ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടുവ​ന്നി​ല്ല; സർക്കാർ ആശുപത്രിയിൽ രാ​ത്രി​യി​ൽ ഒൻപത് വയസുകാരന് ചി​കി​ത്സ നി​ഷേ​ധി​ച്ചു; പരാതിയുമായി കുടുംബം

പി​റ​വം: രാ​ത്രി​യി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റ് എ​ത്തി​യ ഒ​മ്പ​തു വ​യ​സു​കാ​ര​ന് ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ പി​റ​വം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. പി​റ​വം ക​ര​ക്കോ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഓ​ണം​തു​രു​ത്തേ​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കി​നാ​ണ് ചി​കി​ത്സ ല​ഭി​ക്കാ​തി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​ടെ​യാ​ണ് കു​ട്ടി​യു​ടെ കാ​ലി​ന്‍റെ വി​ര​ലി​ന് പ​രി​ക്കേ​റ്റ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് അ​നി​ൽ ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. അ​സ​ഹ്യ​മാ​യ വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. ഡോ​ക്ട​ർ കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ശേ​ഷം എ​ക്സ​റേ​യ​ക്ക് കു​റി​ച്ചു കൊ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി എ​ക്സ​റേ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ്, ആ​ധാ​ർ കാ​ർ​ഡി​ല്ലാ​തെ തു​ട​ർ ചി​കി​ത്സ പ​റ്റി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളെ ഇ​വി​ടെ നി​ർ​ത്തി​യി​ട്ട്, വീ​ട്ടി​ൽ പോ​യി കാ​ർ​ഡ് എ​ടു​ത്തു​കൊ​ണ്ടു വ​രാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും, ജീ​വ​ന​ക്കാ​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു. ഒ​ടു​വി​ൽ പി​റ​വ​ത്തെ…

Read More

ഉപതെരഞ്ഞെടുപ്പ്; എട്ടാംനാ​ള്‍ തി​രു​വോ​ണം; പ​തി​നാ​റാം നാ​ള്‍ പു​തു​പ്പ​ള്ളി ബൂ​ത്തി​ലേ​ക്ക്

പു​തു​പ്പ​ള്ളി: നാ​ടും ന​ഗ​ര​വും ഓ​ണ​നാ​ളു​ക​ളു​ടെ തി​ര​ക്കി​ലാ​ണ്. ആ​ഘോ​ഷ​ദി​ന​ങ്ങ​ൾ​ക്കി​ട​യി​ലും പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. പ​തി​നാ​റാം നാ​ള്‍ പു​തു​പ്പ​ള്ളി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ ത​ങ്ങ​ളു​ടെ പു​തി​യ ജ​ന​പ്ര​തി​നി​ധി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ വി​ധി​യെ​ഴു​തും. വോ​ട്ടെ​ടു​പ്പി​നാ​യി ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കെ മൂ​ന്നു മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​ന്ന​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​സ്താ​വ​ന​യു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ള്‍ ക​യ​റി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​പ​ര്യ​ട​ന​ത്തി​നു ഇ​ന്നു രാ​വി​ലെ പാ​മ്പാ​ടി​യി​ല്‍ തു​ട​ക്ക​മാ​യി. ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ​യും ലി​ജി​ന്‍ ലാ​ലി​ന്‍റെ​യും വാ​ഹ​ന​ത്തി​ലു​ള്ള പ​ര്യ​ട​നം അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​മെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​മ്പോ​ള്‍ വി​ക​സ​നം മാ​ത്രം​ച​ര്‍​ച്ച​യാ​ക്കി​യാ​ണ് എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണം. ബി​ജെ​പി​യാ​ക​ട്ടെ എ​ല്‍​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും ഒ​രേ പോ​ലെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ്. നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ ത​മ്പ​ടി​ക്കു​ന്ന​തോ​ടെ പ്ര​ചാ​ര​ണം ടോ​പ് ഗി​യ​റി​ലാ​കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ചാ​ണ്ടി പേ​ടി​ക്ക​ണ്ടാ സാ​റേ സാ​ധു വെ​റും സാ​ധു​വാ… ധൈ​ര്യ​മാ​യി പോ​രെ സൂ​ര്യ​സു​ബ്ര​ഹ്മ​ണ്യ ന​മ്പൂ​തി​രി അ​ത് പ​റ​ഞ്ഞെ​ങ്കി​ലും…

Read More

നാ​ളെ അ​ത്തം, പ​ത്താം നാ​ൾ പൊ​ന്നോ​ണം; നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നാ​ളെ ചി​ങ്ങ​മാ​സ​ത്തി​ലെ അ​ത്തം. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​രം​ഭം കു​റി​ക്കു​ന്ന പൊ​ൻ അ​ത്തം. പ​ത്താം നാ​ൾ പൊ​ന്നോ​ണം..​നാ​ടാ​കെ ആ​ഘോ​ഷ​ത്തി​മ​ർ​പ്പി​ലാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ പൂ​ക്ക​ട​ക​ൾ തു​റ​ന്നു​ക​ഴി​ഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂ​വി​നും ഇക്കുറി വി​ല​ക്കൂ​ടു​ത​ലുണ്ട്. ഓ​ണ​പ്പൂ​ക്ക​ളു​ടെ കി​റ്റ് ഇ​ത്ത​വ​ണ​യും വി​ൽ​പ​നയ്​ക്കു​ണ്ട്.  

