കൊല്ലം: വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് തള്ളി കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ പ്രിൻസിപ്പൽ. സർക്കാരിനു തന്നെ മാറ്റാൻ അധികാരമില്ലെന്നും സ്കൂൾ മാനേജർക്കാണു തന്നെ മാറ്റാൻ അധികാരമെന്നും സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. 60 വയസ് കഴിഞ്ഞെന്ന നിബന്ധന ഐസിഎസ്ഇ സ്കൂളുകൾക്കു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയ പ്രിൻസിപ്പൽ, ഡിഡിഇ തനിക്കെതിരായ വാർത്തകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയതായും കുറ്റപ്പെടുത്തി. വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം കത്തുനൽകിയിരുന്നു. കേസിൽ പ്രതികളായ അധ്യാപകർക്ക് സ്കൂളിൽ സ്വീകരണം നൽകിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടും മൂന്ന് മാസങ്ങൾക്കിപ്പുറം ആഘോഷപൂർവം തിരികെ സ്കൂളിൽ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നു കത്തിൽ പറയുന്നു. ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകർക്കു പൂർണപിന്തുണയുമായി സ്കൂൾ…
Read MoreCategory: Kollam
അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു ! സംഭവസ്ഥലത്ത് അംഗന്‍വാടിയും…
അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ തട്ടിയെടുത്ത് കടക്കാന്‍ ശ്രമിച്ച വൃദ്ധനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. ഇന്നലെ രാവിലെ 11 മണിയോടെ പത്തനാപുരം പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ് രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവില്‍ നിന്നും തട്ടിയെടുത്ത് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടു. ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു സംഭവം നടന്നത്. ആളുകൂടിയതിനെത്തുടര്‍ന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു പാറശാല സ്വദേശി ദാസാ(65)ണ് പിടിയിലായത്. സംഭവം നടന്നതിന് സമീപത്തായി അംഗന്‍വാടിയും പ്രവൃത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ്…
Read Moreമിണ്ടരുത്… മിണ്ടിയാല്‍..! മകനേയും ബന്ധുവിനേയും കെട്ടിയിട്ട ശേഷം കവര്‍ച്ച; വീട്ടമ്മയുടെ കാതറുത്തു കമ്മല്‍ മോഷ്ടിച്ചു; സംഭവം പത്തനാപുരത്ത്
പത്തനാപുരം: വീടിന്റെ പിറക് വശത്തെ കതക് കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീട്ടമ്മയുടെ സ്വർണമാലയും കമ്മലും ഉൾപ്പെടെ മൂന്നര പവൻ കവർന്നു. കിഴക്കുംഭാഗം കൂടൽ മുക്കിൽ പാടുകുഴി വടക്കേതിൽ വിജയമ്മ(65)യുടെ ആഭരണങ്ങളാണ് കവർന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ വീട്ടിനുള്ളിൽ കടന്ന മോഷ്ടാക്കൾ മുകളിലത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻ രതീഷിനെയും സഹോദര പുത്രൻ വൈശാഖിനെയും പുറത്തു നിന്നു പൂട്ടിയ ശേഷമാണ് കവർച്ച നടത്തിയത്. വിജയമ്മയുടെ കാതറുത്തു കമ്മൽ എടുക്കുകയായിരുന്നു. അലമാരിയിൽ ഉള്ള സാധനങ്ങൾ വാരിവലിച്ച നിലയിലാണ്.മോഷ്ടാക്കൾ രണ്ട് പേർ ഉണ്ടായിരുന്നു. മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ മിണ്ടരുതെന്നു ഭീഷണിപ്പെടുത്തിയായും കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടതായും വിജയമ്മ പറഞ്ഞു. വിജയമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. വിജയമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയമ്മയുടെ മകൻ രതീഷ് ഡിവൈഎഫ്ഐ പത്തനാപുരം ഏരിയാ സെക്രട്ടറിയാണ്. പ്രദേശത്ത് അടുത്തിടെ നിരവധി…
Read Moreസ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷിച്ച് സ്കൂൾ; അധ്യാപകരെ പിന്തുണയ്ക്കാൻ ബാധ്യതയുണ്ടെന്ന് മാനേജ്മെന്റ്
