സർവ ഐശ്വര്യങ്ങൾ പ്രദാനം ചെയ്യും; ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നത്തിനൊരുങ്ങി ആ​സ്ഥാ​ന​മ​ണ്ഡ​പം

ഏ​റ്റു​മാ​നൂ​ർ: ആ​സ്ഥാ​ന മ​ണ്ഡ​പ​മൊ​രു​ങ്ങി. ഭ​ക്ത​ജ​ന സ​ഹ​സ്ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​വും. നാ​ളെ​യാ​ണ് പ്ര​ശ​സ്ത​മാ​യ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​വും വ​ലി​യ​കാ​ണി​ക്ക​യും. ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ച​ട​ങ്ങാ​യ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം നാ​ളെ രാ​ത്രി 12നാ​ണ്. ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ലാ​ണ് ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ച് ദീ​പ​പ്ര​ഭ​യി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഏ​ഴ​ര​പ്പൊ​ന്നാ​ന​ക​ളെ​യും മ​ധ്യ​ത്തി​ലാ​യി ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ തി​ട​മ്പും പ്ര​തി​ഷ്ഠി​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ൾ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശ​ന​ത്തി​നു ശേ​ഷം വ​ലി​യ കാ​ണി​ക്ക​യ​ർ​പ്പി​ച്ചാ​കും മ​ട​ക്കം. ക്ഷേ​ത്ര​ത്തി​ലെ അ​റ​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഏ​ഴ​ര​പ്പൊ​ന്നാ​ന​ക​ളെ എ​ട്ടാം ഉ​ത്സ​വ​ത്തി​നും ആ​റാ​ട്ടി​നും മാ​ത്ര​മേ പു​റ​ത്തെ​ടു​ക്കാ​റു​ള്ളു.​ആ​റാ​ട്ടി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തു​ന്ന ഏ​റ്റു​മാ​നൂ​ര​പ്പ​നെ പേ​രൂ​ർ​ക​വ​ല​യി​ലെ ആ​റാ​ട്ട് എ​തി​രേ​ൽ​പ് മ​ണ്ഡ​പ​ത്തി​ൽ എ​തി​രേ​ൽ​ക്കു​ന്ന​ത് ഏ​ഴ​ര​പ്പൊ​ന്നാ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്. ഏ​ഴാം ഉ​ത്സ​വ​ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം കാ​ഴ്ച​ശ്രീ​ബ​ലി​ക്ക് അ​യി​ലൂ​ർ അ​ന​ന്ത​നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യേ​കും. തി​രു​വ​ര​ങ്ങി​ൽ ഇ​ന്ന് രാ​ത്രി 9.15ന് ​ഗം​ഗാ ശ​ശി​ധ​ര​ന്‍റെ വ​യ​ലി​ൻ നാ​ദ​വി​സ്മ​യ​വും 11ന് ​മീ​ന​ടം ബാ​ബു​വിന്‍റെ ക​ഥാ​പ്ര​സം​ഗ​വും…

Read More

കോ​ട്ട​യ​ത്ത് ജ​യി​ക്കു​ന്ന​യാ​ൾ വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്; കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ആ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പാ​ര്‍​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ്, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തു​ട​ങ്ങി പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​ഖ്യാ​പ​ന വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, എം.​പി. ജോ​സ​ഫ്, പ്രി​ന്‍​സ് ലൂ​ക്കോ​സ്, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രു​ത്ത് ചേ​ര്‍​ന്ന പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കാ​ന്‍…

Read More

മാലിന്യകുപ്പി സ്കൂൾ വളപ്പിലേക്ക് വലിച്ചെറിഞ്ഞു; കു​പ്പി​ക​ള്‍ പൊ​ട്ടി പു​റ​ത്തു​വ​ന്ന ​വാ​ത​കം ശ്വ​സി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത​

