മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്നു മുതല്‍ തുടക്കം. ഡോ. കുര്യാക്കോസ് മാര്‍ ക്ലിമ്മിസിന്റെ കാര്‍മികത്വത്തില്‍ ഇന്ന് പുലര്‍ച്ചെ ആറിന് കരോട്ടെ പള്ളിയില്‍ കുര്‍ബാനയും രാവിലെ 8.30ന് ഡോ. തോമസ് മാര്‍ തിമോത്തിയോസിന്റെ കാര്‍മികത്വത്തില്‍ താഴത്തെ പള്ളിയില്‍ മൂന്നിന്മേല് കുര്‍ബാനയും നടന്നു. ഉച്ചയ്ക്കു രണ്ടിന് പള്ളിയിലേക്കു കൊടിമര ഘോഷയാത്രയും വൈകിട്ട് നാലിനു കൊടിമരം ഉയര്‍ത്തല്‍ ചടങ്ങും നടക്കും. പെരുനാള് ദിനങ്ങളില്‍ താഴത്തെ പള്ളിയില്‍ സഭയിലെ ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല് കുര്‍ബാനയും ആറിന് അഞ്ചിന്മേല് കുര്‍ബാനയും ഉണ്ടായിരിക്കും. ആറിനു പ്രസിദ്ധമായ റാസയും ഏഴിനു പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങും നടക്കും. പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ പ്രദര്‍ശനം 14വരെ ഉണ്ടായിരിക്കും. സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് പതിനാലിനു വൈകിട്ട് ആറിനു നട അടയ്ക്കും.
Read MoreCategory: Kottayam
ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിൽ വീണ് അപകടം ! ഇരുപതുകാരിയുടെ കൈ അറ്റുപോയി
കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണുണ്ടായ അപകടത്തിൽ ഇരുപതുകാരിയുടെ കൈ അറ്റുപോയി. കടുത്തുരുത്തി വെള്ളാശേരി ശ്രീശൈലത്തില്‍ തീര്‍ഥ (20)യ്ക്കാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്കു പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്നു രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റുപോയി. ഗുരുതര പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. അറ്റുപോയ കൈയുമായാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
Read Moreപുതുപ്പള്ളി പോരാട്ടം അവസാന ലാപ്പില്‍; പൂഴിക്കടകനുമായി മുന്നണികള്‍
കോട്ടയം: ശ്രീനാരായണ ഗുരുജയന്തി പ്രമാണിച്ച് സ്ഥനാര്‍ഥികളായ ചാണ്ടി ഉമ്മൻ, ജെയ്ക് സി. തോമസ്, ലിജിൻലാൽ എന്നിവർക്ക് ഇന്നു കാര്യമായ പരസ്യപ്രചാരണമില്ല. അതേസമയം, മണ്ഡലമാകെ ഓടിനടന്നുള്ള വോട്ടഭ്യര്‍ഥന രാവിലെ മുതല്‍ സ്ഥാനാർഥികൾ ആരംഭിച്ചു. കുടുംബയോഗങ്ങളും സ്ക്വാഡ് വര്‍ക്കുകളും നടക്കുന്നുണ്ട്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ചതയ ദിനാഘോഷ പരിപാടികളില്‍ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. പരസ്യപ്രചാരണത്തിനു നാലു നാള് മാത്രം ബാക്കി നില്‍ക്കേ പുതുപ്പള്ളി പോരാട്ടം അവസാന ലാപ്പിലേക്കെത്തുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങളുടെ അസ്ത്രങ്ങൾ യുഡിഎഫ് തൊടുക്കുന്പോൾ വികസനം കൊണ്ടുള്ള മറുപടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്. ഇടത്-വലത് മുന്നണികളുടെ കപടമുഖം തുറന്നുകാട്ടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണ് എന്‍ഡിഎ ക്യാമ്പ് നടത്തുന്നത്.യുഡിഎഫിനു വേണ്ടി ദേശീയ-സംസ്ഥാന നേതാക്കള്‍ ഇന്നെത്തും. ഇടതു ക്യാമ്പിന് ആവേശംപകര്‍ന്ന് മുഖ്യമന്ത്രി ഇന്നലെ മൂന്നു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. നാളെ വീണ്ടും പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരെയും വി. മുരളീധരനെയും മുന്‍നിര്‍ത്തിയാണ്…
Read Moreകോരന് കുമ്പിളിൽ തന്നെ… ഓണക്കിറ്റ് വിതരണം നാളെ വീണ്ടും; കോട്ടയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീങ്ങി
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം നാളെ മുതൽ വീണ്ടും ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും നാളെ ആരംഭിക്കും. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയത് തിങ്കളാഴ്ചയാണ്. സംസ്ഥാനത്തെ എ എവൈ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. അതേസമയം ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.
