ഡ്രൈവറുടെ അശ്രദ്ധ; റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിയെ ഇടിച്ചു തെറിപ്പിച്ച് കെഎസ്ആർടി; ഭർത്താവ് കണ്ടത് കൺമുന്നിൽ പിടയുന്ന ഭാര്യയെ

ക​ടു​ത്തു​രു​ത്തി: ബ​സി​ല്‍ ക​യ​റു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ള്‍ അ​തേ കെ​എ​സ്ആ​ര്‍ടി​സി ബ​സി​ടി​ച്ചു ന​ഴ്‌​സ​റി സ്‌​കൂ​ളി​ലെ ഹെ​ല്‍പ്പ​റാ​യ വീ​ട്ട​മ്മ മ​രി​ച്ചു. കാ​ഞ്ഞി​ര​ത്താ​നം സെ​ന്‍റ് ജോ​ണ്‍സ് ന​ഴ്‌​സ​റി സ്‌​കൂ​ളി​ലെ ഹെ​ല്‍പ​റാ​യ കാ​ഞ്ഞി​ര​ത്താ​നം കി​ഴ​ക്കേ​ഞാ​റ​ക്കാ​ട്ടി​ല്‍ (ഇ​രു​വേ​ലി​ക്ക​ല്‍) ജോ​സി തോ​മ​സ് (54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ കാ​ഞ്ഞി​ര​ത്താ​നം ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.ഭ​ര്‍ത്താ​വി​നൊ​പ്പം വീ​ട്ടി​ല്‍നി​ന്നു ന​ട​ന്നു​വ​ന്ന ജോ​സി, ജം​ഗ്ഷ​നി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന കൂ​ട്ടു​കാ​രി​യു​മാ​യി സം​സാ​രി​ച്ചു​നി​ല്‍ക്കു​മ്പോ​ഴാ​ണ് വൈ​ക്കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് എ​ത്തു​ന്ന​ത്. ഈ ​സ​മ​യം ഭ​ര്‍ത്താ​വ് തോ​മ​സ് റോ​ഡി​ന​പ്പു​റം ക​ട​ന്നി​രു​ന്നു. റോ​ഡി​ന് മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ര്‍ത്താ​വി​നൊ​പ്പം ബ​സി​ല്‍ ക​യ​റു​ന്ന​തി​നാ​യി ബ​സി​ന് മു​ന്നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. കൈ ​ഉ​യ​ര്‍ത്തി അ​ട​യാ​ളം കാ​ണി​ച്ച ശേ​ഷ​മാ​ണ് ജോ​സി റോ​ഡ് മു​റി​ച്ചു ക​ട​ന്ന​തെ​ന്നും എ​ന്നാ​ല്‍ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍ ഇ​തു പെ​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. ബ​സ് ത​ട്ടി റോ​ഡി​ല്‍ വീ​ണ ജോ​സി​യു​ടെ ത​ല​യി​ലൂ​ടെ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​റി​യി​റ​ങ്ങി സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം…

Read More

മൂത്രമൊഴിക്കാൻപോയ കള്ളൻ കൈവിലങ്ങുമായി ആ വഴിപോയി; മറയൂർ പോലീസ് സ്റ്റേഷനിലെ അഞ്ചുപോലീസുകാർക്ക് സസ്പെൻഷൻ

മ​റ​യൂ​ർ: അ​ന്വേ​ഷ​ണ​ത്തി​നി​ടെ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​റ​യൂ​ർ സ്റ്റേ​ഷ​നി​ലെ അ​ഞ്ചു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​സ്ഐ പി.​ജി. അ​ശോ​ക് കു​മാ​ർ, എ​എ​സ്ഐ ബോ​ബി എം. ​തോ​മ​സ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ എ​ൻ.​എ​സ്. സ​ന്തോ​ഷ്, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, ജോ​ബി ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​റ​യൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി ക​ട​യം സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ (33) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ബാ​ല​മു​രു​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ളെ​യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം മ​റ​യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ത​മി​ഴ്നാ​ട്ടി​ലെ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ണ്ടു​പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ മൂ​ത്ര​മൊ​ഴി​ക്കാ​ൻ ബാ​ല​മു​രു​ക​നെ മൂ​ത്ര​പ്പു​ര​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ എ​സ്ഐ അ​ശോ​ക് കു​മാ​റി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ചെ​ന്നൈ, തി​രു​നെ​ൽ​വേ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ത്തു ദി​വ​സ​ത്തോ​ളം അ​ന്വേ​ഷ​ണം…

