കൊല്ലം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 12 വർഷം കഠിനതടവും പിഴയും ശിക്ഷ. അഞ്ചൽ അറയ്ക്കൽ തടിക്കാട് സ്വദേശി അബ്ദുൽ റഷിദി(50)നെയാണ് 12 വർഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയും ശിക്ഷിച്ച് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ) ഇ.ബൈജു ഉത്തരവായത്. 2013 ഒക്ടോബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൂടെ താമസിച്ചിരുന്ന പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ മകളെയും ഭാര്യയേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കുട്ടിയുടെ അവശത മനസിലാക്കിയ ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ചൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 13 സാക്ഷികളേയും 13 രേഖകളും കോടതിയിൽ ഹാജരാക്കി. പിഴ തുകയിൽ 40000 രൂപ ഇരയ്ക്ക് നൽകുകയും പ്രതി ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽമതിയെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി…
Read MoreCategory: Kollam
ലഹരിവിമുക്ത സമൂഹം ഉണ്ടായില്ലെങ്കിൽ സമാധാനം അപകടത്തിലാവും: എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ
കൊട്ടാരക്കര: ലഹരിവിമുക്ത സമൂഹം ഉണ്ടായില്ലെങ്കിൽ സമാധാനം അപകടത്തിലാവുമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ സലിം അഭിപ്രായപ്പെട്ടു. കൊട്ടാരക്കര ആശ്രയുടെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ജനബോധൻ 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കലയപുരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുമ്പോൾ അതിനെതിരെ പട പൊരുത്തൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട കാലം അതിക്രമിച്ചു. ഇതിനാൽ വിപത്തുകൾ നമ്മുടെ സമൂഹത്തിൽ പത്തി വിടർത്തിക്കൊണ്ടിരിക്കുന്നു. ലഹരി പദാർഥങ്ങൾക്കെതിരെയുള്ള അവബോധം ഓരോ വീടുകളിൽ നിന്നും തുടങ്ങണമെന്നും അതിലൂടെ മാത്രമേ നാളെയുടെ തലമുറകളെ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ കാത്തു രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. ആശ്രയ പ്രസിഡന്റ് കെ. ശാന്ത ശിവന്റെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, വാർഡ് മെമ്പർ സൂസമ്മ…
Read Moreനിപ്പാ വൈറസ്: പിഎസ്സി 16 വരെയുള്ള പരീക്ഷകൾ മാറ്റി; ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പിഎസ്സി പരീക്ഷകൾ മാറ്റി. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മുൻകരുതലെന്ന നിലയിൽ മാറ്റിവച്ചത്. അതേസമയം, ഓണ്‍ലൈൻ പരീക്ഷകൾക്ക് മാറ്റമില്ല. അഭിമുഖങ്ങളും സൂക്ഷമ പരിശോധനയും മാറ്റിവയ്ക്കുന്ന കാര്യവും പിഎസ്സി ആലോചിക്കുകയാണ്.
Read Moreനാളത്തെ തലമുറയുടെ സംരക്ഷകരാണ് കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന ഡ്രൈവർമാരെന്ന് ആർടിഒ
കൊല്ലം: നാളത്തെ തലമുറയുടെ സംരക്ഷകരാണ് കുട്ടികളെ സ്കൂളിൽ കൊണ്ട് പോകുന്ന ഓരോ വാഹനങ്ങളുടെയും ഡ്രൈവർമാരെന്ന് ട്രാക്ക് പ്രസിഡന്റും കൊല്ലം ആർ ടി ഓ യുമായ ആർ തുളസീധരൻപിള്ള അഭിപ്രായപ്പെട്ടു. മോട്ടോർ വാഹനവകുപ്പിന്റേയും ട്രാക്കിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും ക്ളീനർമാർക്കും ആയമാർക്കും വേണ്ടി കൊല്ലം വൈഎംസിഎ യിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ഡ്രൈവർമാരിൽ നിന്നു നിങ്ങളെ വ്യത്യസ്തരാക്കുന്നതും ഇത് തന്നെയാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ വിശ്വാസത്തോടെയാണ് നിങ്ങളെ അവരുടെ കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്നത് . അതിനനുസരിച്ചുള്ള ഉത്തരവാദിത്വം നിങ്ങളിൽ നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് ട്രഷറർ റിട്ട.ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രാക്ക് സെക്രട്ടറി എം വി ഐ പ്രവീൺ, വൈസ് പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, പി ആർ ഓ റോണാ…