Read Moreഫോണിലൂടെ വോട്ട് ഉറപ്പിച്ച് ചാണ്ടി, പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് ജയ്ക്ക്, മുതിർന്ന നേതാവിനൊപ്പം ഓണസദ്യകഴിച്ച് ലിജിൻ; ഓണാഘോഷം കെങ്കേമമാക്കി സ്ഥാനാർഥികൾ
പുതുപ്പള്ളി: തിരുവോണദിനത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു കാര്യമായ പരസ്യപ്രചാരണമില്ല. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണം മൂലം ഓണാഘോഷവും ഇല്ലായിരുന്നു. പ്രവര്‍ത്തകരോടൊപ്പം ഓണസദ്യയില്‍ പങ്കു ചേര്‍ന്നു.വീട്ടിലിരുന്നു ഫോണിലൂടെ വോട്ടഭ്യര്‍ഥിക്കാനാണു കൂടുതല്‍ സമയവും ചെലവഴിച്ചത്. പ്രമുഖ വ്യക്തികളെ വിളിച്ച് ഓണാശംസകള്‍ നേര്‍ന്നും വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാനും സമയം കണ്ടെത്തി. ഉച്ചകഴിഞ്ഞ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഓണാഘോഷങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണവും നടത്തി. മെഡിക്കൽ കോളജിലെ പൊതിച്ചോര്‍ വിതരണത്തില്‍ പങ്കെടുത്ത് ജെയ്ക്പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് തിരുവോണദിനത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കുന്ന പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി. ഓണക്കറികള്‍ കൂട്ടിയുള്ള പൊതിച്ചോറും പായസവുമാണ് മൂവായിരത്തോളം പേര്‍ക്കു വിതരണം ചെയ്തത്. വെള്ളൂര്‍ ഗ്രാമറ്റത്ത് അമ്മവീട്ടില്‍ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ജെയ്ക്കിന്റെ ഓണസദ്യ. അമ്മമാരോട് ഓരോരുത്തരോടും ക്ഷേമാന്വേഷണം നടത്തിയ ജെയ്ക് ഓണവിശേഷങ്ങളും പങ്കിട്ടു. ലിജിന്‍…
Read Moreപട്ടയത്തിനു വേണ്ടി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; തിരുവോണനാളില്‍ പട്ടിണി ഇരുന്ന് കര്‍ഷകര്‍
ചുങ്കപ്പാറ: നാക്കില വച്ചു പൂഴിമണ്ണും വഞ്ചന, അനീതി, അവഗണന എന്നീവാക്കുകള്‍ കുറിച്ച പ്ലാകാര്‍ഡുകളും വിളമ്പി ഓണനാളില്‍ പൊന്തന്‍പുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം. പതിറ്റാണ്ടുകളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന പെരുമ്പെട്ടി, പൊന്തന്‍പുഴ നിവാസികളാണ് പെരുമ്പെട്ടി വില്ലേജ് ഓഫീസ് പടിക്കല്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം തെറ്റിധരിക്കപ്പെട്ട സ്വന്തം ഭൂമിയില്‍ വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ കാത്തിരിക്കുന്നവരാണിവര്‍. ഭൂമിമിത്ര അവാര്‍ഡുനേടിയ പരിസ്ഥിതി പ്രവര്ത്തകന് വി. എന്‍ ഗോപിനാഥപിള്ളക്ക് ഹാരമണിയിച്ചു പ്രശസ്ത ഭൂസമര നായിക പി കൃഷ്ണമ്മാള്‍ സമരം ഉദ്ഘാടനം ചെയ്തു. എസ്. ബാബുജി മുഖ്യപ്രഭാഷണം നടത്തി. പ്രദീപ്കുളങ്ങര വെയ്ക്കപ്പ് കേരള, ജോസ് കോട്ടയില്‍, ജെയിംസ് കണ്ണിമല, സന്തോഷ് പെരുമ്പെട്ടി എന്നിവര്‍ പ്രസംഗിച്ചു.വനമാണെന്ന തെറ്റിധാരണയില്‍ നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ ലഭിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. 65 വര്‍ഷമായി നടപ്പിലാക്കാത്ത 1958 ലെ വനം വിജ്ഞാപനം നടപ്പിലാക്കിട്ടണം. വനത്തിന്റെ അതിര്‍ത്തി…
Read Moreഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. ഭാര്യ തുളസിയെ കഴിഞ്ഞദിവസം രാത്രി പത്മകുമാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുളസിയെ ആക്രമിച്ചതിന് പത്മകുമാറിനെതിരേ തയോലപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് തിരയുന്നതിനിടെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപമാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.പോലീസ് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreപുതുപ്പള്ളിയിൽ ആര്? സര്‍വതന്ത്രങ്ങളും പയറ്റി മുന്നണികൾ
