ചങ്ങനാശേരി: കിണര്‍ വൃത്തിയാക്കിയതിനുശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. പായിപ്പാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പുളിക്കപറമ്പ് നെടിയകാലായില്‍ പരേതനായ രാജുവിന്റെ മകന് റോയി രാജു (34) ആണ് മരിച്ചത്. തൃക്കൊടിത്താനം സിഎസ്ഐ പള്ളിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന വെള്ളിയംതമ്പ് സനില്‍കുമാറിന്റെ വീട്ടിലെ കിണര്‍ തേകിയ ശേഷം പുറത്തേക്ക് ഇറങ്ങി വരുവാന്‍ ശ്രമിക്കുമ്പോഴാണ് റോയി കിണനുള്ളിലേക്ക് വീണത്. ഉടന്‍ തന്നെ കിണറിന് മുകളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തെങ്കിലും റോയിയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് ചങ്ങനാശേരി ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നാലു കോടി സെന്റ് റീത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം ഇന്ന് 1.30ന് വീട്ടില്‍ എത്തിക്കും.…
Read MoreCategory: Kottayam
ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം പാതിവഴിയിൽ: യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് നിർമാണസാമഗ്രികള്‍ കപ്പലില്‍ കുടുങ്ങി
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മാണം നിലച്ചു. മൂന്നാഴ്ചയായി നിര്‍മാണ ജോലികള്‍ നടക്കുന്നില്ല. യുദ്ധംമൂലം വിദേശനിര്‍മിത സ്റ്റീല്‍ സാമഗ്രികള്‍ എത്താന്‍ വൈകുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് സൂചന. 2025 ഏപ്രില്‍ രണ്ടിനാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ബസ് സ്റ്റാന്‍ഡ് അടച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറുകാരുമായി കെഎസ്ആര്‍ടിസി ഉണ്ടാക്കിയ വ്യവസ്ഥ. സ്റ്റാന്‍ഡിന്റെ രണ്ടു നിലകള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും ഇപ്പോള്‍ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 7.15 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരുന്നത്. 6.23 കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ നിർമാണം ഏറ്റെടുത്തത്. സ്റ്റാന്‍ഡിന്റെ അലങ്കാര ജോലികള്‍ക്കുള്ള സ്റ്റീല്‍ ഇനങ്ങള്‍ വിദേശത്തുനിന്ന് എത്തിക്കാനായിരുന്നു പദ്ധതി. പശ്ചിമേഷ്യൻ യുദ്ധം മൂലം ഈ സാമഗ്രികൾ കപ്പലില്‍ കുടുങ്ങിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും വ്യക്തത വരുത്താന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തയാറായിട്ടില്ല. നിയമസഭാ…
Read Moreവി.ഡി. സതീശന് അനുകൂല പ്രകടനം: നാലു പേരെ പദവികളില്‍നിന്നു നീക്കി; പ്രസിഡന്റിന്റെ നടപടിക്കെതിരെ ഡീൻ കുര്യാക്കോസ്
