ല​ഹ​രി​വി​മു​ക്ത സ​മൂ​ഹം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മാ​ധാ​നം അ​പ​ക​ട​ത്തി​ലാ​വും: എ​ക്സൈ​സ് ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ

കൊ​ട്ടാ​ര​ക്ക​ര: ല​ഹ​രി​വി​മു​ക്ത സ​മൂ​ഹം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മാ​ധാ​നം അ​പ​ക​ട​ത്തി​ലാ​വു​മെ​ന്ന് എ​ക്സൈ​സ് ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ സ​ലിം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യു​ടെ​യും അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജ​ന​ബോ​ധ​ൻ 2018 ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ല​യ​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​മ്പോ​ൾ അ​തി​നെ​തി​രെ പ​ട പൊ​രു​ത്ത​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചു. ഇ​തി​നാ​ൽ വി​പ​ത്തു​ക​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ പ​ത്തി വി​ട​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​വ​ബോ​ധം ഓ​രോ വീ​ടു​ക​ളി​ൽ നി​ന്നും തു​ട​ങ്ങ​ണ​മെ​ന്നും അ​തി​ലൂ​ടെ മാ​ത്ര​മേ നാ​ളെ​യു​ടെ ത​ല​മു​റ​ക​ളെ ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തെ കാ​ത്തു ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത ശി​വ​ന്‍റെ അ​ധ്യ​ക്ഷ​യ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ര​ശ്മി, വാ​ർ​ഡ് മെ​മ്പ​ർ സൂ​സ​മ്മ ബേ​ബി, കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ബാ​ബു, പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ. ​എ. സു​നി​ൽ, ക​ല​യ​പു​രം ജോ​സ്, സി. ​ജി. സാം​കു​ട്ടി, ഫാ. ​ജോ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, കെ. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ളൈ, ഡി. ​ര​മ​ണി​കു​ട്ടി ടീ​ച്ച​ർ, എ​ബ്ര​ഹാം മാ​ത്യു, എ.​ജി ശാ​ന്ത​കു​മാ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് മ​ജീ​ഷ്യ​ൻ നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു.

Related posts