പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനി ദൂരുഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. പുനലൂർ സിഐ ബിനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.കഴുത്തിൽ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം സ്വദേശിയായ റിൻസി ബിജുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. റിൻസിയുടെ മുറിക്കുള്ള രണ്ടു വാതിലുകളിൽ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശയം തോന്നി മാതാവ് അകത്ത് നിന്നുള്ള വാതിൽ തുറന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സംഘം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഞായറാഴ്ച വൈകുന്നേരം അലിമുക്ക് സെന്‍റ് തോമസ് മാർത്തോമ്മപള്ളിയിൽ സംസ്ക്കാരം നടന്നു. കഴിഞ്ഞ ദിവസം തന്നെ റിൻസിയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ്…
Read MoreCategory: Kollam
നിങ്ങൾ വാങ്ങിച്ചില്ലല്ലേ..! ബുള്ളറ്റുകൾ മാത്രം മോഷണം നടത്തി ഓൺലൈൻ വിൽപന നടത്തിയ രണ്ടു പേർ പിടിയിൽ; വിൽപനയിലധികം അന്യസംസ്ഥാനങ്ങളി ലേക്ക്; 12 ബുള്ളറ്റുകൾ പോലീസ് കണ്ടെടുത്തു
കൊല്ലം: ബുള്ളറ്റുകൾ മോഷ്ടിച്ച് ഓണ്ലൈൻ വഴി വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. മലപ്പുറം, കല്ലന്പലം സ്വദേശികളാണ് പിടിയിലായത്. റോയൽ എൻഫീൽഡ് ബുള്ളറ്റുകളാണ് സംഘം മോഷ്ടിച്ചുവന്നത്. സെൽഫ് സ്റ്റാർറ്റിംഗ് വിഭാഗത്തിലുള്ളവയാണ് ബുള്ളറ്റുകളിലേറെയും .ഇവയുടെ വയറുകൾ അറുത്തുമാറ്റിയാണ് മോഷ്ടിച്ചുവന്നിരുന്നത്. നിരവധി ബുള്ളറ്റുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽകേസുകളുള്ളതായാണ് വിവരം. ഓണ്ലൈൻവഴി കച്ചവടം ഉറപ്പിച്ചശേഷം ആവശ്യക്കാർക്ക് വാഹനം എത്തിക്കുകയാണ് പതിവ്. ഒന്നരലക്ഷത്തോളം വിലവരുന്ന ബുള്ളറ്റ് 40,000 രൂപയ്ക്കാണ് വിറ്റുവന്നിരുന്നത്. 12 ബുള്ളറ്റുകൾ കണ്ടെടുത്തു. മൂന്നു ബുള്ളറ്റുകളെ കുറിച്ച് പോലീസിന് വിവരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായിരുന്നു കൂടുതലായി ബുള്ളറ്റ് വിറ്റുവന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Read Moreറോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു; ശ്വാസം മുട്ടി കൊലപ്പെടുത്തിയതാകാമെന്ന് പോലീസ്; യുവാവിന് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്
ചാത്തന്നൂർ: ഇത്തിക്കര കൊച്ചു പാലത്തിന് സമീപം റോഡരികിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളിയിൽ ഗവ.