കോ​​ട്ട​​യം: സ്‌​​കൂ​​ള്‍ മു​​റ്റ​​ത്തേ​​ക്ക് വ​​ലി​​ച്ചെ​​റി​​ഞ്ഞ കു​​പ്പി​​ക​​ള്‍പൊ​​ട്ടി പു​​റ​​ത്തു​​വ​​ന്ന വാ​​ത​​കം ശ്വ​​സി​​ച്ച വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​സ്വ​​സ്ഥ​​ത​​ത​​. ര​​ണ്ടു വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ചാ​​ലു​​കു​​ന്ന് ലി​​ഗോ​​റി​​യ​​ന്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്‌​​കൂ​​ള്‍ വ​​ള​​പ്പി​​ന് സ​​മീ​​പ​​ത്തെ സ​​മീ​​പ​​വാ​​സി​​യു​​ടെ പു​​ര​​യി​​ടം വൃ​​ത്തി​​യാ​​ക്കാ​​നെ​​ത്തി​​യ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ മാ​​ലി​​ന്യ​​ക്കു​​പ്പി​​ക​​ള്‍ സ്‌​​കൂ​​ള്‍ വ​ള​പ്പി​ലേ​ക്ക് വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ആ​​സി​​ഡ് ഉ​​ള്‍​പ്പെ​​ട​​യു​​ള്ള രാ​​സ​​പ​​ദാ​​ര്‍​ഥ​​ങ്ങ​​ളാ​​യി​​രു​​ന്നു കു​​പ്പി​​യു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്നു. സ്‌​​കൂ​​ളി​​ലെ​​ത്തി​​യ കു​​ട്ടി​​ക​​ള്‍​ക്ക് ക​​ണ്ണ് നീ​​റ്റ​​ലും ചി​​ല​​ര്‍​ക്ക് ത​​ല​​ക​​റ​​ക്ക​​വും ത​​ള​​ര്‍​ച്ച​​യും അ​​നു​​ഭ​​വ​​പ്പെ​​ട്ടു. രൂ​​ക്ഷ​ഗ​​ന്ധ​​വും ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ല്‍​കെ​​ജി, യു​​കെ​​ജി ക്ലാ​​സി​​ന് സ​​മീ​​പ​​ത്താ​​ണ് കു​​പ്പി​​ക​​ള്‍ ഇ​​ട്ടി​​രു​​ന്ന​​ത്. ഇ​​തോ​​ടെ സ്‌​​കൂ​​ളി​​ന് അ​​വ​​ധി ന​​ല്‍​കി. ലാ​​ബു​​ക​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കു​​പ്പി​​ക​​ളാ​​ണ് പൊ​​ട്ടി​​ക്കി​​ട​​ന്നി​​രു​​ന്ന​​ത്. ഇ​​തി​​ല്‍നി​​ന്ന് പു​​റ​​ത്തേ​​ക്ക് വ​​മി​​ച്ച രാ​​സ​​പ​​ദാ​​ര്‍​ഥ​​മാ​​കാം അ​​സ്വ​​സ്ഥ​​ത സൃ​​ഷ്ടി​​ച്ച​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ്രി​​ന്‍​സി​​പ്പ​​ല്‍ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി.

Read More

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സ്; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്

കോ​ട്ട​യം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. തി​രു​വ​ല്ല ചാ​ല​ക്കു​ഴി ഭാ​ഗ​ത്ത് കൊ​ച്ചു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷ് കു​മാ​റി (40)നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ള്‍ തി​രു​വാ​ര്‍​പ്പ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ കൈ​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​ല​ത​വ​ണ​ക​ളാ​യി വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ​നി​ന്ന് 50,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ വ്യാ​ജ ഉ​ത്ത​ര​വ് വീ​ട്ട​മ്മ​യ്ക്കു ന​ല്‍​കി. പി​ന്നീ​ട് നാ​ളു​ക​ള്‍ ജോ​ലി ല​ഭി​ക്കാ​തെ​യും പ​ണം തി​രി​കെ ന​ല്‍​കാ​തി​രു​ന്ന​തി​നെ​യും തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​യാ​ള്‍ സ​മാ​ന​രീ​തി​യി​ല്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പ​ക്ക​ല്‍​നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എം. ​ശ്രീ​കു​മാ​ര്‍, എ​സ്ഐ മാ​രാ​യ റി​ന്‍​സ്.…

Read More

ഛർ​ദി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു; പു​റ​ത്തു​നി​ന്ന് കു​ട്ടി ഐ​സ്ക്രീം ക​ഴി​ച്ചി​രു​ന്നെ​ന്ന് വീ​ട്ടു​കാ​ർ

ഇ​ടു​ക്കി: ഛർ​ദി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി ഷി​ജോ​യു​ടെ മ​ക​ൾ ആ​ര്യ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് കു​ട്ടി​യെ വ​ള്ള​ക്ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വൈകുന്നേരം കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ടു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്നു​റ​ങ്ങി​യെ​ങ്കി​ലും പി​ന്നെ​യും ഛർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ അ​തേ ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ന്നെ വീ​ണ്ടും ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ചു. ഇവിടെ നിന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​ നൽകിയശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. മു​ത്ത​ച്ഛ​നോ​ടൊ​പ്പം ഇ​ന്ന​ലെ പ​ക​ൽ സ​മ​യ​ത്ത് കു​ട്ടി ഗ​വി​യി​ലേ​ക്ക് പോ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ഐ​സ്ക്രീം വാ​ങ്ങി​ക്ക​ഴി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കുട്ടി ഛർ​ദി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.…