Read More

ജീ​വ​നെ​ടു​ത്ത ട്രി​പ്പി​ള്‍ യാ​ത്ര; ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് 37 ല​ക്ഷം പി​ഴ

കോ​ട്ട​യം: ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ 37 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി. ര​ണ്ടു പേ​രെ പി​ന്നി​ലി​രി​ത്തി അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ഓ​ടി​ച്ച ബൈ​ക്കാ​ണ് ഗൃ​ഹ​നാ​ഥ​നെ ഇ​ടി​ച്ചി​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കു​മാ​ര​നെ​ല്ലൂ​ര്‍ തു​ത്തൂ​ട്ടി പു​ളിം​പു​ഴ​യി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് ( 51 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​ലീ​സു​കാ​ര​ന്‍ ന​ഷ്ട​പ​രി​ഹാ​രം ഒ​രു മാ​സ​ത്തി​ന​കം ന​ല്‍​ക​ണം. കോ​ട്ട​യം മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ര്‍​ജിന്‍റേ​താ​ണ് വി​ധി.2018 ന​വം​ബ​ര്‍ 19ന് ​മാ​ന്നാ​നം അ​തി​ര​മ്പു​ഴ റോ​ഡി​ല്‍ മാ​ന്നാ​നം ഷാ​പ്പു പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സു​കാ​ര​ന്‍ ര​ണ്ടു​പേ​രെ പി​ന്നി​ല്‍ ക​യ​റ്റി അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ച ബൈ​ക്ക് ത​ട്ടി വ​ര്‍​ഗീ​സ് റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ വ​ര്‍​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് പോ​ലീ​സു​കാ​ര​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. വ​ര്‍​ഗീ​സിന്‍റെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും കോ​ട്ട​യം മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ഡന്‍റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു…

Read More

പു​തു​പ്പ​ള്ളി​യെ സ്പോ​ര്‍​ട്സ് സെ​ന്‍റ​റാ​ക്കി മാ​റ്റും:ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യെ സ്പോ​ര്‍​ട്സ് സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ. കോ​ട്ട​യം പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍. സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​ര്‍ സം​ബ​ന്ധി​ച്ച അ​ടി​സ്ഥാ​ന പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ചു. മ​ണ​ര്‍​കാ​ട് പു​തു​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ മി​ക്ക​തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ല്‍ മി​ക്ക​തും വ​ള​രെ ന​ല്ല​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യാ​ണ്. വി​ക​സ​ന​വും ക​രു​ത​ലും എ​ന്ന മു​ദ്രാ​വാ​ക്യം ത​ന്നെ പു​തു​പ്പ​ള്ളി​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഉ​യ​ര്‍​ന്നു വ​ന്ന​ത്. അ​തു കേ​ര​ള​മാ​കെ എ​ത്തി​ക്കു​വാ​നും ഉ​മ്മ​ന്‍ ചാ​ണ്ടി പ്ര​ത്യേ​കം പ്ര​യ​ത്നി​ച്ചു. ഇ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് ത​ന്‍റേ​യും ല​ക്ഷ്യം. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ പോ​ലെ​യാ​കാ​ന്‍ ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നും പ​റ്റി​ല്ല.​എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി നീ​തി​പു​ല​ര്‍​ത്താ​ന്‍ പ​രി​ശ്ര​മി​ക്കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

Read More

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് സ്വ​ർ​ണ​വും പണവും ക​വ​ർ​ന്ന കേ​സ്; ഒ​രാ​ൾ പി​ടി​യി​ൽ, മു​ഖ്യ​പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു

കോ​ട്ട​യം: ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് നാ​ലു കി​ലോ​ഗ്രാം പ​ണ​യ​സ്വ​ര്‍​ണ​വും എ​ട്ടു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ക്രൈം ​ത്രി​ല്ല​റു​ക​ളെ വെ​ല്ലു​ന്ന രീ​തി​യി​ല്‍. സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്‌​ക് വ​രെ ഊ​രി​ക്കൊ​ണ്ടു​പോ​യ പ്ര​തി​ക​ള്‍ അ​റി​യാ​തെ ഇ​ട്ടു​പോ​യ പ​ത്ര​ക്ക​ട​ലാ​സും സോ​പ്പ് കൂ​ടു​മാ​ണ് പോ​ലീ​സ് പി​ടി​വ​ള്ളി​യാ​ക്കി​യ​ത്. കു​റി​ച്ചി മ​ന്ദി​രം ക​വ​ല​യി​ലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് നാ​ലു കി​ലോ​ഗ്രാം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ​ണം പോ​യ​ത്. കേ​സി​ല്‍ പ​ത്ത​നം​തി​ട്ട കൂ​ട​ല്‍ ക​ല​ഞ്ഞൂ​ര്‍ അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് ആ​ന്‍റ​ണി​യാ(26)​ണു പി​ടി​യി​ലാ​യ​ത്. അ​നീ​ഷ് പി​ടി​യി​ലാ​യെ​ന്ന​റി​ഞ്ഞ് മു​ഖ്യ​പ്ര​തി ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 അം​ഗ പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ട്ട​യം മു​ത​ല്‍ തി​രു​വ​ല്ല വ​രെ​യു​ള്ള 1,500 സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. മോ​ഷ​ണ​ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി വി​ത​റി​യ സോ​പ്പു പൊ​ടി​യു​ടെ ക​വ​റും പൊ​തി​ഞ്ഞു കൊ​ണ്ടു​വ​ന്ന പേ​പ്പ​റു​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​ന്‍ പോ​ലീ​സി​നെ…

Read More

യു​വാ​വി​നെ ഗോ​വ​യി​ലെ​ത്തി​ച്ച് കൊ​ല​പാ​ത​കം; കോട്ടയം സ്വദേശികാളായ സഹോദരങ്ങളെ തേടി പോലീസ്

കൊ​ച്ചി: തേ​വ​ര പെ​രു​മാ​നൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ ജെ​ഫ് ജോ​ണ്‍ ലൂ​യീ​സി​നെ (27) ഗോ​വ​യി​ലെ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് മ​റ്റ് ആ​ളു​ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ട് പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ഇ​വ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യ​ണ്. അ​തേ​സ​മ​യം ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം വൈ​കാ​തെ അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രു​മാ​യി ഗോ​വ​യി​ലേ​ക്ക് തി​രി​ക്കും. കൊ​ല്ല​പ്പെ​ട്ട ജെ​ഫ് ജോ​ണ്‍ ലൂ​യീ​സി​ന്‍റെ ഇ​ത​ര​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ അ​നി​ലും ജെ​ഫും ഒ​രേ ഫോ​ണ്‍ ആ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന സം​ശ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് തേ​ടു​ന്നു​ണ്ട്. 2021 ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ കാ​ല​യ​ള​വി​ല്‍ ഗോ​വ​യി​ല്‍ ന​ട​ന്ന അ​സ്വാ​ഭാ​വി​ക​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ഗോ​വ​ന്‍ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്. ല​ഹ​രി​ക്കേ​സി​ല്‍…

Read More

പാചകവാതക വിതരണത്തിൽ “യൂസർഫീ’ എന്ന പകൽക്കൊള്ള; ഒരാളിൽ നിന്ന് ഇടാക്കുന്നത് 50 രൂപയോളം