Read More

നാട്ടുകാരുടെ ചൂണ്ടുവിരൽ നഗരസഭയ്ക്ക് നേർ; അ​ട​ർ​ന്നു​വീ​ണ​ത് പൊ​ളി​ക്ക​ൽ നടപടി നേ​രി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗം; ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ കോൺക്രീറ്റ് പാ​ളി ത​ല​യി​ല്‍ വീ​ണു യു​വാ​വ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ന​ട​പ​ടി നേ​രി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​മ്പ​തു വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ നീ​ക്കം ആ​രം​ഭി​ച്ചി​ട്ട് നാ​ളു​ക​ളാ​യി. അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​നാ​ക്ഷി ല​ക്കി സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ ക​വ​ല ക​ല്ലൂ​പ്പ​റ​മ്പി​ല്‍ ജി​നോ കെ. ​ഏ​ബ്ര​ഹാ​മാ(42)​ണു മ​രി​ച്ച​ത്. ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഹോ​ട്ട​ല്‍ രാ​ജ​ധാ​നി​യാ​ണ്. ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​ല്‍​നി​ന്നും ഇ​ടി​ഞ്ഞു​വീ​ണ ഈ ​കെ​ട്ടി​ടം മാ​ത്രം ന​ഗ​ര​സ​ഭ ഒ​ഴി​വാ​ക്കി​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് ഭാ​ഗം ഹോ​ട്ട​ലു​ട​മ​ത​ന്നെ ബ​ല​പ്പെ​ടു​ത്തി​യെ​ന്നു കാ​ണി​ച്ചാ​ണ് പൊ​ളി​ക്ക​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. കാ​ല​പ്പ​ഴ​ക്കം മൂ​ലം പൊ​ളി​ച്ചു ക​ള​യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നൊ​പ്പം പ​ണി​ത കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. കെ​ട്ടി​ട​ത്തി​നു…

Read More

ഉപതെരഞ്ഞെടുപ്പ്; ഓ​ണാ​ഘോ​ഷം പു​തു​പ്പ​ള്ളി​ക്ക് വോ​ട്ടാ​ഘോ​ഷം

ജോ​മി കു​ര്യാ​ക്കോ​സ് പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി​ക്കാ​ര്‍​ക്ക് ഇ​ക്കു​റി ഓ​ണം സ്‌​പെ​ഷ​ലാ​ണ്. ഓ​ണാ​ഘോ​ഷം വോ​ട്ടാ​ഘോ​ഷ​മാ​യി മാ​റും. പ​ട്ട​ണ​ത്തി​ന്‍റെ പ്രൗ​ഢി​യി​ല്ല; വ്യ​വ​സാ​യ ശാ​ല​ക​ളു​മി​ല്ല, എ​ങ്ങും കൃ​ഷി​യു​ടെ പ​ച്ച​പ്പ് മാ​ത്രം! നെ​ല്ലു മു​ത​ല്‍ ജാ​തി​യും റ​ബ​റും കു​രു​മു​ള​കും പ​ച്ച​ക്ക​റി​യു​മൊ​ക്കെ ഒ​രു​പോ​ലെ വി​ള​യു​ന്ന പു​തു​പ്പ​ള്ളി​പോ​ലെ മ​റ്റൊ​രു മ​ണ്ഡ​ല​മി​ല്ല. ന​ന്മ​യും സ​ത്യ​വു​ള്ള​വ​രാ​ണു പു​തു​പ്പ​ള്ളി​ക്കാ​ർ. പ​റ​ഞ്ഞു പാ​ട്ടി​ലാ​ക്കാ​മെ​ങ്കി​ലും അ​ങ്ങ​നെ​യൊ​ന്നും പ​റ്റി​ക്കാ​നാ​വി​ല്ലെ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ന​ന്നാ​യി അ​റി​യാം. അ​തി​നാ​ല്‍ ഓ​രോ​രു​ത്ത​രെ​യും ക​ണ്ടു വോ​ട്ട് ചോ​ദി​ക്കു​ക​യാ​ണു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ചാ​ണ്ടി ഉ​മ്മ​നും ജെ​യ്ക് സി. ​തോ​മ​സും ലി​ജി​ന്‍ ലാ​ലും. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം മു​ത​ല്‍ മു​മ്പേ ന​ട​ന്ന ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​ന്ന​ലെ​യാ​ണു പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. രാ​വി​ലെ അ​മ്മ മ​റി​യാ​മ്മ ഉ​മ്മ​നും സ​ഹോ​ദ​രി അ​ച്ചു ഉ​മ്മ​നു​മൊ​പ്പം വീ​ട്ടി​ല്‍​നി​ന്ന് പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ​ത്തി. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥി​ച്ച​ശേ​ഷം പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ൻ പാ​മ്പാ​ടി ബി​ഡി​ഒ ഓ​ഫീ​സി​ലേ​ക്കു തി​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് ജം​ഗ്ഷ​നി​ല്‍​നി​ന്നു പ്ര​ക​ട​ന​മാ​യി ബി​ഡി​ഒ ഓ​ഫീ​സി​ലേ​ക്ക്. പി​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ…

Read More

നെടുങ്കണ്ടത്ത് ഗൃ​ഹ​നാ​ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം;കൊ​ല​പാ​ത​ക​മെ​ന്നു പോലീസ് ; സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ നാ​യാ​ട്ടുസം​ഘ​മെ​ന്നു സൂ​ച​ന

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്തി​ന് സ​മീ​പം മാ​വ​ടി​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​വ​ടി ഇ​ന്ദി​രാ ന​ഗ​ര്‍ പ്ലാ​ക്ക​ല്‍ സ​ണ്ണി(57)​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ഓ​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങാ​ന്‍ പോ​യ സ​ണ്ണി​യെ ഭാ​ര്യ​യാ​ണ് വെ​ടി​യേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ.​നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ നാ​യാ​ട്ടു സം​ഘ​മെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു മു​റി​ക​ളി​ലാ​ണ് സ​ണ്ണി​യും ഭാ​ര്യ​യും കി​ട​ന്നി​രു​ന്ന​ത്. സ്‌​ഫോ​ട​ന ശ​ബ്ദ​വും നി​ല​വി​ളി​യും കേ​ട്ട് ഭാ​ര്യ സി​നി മു​റി​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ സ​ണ്ണി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ടി​ലി​ല്‍ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി രാ​ത്രി വീ​ടി​ന് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഫോ​റ​ന്‍​സി​ക് സം​ഘ​ത്തെ​യും വി​ര​ല​ട​യാ​ള…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വി​ക​സ​ന സം​വാ​ദമാവാം; വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് ജെ​യ്ക് സി. ​തോ​മ​സ്

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി​യു​ടെ വി​ക​സ​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​വി​ടെ​യും സം​വാ​ദ​ത്തി​നു വ​രാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ്. ഇ​ന്ന​ലെ മ​ണ​ര്‍​കാ​ടു ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജെ​യ്ക് സി. ​തോ​മ​സ്.സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ബി. ബി​നു ചെ​യ​ര്‍​മാ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ​ഫ് ചാ​മ​ക്കാ​ല ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ട​റി​യും ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ ട്ര​ഷ​റ​റു​മാ​യ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി​യും രൂ​പീ​ക​രി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ യോ​ഗം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യി വി​ശ്വം , ജോ​സ് കെ. ​മാ​ണി , പി.​സി. ചാ​ക്കോ, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, മാ​ത്യു ടി. ​തോ​മ​സ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, കാ​സിം ഇ​രി​ക്കൂ​ര്‍, ബി​നോ​യി…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; റോ​ഡ് ഷോ​യു​ടെ അ​ക​മ്പ​ടി​യിൽ ചാ​ണ്ടി ഉ​മ്മ​നും ലിജിനും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

പു​തു​പ്പ​ള​ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു ശേ​ഷം പാ​മ്പാ​ടി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ല്‍​നി​ന്ന് റോ​ഡ് ഷോ​യാ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട്ടി​ലേ​ക്കു പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​നു പോ​യ​ത്. പ​ള്ളി​ക്ക​ത്തോ​ട് മ​ന്ദി​രം ജം​ഗ്ഷ​നി​ലു​ള്ള പാ​മ്പാ​ടി ബി​ഡി​ഒ ഓ​ഫീ​സി​ല്‍ ബി​ഡി​ഒ​യ്ക്കു മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. പാ​മ്പാ​ടി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ല്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ക​യ​റി​യ ചാ​ണ്ടി ഉ​മ്മ​നെ പി​ന്നാ​ലെ നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ന്നു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, കെ.​സി.​ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഫി​ല്‍​സ​ണ്‍ മാ​ത്യൂ​സ് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം അ​ക​ല​ക്കു​ന്നം, കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ന​ട​ത്തി. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ൽ പ​ത്രി​ക ന​ല്‍​കിപു​തു​പ്പ​ള്ളി: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍​ലാ​ലും പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പാ​മ്പാ​ടി​യി​ല്‍​നി​ന്നു വാ​ഹ​ന​ജാ​ഥ​യാ​യി പ​ള്ളി​ക്ക​ത്തോ​ട്ടി​ലെ​ത്തി ബി​ഡി​ഒ ഓ​ഫീ​സി​ല്‍ ബി​ഡി​ഒ​യ്ക്കു…

