എന്നിവർ ചേർന്നാണ്. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അനിൽകുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഖലീലുദീൻ പൂയപ്പള്ളി, പൊതുപ്രവർത്തകൻ പ്രകാശ് പാപ്പാടി, ദേവസ്വം പ്രതിനിധി രമണൻ, കാടൊരുക്കാം കൂടുതീർക്കാം എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിന് സാക്ഷിയായി .
Read MoreCategory: Kollam
കല്ലടയാറ്റില്‍ ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്ത് വീട്ടിൽ നിന്നും കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കടുവാത്തോട് ഇടക്കടവ് പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടോട് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പാതിരിയ്ക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ രവി ലീലാമ്മ ദമ്പതികളുടെ മകള്‍ രേഖ(21)യുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പിടവൂര്‍ മുട്ടത്ത് കടവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്.ശക്തമായ അടിയൊഴുക്കും,കല്ലടയാറ്റിലെ ഉയര്‍ന്ന ജലനിരപ്പുമാണ് രണ്ടു ദിവസമായി നടന്ന തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പിടവൂര്‍ ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിലെ സി സി ടി വി യിലുള്ള ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു.ഇത് തന്റെ മകള്‍ തന്നെയെന്ന് രവിയും സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ പത്തോടെ മാതാവിനൊപ്പം പത്തനാപുരത്തെത്തിയ പെണ്‍കുട്ടി കുന്നിക്കോടുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോകുകയാണെന്നും വൈകുന്നേരം തിരികെയെത്താം എന്നുപറഞ്ഞ് മാതാവിനെ ഇപ്പോള്‍ താമസിക്കുന്ന വാഴപ്പാറയിലെ വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നെന്നും പറയുന്നു.പത്തനാപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് ബസ്…
Read Moreചെമ്പനരുവി ചെരിപ്പിട്ടകാവ് വനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ നടപ്പന്തലും തിടപ്പള്ളിയും കാട്ടാന നശിപ്പിച്ച നിലയിൽ; ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം
പത്തനാപുരം: ചെമ്പനരുവി ചെരിപ്പിട്ടകാവ് വനദുർഗ്ഗാ ദേവീക്ഷേത്രത്തിന്റെ നടപ്പന്തലും തിടപ്പളളിയും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. ശ്രീകോവിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞ മൂന്ന് ദിവസമായി ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് കാട്ടാന ശല്ല്യം രൂക്ഷമാണ്. ഷീറ്റ് മേഞ്ഞ നടപ്പന്തലും തിടപ്പളളിയുമാണ് ആന നശിപ്പിച്ചത് .കൂടാതെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന കസേരകൾ , പാത്രങ്ങൾ നിലവിളക്കുകൾ, മുത്തുക്കുടകൾ എന്നിവ പൂർണമായും തകർത്തു. ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറിയും ഊര് മൂപ്പനുമായ സജു പറഞ്ഞു. സംഭവത്തിൽ മണ്ണാറാപ്പാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർക്ക് ക്ഷേത്രം ഭാരവാഹികൾ പരാതി നൽകി. നാട്ടിലിറങ്ങിയ ഒറ്റയാനാണ് അക്രമം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർച്ചയായുളള കാട്ടാന ആക്രമത്തെ തുടർന്ന് ഭീതിയുടെ നിഴലിലാണ് ചെരിപ്പിട്ടകാവിലെയും, മുളളുമല ആദിവാസി കോളനിയിലെയും ആളുകൾ .
Read Moreപ്രണയിച്ച പെൺകുട്ടിയെ കാണാൻ എത്തിയ യുവാവ് പിടിയിൽ; പത്തനാപുരത്ത് നടന്ന സംഭവം ഇങ്ങനെ
പത്തനാപുരം: ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ സ്വന്തമാക്കാനായി കാമുകൻ കർണാടകയിലെ കുടകിൽ നിന്ന് പത്തനാപുരത്ത് എത്തി. കാമുകനെ ബന്ധുക്കളും നാട്ടുകാരും പിടികൂടി പോലീസിലേൽപ്പിച്ചു. കേരളത്തിന്റേയും കർണാടകത്തിന്റെയും അതിർത്തിയായ കുടക് ജില്ലയിലെ ആരിഫ് ( 26) ആണ് പോലീസ് പിടിയിലായത്. പത്തനാപുരം കല്ലുംകടവ് ശാലേംപുരം സ്വദേശിയായ 17കാരിയായ പെൺകുട്ടിയുമായി ഫെയ്സ് ബുക്ക് വഴി പ്രണയത്തിലാണെന്നും ഇതിന് മുൻപും പെൺകുട്ടിയെ കാണാനായി പത്തനാപുരത്ത് എത്തിയിട്ടുണ്ടെന്നും വിവാഹം നടത്താനിരിക്കുകയാണെന്നും മലയാളവും കന്നട ഭാഷയും വശമുള്ള യുവാവ് പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ വീടിനടുത്തുള്ള വീട്ടിൽ ഇരുവരെയും കണ്ട് സമീപവാസികൾ പെൺകുട്ടിയുടെ വീട്ടിലറിയിക്കുകയായിരുന്നു.