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപകർക്കു പൂർണ പിന്തുണയുമായി സ്കൂൾ മാനേജ്മെന്റ്. സസ്പെൻഷൻ കാലയളവിലെ ആനുകൂല്യങ്ങളും ശന്പളവും അധ്യാപകർക്കു നൽകുമെന്നും കോടതി കുറ്റക്കാരായി വിധിച്ചാൽ മാത്രമേ അധ്യാപകർക്കെതിരേ നടപടിയെടുക്കാൻ കഴിയൂ എന്നും മാനേജ്മെന്റ് വ്യക്തമാക്കി. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകർ നൽകിയ വിശദീകരണത്തിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും ഇക്കാരണത്താലാണ് അധ്യാപകരെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. സസ്പെൻഷൻ കാലാവധി തീർന്നു തിരിച്ചെത്തിയ അധ്യാപകരെ കേക്ക് മുറിച്ച് സ്വീകരിച്ചതിനെയും മാനേജ്മെന്റ് ന്യായീകരിച്ചു. കേക്ക് മുറിച്ചത് അധ്യാപകർക്കു പ്രോത്സാഹനം നൽകാനാണെന്നും അധ്യാപകരെ പിന്തുണയ്ക്കാൻ മാനേജ്മെന്റിനു ബാധ്യതയുണ്ടെന്നും മാനേജ്മെന്റ് പ്രതിനിധി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടർന്ന് മനംനൊന്താണ്…
Read Moreസഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും
പറവൂർ: സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും പറവൂർ അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി എൻ.വി. രാജു ശിക്ഷ വിധിച്ചു. പറവൂർ-പെരുന്പടന്ന കൊട്ടക്കണക്കൻപറന്പിൽ രാമചന്ദ്രന്റെ മകൻ മോഹനനെ കുടുംബവീടിന്റെ മുറ്റത്തുവച്ചു മോഹനന്റെ അനുജനും കേസിലെ രണ്ടാം പ്രതിയുമായ രാജാമണി, ഇയാളുടെ മകനും ഒന്നാം പ്രതിയുമായ രാജേഷ്, രാജാമണിയുടെ ഭാര്യ ദേവകി, മകൾ നിത്യ എന്നിവർ ചേർന്നു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെന്നു കണ്ടു മൂന്നും നാലും പ്രതികളെ വെറുതെവിട്ടു. 2010 മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് തീവെട്ടി പിടിക്കുന്ന തൊഴിൽസംബന്ധമായ തർക്കത്തെത്തുർന്നുണ്ടായ വിരോധത്തിലായിരുന്നു കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മരിച്ച മോഹനന്റെ ഭാര്യ കോമളത്തിന്റെയും മകൾ അന്പിളിയുടെയും മുന്നിൽവച്ചായിരുന്നു ആക്രമണം. ഈ സമയത്ത് അന്പിളി ഗർഭിണിയുമായിരുന്നു. രാജേഷും രാജാമണിയും…
Read Moreകേരളം ഇരുണ്ട യുഗത്തിലേക്ക്..! വർഗീയഭീകരത കേരളത്തിലും തലപൊക്കുന്നു; ആക്രമണത്തിന് ശേഷം മതേതര കേരളം നൽകിയ പിന്തുണ വലുതാണെന്ന് കുരീപ്പുഴ
കൊല്ലം: ഉത്തരേന്ത്യയിൽ എന്നപോലെ വർഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം മതേതര കേരളം നൽകിയ പിന്തുണ വലുതാണെന്നും കുരീപ്പുഴ കൂട്ടിച്ചേർത്തു.
Read Moreരാത്രിയിൽ ടെറസിലുണ്ടായിരുന്നു ചേച്ചി..! രാവിലെ വെള്ളം ചോദിച്ച് വീട്ടുമുറ്റത്ത് യുവാവ്; വീട്ടുമുറ്റത്ത് എങ്ങനെ എത്തിയെന്ന് വീട്ടമ്മ; യുവാവിന്റെ മറുപടികേട്ട് വീട്ടമ്മ ഞെട്ടി…
കൊല്ലം: വീടിന്റെ ടെറസിൽ കയറിയ അപരിചിതനെ പോലീസിൽ ഏല്പിച്ചു. പട്ടത്താനം പികെ നഗർ അഞ്ചിൽ ആണ് സംഭവം നടന്നത്. രാവിലെ വാതിലിൽ തട്ടി വീട്ടുകാരോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ആ സമയം വീടിന്റെ ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ രാത്രിയിൽ വീടിന്റെ മുകളിൽ ഉണ്ടായിരുന്നു എന്നും ദാഹിച്ചപ്പോൾ വാട്ടർ ടാങ്കിൽ നിന്നും വെള്ളം കുടിക്കാൻ ആണ് കയറിയത് എന്നാണ് പറയുന്നത്. ഇയാൾ തിരുവനന്തപുരം സ്വദേശി നിതിൻ അണ് . ഇയാളുടെ കൈയിൽ വിലകൂടിയ കൂടിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. മാന്യമായ വസ്ത്രധാരണം ആയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഷൈജുവിന്റെ നടനം ഫലിച്ചില്ല..! തമിഴ് നടന്റെ പേരിൽ മഞ്ചേരിയിൽ തട്ടിപ്പ്; പാവപ്പെട്ട കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ തമിഴ് നടൻ 25 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ് നിരവധി കുടുംബങ്ങളിൽ നിന്നും പണം തട്ടുകയായിരുന്നു