Read Moreബിജെപി കൗണ്‍സിലര്‍ കോകിലയുടേയും അച്ഛന്റേയും അപകട മരണം; ഒന്നാംപ്രതിക്ക് തടവും പിഴയും
കൊല്ലം: കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ കോകില എസ്.കുമാറും അച്ഛന് സുനില്‍കുമാറും മരിക്കാനിടയായ വാഹനാപകട കേസില്‍ ഒന്നാംപ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ശക്തികുളങ്ങര മറുമുളത്തോപ്പ് അലക്സിന്റെ മകന് അഖില്‍ അലക്സ് (21)ആണ് പ്രതി. പ്രായം കണക്കിലെടുത്താണ് ശിക്ഷ പരമാവധി കുറച്ചത്. നാലാം അഡീഷണല്‍ ജില്ലാകോടതി ജഡ്ജി കെ.കൃഷ്ണകുമാറാണ് ഇന്നലെ വിധി പറഞ്ഞത്. ഇന്ത്യന്‍ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ശിക്ഷാവിധി. കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു. വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. 25 സാക്ഷികളെ വിസ്തരിച്ചു. 45 രേഖകള്‍ പരിശോധിച്ചു. വാദിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.മഹേന്ദ്ര കോടതിയിൽ ഹാജരായി. 2016 സെപ്റ്റംബര്‍ 13 ഉത്രാടദിവസം രാത്രി ഫോര്‍ഡ് കാര്‍ ഇടിച്ചാണ് ബൈക്കില്‍ സഞ്ചരിച്ച കോകിലയും സുനിലും മരിച്ചത്. കാര്‍ ഓടിച്ചിരുന്നത് അഖില്‍ അലക്സായിരുന്നു. കാവനാട് ഐശ്വര്യ…
Read Moreവീട്ടില്‍ ഒരു പത്രം പോലും വരുത്തുന്നില്ല; ഭാവനയുടെ മേന്പോടി ചേര്‍ത്താണ് പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന ആക്ഷേപവുമായി കെ. ബി. ഗണേഷ് കുമാര്‍
ചവറ : ദൃശ്യ- പത്ര മാധ്യമങ്ങളെ പൊതുവേദയില്‍ ആക്ഷേപിച്ച് കെ.ബി ഗണേശ് കുമാര്‍. ചവറ എംഎല്‍എ എന്‍.വിജയന്‍പിളള സംഘടിപ്പിച്ച പ്രതിഭാ സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു പത്ര ദൃശ്യ മാധ്യമങ്ങളെ ആക്ഷേപിച്ചത്. നിസാര കാര്യത്തെപ്പോലും ഭാവനയുടെ മേന്പോടി ചേര്‍ത്താണ് ഇന്ന് പത്രങ്ങളും ചാനലുകളും വാര്‍ത്തകള്‍ ചമയ്ക്കുന്നത്. പത്ര ധര്മത്തിന് ചേരാത്ത വിധമാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നത്. കുട്ടികള്‍ പത്രങ്ങള്‍ വായിക്കരുതെന്നും ചാനലുകള്‍ കാണരുതെന്ന ഉപദേശവും എംഎല്‍എ നല്കി. താന്‍ പത്രം വായിച്ചിട്ട് വര്ഷങ്ങളായന്നും തന്റെ വീട്ടില്‍ ഒരു പത്രം പോലും വരുത്തുന്നില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു. തന്റെ ഓഫീസില്‍ വരുത്തുന്ന പത്രങ്ങള്‍ പോലും താന്‍ വായിക്കാറില്ല. ചാനലുകള്‍ കേരളത്തെ ദുഷിപ്പിക്കുന്ന വാര്‍ത്തകളാണ് നല്‍കുന്നതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
Read Moreമുഖ്യമന്ത്രിയെ വിമർശിച്ചതിന് വൃദ്ധൻന്റെ തല അടിച്ചു പൊട്ടിച്ച സംഭവം; രണ്ടു സിപിഎം പ്രവർത്തകർക്കെതിരേ കേസ്
കൊല്ലം: മുഖ്യമന്ത്രിയെ വിമർശിച്ചതിന് വൃദ്ധനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുസിപിഎം പ്രവർത്തകർക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. അഞ്ചാലുംമൂട് സ്വദേശിയായ സന്തോഷും ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിപിഎം പ്രവർത്തകനും കുരീപ്പുഴ ശ്രീഹരി റിക്കാർഡിംഗ് സ്റ്റുഡിയോ ഉടമയുമായ ഹരിദാസിനെയാണ് അടിച്ച് പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കുരീപ്പുഴ കീക്കോലി മുക്കിലെ വെയിറ്റിംഗ് ഷെഡിലാണ് സംഭവം. കെവിൻ വധക്കേസുമായി ബന്ധപ്പെട്ട വാർത്ത പത്രത്തിൽ വായിക്കുന്നതിനിടയിൽ അടുത്തിരുന്ന സുഹൃത്തുക്കളോട് മുഖ്യമന്ത്രിയേയും സർക്കാരിനേയും വിമർശിച്ച് ഹരിദാസ് സംസാരിച്ചതിനാണ് ഇയാളെ ആക്രമിച്ചത്. സമീപത്തിരുന്ന സന്തോഷ് ഹരിദാസിനോട് കയർത്തുസംസാരിച്ചെങ്കിലും മറ്റുള്ളവർ ഇടപെട്ട് ഇരുവരെയും ശാന്തരാക്കിവിട്ടു. പിന്നീട് ഹരിദാസ് വീട്ടിൽ പോയശേഷം മടങ്ങിവരുന്നതിനിടയിൽ ബൈക്കിലെത്തിയ സന്തോഷും സുഹൃത്തും ചേർന്ന് തള്ളിയിട്ട് കന്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി.