Read More

തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലും “പു​തു​പ്പ​ള്ളി​ലീ​ഗ്’;  ആ​വേ​ശ​ക്കാ​ഴ്ച​യാ​കു​ന്ന നാ​ട​ൻ പ​ന്തു​ക​ളി

ജി​ബി​ന്‍ പാ​ലാ പു​തു​പ്പ​ള്ളി: നാ​ട​ന്‍ പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​ത്തി​ല്‍ വെ​ട്ടും ത​ട​യും ന​ട​ത്തു​ന്ന പു​തു​പ്പ​ള്ളി​യു​ടെ രാ​ഷ്ട്രീ​യ​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ത്ത​വ​ണ ആ​രു വെ​ട്ടും ആ​രും ത​ട​യും, ആ​രു ച​ക്ക​ര​ക്കൊ​ട്ടും ആ​ന​ത്ത​ല​യും എ​ത്തി​ക്കും. പു​തു​പ്പ​ള്ളി​ക്കൊ​പ്പം കേ​ര​ള​ക്ക​ര ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പു​തു​പ്പ​ള്ളി​യു​ടെ സ്വ​ന്തം കാ​യി​ക ഇ​ന​മാ​ണ് നാ​ട​ന്‍ പ​ന്തു​ക​ളി. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗും പ്രീ​മി​യ​ര്‍ ലീ​ഗും ക​ളം നി​റ​യും മു​മ്പ് പു​തു​പ്പ​ള്ളി​ക്കാ​ര്‍ നെ​ഞ്ചേ​റ്റി​യ​താ​ണ് നാ​ട​ന്‍ പ​ന്തു​ക​ളി. മ​ണ്ഡ​ല​ത്തി​ലെ ഓ​രോ മൈ​താ​ന​ത്തി​നും നാ​ട​ന്‍ പ​ന്തു​ക​ളി​യു​ടെ ക​ഥ പ​റ​യാ​നു​ണ്ട്. മ​റ്റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ ക്രി​ക്ക​റ്റി​നും ഫു​ട്‌​ബോ​ളി​നും പി​ന്നാ​ലെ​പോ​കു​മ്പോ​ള്‍ പു​തു​പ്പ​ള്ളി​യി​ലെ കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ നാ​ട​ന്‍ പ​ന്തു​ക​ളി​യു​ടെ പി​ന്നാ​ലെ​യാ​ണ്. പു​തു​പ്പ​ള്ളി, വാ​ക​ത്താ​നം, മീ​ന​ടം, പാ​മ്പാ​ടി, മ​ണ​ര്‍​കാ​ട്, വെ​ള്ളൂ​ര്‍, തോ​ട്ട​യ്ക്കാ​ട്, അ​മ​യ​ന്നൂ​ര്‍, കൂ​രോ​പ്പ​ട എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി 32 നാ​ട​ന്‍ പ​ന്തു​ക​ളി ടീ​മാ​ണ് പു​തു​പ്പ​ള്ളി​യി​ലു​ള്ള​ത്. കേ​ര​ള നേ​റ്റീ​വ് ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ഷ​വും പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന നാ​ട​ന്‍ പ​ന്തു​ക​ളി…

Read More

സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെന്ന് എ​ന്‍​എ​സ്എ​സ്

കോ​ട്ട​യം: മി​ത്ത് വി​വാ​ദ​ത്തി​ല്‍ നി​ല​പാ​ട് മാ​റ്റ​മി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍. പെ​രു​ന്ന​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യി​ലു​ള​ള കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സു​കു​മാ​ര​ന്‍​ന​യാ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മി​ത്ത്-​ഗ​ണ​പ​തി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ല്‍ ഇ​തു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ദൂ​രം നി​ല​പാ​ടാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ് എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി സു​കു​മാ​ര​ന്‍ നാ​യ​രെ കാ​ണു​ക​യും പി​ന്തു​ണ തേ​ടു​ക​യും എ​ന്‍​എ​സ്എ​സ് കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ ഭാ​ഗ​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More