മഞ്ചേരി: തമിഴ് നടന്റെ പേരിൽ സഹായ വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പു നടത്തിയ മധ്യവയസ്ക്കനെ മഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര മാമൂട്ടിൽ ഷൈജു (47)വാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാവപ്പെട്ട കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ തമിഴ് നടൻ 25 ലക്ഷം രൂപ നൽകുന്നുണ്ടെന്നു വിശ്വസിപ്പിച്ച് നാലു കുടുംബങ്ങളിൽ നിന്നു 20,000 രൂപ വീതം ഇയാൾ തട്ടിയെടുക്കുകയായിരുന്നു. മഞ്ചേരി പുല്ലഞ്ചേരി സ്വദേശികൾക്കാണ് പണം നഷ്ടപ്പെട്ടത്. ആറു വർഷമായി മലപ്പുറത്തു താമസിക്കുന്ന ഷൈജു തട്ടിപ്പിനിരയായവരെ മഞ്ചേരിയിലേക്കു വിളിച്ചുവരുത്തി കോടതി പരിസരത്തു നിർത്തിയ ശേഷം രേഖകൾ ശരിയാക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. പിന്നീട് മുദ്ര കടലാസുകൾ വാങ്ങാനെന്ന വ്യാജേന പണവുമായി മുങ്ങുകയായിരുന്നു. മൊബൈൽ ഫോണിൽ ഇയാളുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് കുടുംബങ്ങൾ തട്ടിപ്പു മനസിലാക്കി പോലീസിൽ പരാതി നൽകിയത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലും ഇയാൾ സമാനമായ തട്ടിപ്പു…
Read Moreബന്ധുക്കൾ ശത്രുക്കൾ..! മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുകൂടിയായ പതിനേഴുകാന് പിടിയിൽ; പ്രതിയുടെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പരാതി
പത്തനാപുരം: പിറവന്തൂര്‍ കറവൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാന് പിടിയില്‍. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ ബന്ധുവാണ് പിടിയിലായ പതിനേഴുകാരന്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പതിനേഴുകാരന് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയ സമയത്താണ് പീഡനം നടത്തിയത്. തുടര്‍ന്ന് മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പതിനേഴുകാരന്റെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഒളിവില്‍ പോയ പ്രതിയെ പത്തനാപുരം പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജുവൈനല്‍ ജസ്റ്റിസിന് മുന്നില്‍ ഹാജരാക്കി. ഇതിനിടെ പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന്പറഞ്ഞ് കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
Read Moreസിപിഎം ദുർബലപ്പെടാൻ സിപിഐ ആഗ്രഹിക്കുന്നില്ല: പക്ഷേ സ്വേച്ഛാധിപത്യം നിലനിൽക്കുന്ന ചൈനയെ അനുകൂലിക്കുന്ന സിപിഎമ്മിനെ ശരിവയ്ക്കത്തില്ലെന്ന് കാനം രാജേന്ദൻ
കൊട്ടാരക്കര: ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന സി പി എം ദുർബലപ്പെടാൻ സി പി ഐ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സി പി ഐ ദുർബലപ്പെട്ട് ഇടതു മുന്നണി ശക്തമാക്കണമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിൽ സി പി ഐ യുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി ഒരു രാഷ്ട്രീയ സംവിധാനമാണ്. ഇതിൽ ഉൾപ്പെടെയുള്ള എല്ലാ പാർട്ടികൾക്കും തനതായ വ്യക്തിത്വമുണ്ട്. സ്വന്തം വ്യക്തിത്വം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ സി പി ഐ തയാറല്ല. മുന്നണിക്കുള്ളിൽ വിയോജിപ്പുകളും യോജിപ്പുകളും സ്വാഭാവികമാണ്. സി പി എമ്മിന്റെ പല രാഷ്ട്രീയ തീരുമാനങ്ങളോടും സി പി ഐ ക്ക് വിയോജിക്കേണ്ടി വന്നിട്ടുണ്ട്. ഇനിയും അത് ഉണ്ടാക്കുകയും ചെയ്യും. ശരിയുടെ പാതയാണ് സി പി ഐ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.…
Read More