രാജകുമാരി: ആനയിറങ്കലിൽ റേഷൻ കടയ്ക്കുനേരെ വീണ്ടും അരികൊമ്പന്റെ ആക്രമണം. തൊഴിലാളി ലയത്തിനുനേരെയും ആക്രമണം ഉണ്ടായി. റേഷൻ കടയിൽ ആറുമാസത്തിനിടെ മൂന്നാംതവണയാണ്അരികൊമ്പൻ ആക്രമണം നടത്തുന്നത്. വിതരണത്തിനായി എത്തിച്ച ആട്ട ആന അകത്താക്കി. സമീപത്തെ ലയത്തിലെ രണ്ടുവീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ഭിത്തിക്ക് കേടുപാടുകൾ പറ്റി.പൂപ്പാറ മാസ് തീയേറ്ററിന് സമീപത്തെ വീട് കഴിഞ്ഞ ദിവസം ചക്കകൊമ്പന്റെ ആക്രമണത്തിൽ തകർന്നിരുന്നു. ഏതാനും ദിവസങ്ങൾ മുൻപുവരെ ഇവിടെ തൊഴിലാളികൾ താസമുണ്ടായിരുന്നു. മേഖലയിലെ കാട്ടാന ആക്രമണം ഒഴിവാക്കാൻ അരിക്കൊന്പനെ മയക്കുവെടി വച്ച് പിടിക്കുന്നതടക്കമുള്ള നടപടികൾക്ക് പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കാട്ടാന ശല്യം രൂക്ഷമായ പന്നിയാറിലെ റേഷൻകടക്ക് ചുറ്റും സോളാർ ഫെൻസിംഗ് സ്ഥാപിച്ച് സംരക്ഷണം ഏർപ്പെടുത്തിയതുപോലെ ആനയിറങ്കലിലും നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനവും വാഗ്ദാനത്തിൽ ഒതുങ്ങി.
Read MoreCategory: Kottayam
പോക്കുവരവും പട്ടയവും പിന്നെ; ഇപ്പോള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ..! വിചിത്ര നിര്‍ദേശവുമായി റവന്യുവകുപ്പ്
കോട്ടയം: പോക്കുവരവും ചെയ്യാനും പട്ടയം ലഭിക്കാനും കാത്തിരിക്കുന്ന സാധാരണജനങ്ങള്‍ക്കു മുന്നില്‍ റവന്യു ഉദ്യോഗസ്ഥര്‍ ക്യൂ നില്ക്കുന്നു. പട്ടയമെല്ലാം നല്‍കാം. ആദ്യം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനുമാണ് നിര്‍ദേശം. ജീവനക്കാര്‍ മറ്റൊരു പണി ചെയ്തില്ലെങ്കിലും ഒരാള്‍ 12 പേരെ ചാനല്‍ സബ്സക്രൈബ് ചെയ്യിക്കണമെന്നാണ് റവന്യു വകുപ്പിന്റെ നിര്‍ദേശം. റവന്യു വകുപ്പിന്റെ മീഡിയ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് യൂട്യൂബ് ചാനല്‍ രംഗത്ത് വന്നിരിക്കുന്നത്. ഓരോ ജില്ലകള്‍ക്കും ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓരോ നിശ്ചിത തീയതി നിശ്ചയിച്ചു നല്കി കഴിഞ്ഞു. ഈ മാസം ആറിന് ആരംഭിച്ച ചാനല്‍ സബ്സ്ക്രൈബ് പരിപാടി 23ന് തിരുവനന്തപുരം ജില്ലയില്‍ അവസാനിക്കും. ഒരു ജീവനക്കാരന് 12 പേരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കണം. ഈ കാര്യങ്ങള്‍ ജീവനക്കാര്‍ ചെയ്യുന്നുണ്ടോ എന്നറിയാന്‍ ജീവനക്കാരുടെ പിന്നാലെ ഉന്നതരും കൂടിയിട്ടുണ്ട്. റവന്യു സംബന്ധമായ എല്ലാവിവരങ്ങളും റവന്യു സേവനങ്ങളുടെ പരിശീലന…
Read Moreജാമ്യത്തിലിറങ്ങി മുങ്ങുന്നവരെ പൊക്കാൻ പ്രത്യേക സംഘം; പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് തുണ്ടിയില്‍പറമ്പില്‍ അഫ്സലി (30)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
Read Moreകുടിശിക മറച്ചുവച്ച് വാഹന കച്ചവടം; തട്ടിയെടുത്തത് 9 ലക്ഷം രൂപ; തൊടുപുഴക്കാരൻ ബിജുവിനെ കുടുക്കി പോലീസ്
പാലാ: ഫൈനാന്‍സ് കമ്പനിയിലെ സിസി കുടിശികയുള്ള വിവരം മറച്ചുവച്ചു വാഹനം വിറ്റ് ഒമ്പതു ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂര്‍ സുധീഷ് ഭവനില്‍ ബിജു(53)വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ 2022 നവംബറില്‍ പിറവം സ്വദേശിയായ പ്രകാശിനു ഫൈനാന്‍സ് കുടിശികയുള്ള കാര്യം മറച്ചുവച്ചു ലോറി വില്പന നടത്തുകയായിരുന്നു. പിന്നീട് ഈ വാഹനം മൈസൂരില്‍വച്ച് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. ഇയാളുടെ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പാലക്കാടുനിന്നു പിടികൂടുകയുമായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreറവന്യു വകുപ്പിനു മൗനം; കോട്ടയം പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക വയല്‍ നികത്തല്‍
കോട്ടയം: റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്വ്യാപകമായി വയല്‍ നികത്തല്‍. മുന്‍ കാലങ്ങളില്‍ കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്തിരുന്ന പാടങ്ങളാണു വാണിജ്യ ആവശ്യങ്ങളുടെ പേരിൽ ഉദ്യോഗസ്ഥലോബിയുടെ പിന്‍ബലത്തോടെ സ്വകാര്യവ്യക്തികള്‍ മണ്ണിട്ടുനികത്തുന്നത്. തിരുവാര്‍പ്പ്, കുമരകം വില്ലേജുകളിലാണു വ്യാപകമായി വയലുകള്‍ നികത്തുന്നത്. കോട്ടയം-ചേര്‍ത്തല പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള പാടശേഖരങ്ങളില്‍ നിരവധി സ്ഥലത്തു വയലുകള്‍ ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണ്. റോഡ് സൈഡില്‍ കച്ചവടത്തിനെന്ന വ്യാജേന ചെറിയ ഷെഡുകള്കെട്ടി പിന്ഭാഗങ്ങളലുള്ള വയല്‍ഭാഗം കാണാനാവാത്തവിധം ഷീറ്റുകളും പഴയ സാധനങ്ങളും അടുക്കി മറകെട്ടിക്കൊണ്ടാണ് പലയിടത്തും പാടം നികത്തുന്നത്. രാത്രി ടിപ്പറുകളിലാണ് മണ്ണിറക്കൽ. വില്ലേജ് ഓഫീസര്‍മാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്ത ഇടങ്ങളില്‍വരെ നിര്‍ബാധം മണ്ണിട്ടുകൊണ്ടിരിക്കുന്നു. കൃഷിയിറക്കിയിരുന്ന പാടങ്ങള്‍ വന്‍തോതില്‍ നികത്തുന്നതു തടയാന്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു. സമരപ്രഖ്യാപന കൺവൻഷനിൽ വി.എം. റെക്സോണ്‍ ജനറല്‍ കണ്‍വീനറും എം.എം. തമ്പി…
Read Moreകാഞ്ഞിരപ്പള്ളിയിലെ കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച പോലീസുകാരന്റെ തൊപ്പി തെറിക്കും
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽനിന്നു മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാന്പിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് മാങ്ങാ മോഷമം നടന്നത്.കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.
Read More249 കോടിയുടെ നിര്‍മാണത്തില്‍ അപകാത? കോട്ടയം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തില്‍ ദുരൂഹത
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു പടര്‍ന്ന തീ മറ്റു നിലകളിലേക്കു വ്യാപിച്ചു. ഇനി കെട്ടിടം ഉപയോഗിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നു പൊതുമരാമത്തു വകുപ്പ് ടെക്നിക്കല്‍ അസസ്മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ് ട്രദീപികയോടു പറഞ്ഞു. നിര്‍മാണത്തിന് ഉപയോഗിച്ച കമ്പികളും കോണ്‍ക്രീറ്റുകളും ശക്തമായി ചൂടായതിനാല്‍ കെട്ടിടത്തിനു ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൂടു പിടിച്ചതോടെ കമ്പി വികസിക്കുകയും ബീമിനു ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചെലവിട്ടാണ് ജനറല്‍ സര്‍ജറി വാര്‍ഡ് നിർമിക്കുന്നത്. നിര്‍മാണത്തില്‍ അപകാത സംഭവിച്ചതാണോ തീപിടിത്തത്തിനു കാരണമെന്നും സംശയിക്കുന്നു.
