കൊല്ലം: സ്കൂൾ അധ്യയനവർഷം ആരംഭിക്കുന്നതോടെ കുട്ടികളുടെ യാത്രാസുരക്ഷ ഒരുക്കാൻ നടപടിയുമായി പോലീസ്. സുരക്ഷിതമായ സ്കൂൾ യാത്രസാധ്യമാക്കുന്നതിന് സ്കൂൾ അധികാരികളും സ്കൂൾ വാഹനമോടിക്കുന്നവരും രക്ഷകർത്താക്കളും ചുവടെ പറയും പ്രകാരമുള്ള നിർദേശങ്ങൽ പാലിക്കേണ്ടണ്ടതാണെന്ന് പോലീസ് അറിയിച്ചു. ഓരോ സ്കൂൾ അധികാരികളും ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫീസറായി ചുമതലപ്പെടുത്തേണ്ട ണ്ട താണ്. ഈ അധ്യാപകൻ സ്കൂൾ അധികാരികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടേയും സ്വകാര്യമായി ഈ സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കണം. ഈ രജിസ്റ്ററിൽ സ്കൂൾ ഉടമസ്ഥതയിൽ ഉള്ള ഓരോ വാഹനത്തിന്റെ നന്പരും അത് ഓടിക്കുന്ന ആളിന്റെ പേര്, ഫോണ്‍ നന്പർ എന്നിവ രേഖപ്പെടുത്തേണ്ടതും ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേര് വിലാസം പഠിക്കുന്ന ക്ലാസ്, കുട്ടി വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ രേഖപ്പെടുത്തേണ്ട ണ്ട താണ്. മറ്റ് സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളും ഇത്തരത്തിൽ ശേഖരിച്ച്…
Read MoreCategory: Kollam
ശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതികൾ പരിഗണനയിൽ: ആർ. ശ്രീലേഖ
കൊല്ലം: ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സാന്പത്തികമായി സഹായിക്കുന്ന പദ്ധതികൾ പരിഗണനയിലുണ്ടെന്ന് ജയിൽ ഡിജിപി ആർ. ശ്രീലേഖ പറഞ്ഞു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തുപോകുന്നവർക്ക് സാമൂഹ്യക്ഷേമ വകുപ്പ് 15,000 രൂപ ഗ്രാന്റ് നൽകുന്നുണ്ട്. ഇതിന് പുറമെ ചെറിയ തൊഴിൽ സംരംഭങ്ങൾക്കായി ചില സ്വകാര്യബാങ്കുകൾ വായ്പ നൽകാമെന്ന് തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പലിശനിരക്ക് വളരെ വലുതാണ്. സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മോചിതയായ വനിതാ തടവുകാർക്കായി ചെറിയ പലിശയിൽ വായ്പ ലഭിച്ചാൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും അവർ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷനും ജയിൽവകുപ്പും സംയുക്തമായി ജില്ലാ ജയിലിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകളുടെ സാമൂഹ്യാവസ്ഥയും പുനരധിവാസവും എന്ന വിഷയത്തിൽ നടന്ന സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിജിപി. ഏഴ് വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യം ചെയ്തവരാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.…
Read Moreപഠനത്തോടൊപ്പം മറ്റ് മേഖലകളിലും അറിവ് നേടണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ
ചവറ: പഠനത്തോടൊപ്പം മറ്റ് മേഖലകളിലും കഴിവ് തെളിയിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ചവറ നിയോജക മണ്ഡലം പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടൂ, സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബേബിജോണ്‍ ഫൗണ്ടേ ഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമംപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം നേടി നാളെ അധികാര സ്ഥാനങ്ങളിൽ എത്തുന്നവർ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കണം. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തുകയും പ്രതീക്ഷകളെ തുറന്ന മനസോടെ അതി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നവർക്കേ പ്രതിഭകളായി ഉയരാൻ കഴിയുയെന്നും എംപി അഭിപ്രായപ്പെട്ടു. ഫൗണ്ടേ ഷൻ അധ്യക്ഷ എസ്. ശോഭ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോണ്‍, സി.പി സുധീഷ്കുമാർ, ജസ്റ്റിൻ ജോണ്‍, എ.എം.സാലി, എസ്. ലാലു, ആർ.വൈശാഖ്, ഷാനവാസ്, പപ്പൻ, കാട്ടൂർ കൃഷ്ണകുമാർ, വിഷ്ണുമോഹൻ, താജ് പോരൂക്കര എന്നിവർ പ്രസംഗിച്ചു. നൂറ് ശതമാനം വിജയം കൈവരിച്ച…
Read Moreഓൺലൈൻ വ്യാപാരങ്ങൾ തൊഴിലവസരങ്ങൾ നഷ്ടമാക്കുന്നു: കെ.എൻ.ബാലഗോപാൽ
ചവറ: ചെറുകിട വ്യാപാര മേഖലയെ തകർത്തു കൊണ്ടുള്ള ഓൺലൈൻ വ്യാപാരങ്ങൾ രാജ്യത്തെ കോടി കണക്കിന് വരുന്ന തൊഴിലാളികളുടെ ഉപജീവനമാർഗവും തൊഴിലവസരങ്ങളും നഷ്ടമാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ .എൻ ബാലഗോപാൽ. ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ വാഹന പ്രചരണ ജാഥ ചവറയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം തൊഴിൽ സംവിധാനം ഇല്ലാതാക്കാനുള്ള നയങ്ങൾ നടപ്പിലാക്കിയും ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന വിദേശ നിക്ഷേപങ്ങളിലൂടെയും തൊഴിലാളി വിരുദ്ധ സമീപനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായി വ്യാപാര വാണിജ്യ മേഖലകളിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ എട്ടിന് നടത്തുന്ന കളക്ട്രേറ്റ് മാർച്ചിന്റെ പ്രചരണാർഥമാണ് വാഹനജാഥ നടക്കുന്നത്. ചവറ ബസ് സ്റ്റാന്റിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജാഥ ക്യാപ്റ്റനായ യൂണിയൻ ജില്ലാ സെക്രട്ടറി പി .സജിയ്ക്ക്…
Read Moreമലയോരമേഖലയുടെ ജീവിതം കണ്ടറിഞ്ഞും പരാതികേട്ടും പരിഹരിച്ചും തോട്ടം മേഖലയ്ക്ക് പ്രത്യാശ പകര്‍ന്ന് മന്ത്രി
കൊല്ലം:ഒരു പകല്‍ മുഴുവന്‍ മലയോര മേഖലയില്‍ ചിലവിട്ട് തങ്ങളുടെ ജീവിതം കണ്ടറിഞ്ഞും പരാതികള്‍ കേട്ടും പരിഹരിച്ചും തൊഴില്‍ മന്ത്രി മടങ്ങുമ്പോള്‍ തൊഴിലാളികളുടെ മുഖങ്ങളില്‍ പ്രത്യാശയുടെ തിളക്കം. തോട്ടം തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുന്നത് ഒരു ദിനം തൊഴിലാളികള്‍ക്കൊപ്പം പരിപാടിയുടെ ഭാഗമായാണ് മന്ത്രി ടി.പി.രാമകൃഷ്ണന് പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ എത്തിയത്. കേരള കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് കെ. ജയമോഹനൊപ്പം ആര്‍പിഎല്ലിന്റെ കുളത്തൂപ്പുഴ, ആയിരനല്ലൂര്‍ എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി തൊഴിലാളികള്‍ നല്കിയ പരാതി സ്വീകരിക്കുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആര്പിഎലിന്റെ പ്രവര്‍ത്തനങ്ങല്‍ മാനേജിംഗ് ഡയറക്ടര്‍ കെ. കാര്ത്തികേയന് വിശദീകരിച്ചു. ആര്പിഎലിന്റെ വളര്‍ച്ചയും തൊഴിലാളി കൂടുംബങ്ങളുടെ സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മറ്റു തോട്ടങ്ങളില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കുന്നതും കൂലിയും മറ്റും കാലോചിതമായി വര്‍ധിപ്പിക്കുന്നതും ഭവനരഹിതരായ തൊഴിലാളികള്‍ക്കുവേണ്ടി ഭവന പദ്ധതി നടപ്പിലാക്കുന്നതും…