Read More

ലോ​ക്സ​ഭാ സീ​റ്റി​ൽ ചാ​ഴി​കാ​ട​നി​തു ര​ണ്ടാ​മൂ​ഴം; ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ൽ നൂ​റ്റാ​ണ്ട്

കോ​​ട്ട​​യം: ബാ​​ങ്കിം​​ഗ് രം​​ഗ​​ത്തു​​നി​​ന്നു പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന രം​​ഗ​​ത്തേ​​ക്കെ​​ത്തി കാ​​ല്‍​നൂ​​റ്റാ​​ണ്ട് ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തി​​ള​​ങ്ങി​​യ വ്യ​​ക്തി​​ത്വ​​മാ​​ണ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റേ​​ത്. 1991ല്‍ ​​ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ന്‍ ബാ​​ബു ചാ​​ഴി​​കാ​​ട​​ന്‍റെ ആ​​ക​​സ്മി​​ക വി​​യോ​​ഗ​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണു തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്തു കാ​​ലൂ​​ന്നു​​ന്ന​​ത്. ക​​ന്നി​​യ​​ങ്ക​​ത്തി​​ല്‍ 1991ല്‍ ​​ഏ​​റ്റു​​മാ​​നൂ​​രി​​ല്‍​നി​​ന്ന് നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ ചാ​​ഴി​​കാ​​ട​​ന്‍, 1996, 2001, 2006 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും തു​​ട​​ര്‍​ച്ച​​യാ​​യി വി​​ജ​​യ​​ക്കൊ​​ടി നാ​​ട്ടി. 2019 ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 1,06,259 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നു വി​​ജ​​യി​​ച്ച കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍​കൂ​​ടി​​യാ​​യ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പാ​​ര്‍​ല​​മെ​​ന്‍റി​​ലെ സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​​ന്‍റെ സോ​​ഷ്യ​​ല്‍ ജ​​സ്റ്റീ​​സ് ആ​​ന്‍​ഡ് എം​​പ​​വ​​ര്‍​മെ​​ന്‍റ് ക​​മ്മി​​റ്റി സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗം, റെ​​യി​​ല്‍​വേ ക​​ണ്‍​സ​​ൾ​​ട്ടേ​​റ്റീ​​വ് ക​​മ്മി​​റ്റി അം​​ഗം, ഊ​​ര്‍​ജ വ​​കു​​പ്പി​​ന്‍റെ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗം, കേ​​ന്ദ്രാ​​വി​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല ക​​മ്മി​​റ്റി​​യാ​​യ ദി​​ശ​​യി​​ലെ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു. മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ര്‍​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റം​​ഗം, കാ​​ര്‍​ഷി​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല…

Read More

മു​ൻ​വൈ​രാ​ഗ്യം; അ​യ​ൽ​വാ​സി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ അ​യ​ൽ​വാ​സി പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഷീ​ല(31) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഷീ​ല​യെ ക​ട​ന്നു​പി​ടി​ച്ച് വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം അ​യ​ൽ​വാ​സി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഷീ​ല​യെ ശ​ശി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷീ​ല​യെ ആ​ദ്യം നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഷീ​ല​യ്ക്ക് 60 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റി​രു​ന്നു. ഉ​ടു​മ്പ​ൻ​ചോ​ല പോ​ലീ​സെ​ത്തി വാ​തി​ൽ തു​റ​ന്നാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ത്തി​ച്ച​ത്. പ്ര​തി​യെ അ​ന്ന് ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.  

Read More

അക്ഷര നഗരിയെ ആവേശത്തിലാഴ്‌ത്താൻ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ജം​ബോ സ​ർ​ക്ക​സ്