തൊടുപുഴ: വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയുമായി ഇടുക്കി ഡിസിസി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.ഇ.താജുദീന്, തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, ബ്ലോക്ക് സെക്രട്ടറി റോബിന് മൈലാടി, കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയി മൈലാടി എന്നിവരെ പദവികളില്‍നിന്നു നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അറിയിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ടൗണില്‍ പ്രകടനം നടത്തിയത്.ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരേ ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി. മുഖ്യമന്ത്രി വിഷയത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രകടനം നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊടുപുഴയിലും പ്രകടനം നടന്നു. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല. പ്രവര്‍ത്തകര്‍ പല വിഷയങ്ങളിലും വൈകാരികമായി പ്രതികരിക്കും. വൈകാരിക പ്രകടനങ്ങളെ അത്തരത്തില്‍ കാണാന്‍ ശ്രമിക്കണം. പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മറ്റുവഴികളില്ല. അച്ചടക്കത്തിന്റെ കൊടുവാള് ഉയര്‍ത്തുന്ന കേഡര്‍പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.…
Read Moreനെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പിതാവിന്റെ തിരോധാനത്തിലും അന്വേഷണം
നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിക്ക് പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ അപായപ്പെടുത്തി അമ്മയെയും സഹോദരനെയും കുഴിച്ചുമൂടിയതുപോലെ മറവ് ചെയ്തോ എന്നു കണ്ടെത്താൻ ഇവരുടെ കൃഷിയിടത്തിൽ പോലീസ് പരിശോധന നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 2018 മാർച്ച് മൂന്നിനാണ് സജിയുടെ പിതാവ് മാത്യുവിനെ വീട്ടിൽനിന്നു കാണാതായത്. പാസ്റ്ററായ ഇദ്ദേഹം മകളുടെ ചികിത്സാ ആവശ്യത്തിനായി കട്ടപ്പന വെള്ളയാംകുടിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നു പറയുന്നു. എന്നാൽ, പിന്നീട് തിരികെ എത്തിയില്ല. ഇതേത്തുടർന്ന് 2018 മാർച്ച് ഒൻപതിന് മകൻ റെജി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് മാത്യുവിന്റെ തിരോധാനത്തിലും സംശയം ഉയരുന്നത്. അതേസമയം പിതാവിനെ കാണാതായതിൽ സജി…
Read Moreചിൽ ചെയ്യാൻ ഗ്രേപ് ജ്യൂസും തണ്ണിമത്തന് ഷെയ്ക്കും; ഫ്രിസോ ബ്രാന്‍ഡില്‍ ജ്യൂസുകളുമായി സഹോദരങ്ങൾ
കോട്ടയം: പകല്ച്ചൂടില് കോട്ടയം നഗരത്തില്‍ എത്തുന്നവര്‍ക്ക് ഒന്നു ചില് ചെയ്യാന്‍ നല്ല തണുത്ത ബോള്‍ ഗ്രേപ് ജ്യൂസോ, തണ്ണിമത്തന് ഷെയ്ക്കോ ആസ്വദിക്കാം. നാഗമ്പടം നെഹ്റു പാര്‍ക്കിനു മുന്നിലാണ് സച്ചിന് സെബാസ്റ്റ്യനും സഹോദരി അന്ന സെബാസ്റ്റ്യനും കൂട്ടുകാരി അന്‍സാ ബിജോഷും “ഫ്രിസോ’ എന്ന ബ്രാന്‍ഡ് നെയിമില്‍ ജ്യൂസുകളുടെ വില്പന നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സച്ചിന് ഭക്ഷണ മേഖലയില്‍ സംരംഭം തുടങ്ങാനായിരുന്നു താത്പര്യം. അങ്ങനെ ഒരു മാസത്തിനുള്ളില്‍ സംരംഭത്തിനാവശ്യമായ എഫ്എസ്എസ്എഐ ലൈസന്‍സടക്കം സ്വന്തമാക്കി. ഒരാഴ്ച മുമ്പ് ഉത്പന്നം വിപണിയിലുമിറക്കി. ജ്യൂസ് വിപണിയില്‍ അധികമില്ലാത്ത ബ്രാന്‍ഡഡ് ജ്യൂസുകളായ ബോള്‍ ഗ്രേപ്, തണ്ണിമത്തന് ഷെയ്ക്ക് എന്നിവയാണ് വിപണിയില്‍ എത്തിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍ എന്നിവയാണ് ലക്ഷ്യമിടുന്ന വിപണന കേന്ദ്രങ്ങള്‍. പൊതുജനങ്ങളിലേക്ക് കൂടുതലായി ഉത്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു പാര്‍ക്കിനു മുന്നിലെ കച്ചവടം. സഹോദരി അന്നയ്ക്ക്…