വെൽഫെയർ എൽപിഎസിന് സമീപം സുൽഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന സുരേന്ദ്രന്റെയും പുഷ്പകുമാരിയുടേയും മകനായ ഷൈമോൻ (25) നെയാണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മയക്കുമരുന്നു സംഘങ്ങളാകാം ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകാനും സാധ്യതയുണ്ട്. സഹോദരീ ഭർത്താവിനൊടൊപ്പം ടൈൽസിന്റെ ജോലിക്ക് പോയ്ക്കൊണ്ടിരുന്ന ഇയാളെ ഞായറാഴ്ച രാത്രി ഏഴോടെ ഒരാൾ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച മാതാവിനോട് അയ്യായിരം രൂപാ ആവശ്യപ്പെട്ട ഇയാൾക്ക് മാതാവും സഹോദരി ദേവുവും 1500 രൂപാ നൽകിയെങ്കിലും 5000 രൂപാ വേണമെന്ന ആവശ്യത്തിൽ ഇയാൾ ഉറച്ചു നിന്നതോടെ സഹോദരിയുടെ കൈയിലുണ്ടായിരുന്ന രണ്ട് പവന്റെ ചെയിൻ ഇയാൾക്ക് നൽകുകയായിരുന്നു. ഇതുമായാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.സഹോദരി നൽകിയ…
Read Moreപിതാവിന്‍റെ വാക്കുകൾ സത്യമായ്..! സിമിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ മുറിവുകൾ! വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് പോലീസ് പിടിയിൽ; എട്ട് വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്
നേമം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. പേയാട് തുരുത്തുംമൂല കാട്ടുവിള ചരുവിളാകത്ത് വീട്ടിൽ ചന്ദ്രന്റെ മകൾ സിമി (32) യെയാണ് ഭർത്താവ് സന്തോഷ്കുമാറിന്റെ വെള്ളായണി വള്ളംകോട് കല്ലുവിള വീട്ടിൽ കഴിഞ്ഞ മേയ് 17 ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഭർത്താവ് സന്തോഷ്കുമാറി(39)നെ ആത്മഹത്യ പ്രേരണ കുറ്റത്തിന് നേമം പോലീസ് അറസ്റ്റുചെയ്തത്. സംഭവ ദിവസം സിമിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ മുറിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സന്തോഷ്കുമാർ അറിയിച്ചതനുസരിച്ചാണ് സമിയുടെ ബന്ധുക്കൽ വീട്ടിലെത്തിയത്. എട്ട് വർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്. ഏഴ് വയസുള്ള ഒരു മകനുമുണ്ട്. പണം ആവശ്യപ്പെട്ട് സന്തോഷ്കുമാർ മകളെ ഉപദ്രവിക്കാറുണ്ടെന്നും മരണത്തിനു നാലുദിവസം മുന്പ് ഇവർ വിനോദയാത്രയ്ക്ക് പോയിരുന്നുവെന്നും അവിടെ ഒരു ഹോട്ടലിൽ വച്ച്…
Read Moreപൊട്ടിത്തെറിച്ച് കെഎസ്ആർടിസി..! ഓടിക്കൊണ്ടിരുന്ന ബസിന്‍റെ മുൻ ഗ്ലാസ് പൊട്ടിത്തെറിച്ചു; ഡ്രൈവറുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്; ഇവരുടെ പരിക്ക് ഗുരുതരമല്ല
കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻ ഗ്ലാസ് തകർന്ന് വീണ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെ എംസി റോഡിൽ വാളകത്ത് ബഥനി സ്കൂളിനു സമീപമായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കിളിമാനൂർ ഡിപ്പോയിലെ ബസിന്റെ ഗ്ലാസാണ് ഇളകി വീണത്. മുൻഭാഗത്തെ വലിയ ഗ്ലാസ് പെട്ടന്ന് തകരുകയായിരുന്നു. ചില്ലുകൾ പതിച്ച് ഡ്രൈവർ അബ്ദുൾ ഹമീദിനും യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും പരിക്കുപറ്റി. ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.