Read Moreപതിനേഴുകാരിയെ പീഡിപ്പിച്ചകേസിൽ കർണാടക സ്വദേശി അറസ്റ്റിൽ; സംഭവം അടൂരില്‍
അടൂർ: പതിനേഴുകാരിയെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറ സ്റ്റിൽ. കർണാടക കുടക് കോമ്പൂർ സോമർ പേട്ട നമ്പർ 168 ൽ ആരീഫി(25)നെയാണ് അടൂർ സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുണിക്കച്ചവടത്തിന് എത്തിയ ആരീഫിന്റെ സുഹൃത്ത് വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ആരീഫ് പത്തനാപുരത്ത് വാടകയ്ക്ക് താമസിച്ച ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഇയാൾ വീട്ടിൽ നിന്നിറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ രതീഷ്, എഎസ്ഐ നജീബ്, ബിജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
Read Moreഓപ്പറേഷൻ ഫ്ളവർ ടെയിൽ; പോലീസിന്റെ വലയിൽ കൂടുങ്ങിയത് നിരവിധി പൂവലൻമാർ
കൊല്ലം: സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ച് വരെ ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ ഷോപ്പിംഗ് മാളുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പെണ്‍കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിലേക്കും, പൂവാലശല്യം, ഇരുചക്രവാഹനങ്ങളുടെ അമിതവേഗത, തുടങ്ങിയവയ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ഫ്ളവർ ടെയി എന്ന പ്രത്യേക കോന്പിംഗ് ഓപ്പറേഷനിൽ 71 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പ്രത്യേക പരിശോധനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പെണ്‍കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ഏഴ് കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിന് 59 പേർക്കെതിരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും കലാലയപരിസരങ്ങളിൽ മദ്യപിച്ചതിനും 10…
Read Moreപെരുമണ്‍ ദുരന്തത്തിന്റെ 30ാം വാർഷിക ദിനാചരണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പെരുമണ്‍ ദുരന്തഭൂമിയിൽ
കൊല്ലം : പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ 30ാം വാർഷിക ദിനാചരണം നാളെ രാവിലെ ഒന്‍പതിന് പെരുമണ്‍ ദുരന്തഭൂമിയിൽ നടക്കും. ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെന്പേഴ്സ് കടപ്പായിൽ നെഴ്സിംഗ് ഹോം കേരളാ പ്രതികരണവേദി, ഫ്രണ്ട്സ് ഓഫ് വേർഡ്സ്, കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. ഹോമിയോ മെഡിക്കൽ ക്യാന്പ് കേരള പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സണ്‍ ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി.ഷാജി അധ്യക്ഷത വഹിക്കും. സി സന്തോഷ്, ഡോ. കെ രാജശേഖരൻ, ആർ സേതുനാഥ്, ഷീല, എം സ് ഗോപകുമാർ, മോഹൻ പെരിനാട്, സി കെ ചന്ദ്രബാബു, പുന്തല മോഹൻ, മങ്ങാട് സുബിൻനാരായണ്, പെരുമണ്‍ വിജയകുമാർ, ആർ പി പണിക്കർ, പെരുമണ്‍, ഷാജി, പി സുരേന്ദ്രൻ, ജി വിജയകുമാർ എന്നിവർ പ്രസംഗിക്കും.…
Read Moreവായന ഒരിക്കലും മരിക്കുന്നില്ല; മാറുന്നത് അതിന്റെ രൂപവും രീതികളും; വിദ്യാലയത്തിൽ വായനാമുറി തുറന്നു; പുസ്തകങ്ങളുമായി പി.എൻ.പണിക്കരുടെ കുടുംബം