Read Moreതിരുവഞ്ചൂരില്‍ നായയുടെ ആക്രമണം: ഏഴ് പേര്‍ക്കു കടിയേറ്റു; വളർത്തുനായെന്ന് സംശയം
കോട്ടയം: തിരുവഞ്ചൂര്‍ നീലാണ്ടപ്പടിയില്‍ നായയുടെ ആക്രമണം. ഏഴ് പേര്‍ക്കു കടിയേറ്റു. തിരുവഞ്ചൂര്‍ നീലാണ്ടപ്പടി മണ്ണൂപ്പറമ്പില്‍ അജിത, കാമ്മറ്റം കൊച്ചുമോന്, കാമറ്റം എന്‍എസ്എസ് കരയോഗം ഭാഗം ഭാസി, തിരുവഞ്ചൂര്‍ കാലയില്‍ കെ.പി. ബൈജു (51), പാറമ്പുഴ ജോസി എലിസബത്ത് ജോസ് (28), പാറമ്പുഴ മമ്മലില് ജി.എസ്. വര്‍ഗീസ് (69), തിരുവഞ്ചൂര്‍ കളപ്പുരയ്ക്കല്‍ കെ.എം. ഈപ്പന് (64), തിരുവഞ്ചൂര്‍ അരണാട്ട് ഗോപി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നീലാണ്ടപ്പടി ഭാഗത്ത് ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. കടിയേറ്റവര്‍ കോട്ടയം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം കരുതിയത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്ന സംശയമുയര്‍ന്നത്. ആക്രമിച്ച നായയുടെ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടായിയിരുന്നു. നായയ്ക്കു പേവിഷബാധയുള്ളതായി സംശയമുണ്ട്. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്നും നായയെ…
Read Moreസാറേ ഒരു ലിഫ്റ്റ് തരുമോ… അനക്കം കേട്ട് നോക്കിയപ്പോഴതാ ഒരു വിരുതൻ ഇരിക്കുന്നു; സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി: അധ്യാപകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കൂട്ടിക്കൽ: സ്കൂട്ടറിന്റെ സീറ്റിനടിയിൽ അണലി. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ കായികാധ്യാപകൻ ദേവസ്യാച്ചൻ പുളിക്കലിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് അണലിപ്പാമ്പ് കയറിയത്. കഴിഞ്ഞദിവസം അധ്യാപകൻ തന്റെ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കൂട്ടിക്കൽ തേൻപുഴയിലെ വിദ്യാർഥിയുടെ വീട്ടിൽ എത്തിയിരുന്നു. പല വിദ്യാർഥികളുടെയും വീടുകൾ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടുകൂടിയാണ് തേൻപുഴ ഭാഗത്തെ വിദ്യാർഥിയുടെ വീട്ടിൽ ദേവസ്യാച്ചൻ എത്തുന്നത്. തുടർന്ന് രാത്രി ഏഴോടെ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സ്കൂട്ടറിന്റെ മുന്പിലെ മാറ്റിനടിയിൽ അണലി പാമ്പിനെ കാണുന്നത്. പിന്നീട് നോക്കിയപ്പോൾ പാമ്പിനെ കാണാതെയായി. തുടർന്ന് സമീപവാസികളും അധ്യാപകനും ചേർന്ന് നടത്തിയ തെരച്ചിലിൽ സ്കൂട്ടറിന്റെ സീറ്റിനടിയിൽ ചുരുണ്ടിരിക്കുന്ന നിലയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാന്പിനെ പുറത്താക്കിയ ശേഷമാണ് പിന്നീട് അധ്യാപകൻ യാത്ര തുടർന്നത്.