Read Moreമകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ വീട്ടിൽ കയറി ആക്രമിച്ചു; ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു; വീട് തല്ലിതകർക്കുകയും കൊല്ലു മെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി
പത്തനാപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനേയും കുടുംബാംഗങ്ങളെയും വീടു കയറി മർദിച്ചതായി പരാതി. തടി ലോഡ് ചെയ്യുകയായിരുന്ന തൊഴിലാളി മകളെ ആക്ഷേപിച്ചത് ചോദ്യം ചെയ്ത മാലൂർ ശ്യാമള മന്ദിരത്തിൽ രാജേന്ദ്രൻ പിള്ള, ഭാര്യ സരള, മകൾ അപർണ എന്നിവർക്കാണ് വീടുകയറിയുള്ള ആക്രമണത്തിൽ മർദനമേറ്റത്. അക്രമികൾ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൽ രാജേന്ദ്രൻ പിള്ളയുടെ ബന്ധു കൂടിയായ ശരത് ചന്ദ്രന്റെ പേരിൽ പത്തനാപുരം പോലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ ശരത് ചന്ദ്രൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുൻപും അക്രമം നടത്തിയിട്ടുള്ളതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ മൂവരും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പത്തനാപുരം എസ് ഐ അബ്ദുൾ മനാഫിനാണ് അന്വേഷണ ചുമതല. പ്രതി ഒളിവിലാണ്.
Read Moreകൊളമാക്കാൻ അനുവദിക്കില്ല.! ശാസ്താം കോട്ട തടാകത്തിൽ ബലിതർപ്പണത്തിന് അനുമതിയില്ല; സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടകമാണ് ശാസ്താം കോട്ടതടാകമെന്ന് ഓർക്കണമെന്ന് കളക്ടർ
ശാസ്താംകോട്ട: തടാകത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടത്താൻ അനുമതിയില്ലെന്ന് ജില്ലാ കളക്ടർ ഡോ. മിത്ര റ്റി. അറിയിച്ചു. സംസ്‌ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൊല്ലം കോർപ്പറേഷനിലേക്കും മൂന്ന് ഗ്രാമപഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നത് ഈ തടാകത്തിൽനിന്നാണ്. തടാകം മലിനമാകാൻ കാരണമാകുന്ന എല്ലാവിധ നടപടികളും നിരോധിച്ചുകൊണ്ട് നേരത്തെ ജില്ലാ കളക്ടർ പുറപ്പെടു വിച്ച ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ദേവസ്വം ആറാട്ടുകടവിൽ ഉൾപ്പെടെ ബലിതർപ്പണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട്, റൂറൽ എസ് പി, കുന്നത്തൂർ തഹസിൽദാർ എന്നിവരെ ചുമതലപ്പെടുത്തി.
Read Moreമുട്ടിപ്പഴം വാങ്ങിയാൽ രണ്ടുണ്ട് കാര്യം..! വനവിഭവമായ മൂട്ടിപ്പഴത്തിന് വിപണിയിൽ ഡിമാന്‍റേറുന്നു; ഫലമായും തോട് അച്ചാറി ടാനും ഉപയോഗിക്കാം; മുട്ടിപ്പഴത്തിന്‍റെ രുചി തേടി ധാരളം പേർ എത്തുന്നുണ്ടെന്ന് കടക്കാർ
പത്തനാപുരം: വനവിഭവമായ മൂട്ടിപ്പഴത്തിന് മലയോര വിപണിയിൽ വൻ ഡിമാന്റ്. ചവർപ്പുള്ള മൂട്ടിപഴത്തിന് വിപണിയിൽ മാധുര്യമേറുന്നത് അതിശയത്തോടെയാണ് പഴവിപണി ഉറ്റുനോക്കുന്നത്. പശ്ചിമഘട്ട മലനിരകളെ സമ്പുഷ്‌ടമാക്കുന്ന മൂട്ടിപഴം അടുത്തകാലത്താണ് വിപണിയിലെത്തുന്നത്. കേരളത്തിലെ വനമേഖലയിൽ അപൂർവമായി കാണപ്പെടുന്ന പഴവർഗമാണ് മൂട്ടിപഴം. മൂട്ടിപുളി, മൂട്ടികായ്പൻ, കുന്തപഴം എന്നീ പേരുകളിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്. മരത്തിന്റെ തായ്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. ജൂൺ, ജൂലൈ മാസത്തിലാണ് ഫലം പാകമാകുന്നത്. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസിൽപെട്ട ഫലവൃക്ഷമാണ് മൂട്ടിമരം. ബക്കൗറിയ കോറിട്ടിലെൻസിസ് എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ ഫലം അറിയപ്പെടുന്നത്. ഒരു കാലത്ത് ആദിവാസികൾ മാത്രം ഉപയോഗിച്ചിരുന്ന ഫലം സാധാരണക്കാർക്ക് ലഭിച്ചു തുടങ്ങിയിട്ട് എറെക്കാലം ആയിട്ടില്ല. കട്ടിയുള്ള പുറം തൊലിയും അകത്ത് വിത്തോട് കൂടിയ ഫലത്തിന്റെ വിത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗമാണ് പ്രധാനമായും ഭക്ഷിക്കുന്നത്. ഇതിന്റെ തോടും അച്ചാറ് ഇടുന്നതിന് ഉപയോഗിക്കുന്നുണ്ട്.…
Read Moreറാഗിംഗിനെതിരെ പരാതി പറഞ്ഞ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം; അവശനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു
കൊട്ടാരക്കര: റാഗിംഗിനെതിരെ പരാതി പറയാൻ പോയ പ്ലസ് വൺ വിദ്യാർഥിയെ സീനീയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതായി പരാതി. മർദനമേറ്റ് അവശനായ ദളിത് വിദ്യാർഥിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കവല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയായ കണ്ണംകോട് പരുത്തിയിൽ തടത്തിൽ വീട്ടിൽ മൻമതിയുടെ മകൻ സുമേഷ് എൽ (16)നെയാണ് ഏതാനും സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി ഉയർന്നത്. പരാതിയെ തുടർന്ന് സ്കൂളിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്ലസ് വണിന് ക്ലാസ് ആരംഭിച്ച അന്നു മുതൽ പ്ലസ് ടു വിഭാഗത്തിലെ വിദ്യാർത്ഥികളായ ഇവർ തന്നെ റാഗിംഗിന്റെ പേരിൽ പീഡിപ്പിച്ചുവരുകയാണന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി പറയുന്നു. സുമേഷ് അക്കമുള്ള പല പ്ലസ് വൺ വിദ്യാർഥികളെയും സീനിയേഴ്സ് റാഗിംഗ് നടത്തിയിരുന്നതായി പറയുന്നു. വെള്ളിയാഴ്ച റാഗിംഗ് അസഹ്യമായപ്പോൾ തിങ്കളാഴ്ച പ്രിൻസിപ്പലിനെ കണ്ട്…
Read Moreഎല്ലാം ഞങ്ങളുടെ ലക്ഷ്യം..! സംസ്ഥാനത്തെ മൂന്നുലക്ഷം ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ
ചാത്തന്നൂർ: സംസ്‌ഥാനത്തെ ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. മുഖത്തല എംജിറ്റിഎച്ച്എസിന് വേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്ത് 85 ലക്ഷം കുടുംബങ്ങളുള്ളതിൽ മൂന്നു ലക്ഷം കുടുംബങ്ങൾ സ്വന്തമായി ഭൂമിയില്ലാത്തവരാണ്.സംസ്‌ഥാനത്ത് സമ്പൂർണ ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നത് ദുരഹിതർക്ക് ഭൂമി ഉണ്ടാക്കി കൊടുക്കുന്നതിനാണ്. ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വർധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് വിദ്യാഭ്യാസത്തെ ഉയർത്തി കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജർ റ്റി. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.രാജീവ്, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രൻ, സജീവ്, ജില്ലാ പഞ്ചായത്തംഗം ഷേർളി സത്യദേവൻ, ജി.ബാബു, എസ്.രവീന്ദ്രൻ, രവികല്ലംപള്ളി, ശിവഗണേശ്, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രതിഭാ കുമാരി തുടങ്ങിയവർ…
Read More