കോ​ട്ട​യം: നാ​ഗ​മ്പ​ടം മൈ​താ​നി​യി​ൽ ജം​ബോ സ​ർ​ക്ക​സ്…​ദി​വ​സേ​ന മൂ​ന്നു ഷോ​ക​ൾ… കോ​ട്ട​യം രാ​ജ​യു​ടെ അ​നൗ​ൺ​സ്മെ​ന്‍റി​ൽ സ​ർ​ക്ക​സ് കൂ​ടാ​ര​മു​ണ​ർ​ന്നു. സ​ഹാ​സി​ക പ്ര​ക​ട​ന​ങ്ങ​ളു​മാ​യി താ​ര​ങ്ങ​ളും എ​ത്തി. കൂ​ടാ​രം വി​സ്മ​യ​പ്ര​ക​ട​ന​ങ്ങ​ളു​ടെ മ​ഹോ​ത്സ​വ​മാ​യി. ആ​ഫ്രി​ക്ക​ൻ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളാ​ണ് സ​ർ​ക്ക​സി​ന്‍റെ സ​വി​ശേ​ഷ​ത. കാ​യി​ക​പ്ര​ക​ട​ന​ങ്ങ​ൾ​ക്കു പു​റ​മെ പു​തി​യ ഇ​ന​ങ്ങ​ളാ​യ റോ​ള​ർ ആ​ക്ട്, ലാ​ഡ​ർ അ​ക്രോ​ബാ​റ്റ്, റ​ഷ്യ​ൻ സ്റ്റാ​ച്യു ആ​ക്ട്, ഡ​ബി​ൾ റിം​ഗ് ആ​ക്ട്, ഡ​ബി​ൾ സാ​രി ആ​ക്ട് ഷോ​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. നാ​ലി​നു തു​ട​ങ്ങി​യ സ​ർ​ക്ക​സ് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്, വൈ​കു​ന്നേ​രം നാ​ലി​ന്, രാ​ത്രി ഏ​ഴി​ന് എ​ന്നി​ങ്ങ​നെ​യാ​ണു ഷോ. ​ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യി​ൽ 28 മു​ത​ൽ 30 ഇ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

ബാ​ർ ജീ​വ​ന​ക്കാ​ര​ന് ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൂ​ര​മ​ര്‍​ദ​നം; തല്ലല്ലേന്ന് കരഞ്ഞ് പറഞ്ഞിട്ടും കാ​ലു​കൊ​ണ്ടു മു​ഖ​ത്തു ച​വി​ട്ടി അരച്ചു; വ​സ്ത്രം മാ​റ്റി പ​രി​ശോ​ധി​ച്ചു

ക​ടു​ത്തു​രു​ത്തി: ബാ​ർ ജീ​വ​ന​ക്കാ​ര​ന് ജ​ന​റ​ല്‍ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രൂ​ര​മ​ര്‍​ദ​നം. സോ​ഡി​യാ​ക്ക് ബാ​റി​ലെ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബാ​ബു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച​ത്. കാ​യം​കു​ളം സ്വ​ദേ​ശി അ​നീ​ഷി(40) നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. അ​നീ​ഷി​ന്‍റെ വ​സ്ത്രം മാ​റ്റി പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ണം മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ബാ​ബു ജോ​സ​ഫ് ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​ട​ക്കി​ടെ കൈ​കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും കാ​ലു​കൊ​ണ്ടു മു​ഖ​ത്തു ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു​തു​ട​ങ്ങി​യ​ത്. സം​ഭ​വം ന​ട​ന്ന​തു മൂ​ന്നാ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ്. നി​ല​വി​ൽ കേ​സെ​ടു​ത്ത​ട്ടി​ല്ല. അ​നീ​ഷി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്നും മൊ​ഴി ന​ൽ​കി​യാ​ൽ കേ​സെ​ടു​ക്കു​മെ​ന്നും എ​സ്എ​ച്ച്ഒ ധ​ന​പാ​ല​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ടു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും ഉ​ള്‍​പ്പെ​ടെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

ക​ള്ളു​ഷാ​പ്പി​ല്‍ അ​തി​ക്ര​മം; അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ല്‍

ഏ​റ്റു​മാ​നൂ​ര്‍: ക​ള്ളു​ഷാ​പ്പി​ല്‍ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​യി​ക്കാ​ട് വ​ട്ട​മു​ക​ള്‍ ല​ക്ഷം​വീ​ട് കോ​ള​നി വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍ (48), ഇ​യാ​ളു​ടെ മ​ക​ന്‍ കെ​ന​സ് (18) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ക​ള്ളു കു​ടി​ച്ച​തി​ന്‍റെ പ​ണം ജീ​വ​ന​ക്കാ​ര​ന്‍ ചോ​ദി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഷാ​പ്പി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ള്ളു​കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളും നി​ല​ത്തെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്ഐ സൈ​ജു, സു​നി​ല്‍​കു​മാ​ര്‍, എ​എ​സ്ഐ സ​ജി, സി​പി​ഒ​മാ​രാ​യ ഡെ​ന്നി, വി.​കെ. അ​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കും ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More