ചാത്തന്നൂർ: പഴക്കം ചെന്ന് തകർന്ന് വീഴാറായ കെട്ടിടം പൊളിച്ചു നീക്കാത്തത് ഉളിയനാട് സ്കൂളിന് വിനയാകുന്നു.ഉളിയനാട് ഗവ.ഹൈസ്കൂളിലെ പൊട്ടിപ്പൊളിഞ്ഞ ഓടിട്ട രണ്ട് ക്ലാസ് റൂമുളള കെട്ടിടം തുക നിർണ്ണയിച്ച് രണ്ട് തവണ ലേലം നടത്തിയെങ്കിലും ആരും ലേലംകൊണ്ടില്ല.തകർന്ന ഓടുകൾ നിരന്തരം താഴേക്ക് വന്നു വീഴുന്നതാണിപ്പോൾ അദ്ധ്യാപകരിൽ ആശങ്ക ഉണർത്തുന്നത്. ഒന്നാം ക്ലാസു മുതൽ പത്താംക്ലാസു വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്നിൽ കണ്ടാണ് ഇത് പൊളിച്ച് മാറ്റാൻ തീരുമാനിച്ചത്.പക്ഷേ തുക നിർണയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.ലേലത്തുക നിർണ്ണയിച്ചതിലെ അപാകതയാണ് കാരണമെന്നാണ് ആക്ഷേപം.തൊണ്ണൂറ്റിമൂവായിരം(93000)രൂപയാണ് വില നിർണ്ണയിച്ചിരിക്കുന്നത്.കെട്ടിടം ഇപ്പോൾ നിൽക്കുന്ന സ്ഥിതിയിലാണ് ലേലത്തിൽ എടുക്കേണ്ടത്. ഓടുകൾ മിക്കതും ഉടഞ്ഞ് വീണും മഴയിൽ കുതിർന്ന് തടി നശിക്കാനും തുടങ്ങി.ഈ കെട്ടിടത്തിന്റെ രണ്ടു വശങ്ങളിലുമുളള കെട്ടിടങ്ങളിലെ ക്ലാസ് മുറികളിൽ പഠനവും നടക്കുന്നു.കുട്ടികൾ കളിക്കുന്നതും ഇതിന് മുന്നിലാണ്.കുട്ടികൾ…
Read MoreCategory: Kollam
ആദിനങ്ങളിലെ സമ്പാദ്യം..! അച്ഛാ ദിൻ പറഞ്ഞു വന്നവർ അഴിമതിയുടെ ചെളിക്കുണ്ടിലായെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി: നല്ല നാളുകൾ വരുമെന്ന് ഗീർവാണം പറഞ്ഞ് വന്നവർ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കഴിഞ്ഞപ്പോൾ അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ കാഴ്ചയാണുള്ളതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സിപിഎം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബിജെപി ദേശീയ അധ്യക്ഷന്റെ മകന്റെ സമ്പാദ്യം എത്രയോ മടങ്ങാണ് വർധിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സമ്പാദ്യവും വർധിക്കുകയാണ്. ബിജെപി ഭരണം അഴിമതിയുടെ ഭരണമായി മാറുകയാണ്. സവർണ ഹിന്ദുത്വ ഫാസിസ്റ്റ് നയം അടിച്ചേൽപ്പിക്കാനാണ് അവരുടെ ശ്രമം.രാജ്യത്തെ മനുഷ്യർ എന്ത് ഭക്ഷിക്കണം എന്ത് ധരിക്കണം എന്ത് പറയണം എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന ധാർഷ്ട്യമാണ് ബിജെപിയ്ക്കും കൂട്ടാളികൾക്കുമുള്ളത്. എന്നാൽ കേരളത്തിലിത് നടപ്പാവില്ലെന്ന് അമിത് ഷായ്ക്ക് ബോധ്യമായി.കുമ്മനത്തിന്റെ യാത്ര കൊലവിളിയുമായാണ് തുടങ്ങിയതെങ്കിൽ തിരുവനന്തപുരത്തെത്തിയപ്പോഴേക്കും അവരുടെ ഭാഷ മാറി. വികസനത്തിൽ സംവാദം വേണമെന്ന നിലയിലേക്ക് മയപ്പെട്ടു. കേരളത്തിന്റെ മതേതര സംസ്കാരമാണ് അവരുടെ…
Read Moreപുലിപ്പേടിയില്‍ അള്ളുങ്കല്‍ നിവാസികള്‍; പട്ടാപ്പകല്‍ നാട്ടിലിറങ്ങിയ പുലി വളര്‍ത്തുനായയെ കടിച്ചു കൊന്നു
