ചിങ്ങവനം: നാട്ടകത്ത് നാല് വീടുകളില്‍ മോഷണ ശ്രമം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിനും 5.30നും ഇടയിലാണ് സംഭവം. നാട്ടകം മറിയപ്പള്ളിക്കും ചെട്ടിക്കുന്നിനും ഇടയ്ക്കുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. അശ്വതി നിവാസില്‍ പി.കെ. സജിമോള്‍, ആശാലയം വീട്ടില്‍ രവീന്ദ്രന്, തോട്ടുങ്കല്‍ ജയകുമാര്‍, ചേരിക്കല്‍ രവീന്ദ്രന് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്. അടുക്കള ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് അകത്തുകടന്നത്. കതക് തുറക്കുന്നതിനിടയില്‍ ശബ്ദം കേട്ടും അകത്ത് കടന്ന് അലമാര തുറക്കുന്ന ശബ്ദം കേട്ടുമാണ് വീട്ടുകാരറിഞ്ഞത്. സജിമോളുടെ വീട്ടില്‍ അകത്ത് കയറിയ മോഷ്ടാവ് അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉറക്കമുണര്‍ന്നത്. ഇതേത്തുടര്‍ന്ന് മോഷ്ടാവ് കയ്യില്‍ ഉണ്ടായിരുന്ന ആയുധം കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. രവീന്ദ്രന്റെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകള്‍ കിടന്നിരുന്ന മുറിയില്‍ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് കുട്ടി ഉറക്കമുണര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ച് വീട്ടുകാരെ…
Read MoreCategory: Kottayam
വേനൽ കനക്കുന്നു, കിണർവെള്ളത്തിന് പച്ചനിറം; ആശങ്കയിൽ ആനത്താനം നിവാസികൾ
കോട്ടയം: കിണർ വെള്ളത്തിന് പച്ച നിറം. വിജയപുരം പഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടുംപച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കുശേഷം നിറവ്യത്യാസം ഉണ്ടായിരിക്കുന്നതെന്നു വീട്ടുകാർ പറയുന്നു.രാവിലെ മോട്ടോർ ഉപയോഗിച്ച് ടാങ്കുകളിൽ അടിച്ചിട്ട വെള്ളത്തിനു നിറഭേദം ഉണ്ടായിട്ടില്ല. ഉച്ചയ്ക്കുശേഷം കിണറ്റിലെ വെള്ളം ശേഖരിച്ചവർ നിറഭേദം തിരിച്ചറിഞ്ഞ് പ്രദേശവാസികളുമായി വിവരം പങ്കുവച്ചപ്പോഴാണ് മറ്റു കിണറുകളിലും വെള്ളത്തിന്റെ നിറഭേദം തിരിച്ചറിഞ്ഞത്. പ്രദേശത്തെ കൂടുതൽ കിണറുകളിൽ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ച് വരികയാണ്. നിറവ്യത്യാസമുള്ള വെള്ളം ആരോഗ്യ പ്രവർത്തകരും ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും ഇന്നു രാവിലെ എത്തി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഗൂഗിൾ മാപ്പ് നോക്കിവന്നാൽ പെട്ടതുതന്നെ; കുണ്ടുംകുഴിയും നിറഞ്ഞ പാമ്പാടുംപാറ റോഡിൽ വാഴ നട്ട് നാട്ടുകാർ
നെടുങ്കണ്ടം: പാമ്പാടുംപാറയെയും വലിയതോവാളയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ മൂന്നു കിലോമീറ്ററോളം തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുര്‍ഘടമായി. പരാതികള്‍ അധികാരികള്‍ അവഗണിച്ചതോടെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് ആസ്ഥാനമായ പാമ്പാടുംപാറയിലേക്കു വലിയതോവാള, മന്നാക്കുടി എന്നിവിടങ്ങളില്‍നിന്നു ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിച്ചെത്തുന്നത്. പാമ്പാടുംപാറയില്‍ നിന്നു കട്ടപ്പന ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴിയും ഇതാണ്. ഇതിനാല്‍ സ്കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ മുഴുവന്‍ ഭാഗവും ടാറിംഗ് ഇല്ലാത്ത നിലയിലാണ്. കുത്തനെയുള്ള ഇറക്കവും കൊടും വളവും നിറഞ്ഞതാണ് റോഡ്. ഇതിനാല്‍ത്തന്നെ തകര്‍ന്നുകിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപകടത്തില്‍ പെടുന്നതും പതിവാണ്. ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴിയായി കാണിക്കുന്ന ഈ റോഡിലൂടെ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇവര്‍ അപകടത്തില്‍ പെടുന്നതും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. 2022 ല്‍ റോഡ് പൂര്‍ണമായും…
Read Moreവ്യാപാരികളുടെ കടയടപ്പുസമരത്തിനു പിന്തുണ; 13ന് മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളും അടച്ചിടും
കായംകുളം : പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരത്തിനു പിന്തുണയുമായി െ ഹോട്ടലുകളും മെഡിക്കൽ സ്റ്റോറുകളും അടച്ചിടും. ഹോട്ടലുകൾ പൂർണമായി അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കില്ലന്ന് എകെസിഡിഎയും ആണ് വ്യാപാരി നേതൃത്വത്തെ അറിയിച്ചത്. സംസ്ഥാനത്തെ പെട്രോൾ പമ്പുകളും അന്ന് അടച്ചിടാൻ ആലോചനയുണ്ട്. പച്ചക്കറി വിപണികളും പ്രവർത്തിക്കില്ല. അതിനാൽ 13 ന് സംസ്ഥാനത്തെ കട കമ്പോളങ്ങൾ നിശ്ചലമാകുമെന്ന് ഉറപ്പായി. 29 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് നിന്നാരംഭിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര 13 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കടയടപ്പ്…
Read Moreകുട്ടംപേരൂർ സഹകരണ ബാങ്ക് സുവർണ ശതാബ്ദിനിറവിൽ
മാന്നാര്‍: കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ സുവര്‍ണ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് നടക്കും. കുന്നത്തൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും. കേരള ഫിഷറീസ് സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനായിരിക്കും. ബാങ്ക് പ്രസിഡന്റ് ഡോ. കെ മോഹനന് പിള്ള സ്വാഗതം ആശംസിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ അതിഥിയാകും. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് സെക്രട്ടറി പി.ആര് സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. യോഗത്തില്‍ ബാങ്കിന്റെ ശതാബ്ദി സ്മരണിക ഓര്‍മച്ചെപ്പ് മന്ത്രി വി. എന്‍. വാസവന് മന്ത്രി സജി ചെറിയാന് നല്കി പ്രകാശനം ചെയ്യും. ശതാബ്ദി ലോഗോ കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം ശശികുമാറിന് നല്കി പ്രകാശനം ചെയ്യും.…
Read Moreകഞ്ചാവു മാഫിയ വീട്ടിൽക്കയറി വിമുക്തഭടനെ കുത്തി; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
ആലപ്പുഴ: കഞ്ചാവു മാഫിയ വീട്ടിൽ കയറി വിമുക്തഭടനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ കളർകോട് ബീനാ കോട്ടേജിൽ ജയകിഷോർ (56), ഇയാളുടെ അയൽവാസി വേലിക്കത്ത് ഭാസ്കരൻ(56) എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കിഷോറിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് അക്രമികൾ തീയിട്ടുനശിപ്പിച്ചു. കിഷോറിന്റെ വൃദ്ധ മാതാവ് വിശാലാക്ഷി (86)നെ ആക്രമിക്കാനും വീടിനു