കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലത്തിലുമെത്തുന്ന മണ്ഡല വികസനസദസ് ഡിസംബര്‍ 12 മുതല്‍ 14 വരെ ജില്ലയില്‍ നടക്കും. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ സമയവും മണ്ഡല വികസനസദസിലും അനുബന്ധ പരിപാടികളിലുമായതിനാല് ഡിസംബര്‍ 13ന് മന്ത്രിസഭാ യോഗവും കോട്ടയത്ത് നടക്കും. മുഖ്യമന്ത്രിയും 21 മന്ത്രിമാരും കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിലാണ് മണ്ഡലസദസിനായി എത്തുന്നത്. ഇതിനായി പ്രത്യേക കെഎസ്ആര്‍ടിസിയുടെ ലോഫ്ളോര്‍ ബസ് തയാറായികൊണ്ടിരിക്കുകയാണ്. നവംബര്‍ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന മണ്ഡല വികസന സദസ് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ മണ്ഡലസദസിനുശേഷം ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്താണ് ആദ്യ മണ്ഡലസദസ്. തുടര്‍ന്ന് 4.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്തും വൈകിട്ട് ആറിന് പാലായിലും…
Read MoreCategory: Kottayam
“അടിമുടി അഴിമതി’; പിണറായി വിജയനും കുടുംബത്തിനുമെതിരേ അന്വേഷണം നടത്തണമെന്ന് ഷോണ്‍ ജോര്‍ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും കുടുംബത്തിനുമെതിരേ തെളിവടക്കം ഉയര്‍ന്ന അഴിമതി, മാസപ്പടി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറും കേരള ജനപക്ഷം സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിക്കു പരാതി നല്കി. വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും 72 ലക്ഷം രൂപ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡില്‍നിന്ന് കൈപ്പറ്റിയതായി രേഖകള്‍ പുറത്തുവന്നു. വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവർക്ക് ഇതേ സ്ഥാപനം 2016-19 കാലത്ത് 135 കോടി രൂപ സംഭാവനയും നല്കി. ഇതേ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍നിന്ന് ഓഹരി ഉടമകള്‍ക്കു ലഭിക്കാന്‍ അര്‍ഹമായ ലാഭവിഹിതമാണു പല നേതാക്കള്‍ക്കും കോഴയായി നല്‍കിയിരിക്കുന്നത്. ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ 13.4 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള…
Read Moreപാർലമെന്റ് തെരഞ്ഞെടുപ്പ്: കോട്ടയത്തും ആലപ്പുഴയിലും യുഡിഫിനു പുതുമുഖങ്ങൾ വരുമോ?
സ്വന്തം ലേഖകൻതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇരുമുന്നണികളിലും അനൗദ്യോഗികമായി ആരംഭിച്ചു. തെരഞ്ഞെടുപ്പിനു ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏതു സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാർഥി പ്രഖ്യാപനം അതിവേഗംതന്നെ നടത്താനാണ് മുന്നണികളുടെ നീക്കം. യുഡിഎഫിൽ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് നിലവിലുള്ള എംപിമാർക്കു വീണ്ട ും മത്സരിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയിലും കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണി വിട്ടുപോയതിനെ തുടർന്ന് നഷ്ടമായ കോട്ടയം സീറ്റിലുമാവും പുതുതായി സ്ഥാനാർഥികളെ കണ്ടെ ത്തേണ്ട ത്. ഇതിൽ കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. എന്നാൽ മാണി വിഭാഗത്തെപ്പോലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ശക്തിയില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ് ഈ സീറ്റിൽ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവയ്ക്കുന്നു.മുൻ മന്ത്രി കെ.സി. ജോസഫ്, ജോസഫ്…
Read Moreനായപരിശീലനകേന്ദ്രത്തിലെ കഞ്ചാവുവേട്ട; പ്രതി പോലീസിന്റെ വലയിൽ?
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ട കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന് ജോര്‍ജ് (35) വലയിലായതായി സൂചന. ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്. ഇയാൾ ഒളിച്ചുതാമസിക്കുന്ന സ്ഥലം പോലീസ് നിരീക്ഷണത്തിലായെന്നാണ് സൂചന. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലനകേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണു പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ ടുട്ടു എന്നു വിളിക്കുന്ന റെണാള്‍ഡോ (22)…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് മാണി-ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പും കോട്ടയം സീറ്റും മുന്നില്‍ കണ്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അണിയറനീക്കങ്ങൾ ആരംഭിച്ചു. പഠനക്യാമ്പ്, മണ്ഡലം കണ്‍വന്‍ഷനുകള്‍, കര്‍ഷക കണ്വന്ഷന്, പദയാത്ര തുടങ്ങിയ പരിപാടികള്‍ക്കാണു തീരുമാനം. 27നു മുന്‍മന്ത്രി സി.എഫ്. തോമസിന്റെ ചരമവാര്‍ഷികത്തില്‍ ചങ്ങനാശേരിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന, ഒക്ടോബര്‍ ഏഴിന് സി.