അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു കൂ​ടിയ മൂന്ന് ടണ്ണോളം മാലിന്യം കായലില്‍ നിന്ന് ശേഖരിച്ച് കക്ക വാരല്‍ തൊഴിലാളികള്‍

കൊല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ ക​ക്ക വാ​ര​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പു​തി​യ മാ​തൃ​ക​യാ​യി. രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം നേ​ടി​യ അ​ഷ്ട​മു​ടി ക​ക്ക സ​മ്പ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന മാ​ലി​ന്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​ന് ക​ക്ക വാ​ര​ല്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സി​ഐടി​യു) അം​ഗ​ങ്ങ​ളാ​യ ഇ​രു​ന്നോ​ളം പേ​രാ​ണ് രാ​വി​ലെ കാ​വ​നാ​ട് മു​ക്കാ​ട് പ​ള്ളി കാ​യ​ല്‍ വാ​ര​ത്ത് നി​ന്ന് നൂ​റോ​ളം ചെ​റു​വ​ള്ള​ങ്ങ​ളി​ല്‍ തി​രി​ച്ച​ത്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റേ​യും ശു​ചി​ത്വ മി​ഷ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. തേ​വ​ള​ളി പാ​ലം മു​ത​ല്‍ ക​ട​വൂ​ര്‍, പെ​രു​മ​ണ്‍, അ​രി​ന​ല്ലൂ​ര്‍, മ​ണ്‍​ട്രോ​തു​രു​ത്ത്, തോ​പ്പി​ല്‍​ക​ട​വ്, കാ​വ​നാ​ട്, മു​ക്കാ​ട്, ക​ല്ലു​പു​റം, മു​കു​ന്ദ​പു​രം, ത​ല​മു​കി​ല്‍, ച​വ​റ തെ​ക്കും​ഭാ​ഗം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. കാ​മ്പ​യിന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ വി.​രാ​ജേ​ന്ദ്ര​ബാ​ബു​വും വ​ള്ള​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​നും നി​ര്‍​വ​ഹി​ച്ചു.വൈ​കു​ന്നേ​രം മു​ക്കാ​ട് പ​ള​ളി​ക്ക​ട​വി​ല്‍ തി​രി​കെ…

Read More

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​ട്ടി​മ​റി​ച്ചാ​ൽ ക​ര​യി​ലും ക​ട​ലി​ലും പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച് ചെ​റു​ക്കു​മെ​ന്ന്  കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 47 ദി​വ​സ​മാ​യി​രു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം 52 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി​യ​ത് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ആ​ര് ന​ട​ത്തി​യാ​യും അ​തി​നെ​തി​രേ ക​ര​യി​ലും ക​ട​ലി​ലും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച് ചെ​റു​ക്കു​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​വും പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​നി​ൽ​പ്പും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ത്സ്യ​പ്ര​ജ​ന​ന കാ​ല​മാ​യ ജൂ​ൺ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ 90 ദി​വ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം ഒ​ഴി​ച്ചു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ 62 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മാ​ത്രം 47 ദി​വ​സ​ത്തേ​ക്കാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​നം. കേ​ര​ള​ത്തി​ന് മാ​ത്ര​മാ​യി ഇ​ങ്ങ​നെ​യൊ​രു നി​ല​പാ​ട് കൈ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ഫി​ഷ് വ​ർ​ക്കേ​ഴ്സ് ഫോ​റം ദേ​ശീ​യ സെ​ക്ര​ട്ട​റി ടി.​പീ​റ്റ​ർ, സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ക്സ​ൺ പൊ​ള്ള​യി​ൽ, പി.​പി.​ജോ​ൺ, എം.​അം​ബ്രോ​സ്, എ​സ്.​സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

ഭ​ർ​തൃ​മ​തി​യാ​യ കാമുകിയെ  പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച നേ​താ​വ് റി​മാ​ൻഡിൽ

ച​വ​റ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യ ശേ​ഷം യു​വ​തി​യെ പീ​ഡി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച നേ​താ​വ് റി​മാ​ൻഡിലായി. യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗം തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര പാ​ലേ​ഴ​ത്തു വീ​ട്ടി​ൽ രാ​ജേ​ഷ് കു​മാ​റി ( 33 ) നെ​യാ​ണ് തെ​ക്കും​ഭാ​ഗം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജേ​ഷ് ഒ​മാ​നി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്താ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തേ​വ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഭ​ർ​തൃ​മ​തി​യാ​യ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. ഫേ​യ്സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ പ്പി​ലൂ​ടെ​യും വ​ള​ർ​ന്ന ബ​ന്ധം ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​ ശേ​ഷം പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​യാ​ൾ യു​വ​തി​യി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ക​യും വി​സ​മ്മ​തി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ കൂ​ടാ​തെ മ​റ്റു പ​ല യു​വ​തി​ക​ളു​മാ​യും രാ​ജേ​ഷി​ന് അ​ടു​പ്പ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷം രൂ​പ രാ​ജേ​ഷ് പ​ല ത​വ​ണ…

Read More

മ​രം​മു​റി വി​വാ​ദം; സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നത്തേ​ക്ക് പാ​ർ​ട്ടി നി‍​യോ​ഗി​ച്ച ആ​ളി​ന് മ​ത്സ​രി​ക്കാ​നാ​കി​ല്ല; ഇനി‍യുള്ളത് രാഷ്ട്രീയ തന്ത്രംമാത്രം

കൊ​ല്ലം: മ​രം​മു​റി വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് രാ​ജി വ​ച്ച കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​സ് ജ​യ​ന് പ​ക​രം പാ​ര്‍​ട്ടി നി​യോ​ഗി​ച്ച പി.​ജെ രാ​ജേ​ന്ദ്ര​ന് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നാ​കി​ല്ല. എ​സ് ജ​യ​ന്‍ നേ​ര​ത്തെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി ന​ല്‍​കി​യ​ത് മൂ​ന്ന് ദി​വ​സം മു​മ്പാ​ണ്. ഇ​തി​ന​കം ത​ന്നെ അ​ധ്യ​ക്ഷ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യ എ​ഡി​എ​മ്മി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു. വി​ക​സ​ന സ്ഥി​രം സ​മി​തി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന രാ​ജേ​ന്ദ്ര​നെ അ​വി​ടെ നി​ന്ന് രാ​ജി​വ​യ്പ്പി​ച്ച് ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു സി​പി​എം ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി​യി​ലേ​യ്ക്ക് രാ​ജേ​ന്ദ്ര​നെ തി​ര​ഞ്ഞെ​ടു​ക്കും മു​മ്പ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നാ​ര്‍​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​താ​ണ് സി​പി​എ​മ്മി​ന് കു​രു​ക്കാ​യ​ത്. ഇ​ന്ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച​യാ​ള്‍…

Read More

നി​പ്പ​യ്ക്കു പി​ന്നാ​ലെ ക​രി​മ്പ​നി​യും; കൊ​ല്ലം സ്വ​ദേ​ശി ചി​കി​ത്സ​യി​ൽ; ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കൊ​ല്ലം: നി​പ്പ​യ്ക്കു പി​ന്നാ​ലെ ആ​ശ​ങ്ക​പ​ര​ത്തി ക​രി​മ്പ​നി​യും. കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ൽ യു​വാ​വി​ന് ക​രി​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ‌വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഷി​ബു (38) വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​രി​മ്പ​നി​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ണ്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ‍​യു​ന്നു. ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം കോ​ള​നി​യി​ലെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. രോ​ഗം പ​ര​ത്തു​ന്ന​ത് പെ​ണ്‍ മ​ണ​ല്‍ ഈ​ച്ച​ക​ളാ​ണ്. കൊ​തു​കി​ന്‍റെ നാ​ലി​ലൊ​ന്ന് വ​ലു​പ്പം മാ​ത്ര​മേ ഇ​വ​യ്ക്കു​ള്ളൂ ഏ​ക​ദേ​ശം 13 മി.​മി മാ​ത്രം. രാ​ത്രി​യി​ലാ​ണ് ഇ​വ മ​നു​ഷ്യ​നി​ല്‍​നി​ന്ന് ര​ക്തം കു​ടി​ക്കു​ക. രോ​ഗ​മു​ള്ള ഒ​രാ​ളു​ടെ ര​ക്തം വ​ലി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ഇ​വ​യു​ടെ ഉ​ള്ളി​ല്‍ ചെ​ല്ലു​ന്ന ലീ​ഷ്മാ​നി​യ ഇ​വ​യു​ടെ ഉ​ള്ളി​ല്‍ വ​ള​രു​ക​യും മ​റ്റൊ​രാ​ളു​ടെ ര​ക്തം കു​ടി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഇ​വ അ​ടു​ത്ത വ്യ​ക്തി​യു​ടെ ഉ​ള്ളി​ല്‍ ചെ​ന്ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​ക്കു​ക​യു​മാ​ണ്…

Read More

പു​ന​ലൂ​ർ- ചെ​ങ്കോ​ട്ട പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം  9ന് ന് കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ര​ജ​ൻ ഗോ​ഹൈി​ൻ നിർവ്വഹിക്കും

