കോ​ട്ട​യം മെ​ഡി. കോ​ള​ജി​ൽ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വം: ഡി​എം​ഒ ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ (ഡി​എം​ഒ) നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്നു ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണു സം​ഘം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ഓ​മ​ന​പ്പു​ഴ പൊ​ള്ള​യി​ല്‍ സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ ഭാ​ര്യ ഫേ​ബ ജോ​സ് (27) ആ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ലും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഇ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നു ഇ​ന്നു സ​മ​ര്‍​പ്പി​ക്കും. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് റ​ഫ​ര്‍ ചെ​യ്ത ഫേ​ബ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ലേ​ബ​ര്‍ റൂ​മി​ലേ​ക്ക്…

Read More

അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ചെ​റു​തോ​ണി: അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ 44കാ​ര​ന് 24 വ​ർ​ഷം ക​ഠി​നത​ട​വും 2,20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വാ​ഗ​മ​ൺ പ​ശു​പ്പാ​റ സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ളു​ന്ത് നു​ള്ളാ​ൻപോ​യ കു​ട്ടി​യു​ടെ അ​മ്മ പ​നിയാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി​യു​ടെ മ​ക​ളെ നോ​ക്കാ​ൻ ഏ​ല്പി​ച്ചു. പി​ന്നീ​ട് പ്ര​തി​യും ഭാ​ര്യ​യും കു​ട്ടി​യു​ടെ അ​മ്മ​യും മ​റ്റ് പ​ണി​ക്കാ​രും ചേ​ർ​ന്ന് കൊ​ളു​ന്ത് നു​ള്ളാ​ൻ പോ​യി. പ്ര​തി​യു​ടെ മ​ക​ൾ ഉ​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യോ​ട് അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യി​ൽനി​ന്ന് വി​വ​ര​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം 10 മാ​സം അ​ധി​ക ത​ട​വുകൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ അ​ട​യ്ക്കു​ന്ന പ​ക്ഷം തു​ക കു​ട്ടി​ക്ക് ന​ൽ​കു​വാ​നും കോ​ട​തി വി​ധി​ച്ചു.കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ട്…

Read More

ഊ​ത്ത​പി​ടി​ത്തം നി​യ​മ​വി​രു​ദ്ധം; ആ​റു​മാ​സം ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം;​ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്

കോ​​ട്ട​​യം: മ​​ത്സ്യ​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന കാ​​ല​​ത്ത് ഉ​​ള്‍​നാ​​ട​​ന്‍ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ നി​​യ​​മം ലം​​ഘി​​ച്ചു​​ള്ള മീ​​ന്‍ പി​​ടി​​ത്ത​​ത്തി​​ന് (ഊ​​ത്ത​​പി​​ടി​​ത്തം)​​എ​​തി​​രേ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​യു​​മാ​​യി ഫി​​ഷ​​റീ​​സ് വ​​കു​​പ്പ്.പ്ര​​ജ​​ന​​ന​​കാ​​ല​​ത്ത് മീ​​നു​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​പ​​ഥ​​ത്തി​​നു ത​​ട​​സം വ​​രു​​ത്തി അ​​വ​​യെ പി​​ടി​​ക്കു​​ന്ന​​തും കൂ​​ട്, അ​​ടി​​ച്ചി​​ല്‍, പ​​ത്താ​​യം മു​​ത​​ലാ​​യ അ​​ന​​ധി​​കൃ​​ത മാ​​ര്‍​ഗ​​ങ്ങ​​ളി​​ലൂ​​ടെ മീ​​ന്‍​പി​​ടി​​ക്കു​​ന്ന​​തും കേ​​ര​​ള ഉ​​ള്‍​നാ​​ട​​ന്‍ മ​​ത്സ്യ​​ബ​​ന്ധ​​ന നി​​യ​​മ​​പ്ര​​കാ​​രം നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. വി​​ല​​ക്ക് ലം​​ഘി​​ച്ച് ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് 10,000 രൂ​​പ പി​​ഴ​​യും ആ​​റു​​മാ​​സം ത​​ട​​വും ശി​​ക്ഷ ല​​ഭി​​ക്കാം.ഊ​​ത്ത​​പി​​ടി​​ത്തം ശു​​ദ്ധ​​ജ​​ല മ​​ത്സ്യ​​ങ്ങ​​ളു​​ടെ വം​​ശ​​നാ​​ശ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് ഈ ​​സ​​മ​​യ​​ത്തെ മീ​​ന്‍​പി​​ടി​​ത്തം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഫി​​ഷ​​റീ​​സ് വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും ഊ​​ത്ത​​പി​​ടി​​ക്കു​​ന്ന​​വ​​ര്‍​ക്കും അ​​ന​​ധി​​കൃ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ര്‍​ക്കും എ​​തി​​രേ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കോ​​ട്ട​​യം ഫി​​ഷ​​റീ​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

Read More

ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ രാ​ഷ്ട്രീ​യ വി​വാ​ദം; കോ​ട്ട​യ​ത്തെ ആ​കാ​ശ​പാ​ത പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മം

കോ​​ട്ട​​യം: ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി യു​​ഡി​​എ​​ഫ് വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​രു​​ന്ന​​തോ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്‌​​ന പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത. പു​​തി​​യ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ക്കു​​മ്പോ​​ള്‍ പ​​ദ്ധ​​തി മു​​ന്‍​ഗ​​ണ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശാ​​ബ്ദ​​ക്കാ​​ല​​മാ​​യി എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ആ​​കാ​​ശ​​പാ​​ത​​യി​​ല്‍ ഒ​​രു കോ​​ട്ട് പെ​​യി​​ന്‍റ് പോ​​ലും പു​​ര​​ട്ടാ​​ന്‍ മെ​​ന​​ക്കെ​​ട്ടി​​ല്ല. പ​​ക​​രം, എം​​എ​​ല്‍​എ​​യു​​ടെ രാ​​ഷ്ട്രീ​​യ വി​​ശ്വാ​​സ്യ​​ത​​യും യു​​ഡി​​എ​​ഫി​​ന്‍റെ വി​​ക​​സ​​ന​​കാ​​ഴ്ച​​പ്പാ​​ടും ത​​ക​​ര്‍​ക്കാ​​ന്‍ 10 വ​​ര്‍​ഷം ആ​​കാ​​ശ​​പാ​​ത​​യെ ആ​​യു​​ധ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു. കോ​​ട്ട​​യം ടൗ​​ണി​​ലെ ക​​ണ്ണാ​​യ സ്ഥ​​ല​​മാ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ല്‍ കാ​​ല്‍​ന​​ട​​യാ​​ത്ര സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​ണ് 2016 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്‌​​കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക്…

Read More

വെ​ള്ളി​യാ​മ​റ്റ​ത്തെ അ​ങ്ക​ണ​വാ​ടി ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം ബാ​ലി​കേ​റാ​മ​ല​യാ​കു​ന്നു; ക്ലാ​സ് മു​റി ര​ണ്ടാം നി​ല​യി​ൽ

വെ​ള്ളി​യാ​മ​റ്റം: അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തു​ന്ന ഇ​ളം​കു​രു​ന്നു​ക​ള്‍​ക്ക് പ​ഠ​നം ബാ​ലി​കേ​റാ​മ​ല​യ​കു​ന്നു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് 14-ാംവാ​ര്‍​ഡി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 86-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ലെ ഇ​ളം​കു​രു​ന്നു​ക​ള്‍​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. അ​ധ്യാ​പി​ക​യു​ടെ​യും സ​ഹാ​യി​യു​ടെ​യും ക​ണ്ണു​തെ​റ്റി​യാ​ല്‍ കു​ട്ടി​ക​ള്‍ താ​ഴെ​വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തി​നാ​ല്‍ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കു​ന്ന​ത്. അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ വെ​ള്ളി​യാ​മ​റ്റ​ത്തെ സ​ദ്ഭാ​വ​നാ മ​ണ്ഡ​പ​ത്തി​ന​ടു​ത്താ​യി 13 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 14 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ ഈ ​തു​ക ര​ണ്ടു വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ല്‍​നി​ന്നു ല​ഭി​ക്കേ​ണ്ട 14 ല​ക്ഷം രൂ​പ നേ​ടി​യെ​ടു​ക്കാ​ന്‍ സി​ഡി​പി​ഒ​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നും കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നു​മു​ള്ള എ​ഇ​യു​ടെ ക​ത്ത്, ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച തീ​രു​മാ​നം, കൂ​ടു​ത​ല്‍…

Read More

രാ​​ജ്യ​​ത്തെ മി​​ക​​ച്ച പ​​ഞ്ചാ​​യ​​ത്തി​​നു​​ള്ള അം​​ഗീകാരം; വ്യ​ത്യ​സ്ത​മായ മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​നെ സ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​രും തി​രി​ച്ച​റി​ഞ്ഞു

