വി.​​ഡി. സ​​തീ​​ശ​​നാ​​യി പാലായിൽ പ്രാ​​ര്‍​ഥ​​ന, ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്

പാ​​ലാ: മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്കു വി.​​ഡി.​​സ​​തീ​​ശ​​ന്‍റെ പേ​​ര് യു​​ഡി​​എ​​ഫ് അ​​ണി​​യ​​റ ച​​ർ​​ച്ച​​ക​​ളി​​ൽ സ​​ജീ​​വ​​മാ​​വു​​മ്പോ​​ള്‍ പാ​​ലാ​​യി​​ല്‍ സ​​തീ​​ശ​​ന്‍റെ പേ​​രി​​ല്‍ മേ​​യ് മാ​​സ വ​​ണ​​ക്ക​​ത്തി​​നാ​​യി അ​​മ​​ലോ​​ത്ഭ​​വ മാ​​താ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ പ്ര​​സു​​ദേ​​ന്തി​​യാ​​ക്കി പ​​ണം അ​​ട​​ച്ച് വ്യാ​​പാ​​രി. ഇ​​ന്ന​​ലെ​​യാ​​ണ് ടൗ​​ണി​​ലെ വ്യാ​​പാ​​രി​​യാ​​യ സി​​ബി റീ​​ജ​​ന്‍​സി 1500 രൂ​​പ അ​​ട​​ച്ച് ര​​സീ​​ത് കൈ​​പ്പ​​റ്റി​​യ​​ത്. പ്ര​​ത്യേ​​ക രാ​​ഷ്ട്രീ​​യ​​മൊ​​ന്നും ത​​നി​​ക്കി​​ല്ലെ​​ന്നും ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ലം വി.​​ഡി.​​സ​​തീ​​ശ​​ന്‍ കേ​​ര​​ള​​ത്തി​​ലെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ന​​ല്‍​കി​​യ നേ​​തൃ​​ത്വം അ​​ഭി​​ന​​ന്ദ​​നാ​​ര്‍​ഹ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്ച​​ങ്ങ​​നാ​​ശേ​​രി: വി.​​ഡി. സ​​തീ​​ശ​​ന് ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്. ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റി​​ലെ ലോ​​ഡിം​​ഗ് ആ​​ൻ​​ഡ് അ​​ണ്‍​ലോ​​ഡിം​​ഗ് വ​​ര്‍​ക്കേ​​ഴ്‌​​സ് കോ​​ണ്‍​ഗ്ര​​സ് ഐ​​എ​​ന്‍​ടി​​യു​​സി ഓ​​ഫീ​​സി​​നു മു​​മ്പി​​ലാ​​ണ് ഫ്‌​​ളെ​​ക്സ്‌​​ബോ​​ര്‍​ഡ് ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത്. യു​​ഡി​​എ​​ഫി​​നെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ക്കാ​​ന്‍ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത സ​​തീ​​ശ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​ഞ്ഞു.

Read More

ഭാ​ര്യ​യെ ശ​ല്യം​ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ണ്ണി​ത്തോ​ട്: മേ​ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വാ​ക്ക​ത്തി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ഉ​ഷാ വി​ലാ​സം വീ​ട്ടി​ൽ സു​ഭാ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.സു​ഭാ​ഷ് ഇ​പ്പോ​ൾ താ​മ​സി​ച്ചു​വ​രു​ന്ന ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ഭാ​ര്യ​യെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന പേ​രി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​സ്എ​ച്ച്ഒ വി​പി​ൻ, എ​സ്ഐ നെ​പ്പോ​ളി​യ​ൻ, എ​എ​സ്ഐ​മാ​രാ​യ ജ​യ​രാ​ജ്, ര​ജ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സു​ഭാ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്പൂ​ര്‍​ണ ത​ക​ർ​ച്ച​യി​ലേ​ക്ക്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു ഇ​ത്ത​വ​ണ നി​യ​മ​സ​ഭ​യി​ല്‍ അം​ഗ​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. മ​ത്സ​രി​ച്ച റാ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം നേ​രി​യ വോ​ട്ടി​ന് സ്ഥാ​നാ​ര്‍​ഥി പ്ര​മോ​ദ് നാ​ര​യാ​ണ​ന്‍ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ലീ​ഡ് മാ​റി മ​റി​യു​ക​യാ​ണ്. പാ​ലാ​യി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ജോ​സ് കെ. ​മാ​ണി​ക്ക്  പരാജയം. മാ​ണി സി. ​കാ​പ്പന്2074 വോട്ടിന് ജയിച്ചു. മ​ന്ത്രി​യാ​യി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​നും ഇ​ത്ത​വ​ണ അ​ടി​പ​ത​റി. ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ. ​പൗ​ലോ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Read More

