പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ  പ്രണയം നടിച്ച് ഒരുവർഷമാായി  പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ന്നി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​ന്തൂ​ർ വാ​ര്യാ​പു​രം സ്വ​ദേ​ശി തെ​ങ്ങും​മ​ണ്ണി​ൽ വീ​ട്ടി​ൽ സേ​തു. എ​സ്. രാ​ഘ​വ​നെ (ഉ​ണ്ണി 19) കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പെ​ണ്‍​കു​ട്ടി ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ധ​രി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വ്വം ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts