കട്ടപ്പന: നത്തുകല്ലിനു സമീപം ഭർതൃവീട്ടിൽ തമിഴ്നാട് സ്വദേശിനിയായ യുവതി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. വെള്ളിയാഴ്ച വൈകുന്നേരമാണ് നത്തുകല്ലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശങ്കരശേരിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (26) യെ വീടിനുള്ളിൽ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തമിഴ്നാട് ഈറോഡ് ജില്ലയിലെ ഗുരുപ്പ നായക്പാളയം സ്വദേശി വേലു ചാമിയുടെയും ചന്ദ്രയുടെയും മകളാണ് ദിവ്യ. വിഷ്ണുവും കുടുംബവും നാലര വർഷമായി നത്തുകല്ലിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിഷ്ണുവും ദിവ്യയും ഒന്നര വർഷം മുൻപാണ് വിവാഹം കഴിച്ചത്. ഇവർക്ക് ഒൻപതു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. വിവരമറിഞ്ഞ് തമിഴ്നാട്ടിൽനിന്നെത്തിയ ദിവ്യയുടെ ബന്ധുക്കളാണ് മരണത്തിൽ ദുരൂഹത ആരോപിച്ചിരിക്കുന്നത്. ഭർതൃവീട്ടിൽ യുവതിക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായും ഒരു മാസം മുന്‍പ് ഇതുസംബന്ധിച്ച് ദിവ്യ കട്ടപ്പന പോലീസിൽ പരാതി നല്‍കിയിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറയുന്നു. സബ് കളക്ടറുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ്…
Read MoreCategory: Kottayam
കോട്ടയത്ത് കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ! ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്ന് വിവരം
കോട്ടയം: കോട്ടയത്തുനിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്നാട്ടിലുള്ളത്. ഇക്കാര്യം അദ്ദേഹം തന്നെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഏർവാടി പള്ളിയിൽ ഉണ്ട്. രണ്ട് ദിവസത്തിനുശേഷം തിരിച്ചുവരുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദം മൂലം കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്നാണ് വിവരം. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ അഞ്ചിനു തന്റെയൊപ്പം വരണമെന്ന് ബഷീർ സഹപ്രവര്‍ത്തകനോട് നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ഇദ്ദേഹം ഫോണെടുത്തില്ല. കളക്ട്രേറ്റിന് സമീപമുള്ള ക്വാട്ടേഴ്സിലെത്തി അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം രാവിലെ പുറപ്പെട്ടെന്ന് ഭാര്യ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈസ്റ്റ് സ്റ്റേഷനില്‍ വളരെ നാളുകളായുള്ള അമ്പതോളം വാറണ്ടുകള്‍ നടപ്പിലാക്കാനുള്ള ചുമതല ബഷീറിനായിരുന്നു. ഇതില്‍ വീഴ്ച…
Read Moreആദിവാസി യുവാവിനു മര്‍ദനം; ഒടുവില്‍ പോലീസ് കേസെടുത്തു; അടിമാലി പോലീസിനെതിരേ വ്യാപക പ്രതിഷേധം
അടിമാലി: ശാന്തഗിരി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആദിവായി യുവാവിനു മര്‍ദനമേറ്റ കേസില്‍ അടിമാലി പോലീസ് കേസെടുത്തു. പ്രതി ജസ്റ്റിൻ കുളങ്ങര അറസ്റ്റിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ചിട്ടും ദിവസങ്ങളായി കേസെടുക്കാതിരുന്ന പോലീസിന്റെ നടപടി വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദിവാസി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഉത്സവം അലങ്കോലപ്പെടുത്തിയെന്ന ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ അറസ്റ്റിലായ അടിമാലി സ്വദേശി കുളങ്ങര ജസ്റ്റിന് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മുള്ളരിങ്ങാട് പുളിക്കത്തൊട്ടി സ്വദേശി വിനീത് (24) ആണ് മര്‍ദനത്തിനിരയായത്.കഴിഞ്ഞ 18നു രാത്രി ഒന്‍പതോടെ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു യുവാവിനു നേരെ ആക്രമണം ഉണ്ടായത്. സ്റ്റേജിന്റെ മുന്നില്‍ നിന്ന യുവാവിനെ ജസ്റ്റിനും സുഹൃത്തുക്കളും ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് രക്ഷപ്പെടാനായി ഓടി ക്ഷേത്രത്തില്‍ കയറി. പിന്നാലെ എത്തിയ ജസ്റ്റിനും കൂട്ടരെയും…