റ​ബ​റി​ന്‍റെ നാ​ട്ടി​ൽ വേ​രോ​ട്ടം കി​ട്ടാ​തെ ബി​ജെ​പി; പൂ​ഞ്ഞാ​റി​ലും പാ​ലാ​യി​ലും പി.​സി.​ജോ​ർ​ജും മ​ക​നും മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ഞ്ചാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ മ​ധ്യ​കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പി.​സി.​ജോ​ർ​ജി​ലൂ​ടെ​യും മ​ക​ൻ ഷോ​ൺ ജോ​ർ​ജി​ലൂ​ടെ​യും മ​ധ്യ​കേ​ര​ള​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ത​കി​ടം മ​റി​ഞ്ഞ​ത്. പൂ​ഞ്ഞാ​റി​ലും പാ​ലാ​യി​ലും നി​ല​വി​ൽ യു​ഡി​എ​ഫ് വ്യ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. പി.​സി.​ജോ​ർ​ജും ഷോ​ൺ ജോ​ർ​ജും മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള ഇ​വ​രു​ടെ വീ​ഴ്ച ദ​യ​നീ​യ​മാ​ണ്. പൂ​ഞ്ഞാ​റി​ല്‍ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കു​മെ​ന്നും ആ​ര്‍​ക്കെ​ങ്കി​ലും ത​ര്‍​ക്കം ഉ​ണ്ടെ​ങ്കി​ല്‍ അ​വ​രു​മാ​യി ഒ​രു കോ​ടി രൂ​പ പ​ന്ത​യം വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും പി.​സി.​ജോ​ർ​ജ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ട്വ​ന്‍റി 20 യു​മാ​യു​ള്ള സം​ഖ്യ​ത്തി​ലൂ​ടെ എ​റ​ണാ​കു​ള​ത്ത് നേ​ട്ട​മു​ണ്ടാ​ക്ക​മെ​ന്ന പ്ര​തീ​ക്ഷ​യും ഏ​ക​ദേ​ശം അ​സ്ത​മി​ച്ചു.

Read More

കോ​ട്ട​യം ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം; മ​ന്ത്രി വാ​സ​വ​നെ പി​ന്നി​ലാ​ക്കി നാ​ട്ട​കം സു​രേ​ഷ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ണ്ണ​ൽ ര​ണ്ടാം റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മു​ന്നേ​റ്റം. വൈ​ക്ക​ത്ത് എ​ൽ​ഡി​എ​ഫ് മു​ന്നേ​റു​ക​യാ​ണ്. പി.​പ്ര​ദീ​പ് 286 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. പി. ​പ്ര​ദീ​പ് 4,132 വോ​ട്ട് നേ​ടി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ബി​നി​മോ​ന്‍ 3,846, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​അ​ജി​ത് 1,725 വോ​ട്ടു​ക​ള്‍ നേ​ടി. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ 2,538 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ എ​ൽ​ഡി​എ​ഫി​ലെ ഡോ. ​എ​ന്‍. ജ​യ​രാ​ജ് 192 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു. ക​ടു​ത്തു​രു​ത്തി​യി​ല്‍ യു​ഡി​എ​ഫി​ലെ മോ​ൻ​സ് ജോ​സ​ഫ് 3,708 വോ​ട്ടി​ന് ലീ​ഡ് ചെ​യ്യു​ന്നു. ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് ആ​യി​രം വോ​ട്ടി​ന് ലീ​ഡു​നേ​ടി. പൂ​ഞ്ഞാ​റി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 129 വോ​ട്ടി​നും പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 1770 വോ​ട്ടി​നും ഏ​റ്റു​മാ​നൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ് 9483 വോ​ട്ടി​നും പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ 14626…

Read More

പു​ഴ​യി​ൽ​നി​ന്ന് മ​ത്സ്യ​ങ്ങ​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​നം: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