തീയിടാനും ശ്രമമുണ്ടായി. ഇന്നലെ വൈകിട്ട് 4.30നാണു സംഭവത്തിന്റെ തുടക്കം. കിഷോറിനെ കുത്തിയ ശേഷം മടങ്ങിയ നാലംഗസംഘം രാത്രി എട്ടരയോടെ വീണ്ടുമെത്തി വീടാക്രമിക്കുകയായിരുന്നു. ജനാലകൾ അടിച്ചുതകർത്തശേഷമാണു ബൈക്കിനു തീയിട്ടത്. സംവമറിഞ്ഞ് ഓടിയെത്തിയ അയൽവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. ജയകിഷോറിന്റെ അമ്മ മാത്രമാണു രണ്ടാമത് ആക്രമണം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. കടിപ്പുരോഗിയായ ഇവരെയും ആക്രമിക്കാൻ ശ്രമമുണ്ടായി. കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയിരുന്നു. ജയകിഷോറിന്റെ കുടുംബമാണ് ഇയാളുടെ വിവരം കൈമാറിയതെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് പോലീസിനു ലഭിച്ച വിവരം.…
Read Moreനീണ്ടൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎം അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് കടത്തിയെന്ന് കോൺഗ്രസ്
നീണ്ടൂർ: 18നു നടക്കുന്ന കോട്ടയം നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്ന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് കടത്താൻ സിപിഎം ശ്രമമെന്ന് ആക്ഷേപം. യുഡിഎഫ് പാനലിൽ മത്സരിക്കുന്നവർ ഇന്നലെ രാവിലെ സൂക്ഷ്മ പരിശോധനക്കായി ബാങ്ക് ഓഫീസിൽ എത്തിയപ്പോൾ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് സൂക്ഷിക്കുന്ന മുറിയിൽ സിപിഎം മുൻ ബോർഡഗംമായ വനിത നൂറുകണക്കിന് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ തരം തിരിച്ച് അടുക്കുകയും നിയമവിരുദ്ധമായി കാർഡുകൾ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി യുഡിഎഫ് ആരോപിച്ചു. ഇതിനെതിരേ ഡിസിസി ജനറൽ സെക്രട്ടറി എം. മുരളിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരായ അംഗങ്ങൾ റിട്ടേണിംഗ് ഓഫീസറുടെ മുമ്പിൽ പ്രതിഷേധിച്ചു. കാർഡ് നഷ്ട്ടപ്പെട്ടവരും പുതിയതായി ചേർന്നവരും നേരിട്ടു ബാങ്കിൽ എത്തി ഫോമിൽ ഒപ്പിട്ട് കാർഡ് കൈപ്പറ്റണമെന്ന കർശനനിയമമുള്ളതാണ്. കാർഡുകൾ ബാങ്കിന്റെ പൂർണമായ നിയന്ത്രണത്തിൽ സൂക്ഷിക്കേണ്ടതുമാണ്. ഇങ്ങനെ നിയമം നിലനിൽക്കുമ്പോഴാണ് ബാങ്കുമായി നിലവിൽ യാതൊരു ബന്ധവുമില്ലാത്ത ആൾ…
Read Moreവരുമാനത്തിനപ്പുറം കുറഞ്ഞ ചെലവില്‍ യാത്രാനുഭവം; കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനു ലാഭക്കൊയ്ത്ത്
കോട്ടയം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ലാഭത്തിലേക്ക്. 2021 നംവബറില്‍ തുടങ്ങിയ ബജറ്റ് ടൂറിസം കോടികളുടെ വരുമാനമാണ് നേടിയെടുത്തത്. ഓരോ ദിവസവും കെഎസ്ആര്‍ടിസി പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി യാത്രയൊരുക്കുന്നുണ്ട്. ആനവണ്ടിയിലെ യാത്രയില്‍ മൂന്നാറാണ് സൂപ്പര്‍ഹിറ്റ്. ഗ്രൂപ്പായും ഒറ്റയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്തു യാത്രചെയ്യാം. ബജറ്റ് ടൂറിസത്തിനു ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതും ലാഭകൊയ്ത്തിനു കാരണമായിട്ടുണ്ട്. വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം സാധ്യമാക്കുകയാണു കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. അതുതന്നെയാണ് ഈ പാക്കേജുകളെ ജനപ്രിയമാക്കിയതും. ചതുരംഗപ്പാറയിലേക്കുള്ള ആനവണ്ടി ഉല്ലാസയാത്ര ഇന്നു കോട്ടയം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഗവിയിലേക്ക് ഏഴിനും കോന്നി-കുംഭാവുരുട്ടി-അടവി എന്നിവിടങ്ങളിലേക്ക് പത്തിനും മലക്കപ്പാറയിലേക്ക് പതിനൊന്നിനുമാണു യാത്രയൊരുക്കിയിരിക്കുന്നത്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ. കോന്നി- കുംഭാവുരുട്ടി- അടവി: 600, മലക്കപ്പാറ 720 എന്നിങ്ങനെയാണു നിരക്കുകള്‍. ഗവിയിലേക്ക് ഒരാള്‍ക്ക്…
Read Moreലോക്സഭ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർഥി പട്ടിക ഈ മാസം പകുതിയോടെയെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർഥികാളാരെന്ന് ഈ മാസം പകുതിയോടെ വ്യക്തമാകും. ഈ മാസം 10,11,12 തിയതികളിലായി ചേരുന്ന സിപിഎമ്മിന്റെയും സിപിഐയുടേയുംയോഗങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങൾ ചർച്ചയാകും. 11,12 തീയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. 10,11 തീയതികളില്‍ ആണ് സിപിഐ സംസ്ഥാന,നേതൃയോഗങ്ങളും ചേരുന്നുണ്ട്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമെന്നറിയുന്നു. കൊല്ലത്ത് ഇരവിപുരം എംഎല്‍എ എ. നൗഷാദ്, മുകേഷ്, ചിന്ത ജെറോ എന്നിവർ പരിഗണനയിലുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനാണ് സാധ്യതയെന്ന് സൂചന. ആലപ്പുഴയില്‍ സിറ്റിങ് എം.പിയായ ആരിഫിന് തന്നെയാണ് പ്രധാന പരിഗണന. ഇവിടെ ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കണമെന്ന് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ വി.എസ്.സുനിൽകുമാറിന് തന്നെയാണ് സാധ്യത. കെ.കെ.ഷൈലജ വടകരയിലോ കണ്ണൂരോ മത്സരിക്കാനാണ് സാധ്യത. പാലക്കാട്ട് സ്വരാജിനെ പരിഗണിച്ചേക്കും. പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നിവരുടെ…
Read Moreജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് നദീതീരങ്ങളില്‍ വ്യാപക പരിശോധന
പത്തനംതിട്ട: ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പ, മണിമല നദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടങ്ങി. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 22 സ്ഥലങ്ങളില്‍ മാലിന്യങ്ങളും മലിനജലവും ജലാശയത്തില്‍ തള്ളുന്നതായി കണ്ടെത്തിയ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 1,05,000 രൂപ പിഴ ചുമത്തി. റാന്നി പെരുനാട്ടില്‍ ആറും നാറാണമൂഴിയില്‍ അഞ്ചും ആറന്മുളയില് നാലും കോഴഞ്ചേരിയിലും തോട്ടപ്പുഴശേരിയിലും രണ്ടും മല്ലപ്പള്ളിയിലും നിരണത്തും റാന്നിയിലും ഒരു സ്ഥലത്തുമാണ് പിഴ ചുമത്തിയത്. പമ്പാനദിയുടെയും കൈവഴിയുടെയും സമീപത്തുള്ള 18 പഞ്ചായത്തുകളിലാണ് മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പരിശോധിച്ചത്. ജലമലിനീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം, വീടുകള്‍, വ്യാപാ, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്, സുഗമമായ നീരൊഴുക്ക് തടസപ്പെടുന്നതു മൂലമുള്ള ജലമലിനീകരണം തുടങ്ങിയവ പരിശോധിച്ചു. മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനു സോക്ക്…
Read More