Read Moreപന്നീന്റെ മോനേ…! കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് കിട്ടിയത് പന്നീന്റെ പണി…
മുണ്ടക്കയം: കിണറ്റിൽനിന്നു രക്ഷപ്പെടുത്തുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനു പരിക്കേറ്റു. പഴയപനയ്ക്കച്ചിറ മുണ്ടയ്ക്കൽ ത്രേസ്യാമ്മയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണു കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മോട്ടറിൽ വെള്ളം കയറാത്തതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് കാട്ടുപന്നി കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. വനപാലകരും വനംവകുപ്പിന്റെ ആർആർ ടീമും സ്ഥലത്തെങ്കിലും കാട്ടുപന്നിയെ കരയ്ക്ക് കയറ്റാനായില്ല.തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നു ഫയർഫോഴ്സിന്റെ സഹായം തേടി. ഫയർഫോഴ്സ് സംഘമെത്തി പന്നിയെ കരയ്ക്ക് എടുക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. വലയിൽ നിന്നു കുതറി ഓടിയ കാട്ടുപന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം തൊട്ടടുത്ത വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിൻസ് രാജിനാണ് (32) പരിക്കേറ്റത്. ഇടതുകാലിന്റെ മസിലിന് കുത്തേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ബി. രാഹുൽ,…
Read Moreഒന്നരക്കോടി വില! സോമന്റെ ഉറക്കംകെടുത്തിയ ചന്ദനമരം മുറിച്ചുനീക്കി; മരം മുറിച്ചുമാറ്റിയില്ലെങ്കിൽ…
മറയൂർ: ഒന്നരക്കോടി വിലമതിക്കുന്ന സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പിന്റെ സഹായത്തോടെ റവന്യു അധികൃതർ പിഴുതെടുത്ത് സുരക്ഷിതമാക്കി. കാന്തല്ലൂർ കുണ്ടക്കാട് ചിറക്കടവ് പേരൂർ സോമന്റെ വീടിനു സമീപം നിന്നിരുന്ന 150-ലേറെ വർഷം പഴക്കമുള്ള ചന്ദനമരമാണ് കഴിഞ്ഞ ദിവസം പിഴുതെടുത്ത് വനംവകുപ്പിന്റെ മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിച്ചത്. നേരത്തെ ഇതിന്റെ മൂന്നു ശിഖരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു. മരം മുറിച്ചുമാറ്റിയില്ലെങ്കിൽ തങ്ങളുടെ ജീവൻപോലും അപകടത്തിലാകുമെന്നു കാണിച്ച് സോമൻ റവന്യൂ-വനംവകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. ഇക്കാര്യം മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ ജില്ലാ കളക്ടർ ഷീബ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നു ചന്ദനമരം പിഴുതെടുത്ത് സുരക്ഷിതമാക്കാൻ ദേവികുളം സബ്കളക്ടർക്കും തഹസിൽദാർക്കും ജില്ലാകളക്ടർ നിർദേശം നൽകി. സോമന്റെ പുരയിടത്തിൽ നേരത്തെ ഇരുപതോളം ചന്ദനമരങ്ങളുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ വെട്ടിക്കടത്തി. നേരത്തെ, കുടുംബാംഗങ്ങളെ കെട്ടിയിട്ട് മരങ്ങൾ മുറിച്ചുകടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. 1976-ൽ ലഭിച്ച ലാൻഡ് അസൈൻമെന്റ് പട്ടയത്തിൽ ചന്ദനമരം സർക്കാർ വകയാണെന്ന് എഴുതിച്ചേർത്തിരുന്നതിനാൽ…
Read Moreമരിക്കാൻ പോകുന്നെന്ന് ഭാര്യയെ വീഡിയോ കോളിൽ അറിയിച്ച് യുവാവ് ജീവനൊടുക്കി! അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴേക്കും…
തൊടുപുഴ: ജീവനൊടുക്കാൻ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ചശേഷം യുവാവ് വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറന്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയശേഷം രണ്ടാം നിലയിലെ മുറിയിലേക്കു പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അഞ്ചു. മകൻ: യുവിൻ.
