തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കോ​ട്ട​യ​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി; ഇ​ടു​ക്കി​യി​ൽ സം​ഗീ​താ വി​ശ്വ​നാ​ഥ​ൻ

കോ​ട്ട​യം: കോ​ട്ട​യം ലോക്സഭ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ക്കും. ഇ​ന്ന് രാ​വി​ലെ കോ​ട്ട​യ​ത്ത് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ടു​ക്കി ലോ​ക് സ​ഭാ സീ​റ്റി​ല്‍ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി സം​ഗീ​താ വി​ശ്വ​നാ​ഥ​നും മ​ത്സ​രി​ക്കും. റ​ബ​ര്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന് മാ​ത്ര​മെ സാ​ധി​ക്കു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ 250 രൂ​പ റ​ബ​ര്‍ അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്നും തു​ഷാ​ര്‍ പ​റ​ഞ്ഞു. നാ​ലു സീ​റ്റു​ക​ളാ​ണ് ബി​ഡി​ജെ​എ​സി​ന് മു​ന്ന​ണി​യി​ല്‍ ല​ഭി​ക്കു​ക. മാ​വേ​ലി​ക്ക​ര​യി​ല്‍ ബൈ​ജു ക​ലാ​ശാ​ല, ചാ​ല​ക്കു​ടി​യി​ല്‍ കെ.​എ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം മു​ന്‍​പു ന​ട​ത്തി​യി​രു​ന്നു. എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പൂ​ര്‍​ണ​മാ​യി​ട്ടി​ല്ല. കൊ​ല്ലം, വ​യ​നാ​ട്, എ​റ​ണാ​കു​ളം സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്.

Read More

കു​മ​ര​ക​ത്തെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ

കു​മ​ര​കം: കു​മ​ര​ക​ത്തെ പ​ല വാ​ർ​ഡു​ക​ളി​ലും ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ല​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​മ്പോ​ൾ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം. നാ​ല്, എ​ട്ട് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ പേ​രി​ൽ ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നു പ​ല​പ്പോ​ഴും അ​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത​ല്ലാ​തെ അ​റ്റ​കു​റ്റ​പ​ണി​യു​ടെ ഫ​ലം നാ​ട്ടു​കാ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. പ്ര​ധാ​ന പൈ​പ്പ് ലൈ​നും വി​ത​ര​ണ ലൈ​നു​ക​ളും പൊ​ട്ടി ല​ക്ഷ​ക​ണ​ക്കി​ന് ലി​റ്റ​ർ ശു​ദ്ധ​ജ​ല​മാ​ണ് പാ​ഴാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും ഏ​റി​യി​രി​ക്കു​ക​യാ​ണ്. ചെ​ങ്ങ​ളം കു​ന്നും​പു​റ​ത്തെ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നു പ​മ്പ് ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന്‍റെ ന​ല്ലൊ​രു പ​ങ്ക് കു​മ​ര​ക​ത്തെ ഓ​വ​ർ ഹെ ​ഡ് ടാ​ങ്കു​ക​ളി​ൽ എ​ത്താ​തെ പാ​ഴാ​യി​പ്പോ​കു​ന്നു. കു​മ​ര​കം റോ​ഡി​ൽ ഒ​ന്നാം​ക​ലു​ങ്കി​നു സ​മീ​പം പ്ര​ധാ​ന പൈ​പ്പി​ൽ നി​ന്നു ത​രി​ശു​പാ​ട​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​കി പാ​ഴാ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പ​ത്തെ ത​രി​ശു പാ​ട​ത്തേ​ക്കും ധാ​രാ​ളം ശു​ദ്ധ​ജ​ല​മാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത്. ഇ​വി​ടെ പൈ​പ്പ്…

Read More

വലയിലെ അത്ഭുതം; വ​യ്യാ​ങ്ക​രച്ചി​റ​യി​ലെ വ​ല​യി​ൽ കു​ടു​ങ്ങി​യ കാ​ളാ​ഞ്ചി​ക്ക് തൂ​ക്കം 27 കി​ലോ

