പ​ത്ത​നം​തി​ട്ട​യി​ൽ പി.​സി​ക്കൊ​പ്പം ഷോ​ണും പ​രി​ഗ​ണ​ന​യി​ൽ; യു​വ​ജ​ന​പ്രാ​തി​നി​ധ്യം പ​രി​ഗ​ണി​ച്ചാ​ല്‍ ഷോ​ണ്‍ ജോ​ര്‍​ജ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും

കോ​ട്ട​യം: പി.​സി. ജോ​ര്‍​ജും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജും ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​യ​തോ​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കു വ​രും​ദി​വ​സ​ങ്ങ​ളി​ള്‍ ചൂ​ടേ​റും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജാ​ഥ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ‌സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ചു ധാ​ര​ണ​യു​മാ​യേ​ക്കും.‌  പി.​സി. ജോ​ര്‍​ജി​ന്‍റെ പേ​രി​നൊ​പ്പം മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റി​ല്‍ ഷോ​ണ്‍ ജോ​ര്‍​ജി​ന്‍റെ പേ​രും ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്നു​ണ്ട്. യു​വ​ജ​ന​പ്രാ​തി​നി​ധ്യം പ​രി​ഗ​ണി​ച്ചാ​ല്‍ ഷോ​ണ്‍ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. ബി​ജെ​പി​യി​ല്‍ ഒ​രു വി​ഭാ​ഗം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു. ഷോ​ണ്‍ ജോ​ര്‍​ജ് ബി​ജെ​പി അം​ഗ​മാ​യ​തോ​ടെ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി ബി​ജെ​പി​ക്ക് പ്രാ​തി​നി​ധ്യം ല​ഭി​ച്ചു. ഷോ​ണ്‍ ജോ​ര്‍​ജി​ലൂ​ടെ​യാ​ണ് ബി​ജെ​പി​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലാ​ദ്യ​മാ​യി പ്രാ​തി​നി​ധ്യം ല​ഭി​ച്ച​ത്. 2020 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​ഞ്ഞാ​ര്‍ ഡി​വി​ഷ​നി​ല്‍​നി​ന്നാ​ണ് ഷോ​ണ്‍ ജോ​ര്‍​ജ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.…

Read More

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍  പി​ടി​യി​ല്‍; ഇ​ര​യാ​യ​ത് അ​ഞ്ചാം ക്ലാ​സി​ലെ ആ​ണ്‍​കു​ട്ടി​ക​ള്‍

തൊ​ടു​പു​ഴ: ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ര്‍​ഡ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ പ്രീ​മെ​ട്രി​ക് ട്രൈ​ബ​ല്‍ ബോ​യ്‌​സ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ഞ്ച് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജീ​വി​നെ (40) ആ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൗ​ണ്‍​സി​ലിം​ഗി​നി​ട​യി​ലാ​ണ് കു​ട്ടി​ക​ള്‍ പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്. കാ​ല​ങ്ങ​ളാ​യി ഇ​യാ​ള്‍ കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്. ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

അ​സു​ഖ​ങ്ങ​ൾ​ക്കും അ​വ​ശ​ത​ക​ൾ​ക്കും അ​വ​ധി ന​ൽ​കി അ​വ​ർ ഒ​ന്നി​ച്ചു​കൂ​ടി; വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് മ​ണ​ർ​കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കോ​ട്ട​യം: വാ​ർ​ധ​ക്യ​കാ​ല​മാ​കു​മ്പോ​ൾ ത​ങ്ങ​ളു​ടെ ബാ​ല്യ​കാ​ല​ത്ത് ചെ​യ്ത ഇ​ഷ്ട​വി​നോ​ദ​ങ്ങ​ൾ ഒ​രു​വ​ട്ടം കൂ​ടി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​രാ​യി ആ​രും ത​ന്നെ കാ​ണി​ല്ല. അ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രി​ക്കും യാ​ത്ര​ക​ൾ പോ​വു​ക എ​ന്ന​ത്. അ​സു​ഖ​ങ്ങ​ൾ​ക്കും അ​വ​ശ​ത​ക​ൾ​ക്കും അ​വ​ധി ന​ൽ​കി ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ര​സ​ക​ര​മാ​യ കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ആ​ഗ്ര​ഹം ഉ​ണ്ടാ​കും.  എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ ത​ങ്ങ​ളു​ടെ സ​മ​പ്രാ​യ​ക്കാ​ർ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര പോ​കാ​ൻ സാ​ധി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ണ​ർ​കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വ​യോ​ധികർ. എ​റ​ണാ​കു​ള​ത്തേ​ക്കാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ദി​വ​സ​ത്തെ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ​ർ​കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ത​ണ​ലി​ന്‍റെ’ ഭാ​ഗ​മാ​യായിരുന്നു സൗ​ജ​ന്യ വി​നോ​ദയാ​ത്ര. ഈ ​ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​യി​ലാ​ണ് പ്രാ​യാ​ധി​ക്യ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് ക​ളി​യും ചി​രി​യു​മാ​യി ഒ​രു പ​ക​ൽ മു​ഴു​വ​ൻ കാ​ഴ്ച​ക​ൾ ക​ണ്ട് അവർ ന​ട​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി വി​നോ​ദ​യാ​ത്ര ഫ്ലാഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര​യി​ൽ…