Read Moreകലാകാരന്മാർക്കു മുന്നിൽ കഥാപുരുഷനായി വിഎസ്; സമരനായകന്റെ രൂപവും ഭാവവും തത്സമയം ക്യാൻവാസിലാക്കി കലാകാരൻമാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഗൗരവക്കാരനായ ജനനേതാവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സമരമുഖങ്ങളും ഭരണഭാരങ്ങളും മറന്നു കേരളത്തിലെ ജനകീയ നേതാവ് കലാകാരന്മാർക്കു മുന്നിൽ കഥാപുരുഷനായി തത്സമയം ഇരുന്നു. 95 ന്റെ ക്ഷീണമൊന്നും പ്രകടമാകാത്ത പുന്നപ്ര വയലാറിന്റെ സമരനായകന്റെ രൂപവും ഭാവവും ചിരിയും ഭാഷയുമൊക്കെ ക്യാൻവാസിൽ പടർന്നു. മുക്കാൽ മണിക്കൂർ നേരം വിഎസ് അച്യുതാനന്ദൻ എന്ന മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവ് ശിൽപമായും ചിത്രമായും കാർട്ടൂണായും മാറി. കണ്ടുനിന്നവർക്കു അതൊരു അപൂർവ വിസ്മയ നിമിഷമായി. ചിത്രകലാചാര്യനായ എസ്.എൽ.ലാരിയസിന്റെ ശിഷ്യരാണു ഇന്നലെ വിഎസിന്റെ ഒൗദ്യോഗിക വസതിയിലെത്തി കലാവിസ്മയം തീർത്തത്. വലിയ തിരക്കുകൾക്കു താത്കാലികമായി അവധി കൊടുത്തുകൊണ്ടാണു വിഎസും തത്സമയത്തിനു തയാറായയത്. അരമണിക്കൂർ കൊണ്ടു കളിമണ്ണാൽ ചിരിക്കുന്ന വിഎസിനെയും ഗൗരവക്കാരാനായ വിഎസിനെയും സൃഷ്ടിച്ച ആലപ്പുഴയിലെ കലാകാരന്മാർ വിഎസിനെ തന്നെ അത്ഭുതപ്പെടുത്തി. പെൻസിൽ ഡ്രോയിംഗും കാരികേച്ചറും വാട്ടർകളറും പെയിന്റിംഗും ഒക്കെയായി പിറന്നതു വിഎസിന്റെ…
Read Moreകോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ; വൈകുന്നേരം അഞ്ചിനുശേഷം പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വൈകുന്നേരം അഞ്ചിനുശേഷം വിവിധ പരിശോധനകൾ നടത്തുന്നില്ലെന്നു പരാതി. രാത്രി സമയങ്ങളിൽ വിവിധ പരിശോധനകൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു വലിയ ബുദ്ധിമുട്ടാണു സൃഷ്്ടിക്കുന്നത്. വൈകുന്നേരം അഞ്ചു കഴിഞ്ഞാൽ, എക്സറേ, ഇസിജി, ലബോറട്ടറി എന്നിവയും ഫാർമസിയും പ്രവർത്തിക്കില്ല. അതിനാൽ ഈ സമയങ്ങളിൽ പരിശോധന ആവശ്യമായ കുട്ടികളായ രോഗികളേയും കൊണ്ട് സ്വകാര്യ സ്ഥാപനത്തിലോ, അല്ലെങ്കിൽ ഒന്നര കിലോമീറ്റർ ദൂരമുള്ള മെഡിക്കൽ കോളജിലോ പോകേണ്ടിവരുന്ന സാഹചര്യമാണ്. മെഡിക്കൽ കോളജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും കുട്ടികളുടെ ആശുപത്രിക്ക് ബാധകമല്ലെന്നുള്ള തരത്തിലാണ് അധികൃതർ. ഞായറാഴ്ച ദിവസങ്ങളിൽ ഒപി ഇല്ലാത്തതിനാൽ ഉച്ചയ്ക്കുശേഷം ഫാർമസിയില്ല. അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു വരെ മാത്രം. ഇവിടെ ചികിത്സ തേടിയെത്തുന്ന ഒട്ടുമിക്ക കുട്ടികൾക്കും, ഇസിജി അത്യാവശ്യമാണ്. കുട്ടികളായതിനാൽ ഇവരുടെ ഹൃദയമിടിപ്പ് പരിശോധിച്ചശേഷമേ ചികിത്സ ആരംഭിക്കുകയുള്ളു. അത്ര പ്രാധാന്യമുള്ള പരിശോധന ഞായറാഴ്ച…
Read Moreപുനലൂർ തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; 18.8 ലക്ഷം രൂപ പുനരുദ്ധാരണ ജോലികൾക്ക് അനുവദിച്ചു