മേ​​ലു​​കാ​​വ്:​ വ്യ​​ത്യ​​സ്ത​​നാ​​മൊ​​രു ബാ​​ര്‍​ബ​​റാം ബാ​​ല​​നെ സ​​ത്യ​​ത്തി​​ല്‍ ആ​രും തി​​രി​​ച്ച​​റി​​ഞ്ഞി​ല്ല സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​മു​ൾ​പ്പെ​ട്ട ‘ക​​ഥ പ​​റ​​യു​​മ്പോ​​ള്‍ ’- എ​​ന്ന ശ്രീ​​നി​​വാ​​സ​​ന്‍ സി​​നി​​മ​​യു​​ടെ ഷൂ​​ട്ടിം​​ഗ് മേ​​ലു​​കാ​​വി​​ലാ​​യി​​രു​​ന്നു. സി​നി​മ​യ്ക്കൊ​പ്പം മേ​ലു​കാ​വ് എ​ന്ന ഗ്രാ​മ​വും പ്ര​ശ​സ്ത​മാ​യി. ഇ​പ്പോ​ൾ വീ​ണ്ടും മേ​ലു​കാ​വ് ഗ്രാ​മം ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ക​യാ​ണ്. മി​​ക​​ച്ച റോ​​ഡു​​ക​​ളും ശീ​​തീ​​ക​​രി​​ച്ച അ​​ങ്ക​​ണ​​വാ​​ടി​​യും ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​കൂ​​ടി​​യ ആ​​രോ​​ഗ്യ​കേ​​ന്ദ്രം, ആ​​ധു​​നി​​ക ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത​​മാ​​യ വി​​ക​​സ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ മാ​​തൃ​​ക കാ​​ട്ടി​​യ മേ​​ലു​​ക​​ാവ് പ​​ഞ്ചാ​​യ​​ത്തി​​നെ ഇ​​പ്പോ​​ള്‍ എ​​ല്ലാ​​വ​​രും സ​​ത്യ​​ത്തിൽ തി​​രി​​ച്ച​​റി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ വി​​ക​​സ​നം ഉ​​ള്‍​പ്പെ​​ടെ മാ​​തൃ​​ക​​യാ​​യ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ രാ​​ജ്യ​​ത്തെ മി​​ക​​ച്ച പ​​ഞ്ചാ​​യ​​ത്തി​​നു​​ള്ള അ​​ഗീ​​കാ​​ര​​മാ​​യ ഒ​​രു കോ​​ടി രൂ​​പ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​നെ തേ​​ടി​​യെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യി​​ലേ​​ക്കു​​ള്ള റോ​​ഡു​​ക​​ളും പൂ​​ഞ്ചി​​റ​​യി​​ലെ ജ​​ല​​സം​​ഭ​​ര​​ണി​​യും ശീ​​തീ​​ക​​രി​​ച്ച കൈ​​ലാ​​സം അ​​ങ്ക​​ണ​​വാ​​ടി, ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​കൂ​​ടി മി​​ക​​ച്ച രീ​​തി​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​ട​​മ​​റു​​ക് ആ​​രോ​​ഗ്യ​കേ​​ന്ദ്രം, ഗ​​വ​. ആ​​യു​​ര്‍​വേ​​ദ ആ​​ശു​​പ​​ത്രി, ആ​​ധു​​നി​​കരീ​​തി​​യി​​ലെ ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം, ഇ​​ട​​മ​​റു​​ക് വാ​​യ​​ന​​ശാ​​ല, ജി​​ല്ല​​യി​​ലെ…

Read More

ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വീട്ടമ്മയ്ക്ക് ഗു​രു​ത​ര പ​രി​ക്ക്: സംഭവം കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ

കോ​ട്ട​യം: ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വീട്ടമ്മയ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​ട്ടാ​ശേ​രി സ്വ​ശേ​നി​യാ​യ റോ​സി​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. ഇവർ ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​സി വ​ന്നി​റ​ങ്ങി​യ ബ​സ്ത​ന്നെ​യാ​ണ് ഇ​ടി​ച്ചി​ട്ട​തും. ബ​സിൽ നിന്നിറങ്ങി എ​തി​ർ​വ​ശ​ത്തേ​ക്ക് ക്രോ​സ് ചെ​യ്യു​ന്ന​തി​നി​ടെ ഇവരെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന പു​ല്ലാ​ട​ൻ ബ​സാ​ണ് യുവതിയുടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

നെടുംങ്കുന്നത്തെ വീ​ര​ന്‌മല​യെ വി​ട്ടു​കൊ​ടു​ക്കി​ല്ല; സ​മ​രം ക​ടു​പ്പി​ക്കാ​ന്‍ സ​മ​ര​സ​മി​തിയും നാട്ടുകാരും