ആ​ല​പ്പു​ഴ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​ത്യു​ഷ്ണ​വും​മൂ​ലം ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ൽ മ​ത്സ്യ​ക്ഷാ​മം രൂ​ക്ഷം. ഇ​തു​മൂ​ലം പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ഒ​തു​ക്കു​വ​ല​യി​ലും വീ​ശു​വ​ല​ക​ളി​ലും മ​ത്സ്യം ല​ഭി​ക്കാ​തെ ക​ടു​ത്ത വ​റു​തി​യാ​ണ് കാ​യ​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല നേ​രി​ടു​ന്ന​ത്. വാ​ള​യും വ​ള​ർ​ത്തു വാ​ള​യും ക​ട്‌​ല​യും രോ​ഹു​വു​മൊ​ക്കെ ല​ഭി​ച്ചി​രു​ന്നി​ട​ത്ത് ഇ​വ​യു​ടെ സാ​ന്നി​ധ്യം​പോ​ലു​മി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. കു​റ​വ​യും തു​ളി​യും മ​ഞ്ഞ​ക്കൂ​രി​യും സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​വ നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി. രാ​വി​ലെ ആ​റോ​ടെ ന​ദി​ക​ളി​ൽ ഒ​തു​ക്കു വ​ല​ക​ളും ഉ​ട​ക്ക് വ​ല​ക​ളു​മൊ​ക്കെ സ്ഥാ​പി​ച്ച് ര​ണ്ടു വ​ള്ള​ങ്ങ​ളി​ലാ​യി ആ​റും ഏ​ഴും തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ലി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​ത്. വൈ​കി​ട്ട് മൂ​ന്നു വ​രെ​യൊ​ക്കെ ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്താ​ൽ ആ​ളൊ​ന്നി​ന് ഒ​രു കി​ലോ മ​ത്സ്യം​പോ​ലും ല​ഭി​ക്കാ​റി​ല്ല. ക​ഠി​ന ചൂ​ടി​ൽ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും മ​ത്സ്യ​ല​ഭ്യ​ത കു​ത്ത​നെ​കു​റ​ഞ്ഞു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്ന് വെ​ള്ളം ക​യ​റ്റി​യ​തോ​ടെ ഓ​രു​വെ​ള്ള​ത്തി​ൽ, ന​ദി​ക​ളി​ലെ ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ൾ നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ പു​ഴ മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.…

Read More

അ​മ്പ​ട ക​ള്ളാ… പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി​പ്പോ​യി: മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ള്ള​നെ തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ്

മ​ല്ല​പ്പ​ള്ളി: പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പെ​രു​മ്പെ​ട്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​തെ​ങ്കാ​ശി പെ​രും​പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ സെ​ന്തി​ല്‍​കു​മാ​ര്‍ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ടി​നു സ​മീ​പം റോ​ഡി​ല്‍ നി​ന്നി​രു​ന്ന വ​യോ​ധി​ക​യോ​ട് ലോ​ട്ട​റി വേ​ണ​മോ​യെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ ഇ​യാ​ള്‍ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ച്ച​ക്ര സ്‌​കൂ​ട്ട​റി​ല്‍ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍ വ​ട്ട​രി എ​ന്ന സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന 85 വ​യ​സു​കാ​രി​യാ​യ സ​രോ​ജി​നി​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​ന്ന​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ചു​പ​റി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നി​ല്‍​കു​മാ​ര്‍, ഉ​ട​ന്‍ ത​ന്നെ സ​ബ്ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​എ​സ്. ഷി​ജു, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സി​പി.​ഒ മാ​രാ​യ അ​ല​ക്‌​സ്,അ​ഭി​ജി​ത്ത്,സ​ന്തോ​ഷ് എ​ന്നി​വ​രു​മൊ​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ സെ​ന്തി​ല്‍ കു​മാ​റി​നെ വെ​ള്ള​യി​ല്‍ നി​ന്ന് മു​ച്ച​ക്ര​സ്‌​കൂ​ട്ട​റും മാ​ല​യു​മു​ള്‍​പ്പ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ഴു​മ​റ്റൂ​ര്‍.​ചാ​ലാ​പ്പ​ള്ളി,വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളാ​ണ്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി…