Read Moreഓരോ ഫയലിലും ഓരോ ഏജന്റുമാർ..! ദുരിതാശ്വാസനിധിയിലെ തട്ടിപ്പ്; കോട്ടയം കളക്ടറേറ്റിൽ നിന്ന് കണ്ടെത്തിയത് 20 ഫയലുകൾ
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടറേറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കോട്ടയത്ത് കളക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ സംശയമുള്ള 20 ഫയലുകള്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാജരേഖകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പരാതി. ഏജന്റുമാര്‍ മുഖേനെയാണു വ്യാജരേഖകള്‍ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന് സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ദുരിതാശ്വാസ നിധിയില്‍ പണം നൽകിയതായി രേഖകളിലുള്ള 13 പേരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ മൂന്നു പേര്‍ക്കു ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. മുണ്ടക്കയം സ്വദേശി ഹൃദ്രോഗത്തിനു കോട്ടയം കളക്ട്രേറ്റില്‍ 2017ല്‍ 5,000 രൂപയും 2019 ഇടുക്കി കളക്ട്രേറ്റില്‍നിന്ന് 10,000 രൂപയും 2020ല്‍ കാന്‍സറിനു 10,000 രൂപയും ദുരിതാശ്വാസ നിധിയില്‍നിന്നു കൈപ്പറ്റിയിട്ടുണ്ട്. ഇതിനെല്ലാം ഇയാള്‍ക്കു സര്‍ട്ടിഫിക്കറ്റ് നൽകിയതു കാഞ്ഞിരപ്പള്ളി ഗവ.…
Read Moreപോരു കൂട്ടുന്ന പ്രസ്താവനകള്‍ വേണ്ട; പാലായിലെ സിപിഎം- കേരള കോണ്‍ഗ്രസ് പോര്: നേതൃത്വം ഇടപെട്ടു
കോട്ടയം: പാലാ നഗരസഭയിലെ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായതോടെ ഇരു പാര്‍ട്ടികളുടെയും ജില്ലാനേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും സിപിഎം ജി്ല്ലാ സെക്രട്ടറി എ.വി. റസലും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും അവരവരുടെ നേതാക്കളോട് പരസ്പരം പോരു കൂട്ടുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി. ഇന്നലെ വൈകിട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അങ്കണവാടി വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരേ കേരള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ ഒപ്പത്തിനൊപ്പംനിന്ന് പ്രതികരിച്ചു. ലോപ്പസ് മാത്യു പാര്‍ട്ടി കൗണ്‍സിലര്‍മാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം ആകട്ടെ പാലായില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍…
Read Moreചിന്നക്കനാലിൽ വീടിനു നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; മയക്കുവെടിവച്ച് പിടിക്കാൻ തീരുമാനിച്ച് വനം വകുപ്പ്
ഇടുക്കി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാൽ 301 ആദിവാസി കോളനിയിൽ എമിലി ജ്ഞാനമുത്തുവിന്റെ വീടു തകർത്ത് അരിക്കൊമ്പൻ. കഴിഞ്ഞ ബുധനാഴ്ച മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലും അരിക്കൊന്പന്റെ ആക്രമണം ഉണ്ടായിരുന്നു. പുണ്യവേലിന്റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഏഴു ദിവസത്തിനിടെ രണ്ടുതവണയാണ് പുണ്യവേലിന്റെ കടയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ഇതിനിടെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ പരിഹാരം തേടിയുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒയ്ക്ക് കൈമാറി. അരിക്കൊന്പൻ, ചക്കക്കൊന്പൻ, മൊട്ടവാലൻ എന്നീ ആനകളെ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ. അരിക്കൊന്പനെ മയക്കുവെടിവച്ചു പിടിക്കാനും മറ്റു രണ്ട് ആനകളെ ജിഎസ്എം കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനുമാണ് വനംവകുപ്പ് തീരുമാനം.
Read Moreയാത്രക്കിടെ നെഞ്ചുവേദന; വിദ്യാർഥിയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് പോലീസുകാർ; മാതൃകാപരമായ പ്രവർത്തിയെന്ന് ഡിവൈഎസ്പി
തൊടുപുഴ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട വിദ്യാർഥിയെ തൊടുപുഴ പോലീസ് കണ്ട്രോൾ റൂം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. തൊടുപുഴ കോ-ഓപറേറ്റീവ് കോളജിലെ ബികോം വിദ്യാർഥി അഭിജിത്തിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനായത്. അഭിജിത്തിന് അടിയന്തര ചികിത്സ ലഭിച്ചതിനാൽ അപകടനില തരണം ചെയ്തു. ഇന്നലെ വൈകുന്നേരം തൊടുപുഴ -കുമാരമംഗലം റൂട്ടിൽ കണ്ട്രോൾ റൂം എസ്ഐ എം.ഡി. രാജൻ, സിപിഒ തോമസ് ചാക്കോ, ഡ്രൈവർ ടി.എം. സുനിൽ എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടെയാണ്. സംഭവം. തൊടുപുഴയിൽനിന്നും അടിമാലിയിലേക്കുപോയ കെഎസ്ആർടിസി ബസ് പോലീസ് വാഹനത്തിനു മുന്നിൽ നിർത്തി യാത്രക്കാരന് അസഹ്യമായ നെഞ്ചുവേദനയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും അഭ്യർഥിച്ചു. ഉടൻതന്നെ അഭിജിത്തിനെ പോലീസ് വാഹനത്തിൽ കയറ്റി വേഗത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ അഭിജിത്തിന് അടിയന്തര ചികിത്സ ഉറപ്പാക്കിയാണ് പോലീസുകാർ മടങ്ങിയത്. മാതൃകാപരമായ പ്രവർത്തനം നടത്തിയ ഇവരെ പോലീസ് സ്റ്റേഷനിൽ ആദരിക്കുമെന്ന് ഡിവൈഎസ്പി…
Read More