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​രച്ചി​റ​യി​ൽനി​ന്നു 27 കി​ലോ തൂ​ക്കം വ​രു​ന്ന മ​ത്സ്യത്തെ പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കാ​ളാ​ഞ്ചി ഇ​ന​ത്തി​ൽപ്പെ​ട്ട മ​ത്സ്യ​ത്തെയാണ് കി​ട്ടി​യ​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ചി​റ​യി​ൽ വെ​ള്ളം കു​റ​വാ​യ സ​മ​യം നാ​ട്ടു​കാ​ര​നാ​യ രാ​ജീ​വും സം​ഘ​വു​മാ​ണ് മ​ത്സ്യ​ത്തെ പി​ടി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​ഇ​ന​ത്തി​ൽപ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ചി​റ​യി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. അ​തി​ൽ പെ​ട്ട​താ​വാം മ​ത്സ്യ​മെ​ന്ന് ക​രു​തു​ന്നു. വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് പി​ടി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ചി​ദം​ബ​ര​ത്ത് രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഫി​ഷ​റീ​സി​ൽനി​ന്നു​മാ​യി​രു​ന്നു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വി​ടെ മാ​ത്ര​മാ​ണ് ഈ ​ഇ​ന​ത്തി​ൽപ്പെട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ൾ ല​ഭി​ക്കു​ക. പി​ടി​ച്ച മ​ത്സ്യം മു​റി​ച്ച് കി​ലോ​യ്ക്ക് 300 രൂ​പ ക്ര​മ​ത്തി​ൽ വി​ല്പ​ന ന​ട​ത്തി.

Read More

തു​മ​രം​പാ​റ​യി​ൽ പു​ലി​യെ തേ​ടി നാ​ട്ടു​കാ​ർ; മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ കാ​ട്ടു​പോ​ത്ത്

എ​​രു​​മേ​​ലി: വ​​ന്യ​​ജീ​​വി വി​​ള​​യാ​​ട്ടം പ​​തി​​വാ​​യ​​തോ​​ടെ എ​​രു​​മേ​​ലി​​യി​​ലെ വ​​നാ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ ഭീ​​തി വ​​ർ​​ധി​​ക്കു​​ന്നു. തു​​മ​​രം​​പാ​​റ ഭാ​​ഗ​​ത്ത് ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ൽ നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ പു​​ലി​​യെ ക​​ണ്ടെ​​ന്ന് അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​മാ​​കെ പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​യി. വി​​വി​​ധ സം​​ഘ​​ങ്ങ​​ളാ​​യി നാ​​ട്ടു​​കാ​​ർ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യ​​തോ​​ടെ വ​​ന്യ​​ജീ​​വി​​യു​​ടെ കാ​​ൽ​​പ്പാ​​ടു​​ക​​ൾ പ​​തി​​ഞ്ഞ​​ത് ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്ന് വ​​ന​​പാ​​ല​​ക​​സം​​ഘം എ​​ത്തി പ​​രി​​ശോ​​ധി​​ച്ച് പു​​ലി​​യു​​ടെ കാ​​ൽ​​പ്പാ​​ട​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി. പാ​​ക്കാ​​നോ വ​​ള്ളി​​പ്പു​​ലി​​യോ ആ​​യി​​രി​​ക്കാ​​മെ​​ന്ന് വ​​ന​​പാ​​ല​​ക സം​​ഘം അ​​റി​​യി​​ച്ചെ​​ങ്കി​​ലും നാ​​ട്ടു​​കാ​​ർ​​ക്ക് ഉ​​റ​​ക്കം ന​​ഷ്ട​​പ്പെ​​ട്ട രാ​​ത്രി​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം. ഇ​​തേ രാ​​ത്രി​​യി​​ലാ​​ണ് ഏ​​താ​​നും കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ മൂ​​ക്ക​​ൻ​​പെ​​ട്ടി​​യി​​ൽ വീ​​ടു​​ക​​ൾ​​ക്കു സ​​മീ​​പം കാ​​ട്ടു​​പോ​​ത്ത് എ​​ത്തി നാ​​ട്ടു​​കാ​​ർ ഭ​​യ​​ച​​കി​​ത​​രാ​​യ​​ത്. മൂ​​ക്ക​​ൻ​​പെ​​ട്ടി, പ​​ത്തേ​​ക്ക​​ർ, അ​​രു​​വി​​ക്ക​​ൽ കോ​​ള​​നി ഭാ​​ഗ​​ങ്ങ​​ളി​​ൽ ആ​​ണ് കാ​​ട്ടു​​പോ​​ത്ത് രാ​​ത്രി​​യി​​ൽ എ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ​​യി​​ടെ ര​​ണ്ട് ക​​ർ​​ഷ​​ക​​രാ​​ണ് ക​​ണ​​മ​​ല​​യി​​ൽ വീ​​ട്ടു​​മു​​റ്റ​​ത്തും പ​​റ​​മ്പി​​ലും കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. മൃ​​ഗ​​സ്നേ​​ഹം പ​​റ​​യു​​ന്ന വ​​നം​​വ​​കു​​പ്പ് കാ​​ട്ടി​​ൽ മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​വാ​​സ വ്യ​​വ​​സ്ഥ സം​​ര​​ക്ഷി​​ക്കാ​​നാ​​ണ് ആ​​ദ്യം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​തെ​​ന്ന്…

