ഏ​​​ച്ചു​​​കെ​​​ട്ടി ‘പാ​​​ച്ച് വ​​​ർ​​​ക്ക്’ നടത്തിയാലും ത​​​ക​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ മാറ്റമുണ്ടാകില്ലെന്ന് വിഎം സുധീരൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദ​​​യ​​​നീ​​​യ​​​മാ​​​യ ഭ​​​ര​​​ണ​​​പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ജ​​​ന​​​കീ​​​യ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ വ​​​ന്ന ത​​​ക​​​ർ​​​ച്ച​​​യി​​​ൽ​​നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​നു​​​ള്ള വി​​​ഫ​​​ല​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ത​​​ങ്ങ​​​ൾ​​ത​​​ന്നെ നേ​​​ര​​​ത്തെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള ക​​​ക്ഷി​​​ക​​​ളെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്ക് സി​​​പി​​​എം ക്ഷ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ. ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഒ​​​റ്റ​​​പ്പെ​​​ട്ടെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണ് അ​​​വ​​​രു​​​ടെ പു​​​തി​​​യ ബാ​​​ന്ധ​​​വ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്രേ​​​ര​​​ണ.

കോ​​​ടീ​​​ശ്വ​​​ര​​​ൻ​​​മാ​​​രെ പ്രീ​​​ണി​​​പ്പി​​​ക്കു​​​ന്പോ​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ജീ​​​വി​​​തം വ​​​ഴി​​​മു​​​ട്ടി​​​ക്കു​​​ന്ന സ്ഥി​​​തി​​​യാ​​​ണു​​​ള്ള​​​ത്. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ മു​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന അ​​​തീ​​​വ ഉ​​​ത്ക​​​ണ്ഠാ​​​കു​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​ള്ള​​ത്.

ഏ​​​താ​​​യാ​​​ലും ഏ​​​ച്ചു​​​കെ​​​ട്ടി ‘പാ​​​ച്ച് വ​​​ർ​​​ക്ക്’ ന​​​ട​​​ത്തി​​​യ​​​തു​​​കൊ​​​ണ്ടൊ​​​ന്നും ത​​​ക​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ യാ​​​തൊ​​​രു മാ​​​റ്റ​​​വും ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നു സു​​​ധീ​​​ര​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Related posts