പത്തനാപുരം:വായന എന്നത് അനുഭവം മാത്രമല്ല,ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുകയാണ് തലവൂർകുര ഗവ.എൽപിസ്കൂൾ. പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍ വായനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ വായനാമുറി തുറന്നു അക്ഷര വഴിയിലെ അപൂര്‍വ്വ സാന്നിധ്യവും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പി.എന്‍ പണിക്കരുടെ പേരിലാണ് വായനാമുറി ആരംഭിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്തംഗം അമ്പിളിദാസപ്പൻ ഉത്ഘാടനം ചെയ്തു.പി.എൻ.പണിക്കരുടെ ചെറുമകൻ റിട്ട. ക്യാപ്റ്റൻ രാജീവ് നായരാണ് സ്കൂളിലേക്ക് ആവശ്യമായ പുസ്തകൾ സംഭാവന നൽകിയത്. വായന ഒരിക്കലും മരിക്കുന്നില്ല അതിന്റെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നതെന്ന് രാജീവ് നായർ പറഞ്ഞു. മുത്തച്ഛന്റെ ഓർമകൾ കുട്ടികളോട് പങ്കുവെയ്ക്കുവാനും അദ്ദേഹം മറന്നില്ല. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.പ്രസന്നകുമാരി, പിറ്റിഎ പ്രസിഡന്റ് വിനോദ്, അധ്യാപിക പി.ലേഖ, ബി.ആർ.സി ട്രയിനർ ജ്യോതി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി തലവൂർ ഗ്രാമപഞ്ചായത്തിൽ നിന്നും സ്കൂളിലേക്ക് അനുവദിച്ച പ്രൊജക്ടറിന്റെ സ്വിച്ച്…
Read Moreകരുനാഗപ്പള്ളിയിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പ്ലസ് വൺവിദ്യാർഥി അതുലിന്റെ തലയ്ക്ക് ഗുരുതര പരിക്ക്
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ അതുൽ (16) പ്രണവ് ( 16) എന്നീ വിദ്യാർത്ഥികൾക്ക് ആണ് മർദ്ദനമേറ്റത്. ഈ സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥികളായ ചിലരുടെ നേതൃത്വത്തിൽ 20 ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ അതുൽ പോലീസ് സ്റ്റേഷനിൻ എത്തിയപ്പേൾ തന്നെ കുഴഞ്ഞു വീണു. തുടർന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പരിശോധനയിൽ തലയ്ക്ക് ക്ഷതം ഏറ്റതായി ഡോക്ടർമാർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്കൂളിൽ തൊപ്പി ധരിച്ചെത്തിയ അതുലിനോടും, പ്രണവിനോടും തൊപ്പി ഊരിമാറ്റുവാൻ സീനിയർ വിദ്യാർത്ഥികളായ ചിലർ ആവശ്യപ്പെട്ടിരുന്നു. മഴ ആയതിനാൽ തൊപ്പി ഊരിമാറ്റാൻ ഇവർ തയാറായില്ല .തുടർന്ന് പല പ്രാവശ്യം ഇവരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ആക്രമണത്തിനു മുതിരുകയും ചെയ്തതായി പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.
Read Moreഅമ്മയ്ക്കും മക്കൾക്കും ഇനി സമാധാനമായി തല ചായ്ക്കാം ; സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മയിൽ അനിതയ്ക്ക് അടച്ചുറപ്പുള്ള വീട് തയാറായി
ചാത്തന്നൂർ: ഇടിഞ്ഞു പൊളിഞ്ഞ് തകരഷീറ്റിട്ട കൂരയിൽ വാതിൽപോലുമില്ലാതെ അന്തിയുറങ്ങുന്ന അമ്മയ്ക്കും പെൺമക്കൾക്കുംഇനി സമാധാനമായി തല ചായ്ക്കാം. കുടുബത്തിന്റെ ദുരവസ്ഥ പുറത്ത് കൊണ്ടുവന്നതിനെ തുടർന്നാണ് സാമൂഹ്യപ്രവർത്തകർ ഇടപെട്ട് വീട് പുതുക്കിപണിത് നൽകിയത്. പാരിപ്പള്ളി കടമ്പാട്ടുകോണം ജിഎസ് ഭവനിൽ വിന്നർ അനിത ദമ്പതികളാണ് മൂന്ന് സെന്റിലെ വാതിലും ജനലുമില്ലാത്ത തകരവീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം അന്തിയുറങ്ങിയിരുന്നത്. അനിത കിഡ്നി രോഗിയും വിന്നർ കൽപണിക്കാരനുമാണ്. പെൺമക്കളായ വിനീതവിന്നറും വിജിതവിന്നറും പാരിപ്പള്ളി അമൃത സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികളാണ്. ആകെയുള്ള മൂന്ന് സെന്റ് ഭൂമിക്ക് വിന്നറും അനുജനും സഹോദരിയും അവകാശികളാണ്. തകര ഷീറ്റിട്ടവീടിന്റെ മേൽക്കൂര തുരുമ്പിച്ച് ചോർന്നൊലിക്കുന്നത് മൂലം ഭിത്തികൾ ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലായിരുന്നു. വാതിൽ പോലുമില്ലാത്ത വീടായതിനാൽ പ്രായമായ പെൺമക്കളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാതെ കുഴയുന്ന അനിതയുടെ ദുരവസ്ഥ വാർത്തയാക്കിനെ തുടർന്ന് പീപ്പിൾ ഫോറം ഒാഫ് ഇൻഡ്യസ്റ്റേറ്റ് ചെയർമാൻ ഡോ.ഷാജി…
Read More