Read More

ഓ​ട്ടോ​റി​ക്ഷ​ക്കാ​ര്‍​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ല്‍ ഇ​ട​പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്: ഉദ്യോഗസ്ഥർ വേഷംമാറിയെത്തി; പരാതി സത്യമെന്നു തെളിഞ്ഞു

തി​രു​വ​ല്ല: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രി​ല്‍ ചി​ല​ര്‍ യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ളി​ല്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ​ച്ച്.​അ​ന്‍​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം വേ​ഷം മാ​റി​യെ​ത്തി​യാ​ണ് പ​രാ​തി​ക​ള്‍ സ​ത്യ​മാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ചെ​റി​യ ഓ​ട്ടം പോ​കാ​ന്‍ മ​ടി​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. അ​മി​ത​ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​ക​ളു​ണ്ടാ​യി. ഇ​ത​നു​സ​രി​ച്ച് യാ​ത്ര​ക്കാ​രെ​ന്ന ഭാ​വ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ പി​ടി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഡ്രൈ​വ​ര്‍​മാ​ര്‍ ടൗ​ണ്‍ വ​രെ​യു​ള്ള ഓ​ട്ട​ത്തി​നും മ​റ്റും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ച് അ​മി​ത ചാ​ര്‍​ജ് വാ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യൂ​ണി​ഫോ​മി​ല്‍ തി​രി​കെ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​ബ​ദ്ധം പി​ടി​കി​ട്ടി​യ​ത്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്…

Read More

വ്യാ​പാ​രി​ക്കുനേ​രേ വ​ധ​ശ്ര​മം: പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

കാ​യം​കു​ളം : ന​വ​കേ​ര​ള സ​ദ​സിനോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​റ്റും പോ​കു​ന്ന​തു കാ​ണാ​ൻ ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന വ്യാ​പാ​രി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ ഒ​റ​കാ​രി​ശ്ശേ​രി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ വ​ഹാ​ബി​നെ മു​ൻവൈ​രാ​ഗ്യം മൂ​ലം ഇ​രു​മ്പ് ക​മ്പി​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ പ​ടി​ഞ്ഞാ​റ് അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ( 27), പ​ത്തി​യൂ​ർ എ​രു​വ പ​ടി​ഞ്ഞാ​റ് കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ വി​ഷ്ണു (26), പ​ത്തി​യൂ​ർ എ​രു​വ പ​ടി​ഞ്ഞാ​റ് മു​റി​യി​ൽ ചേ​നാ​ത്ത് വ​ട​ക്ക​തി​ൽ ജി​തി​ൻ (22) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ കാ​യം​കു​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​കേ​സി​ൽ അ​ന്ത​പ്പ​ൻ എ​ന്ന്…

Read More

പാ​മ്പാടിയി​ലെ മോ​ഷ​ണപ​ര​മ്പര; യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

കോട്ടയം: പാ​മ്പാടിയിലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൂ​ട്ടി​ക്ക​ൽ ഏ​ന്ത​യാ​ർ മാ​ത്തു​മ​ല മ​ണ​ൽ​പാ​റ​യി​ൽ വീ​ട്ടി​ൽ ജോ​ബി​റ്റ് എ​ന്നു വി​ളി​ക്കു​ന്ന എം.​വി. അ​രു​ണ്‍ (31), ക​ട​യ്ക്കാ​വൂ​ർ അ​ഞ്ചു​തെ​ങ്ങ് ക​ട​പ്പു​റം തെ​രു​വ​ത്ത് വീ​ട്ടി​ൽ സോ​ണി​യ എ​ന്നു വി​ളി​ക്കു​ന്ന സ​രോ​ജ (36) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ലം പ​ള്ളി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ഹൈ​സ്കൂ​ൾ, കോ​ത്ത​ല ഭാ​ഗ​ത്തു​ള്ള പ​ല​ച​ര​ക്ക് ക​ട, വെ​ള്ളൂ​ർ ഏ​ഴാം​മൈ​ൽ ഭാ​ഗ​ത്തു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സാ​നി​റ്റ​റി ക​ട, കൂ​രോ​പ്പ​ട​യി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​ർ, പ​ല​ച​ര​ക്ക് ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷ​ട്ട​റി​ന്‍റെ താ​ഴു പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നു പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​ണു പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യു​ടെ ബാ​റ്റ​റി​ക​ളും ഇ​തി​നു​പു​റ​മേ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ക​മ്പി, ഇ​ല​ക്‌ട്രിക് വ​യ​റു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്ന് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ശേ​ഷം…

Read More

‘മ​തി’​ൽ മ​റ​ന്ന് യു​ഡി​എ​ഫ്: വെ​ള്ള​യ​ടി​ച്ച ചു​വ​ര് ഇ​ട​ത് എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റേ​ത്; തി​രു​ത്തി​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫ്

 കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി യുഡിഎഫ് ഘടകകക്ഷിയായ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​യ​ടി​ച്ച ചു​വ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ വാ​ച​കം എ​ഴു​തി. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലി​ലാ​ണ് വെ​ള്ള​യ​ടി​ച്ച​ത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇ​ക്കാ​ര്യം കേരള കോൺഗ്രസ്- എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്രവർത്തകർ ‘ജോസഫിന്‍റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചു​വ​രി​ലെ​ഴു​തു​ക​യാ​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗം ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ൻ ഇ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എന്നാൽ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വീ​ണ്ടും പി​ള​രുകയും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി​യു​ടെ…

Read More

ചു​ങ്ക​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും

ചു​ങ്ക​പ്പാ​റ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചു​ങ്ക​പ്പാ​റ ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും. ചു​ങ്ക​പ്പാ​റ – കോ​ട്ടാ​ങ്ങ​ല്‍ (സി​കെ) റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും യാ​ത്രാ ബു​ദ്ധി​മു​ട്ടും, പൊ​ടി​ശ​ല്യ​വും പ​രി​ഹ​രി​ക്കു​ക, ചു​ങ്ക​പ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി കാ​ട്ടു​ന്ന​തി​നാ​ണ് പ്ര​തി​ഷേ​ധ സം​ഗ​മം. ചെ​യ​ര്‍​മാ​ന്‍ സ​ക്കി​ര്‍ ഹു​സൈ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചു​ങ്ക​പ്പാ​റ​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ക​ണ്‍​വീ​ന​ര്‍ ഒ. ​എ​ന്‍.​സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ്. നേ​താ​ക്ക​ളാ​യ എം.​കെ.​എം. ഹ​നി​ഫ , ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, അ​സീ​സ് ചു​ങ്ക​പ്പാ​റ, ജോ​യി ജോ​ണ്‍, ജ​യിം​സ് മ​ണ​പ്ലാ​ക്ക​ല്‍, സ​ലിം ഓ​ലി​ക്ക​പ്ലാ​വി​ല്‍, സു​ജി​ത്ത് പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍, സ​ലാം പ​ള്ളി​ക്ക​ല്‍, അ​ബ്ദു​ള്‍ അ​സീ​സ്, മ​നു വാ​യ്പൂ​ര് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണം: വെള്ളം കിട്ടാതെ വലഞ്ഞ് ജനങ്ങൾ

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ നി​ര്‍​മ​ല​പു​രം, നാ​ഗ​പ്പാ​റ പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി, മു​ഴ​യ മു​ട്ടം, കി​ടി കെ​ട്ടി​പ്പാ​റ, തോ​ട്ട​ത്തും​ങ്കു​ഴി, പു​ളി​ക്ക​മ്പാ​റ, പു​ലി​യു​റു​മ്പ് മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചു​ങ്ക​പ്പാ​റ – നി​ര്‍​മ​ല​പു​രം ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ട​തോ​ടെ ജ​ല​അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ളി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വെ​ള്ളം മാ​ത്ര​മാ​ണ് ആശ്രയം.  ഇ​താ​ക​ട്ടെ ആ​ഴ്ച​യി​ല്‍ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ ല​ഭി​ക്കാ​റു​ള്ളൂ. ഏ​താ​നും മി​നി​റ്റു​ക​ള്‍ മാ​ത്രം. ജ​ല​നി​ധി​യു​ടെ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചെ​ങ്കി​ലും പൈ​പ്പ് ഇ​ടു​ക​യോ ജ​ലം ല​ഭ്യ​മാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കി​ടി​കെ​ട്ടി​പ്പാ​റ​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച മി​നി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യും പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​ട്ട് നാ​ളു​ക​ളാ​യി. സ്വ​കാ​ര്യ ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച് അ​മി​ത വി​ല ന​ല്‍​കി കു​ടി​വെ​ള്ളം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.വ​ര​ള്‍​ച്ച പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മ​ല​പു​ര​ത്ത് സ്ഥാ​പി​ച്ച…

Read More

യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു; നാ​ലുപേ​ർ റി​മാ​ൻ​ഡി​ൽ

പാ​മ്പാ​ടി: യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് മേ​ലോ​ട്ടു​പ​റ​മ്പി​ല്‍ കൊ​ച്ചു​മോ​ന്‍ (40), പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് അ​യ്യ​കു​ന്നേ​ല്‍ സു​ജി​ത്ത് സു​മോ​ദ് (28), പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് സ​രോ​വ​രം കെ. ​ബി​ജു (44), കോ​ട്ട​യം വേ​ളൂ​ര്‍ ചാ​ത്തം​പ​ട​ത്തി​ല്‍ ആ​ദ​ര്‍​ശ് (28) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​മ്പാ​ടി കു​ന്നേ​ല്‍​പാ​ല​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ര്‍ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും ക​രി​ങ്ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ണം ക​ടം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചു​മോ​ന് യു​വാ​വി​നോ​ടു വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നാ​ലു പേ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More