Read More

മ​ഴ​യ്ക്ക് മു​ൻ​പ് വീ​ശി​യ​ടി​ച്ച് ക​റ്റി​ൽ മ​ധു​രം കി​നി​യും മാ​ന്പ​ഴം വീ​ണു; കൈ​ക്ക​ലാ​ക്കാ​ൻ നെ​ട്ടോ​ട്ടം

തൊ​ടു​പു​ഴ: ന​ല്ല മ​ധു​ര​മൂ​റു​ന്ന മാ​ന്പ​ഴം ക​ണ്ടാ​ൽ കാ​റ്റും മ​ഴ​യു​മൊ​ന്നും ആ​ർ​ക്കും പ്ര​ശ്ന​മാ​വി​ല്ല. ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സി​വി​ൽസ്റ്റേ​ഷ​നു സ​മീ​പ​ത്തെ റോ​ഡി​ലെ കാ​ഴ്ച. വൈ​കു​ന്നേ​രം മ​ഴ​യു​ടെ വ​ര​വ​റി​യി​ച്ച് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​പ്പോ​ൾ തൊ​ടു​പു​ഴ സി​വി​ൽസ്റ്റേ​ഷ​ന് പി​ന്നി​ൽ ക​ണ്ട​ത് അ​ല്പം മ​ധു​ര​മു​ള്ള ഒ​രു മ​ത്സ​ര​മാ​യി​രു​ന്നു. മ​ഴ​യ്ക്ക് മു​ന്നോ​ടി​യാ​യെ​ത്തി​യ കാ​റ്റി​ൽ സി​വി​ൽസ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മാ​വി​ൽനി​ന്ന് പ​ഴു​ത്തു പാ​ക​മാ​യ മാ​ങ്ങ​ക​ൾ റോ​ഡി​ലേ​ക്ക​ട​ക്കം തു​രു​തു​രാ വീ​ണു. റോ​ഡി​ലും സി​വി​ൽസ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​മാ​യാ​ണ് മാ​ന്പ​ഴം വീ​ണ​ത്. മാ​ങ്ങ വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ തി​ര​ക്കു​ക​ൾ മാ​റ്റിവ​ച്ച് ക​ള​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ടെ റോ​ഡി​ൽ വീ​ണ മാ​ങ്ങ​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വ​ഴി​യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ട​ക്കാ​രും മ​ത്സ​രി​ച്ചു. ആ​വേ​ശം കൂ​ടി​യ​പ്പോ​ൾ ചി​ല​രാ​ക​ട്ടെ റോ​ഡി​ലൂ​ടെ വ​ന്ന വാ​ഹ​ന​ങ്ങ​ൾപോ​ലും കൈ​കാ​ണി​ച്ച് നി​ർ​ത്തി​യാ​ണ് മാ​ങ്ങ പെ​റു​ക്കി​ക്കൂ​ട്ടി​യ​ത്. ഡ്രൈ​വ​ർ​മാ​രും മ​റ്റു യാ​ത്ര​ക്കാ​രും ഈ ​മാ​ന്പ​ഴം പെ​റു​ക്ക​ൽ മ​ത്സ​രം ക​ണ്ട് അ​ന്തം​വി​ട്ടു. മു​തി​ർ​ന്ന​വ​രും സ്ത്രീ​ക​ളും ഈ ​മാ​ന്പ​ഴവേ​ട്ട​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു.…

Read More

ആ​ടി​യും പാ​ടി​യും ക​ർ​ഷ​ക​ർ​ക്കൊ​പ്പം ഇ​ടു​ക്കി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​മ​ന്ത്രി

