വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നു; കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ഒ​രു മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ മൂ​വാ​യി​ര​ത്തി​ലേ​റെ ട​ണ്‍ പ്ലാ​സ്റ്റിമാലിന്യം

കോ​ട്ട​യം: വേ​മ്പ​നാ​ട്ട് കാ​യ​ലി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ര്‍​ധി​ക്കു​ന്നു. കു​ട്ടി​ക​ളു​ടെ നാ​പ്കി​ന്‍, കു​പ്പി​ക​ള്‍, പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് കാ​യ​ലി​ല്‍ അ​ടി​യു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ മ​ഴ​യി​ല്‍ ആ​റ്റി​ലൂ​ടെ ഒ​ഴു​കി കാ​യ​ലി​ല്‍ എ​ത്തി​ച്ചേ​രു​ക​യാ​ണ്. കോ​വി​ഡി​നു ശേ​ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തും മാ​ലി​ന്യം ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യി. മാ​ലി​ന്യം ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ല​വി​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണു കാ​ര​ണം. വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ഒ​രു മീ​റ്റ​ര്‍ ക​ന​ത്തി​ല്‍ മൂ​വാ​യി​ര​ത്തി​ലേ​റെ ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ കേ​ര​ള മ​ത്സ്യ​സ​മു​ദ്ര​പ​ഠ​ന സ​ര്‍​വ​ക​ലാ​ശാ​ല (കു​ഫോ​സ്) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​രോ ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലും 55.9 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വേ​മ്പ​നാ​ട്ട് കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലു​ണ്ട് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. നി​ര​വ​ധി പേ​ര്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് വേ​മ്പ​നാ​ട്ടു​കാ​യ​ല്‍. ആ ​ജ​ലാ​ശ​യ​മാ​ണ്…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ൽ ‌ആ​റു പേ​ർ അ​ന​ധി​കൃ​ത ജോ​ലി​ക്കാർ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ൽ ആ​റു പേ​ർ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തി​ൽ നാ​ലു പേ​ർ സ്ത്രീ​ക​ളാ​ണ്. ഇ​തി​ൽ പ്ര​മു​ഖ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ സ​ർ​ജി​ക്ക​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഏ​ജ​ന്‍റാ​ണ്. ഇ​യാ​ൾ​ക്കു വി​വി​ധ സ്വ​കാ​ര്യ മ​രു​ന്നു​ക​മ്പ​നി​ക​ൾ ല​ക്ഷ​ങ്ങ​ൾ മാ​സ​പ്പ​ടി ന​ൽ​കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ജോ​ലി​യി​ൽ തു​ട​രു​ക​യാ​ണ്. പി​എ​സ് സി, ​എം​പ്ലോ​യ്മെ​ന്‍റ്, അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി വി​ക​സ​ന​സൊ​സൈ​റ്റി മു​ഖേ​ന​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ ച​ട്ടം അ​നു​സ​രി​ച്ച​ല്ല ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തും തു​ട​രു​ന്ന​തു​മെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓഫീസ് വ​ഴി അ​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് പ​ര​സ്യ​മാ​ണു ന​ൽ​കി​യി​രു​ന്ന​ത്. അ​തി​ലൊ​ന്നി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ൽ ഡാ​റ്റാ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ ഒ​രൊ​ഴി​വ് ഉ​ണ്ടെ​ന്നും യോ​ഗ്യ​ത ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കൂ​ടാ​തെ ക്ലി​നി​ക്ക​ൽ സെ​റ്റു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും കാ​ർ​ഡി​യോ…

Read More

പു​ഴ​യി​ൽ മു​ങ്ങി​ത്താ​ണ യു​വാ​വ​നെ ര​ക്ഷി​ച്ച് ക​ര​യി​ലെ​ത്തി​ച്ചു; വീ​ണ്ടും കാ​ൽ​വ​ഴു​തി പു​ഴ​യി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഏ​ല​പ്പാ​റ കൊ​ച്ചു​ക​രി​ന്ത​രു​വി പു​ഴ​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം നി​ബി​ന്‍ മ​ന്‍​സി​ലി​ല്‍ ഫ​സി​ലി​ന്‍റെ മ​ക​ന്‍ നി​ബി​ന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര സം​ഘ​ത്തോ​ടൊ​പ്പം ഗ​വി സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ സം​ഘം ഇ​വി​ടെ​യെ​ത്തി​യ​ത്. പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ നി​ബി​നും അ​നു​ജ​ന്‍ നി​തി​നും ക​യ​ത്തി​ലെ ആ​ഴ​ത്തി​ലേ​ക്ക് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ വെ​ട്ടു​ക​ല്ലാം​കു​ഴി ടോ​മി നി​ബി​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ചു. പി​ന്നീ​ട് നി​തി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​ബി​ന്‍ വീ​ണ്ടും കാ​ല്‍ വ​ഴു​തി ആ​ഴ​ക്ക​യ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പീ​രു​മേ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സം​ഘ​വും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് രാ​ത്രി വൈ​കി​യും നി​ബി​നെ ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ളി​ച്ച​ക്കു​റ​വും മ​ഴ​യും മൂ​ലം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി വ​ച്ചു. ഇ​ന്ന് രാ​വി​ലെ ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നി​ന്നു​ള്ള എ​മ​ര്‍​ജ​ന്‍​സി ന​ന്മ​ക്കൂ​ട്ടം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.…