Read More

പാ​യി​പ്പാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ തി​രി​മ​റി; തട്ടിയെടുത്തത് കോടികൾ; മു​ന്‍​സെ​ക്ര​ട്ട​റി ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ല്‍

ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട് സെ​ന്‍​ട്ര​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ സെ​ക്ര​ട്ട​റി​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. പാ​യി​പ്പാ​ട് ക​ള​ത്തി​ല്‍ കെ.​എ​ന്‍. ബി​ന്ദു​മോ​ള്‍(54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജി​ല്ലാ ക്രൈം​ബാ​ഞ്ച് ഡി​വൈ​എ​സ്പി മാ​ത്യു ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബി​ന്ദു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി കോ​ട്ട​യം വ​നി​താ​സെ​ല്ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ചി​രു​ന്ന​തും ചി​ട്ടി​ക്ക് ഈ​ടു​വ​ച്ചി​രു​ന്ന​തു​മാ​യ സ്വ​ര്‍​ണം പു​റ​ത്തെ​ടു​ത്ത് നാ​ലു​കോ​ടി​യി​ലു​ള്ള മ​റ്റാ​രു ബാ​ങ്കി​ല്‍ പ​ണ​യം​വ​ച്ച് പ​ണം എ​ടു​ത്ത​താ​യും ഇ​ട​പാ​ടു​കാ​രി​ല്‍​നി​ന്നു സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റാ​യി സ്വീ​ക​രി​ച്ച ര​ണ്ടു​കോ​ടി​യോ​ളം രൂ​പ​യി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഡി​വൈ​എ​സ്പി മാ​ത്യു ജോ​ര്‍​ജ് പ​റ​ഞ്ഞു. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ പ​കു​തി​യോ​ടെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ബി​ന്ദു​മോ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​വ​ര്‍…

Read More

സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നു സ്ഥി​ര​നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ ബാ​ങ്ക് അ​ധി​കൃ​ത​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി

കോ​ട്ട​യം: തി​രു​വ​ഞ്ചൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യും ബാ​ങ്ക് അ​ധി​കൃ​ത​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം. ഇ​ന്ന​ലെ രാ​വി​ലെ തി​രു​വ​ഞ്ചൂ​രി​ലെ ബാ​ങ്കി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ഞ്ചൂ​ര്‍ ക​ന​ക​ത്തി​ല്‍ ഐ​സ​ക് ജേ​ക്ക​ബ് നി​ക്ഷേ​പി​ച്ച ഒ​മ്പ​തു ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണു വാ​ക്കേ​റ്റം. ഐ​സ​ക്കി​ന്‍റെ ബ​ന്ധു​വാ​യ സു​നി​താ​കു​മാ​രി​യാ​ണു പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ബാ​ങ്കി​ല്‍ എ​ത്തി​യ​ത്. ഒ​മ്പ​തു ല​ക്ഷം രൂ​പ മ​റ്റൊ​രു ബാ​ങ്കി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​ക​രി​ക്കാ​ത്ത അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം പി​ന്‍​വ​ലി​ക്കു​വാ​ന്‍ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​എം. മ​നോ​ജ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​ണം ന​ല്‍​കാ​തി​രി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​യി​രു​ന്നു​വെ​ന്ന് സു​നി​ത കു​മാ​രി പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ച​ര്‍​ച്ച ന​ട​ത്തു​ക​യും അ​ടു​ത്ത ചൊ​വാ​ഴ്ച പ​ണം ന​ല്‍​കാ​മെ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ന്മേ​ല്‍ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഇരുപത്തിമൂന്നുകാരൻ പോലീസ് പിടിയിൽ

പ​ള്ളി​ക്ക​ത്തോ​ട്: ഓ​ണ്‍​ലൈ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​​ങ്ങ​ള്‍ ത​ട്ടി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ നമ്പ്യാ​ര്‍​പാ​ടം ഭാ​ഗ​ത്ത് താ​ന്നി​ക്ക​പ്പ​ള്ളി ഷം​സി​ഖ് റ​ഷീ​ദി(23)​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഴൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ഓ​ണ്‍​ലൈ​ന്‍ ജോ​ലി​യി​ല്‍​നി​ന്നു ദി​വ​സം 8,000 രൂ​പ സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം വ​രി​ക​യും ഇ​വ​ര്‍ പ​റ​ഞ്ഞ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളി​ല്‍​നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 1.80 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സ് രജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളി​ല്‍​നി​ന്നു ന​ഷ്ട​പ്പെ​ട്ട പ​ണം ഷം​സി​ഖി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ചെ​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