കോ​ട്ട​യം: പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍ യൂ​സ​ര്‍​ഫീ എ​ന്ന പേ​രി​ല്‍ പ​ക​ല്‍​ക്കൊ​ള്ള ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലും ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് സൗ​ജ​ന്യ​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് ഈ ​പ​ക​ല്‍​ക്കൊ​ള്ള. ബി​ല്‍ തു​ക​യേ​ക്കാ​ള്‍ 20 മു​ത​ല്‍ 50 രൂ​പ​വ​രെ പ​ല​യി​ട​ത്തും വി​ത​ര​ണ​ക്കാ​ര്‍ അ​ധി​ക​മാ​യി വാ​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി.ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ജ്ഞ​ത​യും പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണു വി​ത​ര​ണ​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. പി​ക് അ​പ് വാ​നി​ല്‍ അ​മ്പ​തോ​ളം സി​ലി​ണ്ട​റു​ക​ളാ​ണ് ഒ​രു​സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 50 സി​ലി​ണ്ട​റു​ക​ളി​ല്‍​നി​ന്ന് ഒ​റ്റ​ത്ത​വ​ണ ആ​യി​ര​വും അ​തി​നു മു​ക​ളി​ലേ​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും ഏ​ജ​ന്‍​സി അ​റി​യാ​തെ വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രാ​ണു പ​ണം ത​ട്ടു​ന്ന​ത്.ഏ​ജ​ന്‍​സി അ​റി​ഞ്ഞു ന​ട​ത്തു​ന്ന കൊ​ള്ള​യു​മു​ണ്ട്. ഏ​ജ​ന്‍​സി​യി​ല്‍ പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ തു​ക ജീ​വ​ന​ക്കാ​ര്‍ ഉ​പ​ഭോ​ക്താ​വി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ന്‍​സ്പോ​ര്‍​ട്ടിം​ഗ് ചാ​ര്‍​ജു​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ബി​ല്ലി​ലു​ള്ള​തെ​ന്ന് പ​ല​ര്‍​ക്കും അ​റി​യി​ല്ല. ഡെ​ലി​വ​റി ചാ​ര്‍​ജ് പ്ര​ത്യേ​കം…

Read More

ഈരാറ്റുപേട്ടയിലെ ഒമ്പത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഈരാറ്റുപേട്ട: നഗരത്തിലെ ഒമ്പത് ഹോട്ടലുകളില്‍ ആരാഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്‌പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന്‍ അറിയിച്ചു. ആഹാര സാധനങ്ങളുടെ വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത്സ്യ, മാംസ വില്പന സ്റ്റാളുകളില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എം. നൗഷാദ്, ജെറാള്‍ഡ് മൈക്കിള്‍, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.  

Read More

നിപ ; കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിയുടെ അധ്യക്ഷതയില്‍ യോഗം കൂടി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ് ശങ്കര്‍, സൂപ്രണ്ട് ഡോ.ടി. കെ ജയകുമാര്‍, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ്‌കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പള്‍മിനറി മെഡിസിന്‍, ഗൈനക്കോളജി, ക്രിട്ടിക്കല്‍ കെയര്‍, മൈക്രോബയോളജി വിഭാഗം മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി  17 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി…

Read More

പൊളിച്ചു മാറ്റാന്‍ ധൃതി കൂട്ടി റെയില്‍വെ; വെട്ടിലായി ബസ് യാത്രക്കാര്‍

കോട്ടയം: റെയില്‍വേസ്റ്റേഷന്‍ റോഡിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ റെയില്‍വെ പൊളിച്ചു മാറ്റി. വെയിലും മഴയുമേറ്റ് യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കുന്നതിനുള്ള ഏക ആശ്രയമാണ് പൊളിച്ചു നീക്കിയത്. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് കുഴി എടുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ക്രീറ്റ് തറ പൊളിച്ചു നീക്കിയത്. പൊതുമരാമത്തിന്റെ അനുമതി വാങ്ങാതെയാണ് റെയില്‍വെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റ തറ പൊളിച്ചത്. സമീപത്തെ വ്യാപാരികളും യാത്രക്കാരും പൊതുമരാമത്ത് വകുപ്പിനോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സംഭവ സ്ഥലത്തെത്തുകയും പണികള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ താല്‍കാലിക ബസ്സ്‌റ്റോപ്പിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും ഇത് റെയില്‍വെയുടെ സ്ഥലമാണെന്നും സ്ഥലം പൂര്‍ണമായി പ്രയോജനപ്പെടുത്തി നിര്‍മാണം നടത്തുകയായിരുന്നു എന്നാണ് റെയില്‍വെയുടെ ഭാഗത്തെ വിശദീകരണം.

Read More