Read More

ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ഇ​ടി​ഞ്ഞു​വീ​ണു

കോ​ട്ട​യം: ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ സ​ണ്‍​ഷെ​യ്ഡ് ക​ട​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നീ​ള​ത്തി​ലു​ള്ള സ​ണ്‍​ഷെ​യ​ഡ് ആ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. സ​ൺ​ഷെ​യ്ഡ് ഇ​ടി​ഞ്ഞു​വീ​ണ​ശ​ക്തി​യി​ൽ ക​ട മേ​ഞ്ഞി​രു​ന്ന ഷീ​റ്റ് റോ​ഡി​ലേ​ക്കു ത​ക​ർ​ന്നു​വീ​ഴു​ക​യും ചെ​യ്തു.സ​ണ്‍​ഷെ​യ്ഡി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​റ്റു ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തെ ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഹോ​ള്‍​സെ​യി​ല്‍ പ​ച്ച​ക്ക​റി​ക്ക​ട പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ വീ​ണ​ത്. ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള ഈ ​ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​ക​ളി​ല്‍ മാ​ത്ര​മേ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളു.

Read More

കാ​ല്‍​മു​ട്ട് വേ​ദ​ന​യ്ക്കു ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ക​ള​രി ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ

ക​റു​ക​ച്ചാ​ല്‍: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​ള​രി ചി​കി​ത്സ​ക​ൻ അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ല്‍ തൈ​പ്പ​റ​മ്പ് ഭാ​ഗ​ത്തു കി​ഴ​ക്കേ​മു​റി​യി​ല്‍ കെ.​സി. ഹ​രി​കു​മാ​ര്‍ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ള​രി ചി​കി​ത്സാ​ല​യം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ കാ​ല്‍​മു​ട്ട് വേ​ദ​ന​യ്ക്കു ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ വീ​ട്ട​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് ഹ​രി​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.  

Read More

ബി​ഷ​പ്പ് സ്പീ​ച്ചി​ലി കോ​ളേ​ജ്; അ​സോ​സി​യേ​ഷ​ൻ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെയ്തു

പ​ള്ളം: ബി​ഷ​പ്പ് സ്പീ​ച്ചി​ലി കോ​ളേ​ജി​ലെ കൊ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്രോ​ഗ്രാം ‘ കൊ​മി​ഗോ​സ്’ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ബി​ഐ കോ​ട്ട​യം റീ​ജ​ണ​ൽ മാ​നേ​ജ​ർ ഡോ.​അ​നി​ത.​എ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ന​ത്തെ കാ​ല​ത്ത് ബാ​ങ്കി​ന്‍റെ ഉ​പ​യോ​ഗ​വും അ​ക്കൗ​ണ്ടു​ക​ളു​ടെ ആ​വ​ശ്യ​ക​ത​ക​ളെ​പ്പ​റ്റി​യും ഡോ.​അ​നി​ത വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് സം​സാ​രി​ക്കു​ക​യും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട മൊ​ബൈ​ൽ ആ​പ്പു​ക​ളെ​പ്പ​റ്റി പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ഷാ.​സൂ​സ​ൻ.​ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​മേ​ഴ്സ് മേ​ധാ​വി സി​മി.​ഹ​സ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​വും, അ​ധ്യാ​പി​ക ടെ​സി മാ​ത്യു ആ​ശം​സ​യും അ​റി​യി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

Read More

ഇ​ടി​മി​ന്ന​ലേ​റ്റ് അ​ച്ഛ​നും മ​ക​നും പ​രി​ക്ക്: ഇ​ടു​ക്കി​യി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം

ഇ​ടു​ക്കി: ഇ​ടി​മി​ന്ന​ലേ​റ്റ് അ​ച്ഛ​നും മ​ക​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തേ​ര്‍​ഡ് ക്യാ​മ്പ് മൂ​ല​ശേ​രി​യി​ല്‍ സു​നി​ല്‍​കു​മാ​റി​നും(44) മ​ക​ന്‍ ശ്രീ​നാ​ഥി (14) നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പാ​മ്പാ​ടി​യി​ല്‍ ബ​ന്ധു​വി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം തേ​ര്‍​ഡ്ക്യാ​മ്പി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​ര്‍​ക്കും മി​ന്ന​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. മി​ന്ന​ലി​ല്‍ ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശുശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ശ്രീ​നാ​ഥ്. ശ്രീ​നാ​ഥ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. സു​നി​ല്‍ ഇ​പ്പോ​ഴും തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടൊ​പ്പ​മാ​ണ് ഇ​ടി​മി​ന്ന​ലും…