പുനലൂർ: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 18.8 ലക്ഷം രൂപയാണ് പുനരുദ്ധാരണ ജോലികൾക്ക് അനുവദിച്ചിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് നവീകരണം നടത്തിയ പാലത്തിൽ സ്ഥാപിച്ച കമ്പക പലകകളിൽ ചിലത് നശിച്ചു തുടങ്ങിയിരുന്നു. പലകകൾ ഇളകുന്നുമുണ്ട്. പാലത്തിലെ കല്ലുകളും ഇളകിയിട്ടുണ്ട്. ഇവയുടെയെല്ലാം തകരാർ മാറ്റുന്ന ജോലികളാണ് നടക്കുന്നത്. തൂക്കുപാലത്തിലെ കൈവരികൾക്കിടയിലൂടെ കുട്ടികൾ ഉൾപ്പടെ സന്ദർശകർ കല്ലടയാറ്റിൽ വീഴാതിരിക്കാൻ സുരക്ഷാ സംവിധാനം ഒരുക്കുകയാണ്. കൈവരികളിൽ ഇരുമ്പു വലകൾ സ്ഥാപിച്ചാണ് സുരക്ഷിതമാക്കുന്നത്. ഗാന്ധി പ്രതിമ ഭാഗത്തെ കൈവരിയിൽ ഇരുമ്പു വല സ്ഥാപിച്ചു കഴിഞ്ഞു. മറു വശത്തെ പണികളാണ് ഇപ്പോൾ നടക്കുന്നത്. സ്ഥാപിക്കാനുള്ള ഇരുമ്പു വല ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ പണികൾ മുടങ്ങിയിരുന്നു. വേണ്ടത്ര വലകൾ ലഭ്യമായിട്ടുണ്ട്. പത്ത് ദിവസത്തിനകം ഇരുമ്പു വല സ്ഥാപിക്കൽ പൂർത്തിയാക്കും. പാലത്തിന്റെ ഇരുവശത്തും ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കും. സെക്യൂരിറ്റി ക്യാബിനായും…
Read Moreവീരചരമം പ്രാപിക്കുന്ന പൗരന് നല്കുന്ന പരിഗണന നേഴ്സ് ലിനയ്ക്ക് നല്‍കണം: മഹിളാകോൺഗ്രസ്
കൊല്ലം : നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗ ബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയ്ക്ക് വീരചരമം പ്രാപിക്കുന്ന പൗരന് നല്കുന്ന എല്ലാ പരിഗണനയും നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിതറയില്‍ നടന്ന നേഴ്സ് ലിനയുടെ ഛായാചിത്രത്തിനുമുന്നില്‍ ദീപം തെളിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍. മരണത്തെ മുന്നില്‍കണ്ടിട്ടും പതറാതെ തന്റെ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ധീരവനിതയായ ലിനയുടെ മരണം മൂലം അനാഥമാക്കപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് തങ്കമണി, ചിതറ നിയോജകമണ്ഡലം പ്രസിഡന്റ് ജുമൈലത്ത്, മണ്ഡലം പ്രസിഡന്റ് സരോജിനി, മെമ്പര്‍ മഞ്ജു, മാജിത, ബീന എന്നിവര്‍ പ്രസംഗിച്ചു.
Read Moreഗുജറാത്തിലെ ദളിത് യുവാവിന്റെ കൊലപാതകം; ദളിതര്‍ക്ക് സുരക്ഷയില്ലായെന്നതിന്റെ തെളിവ്: കൊടിക്കുന്നിൽ
കൊല്ലം: ഗുജറാത്തിലെ രാജ്കോട്ടില്‍ ദളിത് ദമ്പതികളെ അതിദാരുണമായി മര്‍ദിക്കുകയും ഓടി രക്ഷപെടാന്‍ അനുവദിക്കാതെ മുകേഷ് വാണിയ എന്ന യുവാവിനെ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡ് കൊണ്ട് മൃഗീയമായി തല്ലിച്ചതച്ചു കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. മുകേഷ് വാണിയ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമയുടെ നിര്‍ദേശ പ്രകാരമാണ് ഏതാനും ഫാക്ടറി ജീവനക്കാര്‍ ദളിത് യുവാവിനെ മര്‍ദിച്ചു കൊന്നത്. യുവാവിന്റെ ഭാര്യ ഗുരുതരമായി മര്‍ദനമേറ്റ് ആശുപത്രിയിലാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് സുരക്ഷിതത്വമില്ലായെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന ദളിത് പീഡനം. ബിജെപി ഭരണത്തിന് കീഴില്‍ സവര്‍ണ വര്‍ഗക്കാര്‍ ദളിതരെ മൃഗങ്ങളെക്കാള്‍ ഭീകരമായി തല്ലിക്കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദളിത് വിഭാഗങ്ങളെക്കാള്‍ വോട്ട് ബാങ്കിന് വേണ്ടി സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ബിജെപി നേതാക്കളുടേയും മോദി സര്‍ക്കാരിന്റെയും നടപടി രാജ്യത്ത്…
Read More