സീതത്തോട്: അള്ളുങ്കലില്‍ പട്ടാപ്പകല്‍ പുലിയിറങ്ങി തുടലില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കടിച്ചു കൊന്നു. അള്ളുങ്കല്‍ പുത്തന്‍വീട്ടില്‍ മറിയാമ്മ ജോസഫിന്റെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. രാജാമ്പാറ ഫോറസ്റ്റ് പരിധിയില്‍പ്പെട്ട അള്ളുങ്കല്‍ വനത്തിനോടു ചേര്‍ന്ന പറമ്പിലാണ് പുലിയിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയുടെ വയറിന്റെ ഭാഗത്തെ മാംസം പുലി കടിച്ചു പറിച്ചു. വീട്ടു മുറ്റത്തും പറമ്പിലും പുലിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ ഇവര്‍ വനസംരക്ഷണ സമിതി സെക്രട്ടറിയെ അറിയിച്ചു. രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ ഷാജിയുടെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. നായയെ കൊന്നത് പുലി തന്നെയാണെന്നും ഇവിടെ കാണുന്ന കാല്‍പ്പാടുകളും പുലിയുടെ തന്നെയാണെന്നും വനപാലകര്‍ പറഞ്ഞു. പുലിക്കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകര്‍. അള്ളുങ്കല്‍ പ്രദേശത്ത് ആദ്യമായാണ് പുലിയുടെ ആക്രമണം ഉണ്ടാവുന്നത്.
Read Moreഅല്പം മെനക്കെട്ടാൽ ബ്രാൻഡഡ്..! റേഷൻ സാധനങ്ങൾ പേരുമാറ്റി വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കരുനാഗപ്പള്ളി : റേഷനരി പേര് മാറ്റി ബ്രാൻഡഡ് പേരുകളിൽ വിൽപന നടത്തുന്ന കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ റേഷൻ സാധനങ്ങളും ഇത് കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിലായി. വട്ടപറമ്പ് റജീന മൻസിലിൽ നൗഷാദ് ആണ് പിടിയിലായത്. റേഷൻ സാധനങ്ങൾ ആധുനിക രീതിയിൽ സംസ്കരിച്ച് ബ്രാൻഡഡ് പേരുകളിൽ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീ അമൃത, ചോയ്സ്, ആർ കെ എം, ചാമ്പ്യൻ എന്നീ പേരുകളിലാണ് അരി പായ്ക്കു ചെയ്തിരുന്നത്. ഇവ പായ്ക്കു ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും,164 ചാക്ക് അരി, ഗോതമ്പ് എന്നിവയും പിടിച്ചെടുത്തു. അരി കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്ന പിക് അപ് വാൻ, എയിസ്,ഇന്നോവ കാർ എന്നീ വാഹനങ്ങളും പിടികൂടി. പ്രതിയുടെ സഹോദരൻ നിസാറും കേസിൽ പ്രതിയാണെന്നും ഇയാൾക്കു വേണ്ടിഅന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നിന്നും…
Read Moreഎല്ലാത്തിനും സാക്ഷിയുണ്ട്..! പത്താം ക്ലാസുകാരിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് സർക്കാർ
കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണുമരിച്ച സംഭവത്തിൽ അധ്യാപികമാർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അധ്യാപികമാരായ ക്രസൻസ് നേവിസ്, സിന്ധു പോൾ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപികമാർ ശകാരിച്ചതിനെത്തുടർന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് സ്കൂളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിലേക്ക് കൊണ്ടുപോയി പരസ്യമായി ശാസിച്ചു. ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ അധ്യാപികമാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിദ്യാർഥികൾ തമ്മിലുള്ള നിസാരപ്രശ്നം മൂലമാണ് ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നുമുള്ള അധ്യാപികമാരുടെ വാദം ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കി.