Read Moreമുഖത്ത് യാതൊരു ഭാവഭേദവും തോന്നിയില്ല; കാറിലിരുന്ന് ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു; ഷാനു ചാക്കോ രക്ഷപ്പെട്ട ടാക്സി കാറിന്റെ ഉടമ സണ്ണി പറയുന്നതിങ്ങനെ…
സുനറ്റ് പത്തനാപുരം പത്തനാപുരം: ഡ്രൈവര്‍ സണ്ണി ഇപ്പോഴും ഞെട്ടലിലാണ്.കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് കടന്നത് തന്റെ കാറിലാണെന്ന് വിശ്വസിക്കാൻ സണ്ണിക്ക് ഇപ്പോഴും കഴിയുന്നില്ല.പത്തനാപുരത്തെ ടാക്സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കല്‍ സ്വദേശി സണ്ണിയുടെ കെ. എൽ 23 ബി 504 നമ്പർ ഡിസയർ കാറിലാണ് ക്രൂര കൃത്യത്തിനുശേഷം ഷാനു തിരുവനന്തപുരത്തേക്ക് പോയത്. കഴിഞ്ഞ ദിവസം തെന്മല പോലീസ് കസ്റ്റഡിയിൽ എടുത്ത ഇന്നോവയിലാണ് ഷാനു പത്തനാപുരത്ത് എത്തിയത്. ഷർട്ടും കൈലിയുമായിരുന്നു വേഷം.തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു. പുനലൂർ അഞ്ചൽ വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. പോകുന്നതിനിടെ നെല്ലിപ്പള്ളിയിൽ വണ്ടി നിർത്താൻ പറഞ്ഞു. ഈ സമയം ഒരാൾ ഹാൻഡ് ബാഗ് ഷാനുവിന് നൽകി. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് അയാളോട് ഷാനു പറഞ്ഞുവത്രേ. പുനലൂർ കഴിഞ്ഞപ്പോൾ വീട് എവിടാണെന്ന് ഷാനുവിനോട് ചോദിച്ചപ്പോൾ ഉറകുന്നിലാണെന്ന് മറുപടി പറഞ്ഞു. എന്തേ ഈ…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരുവർഷമാായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കോന്നി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ വാര്യാപുരം സ്വദേശി തെങ്ങുംമണ്ണിൽ വീട്ടിൽ സേതു. എസ്. രാഘവനെ (ഉണ്ണി 19) കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ പെണ്‍കുട്ടിയ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെണ്‍കുട്ടി നല്കിയ പരാതിയെ തുടർന്ന് പ്രവർത്തകർ കോന്നി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് തന്ത്രപൂർവ്വം ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപാവാട വലിച്ചുകീറി! പള്ളിയില്‍ പോയ പത്തുവയസുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം; മുപ്പതുകാരനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു
ശാസ്താംകോട്ട: പള്ളിയിലേക്ക് പോകുകയായിരുന്ന പത്തുവയസുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പതുകാരനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പടിഞ്ഞാറേ കല്ലട കോതപുരത്ത് ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി ബന്സണാണ് പിടിയിലായത്. ബൈക്കില്‍ പിറകിലൂടെയെത്തിയ പ്രതി കുട്ടിയെ കടന്നുപിടച്ചു. നിലത്തുവീണ കുട്ടിയുടെ പാവാട വലിച്ചൂകീറുന്നത് കണ്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപെട്ടു. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ പ്രകാരമാണ് പോലിസ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read More