കൊല്ലം: പു​ന​ലൂ​ർ- ചെ​ങ്കോ​ട്ട പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ഒന്പതിന് ഉച്ചയ്ക്ക് 1.15 ന് കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി ര​ജ​ൻ ഗോ​ഹൈി​ൻ, കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യത്തി​ൽ നി​ർ​വഹി​ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ദ​ക്ഷി​ണ​മേ​ഖ​ല റെയി​ൽ​വേ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. കൊ​ല്ലം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞാ​ൽ പ്രാ​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പു​ന​ലൂ​ർ പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ​പ്ര​സ് തി​രു​നെ​ൽ​വേ​ലി വ​രെ​യും പു​ന​ലൂ​ർ – കൊ​ല്ലം ചെ​ങ്കോ​ട്ട വ​രെ​യും കൊ​ല്ലം – ഇ​ട​മ​ണ്‍ ചെ​ങ്കോ​ട്ട വ​രെ​യും ദീ​ർ​ഘി​പ്പി​ക്കു​വാ​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​പ്പോ​ൾ സെ​പ്ഷൽ ട്രെ​യി​നാ​യി ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന താ​ന്പ​രം എ​ക്സ്പ്ര​സ് ദി​വ​സേ​ന ഓ​ടി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ…

Read More

വീട്ടിൽ കള്ളൻ കയറിയെന്ന പരാതി; അന്വേഷണം ഒടുവിൽ എത്തിയത് പരാതിക്കാരനിൽ തന്നെ; പരാതിക്കുപിന്നിലെ കഥകേട്ട് പോലീസ് ഞെട്ടി

ക​രു​നാ​ഗ​പ്പ​ള്ളി : പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. അ​യ​ണി​വേ​ലി കു​ള​ങ്ങ​ര പീ​ടി​ക മു​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മാ​ത്തു​കു​ട്ടി (56 ) ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ളു​ടെ വീ​ട്ടി​ൽ നാലംഗ അ​ക്ര​മി​സം​ഘം എ​ത്തി അ​ക്ര​മം നടത്തി 10 ഗ്രാം ​സ്വ​ർ​ണ മോ​തി​ര​വും വി​ല​മ​തി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്തു​വെ​ന്ന് കാ​ണി​ച്ച് മാ​ത്തു കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ക​ള്ള​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു . തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യ​ഥാ​ർ​ഥവി​വ​രം മാ​ത്തു​കു​ട്ടി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ​രാ​തി​യി​ൽ പ​റ​യു​ന്ന സാ​ധ​ന​ങ്ങ​ൾ ഇ​യാ​ൾ ത​ന്നെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഭാ​ര്യ ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ൽ വ​രാ​ൻ പോ​കു​ക​യാ​ണെ​ന്നും ഇ​വ​ർ വ​രു​മ്പോ​ൾ സാ​ധ​ന​ങ്ങ​ൾ ക​ള​വു​പോ​യെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​യാ​ൾ ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി എ​സി…

Read More

കൊ​ല്ലം വ​ഴി പോ​കു​ന്ന പ​ന്ത്ര​ണ്ട് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ

കൊല്ലം: കൊ​ല്ലം വ​ഴി ക​ട​ന്നു പോ​കു​ന്ന പ​ന്ത്ര​ണ്ട് ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​വാ​ൻ ദ​ക്ഷി​ണ റെയി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​നു​മ​തി ന​ൽ​കി. ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ദീ​ർ​ഘ​ദൂ​ര തീ​വ​ണ്ടി​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള​ള സൗ​ക​ര്യ​ത്തി​നു വേ​ണ്ടി ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി. ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടു​ത​ൽ ഡി-​റി​സ​ർ​വ്ഡ് അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വി​ക​രി​ക്കു​മെ​ന്ന് റെയി​ൽ​വേ മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം വ​ഴി ക​ട​ന്ന് പോ​കു​ന്ന പ​ന്ത്ര​ണ്ട് ട്രെ​യി​നു​ക​ൾ​ക്ക് ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഡി-​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​ഷ​യം റെയി​ൽ​വേ ബോ​ർ​ഡ് പ​രി​ഗ​ണി​ക്കു​ക​യും ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കി ഉ​ത്ത​ര​വാ​കു​ക​യും ചെ​യ്തു. ബാ​ഗ്ലൂ​ർ – ക​ന്യ​കു​മാ​രി എ​ക്സ്പ്ര​സ് (16526) എ​റ​ണാ​കു​ളം നോ​ർ​ത്ത് മു​ത​ൽ ക​ന്യ​കു​മാ​രി വ​രെ​യും, ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് (22642) എ​റ​ണ​കു​ളം ജം​ഗ്ഷ​ൻ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യും, ലോ​ക്മാ​ന്യ​തി​ല​ക് – കൊ​ച്ചു​വേ​ളി (22113)…

