ഫീ​സ് ന​ല്കാ​ത്ത​തി​ന് ന​ഴ്സിം​ഗ് വി​ദ്യാ​ർ‌​ഥിനിയെ മർദിച്ചു; ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ കൈ​കാ​ലു​ക​ൾ​ക്കും ത​ല​ക്കും സാ​ര​മായ പരിക്കേറ്റു; കോളജ് നടത്തിപ്പുകാരായ മലയാളികളാണ് മർദിച്ചതെന്ന് വിദ്യാർഥിനി

ചാ​ത്ത​ന്നൂ​ർ: ഫീ​സ് ന​ല്കാ​ത്ത​തി​ന് ര​ണ്ടാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കോ​ളേ​ജ് ന​ട​ത്തി​പ്പു​കാ​രാ​യ ദ​മ്പ​തി​ക​ൾ ത​ല്ലി​ച്ച​ത​ച്ച​താ​യി പ​രാ​തി.പാ​രി​പ്പ​ള്ളി കോ​ട്ട​ക്കേ​റ​ത്ത് വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന ശ്രീ​ജ​യു​ടെ മ​ക​ളും ബാം​ഗ്ലൂ​ർ ഫെ​യ്ത്ത് ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഒാ​ഫ് ന​ഴ്സിം​ഗി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നിയു​മാ​യ അ​നു​ശ്രീ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​നു​ശ്രീ കോ​ളേ​ജി​ൽ ബി​എ​സ് സി ​ന​ഴ്സിം​ഗി​ന് ചേ​ർ​ന്ന​ത്. ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ൽ ബാ​ങ്കു​ക​ൾ ലോ​ൺ ന​ല്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും അ​തി​നാ​ൽ 29,000രൂ​പ ഫീ​സ് കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്നെ​ന്നും മാ​താ​വ് പ​റ​ഞ്ഞു.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് കോ​ളേ​ജ് ന​ട​ത്തി​പ്പു​കാ​രും കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​മാ​യ ഡേ​വി​ഡ്, ഭാ​ര്യ മി​നി​ഡേ​വി​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ക്കു​ക​യും ഷൂ​സ് കൊ​ണ്ട് വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ കൈ​കാ​ലു​ക​ൾ​ക്കും ത​ല​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.
സ​ഹ​പാ​ഠി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ നാ​ലി​ന് മാ​താ​വ് ശ്രീ​ജ മ​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പീ​ഡ​ന​ത്തി​നെ​തി​രെ പ​രാ​തി​യി​ല്ലെ​ന്ന് എ​ഴു​തി ന​ല്കാ​ൻ കോ​ളേ​ജ് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും മാ​താ​വ് വ​ഴ​ങ്ങി​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ഡേ​വി​ഡി​നും മി​നി ഡേ​വി​ഡി​നു​മെ​തി​രെ കേ​സെ​ടു​ത്ത് ബാം​ഗ്ലൂ​ർ പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി പാ​രി​പ്പ​ള്ളി അ​ഡി.​എ​സ്ഐ ഗി​രീ​ശ​ൻ അ​റി​യി​ച്ചു.

Related posts