കോ​​ട്ട​​യം: നെ​​ടു​​ങ്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ വീ​​ര​​ൻമ​​ല​​യി​​ലെ കു​​ന്നി​​ടി​​ച്ചു മ​​ണ്ണു​​ക​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ പോ​​രാ​​ട്ടം ക​​ടു​​പ്പി​​ക്കാ​​ന്‍ സ​​മ​​ര​​സ​​മി​​തി​​യും നാ​​ട്ടു​​കാ​​രും. പ്രാ​​ദേ​​ശി​​ക​​മാ​​യി ഒ​​ത്തൊ​​രു​​മി​​ച്ച് പ്ര​​ത്യ​​ക്ഷ​സ​​മ​​രം ആ​​രം​​ഭി​​ക്കാ​​നാ​​ണ് നീ​​ക്കം. വീ​​ര​​ൻ‌മല​​യി​​ലേ​​ക്കു​​ള്ള വ​​ഴി​​വെ​​ട്ടി​​യ​​തി​​നു ശേ​​ഷം മ​​ല​​യി​​ല്‍നി​​ന്നു മ​​ണ്ണെ​​ടു​​പ്പ് സം​​ഘം പ​​റ​​ഞ്ഞ വി​​ല​​യ്ക്ക് വീ​​ട് കൊ​​ടു​​ത്ത് താ​​മ​​സം​ മാ​​റി​യ​ത് ര​​ണ്ടു കു​​ടും​​ബ​​ങ്ങ​​ളാ​​ണ്. മൂ​​ന്നു വീ​​ടു​​ക​​ള്‍ ഒ​​രു​​മി​​ച്ചു​​ണ്ടാ​​യി​​രു​​ന്ന നി​​ര​​യി​​ല്‍ ഇ​​തോ​​ടെ ഒ​​രു വീ​​ട് മാ​​ത്രം ബാ​​ക്കി​​യാ​​യി. വി​​റ്റ ര​​ണ്ടു വീ​​ടു​​ക​​ളും ഉ​​പ​​യോ​​ഗ​യോ​​ഗ്യ​​മാ​​ണ്. എ​​ന്നാ​​ല്‍ മ​​ണ്ണെ​​ടു​​പ്പ് സം​​ഘ​​മെ​​ത്തി​​യ​​തോ​​ടെ വി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നാ​​ണ് പു​​റ​​ത്തു​വ​​രു​​ന്ന വി​​വ​​രം. അ​​യ​​ല്‍​വാ​​സി​​ക​​ള്‍ വീ​​ട് വി​​റ്റ് പോ​​യ​​തോ​​ടെ കു​​ടും​​ബ​​വും ത​​നി​​ച്ചാ​​യി. മ​​ണ്ണെ​​ടു​​പ്പ് പു​​ന​​രാ​​രം​​ഭി​​ച്ചാ​​ല്‍ ഏ​​റ്റ​​വും ആ​​ദ്യം ബാ​​ധി​​ക്കു​​ന്ന​​തും ഈ ​​കു​​ടും​​ബ​​ത്തെ​​യാ​​ണ്. പ​​ശു​​ക്ക​​ൾ, കോ​​ഴി​​ക​​ൾ, മ​​റ്റ് കൃ​​ഷി​​കൾ എന്നിവയിൽ നിന്ന് വ​​രു​​മാ​​നം ക​​ണ്ടെ​​ത്തി ജീ​​വി​​ക്കു​​ന്ന ഇ​​വ​​ര്‍ ആ​​ശ​​ങ്ക​​യി​​ലാ​​ണ്. എ​​ന്നാ​​ല്‍ സ​​മ​​ര​​സ​​മി​​തി​​യു​​ടെ​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പി​​ന്തു​​ണ​​യോ​​ടെ മു​​ന്നോ​​ട്ട് പോ​​കാ​​നാ​​ണ് ഇ​​വ​​രു​​ടെ തീ​​രു​​മാ​​നം.വീ​​ര​​ൻ‌മ​​ല​​യി​​ല്‍ ദേ​​ശീ​​യ​​പാ​​ത നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി മ​​ണ്ണെ​​ടു​ക്കു​ന്നു എ​ന്ന വ്യാ​​ജേ​​നെ ന​​ട​​ക്കു​​ന്ന പ​​രി​​സ്ഥി​​തി ചൂ​​ഷ​​ണ​​ത്തി​​നെ​​തി​​രേ…