ലോ​ട്ട​റി​ക്ക​ട കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം; ​മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ല്‍

ക​ടു​ത്തു​രു​ത്തി: ലോ​ട്ട​റി​ക്ക​ട കു​ത്തി​ത്തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ളാ​ലം പ​ന്ത്ര​ണ്ടാം​മൈ​ല്‍, ക​ട​യം ഭാ​ഗ​ത്ത് ഉ​റു​മ്പി​ല്‍ ബാ​ബു (57) വി​നെ​യാ​ണു ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ട്ട​റി ക​ട​യു​ടെ പൂ​ട്ടു ത​ക​ര്‍​ത്തു ക​ട​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 4,000 രൂ​പ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് പു​ല​ര്‍​ച്ചെ ന​ട​ത്തി​യ ശ​ക്ത​മാ​യ തി​ര​ച്ചി​ലി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല​വ​ര്‍​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: കേ​ര​ള ലോ​ട്ട​റി​യു​ടെ വി​ല 40ല്‍ ​നി​ന്ന് 50 ആ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​വാ​ന്‍ ഓ​ള്‍ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. 30 രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ വി​ല 40 ആ​ക്കി​യ​തും ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​കു​തി​യാ​യ 28% ലോ​ട്ട​റി​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തും ചെ​റി​യ സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും മൂ​ലം വ​ലി​യ ത​ക​ര്‍​ച്ച നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ മൂ​ന്നു ല​ക്ഷം ലോ​ട്ട​റി വി​ല്‍​പ്പ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ത​മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന​താ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഭി​ന്ന​ശേ​ഷി​ക്കാ​രും രോ​ഗ​ബാ​ധി​ത​രു​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ത​ക​ര്‍​ക്കു​ന്ന​ത്. പ്ര​തി​വ​ര്‍​ഷം പ​തി​മൂ​വാ​യി​രം കോ​ടി​യി​ല​ധി​കം ഖ​ജ​നാ​വി​ന് വ​രു​മാ​നം ന​ല്‍​കു​ന്ന​താ​ണ് ലോ​ട്ട​റി വ്യ​വ​സാ​യ​മെ​ന്നും ഐ​എ​ന്‍​ടി​യു​സി അ​റി​യി​ച്ചു. ഏ​ഴു മാ​സ​മാ​യി ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ര​യും വ​രു​മാ​നം ഉ​ണ്ടാ​ക്കി ന​ല്‍​കു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ടു വ​ലി​യ ക്രൂ​ര​ത​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​തെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.…

Read More

കു​ടി​വെ​ള്ളം മു​ട്ടി​ച്ചു; പാ​ലാ ളാ​ലം തോ​ട്ടി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി മീ​ന്‍​പി​ടി​ത്തം

പാ​ലാ: ളാ​ലം തോ​ട്ടി​ലെ തേ​റ്റാ​നി ചെ​ക്കു​ഡാ​മി​ലും ചീ​മ്പ​നാ​ല്‍ ചെ​ക്ഡാ​മി​ലും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ത്തി മീ​ന്‍​പി​ടി​ച്ച​തു മൂ​ലം നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി. മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി വെ​ള്ളം മ​ലി​ന​മാ​യി. നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സും ഹെ​ല്‍​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വെ​ള​ളം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കു​ളി​ക്കു​ന്ന​തി​നും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം വ​ലി​യ തോ​തി​ല്‍ മ​ലി​ന​മാ​യ​തോ​ടെ ചെ​ക്കു​ഡാം തു​റ​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ കി​ണ​റു​ക​ൾ വ​റ്റി. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും വെ​ള്ളം കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ്ര​വൃ​ത്തി ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. ‌തോ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ‍​യു​ന്നു. തോ​ട്ടി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ച​വ​ട്ടി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. അ​റ​വു​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നി​ര​ന്ത​രം റോ​ഡി​ലും തോ​ടി​ന്‍റെ ക​ര​യി​ലും ഉ​പേ​ക്ഷി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ന്‍​പും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വെ​ള്ളം മ​ലി​ന​മാ​ക്കി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More