Read Moreയൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരുതൽ തടങ്കൽ; കോട്ടയത്തെ പോലീസിനെതിരേ വ്യാപക പ്രതിഷേധം
കോട്ടയം: പോലീസിന്റെ ഇന്നലത്തെ കരുതല്‍ തടങ്കലിനെതിരേ പ്രതിഷേധം ശക്തം. ഇന്നലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണു കരുതല്‍ തടങ്കല്‍ നടപ്പാക്കിയത്. പോലീസിന്റെ ബുദ്ധിശൂന്യതയില്പ്പെട്ടുപോയത് ശവസംസ്കാരത്തില്‍ പോകാന്‍നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും. കരിങ്കൊടി കാട്ടാന്‍ ഇറങ്ങിയവരെല്ലാം പോലീസിന്റെ വലഭേദിച്ചു നഗരത്തില്‍ വിലസുന്നുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടാന്‍ സാധ്യതയുണ്ടെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണു കരുതല്‍ തടങ്കല്‍ നടപ്പാക്കിയത്. പിതൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നായിഫ് ഫൈസിയെയാണ് കസ്റ്റഡിയിലെടുത്തത്. മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാൻ പോകുകയാണെന്നു പറഞ്ഞിട്ടും പോലീസ് വിട്ടില്ല.ബലമായി പോലീസ് വാഹനത്തിൽ പിടിച്ചുകയറ്റി. മെഡിക്കല്‍ പരിശോധന നടത്തിയതിനു ശേഷം മുണ്ടക്കയം, എരുമേലി സ്റ്റേഷനുകളിൽ കൊണ്ടുപോയി. പിന്നീട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ എത്തിച്ചു പറഞ്ഞുവിടുകയായിരുന്നു. വൈകിട്ട് മുഖ്യമന്ത്രി പോയതിനുശേഷം 5.30നാണു പറഞ്ഞുവിട്ടത്. പൊന്കുന്നത്തുനിന്ന് മൂന്നു പേരെയും കോട്ടയത്തുനിന്ന് രണ്ടു പേരെയുമാണു കരുതല്‍…
Read Moreഇന്‍സ്റ്റഗ്രാം വഴിയുള്ള ഏഴുമാസത്തെ പരിചയം പ്രണയത്തിലേക്ക്; പതിനേഴ് കാരിയെ പീഡിപ്പിച്ച പത്തൊമ്പതുകാരൻ പിടിയില്‍
മല്ലപ്പള്ളി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് വശീകരിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരവിപേരൂര്‍ വള്ളംകുളം തിരുവാമനപുരം നെടുംതറയില്‍ വീട്ടില്‍ ഷാബിന് ബിനു ജോര്‍ജാ(19)ണ് കീഴ്വായ്പൂര് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലാവുന്നത്. തുടര്‍ന്ന്, പ്രണയം നടിച്ച് വശത്താക്കിയശേഷം ഡിസംബര്‍ 14നു കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് കേസ്. ബുധനാഴ്ച സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, പോലീസ് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം, എസ്സിപിഒ ഷെറീന അഹമ്മദ് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇന്നലെ പുലര്‍ച്ചെ തിരുവാമനപുരത്തുനിന്നു ബിനുവിനെ പിടികൂടുകയായിരുന്നു.
Read Moreഇന്ധന നികുതിവർധന; കോട്ടയത്തെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; നാട്ടകം സുരേഷിന് പരിക്ക്
കോട്ടയം: ഇന്ധന നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ സുരേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലേക്കാണ് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എം.എം. ഹസനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തൃശൂരിലും കൊല്ലത്തും ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ പോലീസ് നീക്കിയത്.
Read More