Read More

മഴ ശക്തമായി; പന്മനയിൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ; നി​ര​വ​ധി കുടുംബങ്ങൾ വീ​ടു​വി​ട്ടു​പോ​യി

ച​വ​റ: ച​വ​റ​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ദു​രി​ത​ക്ക​യ​ത്തി​ലാ​യി. പ​ന്മ​ന​യി​ൽ മാ​ത്രം നൂ​റി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. നി​ര​വ​ധി വീ​ട്ടു​കാ​ർ വീ​ടു​വി​ട്ട് ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി. പ​ന്മ​ന ക​ള​രി, പോ​രൂ​ക്ക​ര വാ​ർ​ഡു​ക​ളി​ലാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം ദു​രി​തം വി​ത​ച്ച​ത്. ഓ​ട​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചി​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്. ച​വ​റ​യി​ലെ മി​ക്ക ഓ​ട​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. മു​ൻ​പ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​മാ​യി​രു​ന്നു. പ​ദ്ധ​തി നി​ല​ച്ച​തോ​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ​കു​ന്ന തു​ച്ഛ​മാ​യ ഫ​ണ്ടു​ക​ൾ കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ന്മ​ന ക​ള​രി ക​ണി​ച്ചു​കു​ള​ങ്ങ​ര പ്ര​ദേ​ശം പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. 40 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഭൂ​രി​ഭാ​ഗം വീ​ട്ടു​കാ​രും വീ​ടു​പേ​ക്ഷി​ച്ച് ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ്. ക​ള​രി രാ​കേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ധാ​മ​ണി​യു​ടെ വീ​ട്ടി​ൽ അ​യ​ൽ വീ​ട്ടി​ൽ നി​ന്ന മ​ര​ങ്ങ​ൾ…

Read More

അ​ന്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​ക​ക്ക​ണ്ണു​കൊണ്ട് മ​ന​സി​ലാ​ക്ക​ണം; സ്പി​രി​ച്വാ​ലി​റ്റി ഉ​ള്ളി​ട​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യുമെന്ന് ബി. ​കെ​മാ​ല്‍ പാ​ഷ

പ​ത്ത​നാ​പു​രം: അ​ന്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മ​ന​സി​ലാ​ക്കി പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ സ​ഹാ​യി​ക്കാ​ന്‍ ഏ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബി. ​കെ​മാ​ല്‍ പാ​ഷ. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ഇ​ഫ്താ​ര്‍ വി​രു​ന്നി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന മ​ത​സൗ​ഹാ​ര്‍​ദ്ദ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ ആ​ത്മീ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി തി​രി​യ​ണം. ആ​ത്മീ​യ​ത ഉ​ള്ളി​ട​ത്താ​ണ് ന​ന്മ​യു​ള്ള​ത്. ആ​ത്മീ​യ​ത മ​റ​ന്ന് മ​ത​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​മ്പോ​ള്‍ സ്പി​രി​ച്വാ​ലി​റ്റി ന​ഷ്ട​മാ​കു​ന്നു. സ്പി​രി​ച്വാ​ലി​റ്റി ഉ​ള്ളി​ട​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യും. ജാ​തി​ചി​ന്ത​ക​ള്‍ മാ​റ​ണം. മ​നു​ഷ്യ​ന് ജാ​തി​ക്കെ​തി​രാ​യി ചി​ന്തി​ക്കാ​ന്‍ ക​ഴി​യ​ണം. എ​ല്ലാ മ​ത​ത്തി​ന്‍റേ​യും ആ​ഘോ​ഷ​ങ്ങ​ള്‍ എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു പ​ങ്കി​ട​ണം. മ​ത​നി​ര​പേ​ക്ഷ​ത ഗാ​ന്ധി​ഭ​വ​നി​ല്‍ കാ​ണാ​നാ​വു​ന്നുവെന്നും കെ​മാ​ല്‍ പാ​ഷ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ് വേ​ണു​ഗോ​പാ​ല്‍ അധ്യ​ക്ഷ​നാ​യി​രു​ന്നു. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, ക​സ്തൂ​രി കെ​മാ​ല്‍ പാ​ഷ, സിപി​ഐ സം​സ്ഥാ​ന അ​സി​സ്റ്റന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ്…

Read More