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​ർ​ക്കൊ​പ്പം ഇ​ടു​ക്കി​യി​ലെ കു​ള​മാ​വി​ലും വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​മ​ന്ത്രി. കൃ​ഷി​യി​ട സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​ക്കു​ഴി പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യി​ലാ​ണ് മ​ന്ത്രി പി. ​പ്ര​സാ​ദും ആ​ദ്യാ​വ​സാ​നം പ​ങ്കെ​ടു​ത്ത​ത്.ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് പ​തി​നാ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി ക്ല​സ്റ്റ​റി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി പ​ഠ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്. കൃ​ഷി പ​ഠ​ന യാ​ത്ര​യി​ൽ ടീം ​ക​ഞ്ഞി​ക്കു​ഴി​യോ​ടൊ​പ്പം ബ​സി​ൽ മ​ന്ത്രി​യും പൂ​ർ​ണ​സ​മ​യം പ​ങ്കെ​ടു​ത്ത​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സം​ഘം ഇ​ടു​ക്കി​യു​ടെ സു​ഗ​ന്ധ​വി​ള​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന മാ​തൃ​കാ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ കൂ​നം​മാ​വ് അ​ഗ​സ്റ്റി​നും കു​ടും​ബ​വും ന​ട​ത്തു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും സു​ഗ​ന്ധ വൃ​ഞ്ജ​ന​ങ്ങ​ളു​ടെ​യും കൃ​ഷി​യി​ട​ത്തി​ൽ ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ചു. ക​ഞ്ഞി​ക്കു​ഴി​യു​ടെ ചൊ​രി​മ​ണ​ലി​ൽ വി​ജ​യ​ക​ര​മാ​യി കു​രു​മു​ള​ക് കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി ക​ർ​ഷ​ക​ൻ അ​ഗ​സ്റ്റി​ൻ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. കു​ള​മാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ൻ റ​വ.…

Read More

പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​ല്‍ വ​ല​ഞ്ഞ് ജ​നം; അ​ടി​മാ​ലി​യി​ൽ പൊ​രി​വെ​യി​ലി​ൽ സി​ലി​ണ്ട​റി​നാ​യി നീ​ണ്ട ക്യു

​അ​ടി​മാ​ലി: പാ​ച​ക​വാ​ത​ക​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി. അ​ടി​മാ​ലി ചാ​റ്റു​പാ​റ​യ്ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ മു​ന്നി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നീ​ണ്ട ക്യു. ​പൊ​രി​വെ​യി​ലി​ൽ ക്യൂ​നി​ന്നു വ​ല​ഞ്ഞ​വ​രു​ടെ പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി. പാ​ച​ക​വാ​ത​ക​ക്ഷാ​മം ആ​ളു​ക​ളെ എ​ത്ര​ത്തോ​ളം വ​ല​യ്ക്കു​ന്നു​വെ​ന്ന​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ ഗ്യാ​സ് ഏ​ജ​ന്‍​സി​ക്കു മു​മ്പി​ൽ ഉ​ണ്ടാ​യ ക്യു. ​ രാ​വി​ലെ എ​ട്ട​ര മു​ത​ല്‍ ആ​ളു​ക​ള്‍ ഗ്യാ​സ് ഏ​ജ​ന്‍​സി​ക്കു മു​മ്പി​ല്‍ ക്യൂ​നി​ന്നു​തു​ട​ങ്ങി. പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം ക്യൂ​വി​ലു​ണ്ടാ​യി​രു​ന്നു. സ​മ​യം പി​ന്നി​ട്ട​തോ​ടെ ഏ​ജ​ന്‍​സി​യു​ടെ കോ​മ്പൗ​ണ്ടും ക​ട​ന്ന് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക്യു ​നീ​ണ്ടു. സ​മ​യം ഉ​ച്ച​യോ​ട് അ​ടു​ത്ത​തോ​ടെ ആ​ളു​ക​ളി​ല്‍ പ്ര​തി​ഷേ​ധ​വു​മു​യ​ര്‍​ന്നു. ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് റൂ​ട്ട് സ​ര്‍​വീ​സാ​രം​ഭി​ക്ക​ണ​മെ​ന്നും ഏ​ജ​ന്‍​സി​യി​ല്‍ സി​ല​ണ്ട​റി​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക്യൂ ​നി​ല്‍​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​വും പ്ര​തി​ഷേ​ധ​വും ഏ​റി​യ​തോ​ടെ പോ​ലീ​സും പൊ​തു​പ്ര​വ​ത്ത​ക​രും ഇ​ട​പെ​ട്ട് ടോ​ക്ക​ണ്‍ സൗ​ക​ര്യ​മൊ​രു​ക്കി. ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഏ​ജ​ന്‍​സി ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കി ദി​വ​സ​വും വി​ത​ര​ണം ചെ​യ്യു​വാ​ന്‍ ക​ഴി​യു​ന്ന സി​ല​ിണ്ട​റു​ക​ള്‍ ക​ണ​ക്കാ​ക്കി…

Read More