Read Moreപാഴ്സൽ വാങ്ങിയ ഷവർമയിൽ പുഴു; ഭക്ഷണശാലയിൽ ജീവനക്കാരും ഉപയോക്താവും തമ്മിൽ വാക്കേറ്റം; ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ…
കൊല്ലം: ഭക്ഷണശാലയിൽ നിന്നും വാങ്ങിയ ഷവർമയിൽ പുഴവുനെ കണ്ടുവെന്നാരോപിച്ച് വാക്കേറ്റവും ബഹളവും. ഒടുവിൽ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാന്പിൾ ശേഖരിച്ച് മടങ്ങി. സംഭവത്തെത്തുടർന്ന് ഇരവിപുരം പോലീസും സ്ഥലത്തെത്തി . ഇന്നലെ രാത്രി ഏഴോടെയാണ് പള്ളിമുക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഭക്ഷണശാലയിൽ പ്രശ്നങ്ങളുടലെടുത്തത്. ഇരവിപുരം സ്വദേശി ഇവിടെ നിന്നും ഷവർമ പാഴ്സലായി വാങ്ങി. വീട്ടിലെത്തിയപ്പോഴാണ് ഇതിൽ പുഴുവിനെ കണ്ടത്. തുടർന്ന് തിരികെ ഭക്ഷണശാലയിലെത്തി ജീവനക്കാരനോട് കാര്യം പറഞ്ഞു. എന്നാൽ ജീവനക്കാരന്റെ ധിക്കാരപരമായ മറുപടിയാണ് ഉപഭോക്താവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതേതുടർന്നാണ് ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥയിലെത്തിയത്. പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ തടിച്ചുകൂടി. ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരെ വരുത്തണമെന്നും കട അടച്ചുപൂട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് പോലീസും ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. വിൽപനക്കായി വച്ചിരുന്ന ഷവർമ മാറ്റിയ ശേഷം കട തുറന്നുപ്രവർത്തിച്ചു.
Read Moreനടപ്പാലം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യാൻ നടപടിയായി
ചവറ: നടപ്പാലം തകർന്നുവീണു മരിച്ച മൂന്ന് കമ്പനി ജീവനക്കാരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കൈമാറാനുള്ള നടപടി പൂർത്തിയായി. ആദ്യഘട്ടം 10 ലക്ഷം രൂപ വീതം നൽകാനുള്ള അനുമതിയാണ് സർക്കാരിൽ നിന്നും ലഭ്യമായതെന്ന് കെ എം എം എൽ കമ്പനി അധികൃതർ അറിയിച്ചു. പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 35 പേർ തിരുവനന്തപുരം , കൊല്ലം , കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 20 പേർ കമ്പനി ജീവനക്കാരാണെന്നും 15 പേർ പ്രദേശവാസികൾ ആണെന്നും കമ്പനി അധികൃതർ പറഞ്ഞു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാലു പേർ തിരുവനന്തപുരത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ് . പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ പൂർണമായും കമ്പനിയാണ് വഹിക്കുന്നത്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ കെ എം എം എൽ മാനേജിംഗ് ഡയറക്ടർ കെ.കെ. റോയി കുര്യൻ , യൂണിറ്റ് ഹെഡ് രാഘവൻ…
Read Moreഅന്തോനിയുടെ തോന്ന്യാസം..! നീണ്ടകരയിൽ ഗർഭിണിക്കുനേരെ സിപിഎം നേതാവിന്റെ അക്രമം; യുവതി ആശുപത്രിയിൽ