Read Moreഅനുജന്റെ ഓർമയിൽ സുധാകരൻ: ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന
ചാരുംമൂട്: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ സഹോദരൻ ജി. ഭുവനേശ്വരന്റെ ചാരുംമൂട് കരിമുളയ്ക്കലിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം എത്തി പുഷ്പാർച്ചന നടത്തി . ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ജി. സുധാകരൻ മുമ്പ് നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. അതിനാൽ രക്തസാക്ഷി മണ്ഡപത്തിനു സമീപം പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചിട്ടുള്ളത്. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ ഏഴിനാണ് സുധാകരന്റെ അനുജൻ ജി. ഭുവനേശ്വരന്‍ രക്തസാക്ഷിയായത്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പന്തളം എന്‍എസ്എസ് കോളജ് സമരങ്ങളും ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വവും ജ്വലിക്കുന്ന ഓർമകളാണ്.
Read Moreവിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ചു കടത്തിയ കേസില്‍ യുവാവ് പിടിയില്‍
തൊടുപുഴ: വിലപിടിപ്പുള്ള പശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയിരുന്നയാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം വലിയകുളത്തില്‍ വി.എച്ച്. നിയാസ് (40) ആണ് പിടിയിലായത്. വണ്ണപ്പുറം, കരിമണ്ണൂര്‍, കോടിക്കുളം, കലൂര്‍ ഭാഗങ്ങളില്‍നിന്ന് മാസങ്ങളായി പശുക്കള്‍ മോഷണം പോയിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഈസ്റ്റ് കലൂര്‍ ഭാഗത്തെ ആനിമൂട്ടില്‍ കുര്യന്, തട്ടാംകുടിയില്‍ ടി.പി. ശശിധരന് എന്നിവരുടെ പശുക്കള്‍ മോഷണം പോയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കലൂര്‍ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസവരെയുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തെയും പ്രതിയെയും കുറിച്ച് പോലീസിനു സൂചന ലഭിച്ചത്. നിയാസ് പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ വണ്ണപ്പുറത്തെ വീട്ടില്‍നിന്നാണ് നിയാസിനെ ഡിവൈഎസ്പിയുടെ സ്ക്വാഡും പോലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്. എച്ച്എഫ് ഇനം പശുക്കളെയാണ് ഇയാള്‍ മോഷ്ടിച്ചത്.…
Read Moreകോണ്‍ഗ്രസിന് മന്ത്രിയില്ലാത്ത ജില്ല; ഇടുക്കിയുടെ തലവര ഇത്തവണ മാറമോ
തൊടുപുഴ: ഇടുക്കി ജില്ല രൂപീകരിച്ചതിനുശേഷം ഇതുവരെ കോണ്‍ഗ്രസിന് മന്ത്രിയില്ലാത്ത ജില്ലയെന്ന പേരുദോഷം ഇത്തണ മാറുമെന്ന പ്രതീക്ഷയാണുള്ളത്. 1972-ലാണ് ഇടുക്കി ജില്ല രൂപീകൃതമായത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിപദവി മാത്രം ഇവിടേക്ക് എത്തിയില്ല. മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ജില്ലയില്‍ മത്സരിച്ച നാലു സീറ്റുകളിലും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത്. 2001ല്‍ മൂന്നുപേര്‍ വിജയിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ പോലും ജില്ലയില്‍നിന്ന് ഒരു പ്രതിനിധിയെപ്പോലും നിയമസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍ക്കുന്ന ദയനീയ സ്ഥിതിയായിരുന്നു. ഈ അവസ്ഥയില്‍നിന്നാണ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ഇത്തവണ നാലുപേര്‍ നിയമസഭയിലെത്തിയത്. മന്ത്രിസഭയില്‍ ജില്ലയില്‍നിന്നു പ്രാതിനിധ്യമുണ്ടായാല്‍ ഇടുക്കിയില്‍നിന്നു വിജയിച്ച റോയി കെ. പൗലോസിന് നറുക്കുവീഴാനാണ് സാധ്യത. ഭൂപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം, പട്ടയവിതരണം തുടങ്ങി നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യം ജില്ലയിലുള്ളതിനാല്‍ ഇവിടെനിന്നു മന്ത്രിസഭയില്‍ പ്രാതിനിധ്യം…
Read More