ജോമി കുര്യാക്കോസ്കോട്ടയം: പുതുപ്പള്ളിയുടെ അമരത്തേക്കെത്താന്‍ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും സര്‍വതന്ത്രങ്ങളും പയറ്റുകയാണ്. കൊട്ടിഘോഷിച്ച പ്രചാരണങ്ങളിലും ശാന്തതവിടാതെ ആരെയും വ്യക്തിഹത്യ നടത്താതെ ഒന്നു നോവിക്കുക പോലും ചെയ്യാതെ നിലകൊണ്ട പാറിപ്പറക്കുന്ന തലമുടിക്കാരന്‍ പുതുപ്പള്ളിയുടെ മുടിചൂടാമന്നനായിരുന്നു. അര നൂറ്റാണ്ട് കാലം ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരുപേരും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത പുതുപ്പള്ളി മണ്ഡലത്തിന്റെ മുക്കും മൂലയും കൈവെള്ളപോലെ അറിയുന്ന ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണയാണു തെരഞ്ഞെടുപ്പ് നേരിട്ടത്. അതിലെല്ലാം വിജയിച്ച് നിയമസഭാംഗമായിരുന്നത് 19,078 ദിവസം (52 വര്‍ഷം രണ്ടു മാസം 25 ദിവസം). 1970ല്‍ സിപിഎമ്മിലെ ഇ.എം. ജോര്‍ജിനെ യൂത്ത് കോണ്‍ഗ്രസുകാരനായിരുന്ന ഉമ്മന്‍ ചാണ്ടിയെന്ന കന്നിക്കാരന് അട്ടിമറിച്ചു. ഇടതു സ്വഭാവമുണ്ടെങ്കിലും പുതുപ്പള്ളി അന്നുമുതലിന്നുവരെ ഉമ്മന്‍ ചാണ്ടിക്കപ്പുറം മറ്റൊരു പേരിനെയും പ്രണയിച്ചില്ല, പരിഗണിച്ചില്ല. പുതുപ്പള്ളിയുടെ ഗ്രാമവും നഗരവും ശാന്തമാണ്. കര്‍ഷകരും ചെറുകച്ചവടക്കാരും പ്രവാസികളും അവനവനിലേക്ക് ഒതുങ്ങി ജീവിക്കുന്ന…
Read More40-ാം ചരമദിനം; ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം; പുതുപ്പള്ളിയിൽ പ്രചാരണം ടോപ്
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ 40-ാം ചരമദിനത്തില്‍ പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് ജനപ്രവാഹം. പാര്‍ട്ടി പ്രവര്‍ത്തകരും നാടിന്റെ നാനാഭാഗത്തു നിന്നുള്ള ആളുകളും രാവിലെ കബറിടത്തിങ്കലെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലറയില്‍ ധൂപ പ്രാര്‍ഥനയും നടന്നു. പതിനായിരത്തോളം പേര്‍ക്ക് പ്രഭാതഭക്ഷണവും പള്ളിയില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചാരണപരിപടികൾ ഇന്നു നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, 40-ാം ചരമദിനത്തെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകള്‍, സര്‍വമത പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകുന്നേരം പുതുപ്പള്ളി പള്ളിയില്‍നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടര്‍ന്നു യുവജനസംഗമവും നടത്തുന്നുണ്ട്. മരണാനന്തര ചടങ്ങുകൾ പൂര്‍ത്തിയാകുന്നത് നാളെ തിരുവനന്തപുരത്ത് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്…
Read Moreപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വെട്ടെടുപ്പിനു 10 ദിവസം; പര്യടനച്ചൂടിൽ സ്ഥാനാർഥികൾ
പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ എത്തും. വൈകിട്ട് അഞ്ചിന് മണര്‍കാട് നടക്കുന്ന പൊതുയോഗം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ചാണ്ടി ഉമ്മന്‍ ഇന്ന് കൂരോപ്പട പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കോത്തല 12-ാം മൈലില്‍നിന്നു പര്യടനം ആരംഭിച്ചു. പര്യടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് പര്യടനം കൂരോപ്പട ടൗണില്‍ സമാപിക്കും. മണര്‍കാട്, അയര്‍ക്കുന്നം മേഖലകളിൽ എൽഡിഎഫ് പര്യടനം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ മണ്ഡലപര്യടനം ഇന്നു രാവിലെ മണര്‍കാട് പൊടിമറ്റത്തുനിന്ന് ആരംഭിച്ചു. മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് ഇന്നു പര്യടനം. കേരള കോണ്‍ഗ്രസ് എം ചെയര്മാന്…
Read More