നീണ്ടകര: കൊല്ലം നീണ്ടകരയിൽ ഗർഭിണിയെയും പോലീസുകാരനെയും മദ്യലഹരിയിൽ അഴിഞ്ഞാടിയ സിപിഎം കൗണ്‍സിലർ മർദിച്ചു. നീണ്ടകര പഞ്ചായത്ത് വാർഡ് കൗണ്‍സിലർ അന്തോനിയും സംഘവുമാണ് അക്രമം നടത്തിയത്. വ്യാഴാഴച് വൈകിട്ട് എട്ടരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയടക്കമുള്ളവർ സഞ്ചരിച്ച വാഹനം അന്തോനിയും സംഘവും ആക്രമിച്ചു. ഗർഭിണിയായ സ്ത്രീയെ സംഘം ക്രൂരമായി മർദിച്ചു. തുടർന്നു പോലീസെത്തി സംഘത്തെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മർദനമേറ്റ ഗർഭിണിയെ ആശുപത്രിയിലാക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച അന്തോനിയും സംഘവും പോലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. നീണ്ടകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കാണു മർദനമേറ്റത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ അക്രമി സംഘം അസഭ്യം പറഞ്ഞു.
Read Moreകുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ… വഞ്ചിപ്പാട്ടിന്റെ ആവേശക്കൊടുമുടിയിൽ മുകേഷ് എംഎൽഎ യുടെ പാട്ട്
കൊല്ലം: കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ… കേട്ട് പരിചിതമെങ്കിലും എം. മുകേഷ് എം.എൽ.എ പാടിയപ്പോൾ ആവേശം ഇരട്ടിയായി. ചന്പക്കുളം ബേബിയുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘം പാടിയുണർത്തിയ വഞ്ചിപ്പാട്ടുത്സവത്തിലാണ് എംഎൽഎയും പങ്കു ചേർന്നത്. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറു കണക്കിന് വിദ്യാർഥികൾ വഞ്ചിപ്പാട്ട് ഏറ്റു പാടി. ജലോത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയെങ്കിലും ഉത്സവാവേശത്തിന്റെ തിരികൊളുത്തലായി മാറി സമൂഹവഞ്ചിപ്പാട്ടാലാപനം. തുടർന്ന് നടന്ന ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. അധ്യക്ഷനായി. എം. മുകേഷ് എം. എൽ. എ. ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി. എം. നൗഷാദ് എംഎൽഎ വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പ്രസിഡന്റ്സ് ട്രോഫിയുടെ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിക്ക് ചെയർമാൻ എൻ. ജയചന്ദ്രൻ, ഐ. ജി. ഷിലു, സുരേഷ് നാരായണൻ, ജി. ആർ. ഷാജി, ഹബീബ്, റിയാസ്…
Read Moreചവറയിൽ പാലംതകർന്ന് മൂന്നുപേർ മരിച്ചസംഭവം; കായലിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു; സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും
കൊല്ലം: കെ എം എം എം എൽ എം എസ് പ്ലാന്റിലേക്കുള്ള ഇരുമ്പ് നടപ്പാലം തകർന്ന് ടി എസ് കനാലിലേക്ക് പതിച്ച് കമ്പനി ജീവനക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തെത്തുടർന്ന് വെള്ളത്തിൽ വല്ലവരും അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി ഫയർ ഫോഴ്സ് മുങ്ങൽ വിദഗ്ധസംഘമെത്തി രാവിലെ എട്ടുമുതൽ തിരച്ചിൽ തുടങ്ങി. അപകടത്തിൽ 45 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പന്മന കൊല്ലക കൈരളിയിൽ പരേതനായ പി ആർ ചന്ദ്രശേഖരപിളളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (45) (ഷീന) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കാര ചടങ്ങ് ഉണ്ടായേക്കും.…
Read More