Read More

രാ​ത്രി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി;കു​മ​ളി-ക​ട്ട​പ്പ​ന യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ൽ

കോ​ട്ട​യം: റൂ​ട്ട് ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന ആ​വേ​ശം സ​ര്‍​വീ​സ് മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്കി​ല്ല. കോ​ട്ട​യം-​കു​മ​ളി, കോ​ട്ട​യം-​ക​ട്ട​പ്പ​ന റൂ​ട്ടു​ക​ളി​ല്‍ ഓ​ടി​യി​രു​ന്ന 12 സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് കെ​എ​സ്ആ​ര്‍​ടി​സി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​ലെ രാ​ത്രി​കാ​ല സ​ര്‍​വീ​സു​ക​ള്‍ ഏ​റെ​യും അ​വ​സാ​നി​പ്പി​ച്ചു. കോ​ട്ട​യ​ത്തു​നി​ന്ന് രാ​ത്രി ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ന​ട​ത്തി​യി​രു​ന്ന സ​ര്‍​വീ​സ് കോ​വി​ഡ് കാ​ല​ത്തു നി​ല​ച്ച​താ​ണ്. രാ​ത്രി സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ കെ​കെ റോ​ഡി​ല്‍ രാ​ത്രി 9.30നു ​ശേ​ഷം ബ​സി​ല്ല. ലാ​ഭ​ക​ര​മ​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത്. രാ​ത്രി 11നും 12.30​നും ക​ട്ട​പ്പ​ന​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സും കെ​എ​സ്ആ​ര്‍​ടി​സി മു​ട​ക്കി. കു​മ​ളി​യി​ല്‍​നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു​ള്ള രാ​ത്രി സ​ര്‍​വീ​സും കെ​എ​സ്ആ​ര്‍​ടി​സി ഉ​പേ​ക്ഷി​ച്ച​തു യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.

Read More

ഭാ​ര്യ​യ്ക്കു​വേ​ണ്ടി പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ന് ഭ​ര​ണ​ക​ക്ഷി നേ​താ​വി​ന്‍റെ ശ്ര​മം; മെഡിക്കൽ കോളജിലെ താൽകാലിക നിയമനങ്ങൾക്കെതിരെ വ്യാപകപരാതി

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​ഡി​ആ​ര്‍​യു ( ഡാ​റ്റാ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ) ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​നം സെ​ക‌്ഷ​ന്‍ ക്ല​ര്‍​ക്കി​നെ സ്വാ​ധീ​നി​ച്ച് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര​ണക​ക്ഷി നേ​താ​വി​ന്‍റെ ശ്ര​മം അ​ധി​കൃ​ത​രു​ടെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യി​ലൂ​ടെ ഒ​ഴി​വാ​യി. നേ​താ​വി​ന്‍റെ ഭാ​ര്യ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്. ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ നേ​താ​വ് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​നു​ള്ളി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ചോ​ദ്യ​പേ​പ്പ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ചോ​രാ​തി​രി​ക്കു​വാ​ന്‍ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. നേ​താ​വി​ന്‍റെ ഭാ​ര്യ​യെ ഇ​ന്‍റ​ര്‍​വ്യൂ​വി​ലു​ടെ തെ​രെ​ഞ്ഞെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ടു​മാ​യി​രു​ന്ന അ​ധി​കൃ​ത​ര്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ച​തു​കൊ​ണ്ടു മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​തെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ വ്യാ​പ​ക​പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.

Read More

നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ആ​ർ​ക്കും പ​രി​ക്കി​ല്ല; ബസ് വരുന്നത്കണ്ട് കുട്ടികൾ ഓടിമാറിയതിനാൽ വലിയ ദുരന്തം ഒഴിവായി

കോ​ട്ട‍​യം: നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ൽ പ​ന്പ് ഹൗ​സി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ്ലാ​ങ്കു​ഴി മാ​യി​ൻ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. കോ​ട്ട​യം പി​റ​വം റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​സ്ഥ​ല​ത്ത് ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തി​ര​ന്പു​ഴ യൂ​ണി​വേ​ഴ്സി​റ്റി മാ​ന്നാ​നം റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ല്പാ​ത്തി​മ​ല-​അ​തി​ര​മ്പു​ഴ റോ​ഡി​ലൂ​ടെ​യാ​ണ് ബ​സ് സ​ർ​വീ​സ്.

Read More