Read More

മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: കേസെടുത്ത് പോലീസ്

ചേ​ർ​ത്ത​ല: പാ​ണാ​വ​ള്ളി​യി​ൽ മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​നെ തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് തൃ​ച്ചാ​റ്റു​കു​ളം കു​ഴി​പ്പ​റ​മ്പ് നി​ക​ർ​ത്തി​ൽ വി​ജ​യ​നാ​ണ് (64) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്‌. അ​യ​ൽ​വാ​സി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന്‌ കെ​ട്ടി​യി​ട്ട്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മ​ർ​ദ​നേ​മ​റ്റു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി സ​ത്താ​റി​നും മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ്‌ കേ​സെ​ടു​ത്തു. ഈ​മാ​സം ഏ​ഴി​ന് രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​നെ നേ​ര​ത്തെ ആ​ക്ര​മി​ച്ച കേ​സ്‌ കോ​ട​തി​യി​ലാ​ണ്. അ​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് വി​ജ​യ​നെ വ​ലി​ച്ചി​ഴ​ച്ച്‌ പ്ര​തി​ക​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത്‌ എ​ത്തി​ച്ച്‌ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​തെ​ന്ന്‌ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു. ഉ​ടു​മു​ണ്ടു​രി​ഞ്ഞും തെ​ങ്ങി​ൽ കെ​ട്ടി​യി​ട്ടു​മാ​ണ് കൂ​ട്ടം​ചേ​ർ​ന്ന്‌ ആ​ക്ര​മി​ച്ച​ത്‌. വി​ജ​യ​ന്‍റെ മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ർ​ദ​ന​ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

വീ​​ര​​ന്മ​​ല​​യു​​ടെ ക​​ണ്ണീര്‍ ആരു കാ​​ണാ​​ന്‍? ഇ​നി​യൊ​രു ചൂ​ര​ല്‍​മ​ല​യും പു​ത്തു​മ​ല​യും ആ​വ​ര്‍​ത്തി​ക്ക​രുതെന്ന പ്രാർഥനയോടെ ഒരുകൂട്ടം ആളുകൾ

കോ​ട്ട​യം: ഇ​നി​യൊ​രു ചൂ​ര​ല്‍​മ​ല​യും പു​ത്തു​മ​ല​യും ന​മ്മു​ടെ നാ​ട്ടി​ല്‍ ആ​വ​ര്‍​ത്തി​ക്ക​ല്ലേ… നെ​ടു​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്തി​നാ​ട്ടു​പ​ടി​ക്ക് സ​മീ​പ​മു​ള്ള വീ​ര​ന്മ​ല നി​വാ​സി​ക​ളു​ടെ നി​ത്യ​പ്രാ​ര്‍​ഥ​ന​യാ​ണി​ത്. 18 മാ​സ​മാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. മ​ല​യി​ടി​ച്ചു മ​ണ്ണു​ക​ട​ത്താ​നു​ള്ള മാ​ഫി​യ​ക​ളു​ടെ ശ്ര​മ​ത്തെ അ​തി​ജീ​വി​ക്കാ​നും 15 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​നു​മാ​ണ് ഈ ​പോ​രാ​ട്ടം. ദേ​ശീ​യ​പാ​ത​യ്ക്ക് മ​ണ്ണെ​ടു​ക്കാ​നാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് കു​ന്നി​ടി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി മ​ണ്ണെ​ടു​ക്കാ​ന്‍ വ​ഴി​വെ​ട്ടി​യ ഭാ​ഗ​ത്ത് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 10, 12 വാ​ര്‍​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ജീ​വി​ത​ത്തെ ഭീ​തി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​ത്. വീ​ര​ന്മ​ല, കൊ​ച്ചു​വീ​ര​ന്മ​ല, മ്ലാ​മ​ല, വെ​ളി​യം​കു​ന്നം, കു​ന്നി​ക്കാ​ട്, നെ​ടു​മ​ണ്ണി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ഭീ​തി​യു​ടെ മു​ന​മ്പി​ലാ​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ള്ള ഇ​ട​മാ​ണ് ഇ​വി​ടം. വീ​ര​ന്മ​ല​യെ തു​ട​ച്ചു​നീ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​തെ​ല്ലാം താ​റു​മാ​റാ​കും. പി​ന്നെ നാ​ടു​വി​ടു​ക​യേ നി​വൃ​ത്തി​യു​ള്ളെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ദു​ര​ന്ത​ങ്ങ​ള്‍ പേ​റി അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ്…

Read More