എഫ് അനുസ്മരണം, ഒന്പതിനു കോട്ടയത്ത് പാര്‍ട്ടി ജന്മദിനസമ്മേളനം തുടങ്ങിയ ചടങ്ങുകളുണ്ടാകും. ഡിസംബറോടെ അംഗത്വ കാമ്പയിന്, ബൂത്ത് കണ്‍വന്‍ഷനുകള്‍ എന്നിവ പൂര്ത്താക്കും. നിലവില്‍ യുഡിഎഫില്‍ ജോസഫ് വിഭാഗത്തിനു ലഭിക്കാവുന്ന സീറ്റ് കോട്ടയമാണെന്ന സാധ്യതയിലാണു മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍. യുഡിഎഫില്‍ സിറ്റിംഗ് എംപിമാരെല്ലാം വീണ്ടും മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാതെ നടത്താനാണ് ആലോചനകള്‍. പി.ജെ. ജോസഫോ മോന്‍സ് ജോസഫോ ലോക്സഭാ സ്ഥാനാര്‍ഥിയാകണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇവര്‍ ഒഴിവായാല്‍ പി.ജെ. ജോസഫിന്റെ മകന് അബു ജോണ്‍ ജോസഫ്, മുന്‍…
Read Moreശസ്ത്രക്രിയയ്ക്ക് 20,000 രൂപ; കോട്ടയം മെഡിക്കൽ കോളജിൽ കൈക്കൂലി ചോദിച്ച ഡോക്ടറുടെ ചീഫ് സ്ഥാനം തെറിച്ചു
ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്. ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ…
Read Moreലോക്സഭ തെരഞ്ഞെടുപ്പ്: കോട്ടയത്തിനു പുറമേ രണ്ടു സീറ്റുകള്‍ വേണം; ഇടതുമുന്നണിയില്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരള കോണ്‍ഗ്രസ്-എം
സ്വന്തം ലേഖകന്‍കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം സിറ്റിംഗ് സീറ്റിനു പുറമേ രണ്ടു സീറ്റുകള്‍ കൂടി ആവശ്യപ്പെടാനും ഈ ആവശ്യമുന്നയിച്ച് ഇടതു മുന്നണിയില്‍ സമ്മര്‍ദം ശക്തമാക്കാനും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം. ഇന്നലെ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നത്. ഇക്കാര്യം എല്‍ഡിഎഫില്‍ ചര്‍ച്ച വരുമ്പോള്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി യോഗത്തിനു ശേഷം പറഞ്ഞു. നിലവിലെ സിറ്റിംഗ് സീറ്റായ കോട്ടയത്തിനു പുറമേ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളില്‍ ഒരെണ്ണത്തിനു കൂടിയാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇതില്‍ പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ലോക്സഭ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരുത്ത് എത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണിയും…
Read More‘നല്ല ഉന്നമില്ല’… നാട്ടകത്തെ പോലീസിന്റെ വെടിവയ്പ് നിര്‍ത്തി; ഇനി വെടി അടൂരില്‍
കോട്ടയം: നാട്ടകത്തെ പോലീസിന്റെ വെടിവയ്പ് പരിശീലനം നിര്‍ത്തി. കഴിഞ്ഞ ശനിയാഴ്ച നാട്ടകം പോളിടെക്നിക്കിന് പിന് വശത്തുള്ള ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തില്‍ നിന്നു വെടിയുണ്ട ഉന്നം തെറ്റി സമീപത്തെ വീടിന്റെ ജനല്‍ചില്ല് തകര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെടിവയ്പ് പരിശീലനം നിര്‍ത്താനും വെടിയുണ്ട ഉന്നതം തെറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്താനും ജില്ലാപോലീസ് ചീഫ് കെ. കാര്‍ത്തിക് തീരുമാനിച്ചത്. അടൂരിലുള്ള പോലീസ് എ.ആര് ക്യാമ്പിനോടനുബന്ധിച്ചുള്ള സ്ഥലത്ത് ഷൂട്ടിംഗ് പരിശീലനം നടത്താനും തീരുമാനമായിട്ടുണ്ട്. നാട്ടകത്തെ ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തിനു സമീപമുള്ള ബിന്ദു നഗറില്‍ സോണിയുടെ വീടിന്റെ ജനല്‍ ചില്ലാണ് തകര്‍ത്തത്. ഈ സമയം സോണിയുടെ മകള്‍ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടി വീട്ടുകാരെ വിളിച്ചതിനെത്തുടര്‍ന്ന് അമ്മയെത്തിയപ്പോഴാണ് വെടിയുണ്ട ചില്ല് തകര്‍ത്ത് മുറിക്കുള്ളില്‍ കിടക്കുന്നത് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ്…
Read Moreനിരപരാധിയുടെ തല ലാത്തിക്ക് അടിച്ച്പൊട്ടിച്ച് പോലീസ്; എസ്ഐയേയും സംഘത്തേയും തടഞ്ഞ് വെച്ച് നാട്ടുകാർ; പിന്നീട് സംഭവിച്ചത്
എരുമേലി: ശ്രീനിപുരം കോളനിയിൽ പോലീസും ഒരു സംഘം നാട്ടുകാരും തമ്മിൽ അർധരാത്രിയിൽ സംഘർഷം. എസ്ഐ ഉൾപ്പടെ പോലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. കോളനിയിൽ ഒരു സംഘം യുവാക്കൾ നടത്തിയ ആഘോഷ പരിപാടിക്കിടെ സംഘർഷം ഉണ്ടായത് അറിഞ്ഞാണ് എരുമേലി എസ്ഐ ശാന്തി ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയത്. സംഘർഷം ശാന്തമാക്കാൻ പോലീസ് ലാത്തി വീശി. ഇതിനിടെ സംഘർഷവുമായി ബന്ധമില്ലാത്ത ഒരു യുവാവിന് ലാത്തിയടിയേറ്റു. ഇതേച്ചൊല്ലി നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ എസ്ഐ ഉൾപ്പെടെ പോലീസ് സംഘത്തെ നാട്ടുകാർ വളഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി…
Read Moreലോണ്‍ ആപ്പ് തട്ടിപ്പ്; കോട്ടയത്ത് ഈ വര്‍ഷം”ആപ്പിൽ’ ആയത് 1427 പേർ
കോട്ടയം: ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പേർ. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരേ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി…
Read More