കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്ത്. കഴിഞ്ഞ 15 ദിവസമായി ഒരു ചികിത്സയും ഉമ്മൻ ചാണ്ടിക്ക് നൽകുന്നില്ല. ഉമ്മൻ ചാണ്ടിയെ കാണാനെ ത്തുന്നവരെ അനുവദിക്കുന്നില്ല.ഉമ്മൻ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നെന്നാണ് അലക്സ് വി. ചാണ്ടിയുടെ ആരോപണം.സഹോദരനായതിനാൽ ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് മുൻ മുഖ്യമന്ത്രിക്ക് ചികിത്സ നിഷേ ധിക്കുന്നത്. ഇളയ മകൾ അച്ചു ഉമ്മന്‍ പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അലക്സ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി അലക്സ് ചാണ്ടിയും ബന്ധു ക്കളുമടക്കം 42 പേർ ഒപ്പിട്ട് കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പരാതി നൽകിയ ശേഷം പിൻ വലിപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ കുടുംബം പലരെയും കൊണ്ട് സമ്മർദ്ദം ചെലുത്തിയെന്നും…
Read MoreCategory: Kottayam
സില്‍വര്‍ ലൈന്‍ വിരുദ്ധസമിതി നേതാവിനു സിപിഎം നേതാവിന്റെ മര്‍ദനം; സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം 300-ാം ദിവസത്തിലേക്ക്
കുന്നന്താനം: കെ റെയില്‍ സില്‍വര്‍ ലൈന്‍വിരുദ്ധ ജനകീയ സമിതി പത്തനംതിട്ട ജില്ലാ ചെയര്മാന് അരുണ്‍ ബാബു അമ്പാടിയെ സിപിഎം നേതാവ് മര്‍ദിച്ചതായി പരാതി. സിപിഎം ലോക്കല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ എസ്.വി. സുബിനെതിരേയാണ് പരാതി. അരുണ്‍ ബാബുവിനെ സുബിന് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോണ്‍ഗ്രസ് മണ്ഡലം ട്രഷറര്‍ കൂടിയാണ് അരുണ്‍. പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപത്തായിരുന്നു സംഭവം. അരുണ്‍ ബാബുവിന്റെ പരാതിയെത്തുടര്‍ന്നു സുബിനെതിരേ കീഴ് വായ്പൂര് പോലീസ് കേസെടുത്തു. സ്കൂളുമായി ബന്ധപ്പെട്ട് സുബിനെതിരേ ആരോപണങ്ങളുണ്ടെന്നും ഇതന്വേഷിച്ചെത്തിയ മാധ്യമസംഘത്തിനു വിവരങ്ങള്‍ കൈമാറുന്നത് അരുണ്‍ ബാബുവാണെന്നു ധരിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി ഭാരവാഹികള്‍ പറഞ്ഞു. മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെപേരില് എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍…
Read Moreആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാൻ മിനിഡാമും പാലവും വരുന്നു ; ആകാംഷയോടെ നാട്ടുകാർ
കോട്ടയം: ഡാമും അണക്കെട്ടും വലിയ ജലസേചന പദ്ധതികളൊന്നുമില്ലാത്ത കോട്ടയം ജില്ലയില്‍ മീനച്ചിലാറ്റില്‍ മിനി ഡാമും പാലവും വരുന്നത് എല്ലാവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വേനലില്‍ തുടര്‍ച്ചയായി ആറു മാസം വരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനും പരിഹാരവുമായി മീനച്ചിലാറ്റില്‍ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും നിര്‍മിക്കുമെന്നാണ് ഇന്നല ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. മീനച്ചില്‍ നദീതട പദ്ധതി എന്ന പേരില്‍ ഇടുക്കി ഡാമില്‍നിന്നും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളം മീനച്ചിലാറ്റില്‍ കൊണ്ടുവരുമെന്ന രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനം വന്നതാണ്. കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അടുക്കത്ത് ഇതിനായി ഡാം നിര്‍മിക്കുന്നതിനായി തറക്കല്ലിടുകയും ചെയതിരുന്നു. എന്നാല്‍ പിന്നീട് ഈ പദ്ധതിക്ക് ഒരു അനക്കവും ഉണ്ടായില്ല. പിന്നീട് ഇടതു വലതു മുന്നണികളുടെ സര്‍ക്കാരുകളുടെ ബജറ്റില്‍ തുക അനുവദിക്കുകയും പദ്ധതിയുടെ പേരും പ്രോജക്ടും മാറ്റി അവതരിപ്പിച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം; എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയുമായി സിപിഎം
ജിബിൻ കുര്യൻകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി അണികളെ ഉണർത്തുന്നതിനായി സിപിഎമ്മിന്റെ സംസ്ഥാന ജാഥ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഈമാസം 20ന് കാസർഗോഡ് തുടക്കമാകും. മാർച്ച് 18ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീതയ്ക്കുമെതിരെയുള്ള ജാഥയിൽ സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവുമുണ്ട്. സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി 20ന് വൈകുന്നേരം അഞ്ചിന് കാസർഗോഡ് കുന്പളയിൽ ജാഥ ഉദ്ഘാടനം ചെയ്യും. മാർച്ച് 18ന് ശംഖുമുഖം കടപ്പുറത്ത് ചേരുന്ന മഹാറാലിയും സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കും ബിജെപിയുടെ മണ്ഡലം പദയാത്രകൾക്കും ബദലായി ജാഥ മാറ്റാനാണ് സിപിഎം തീരുമാനം. 140 നിയോജക മണ്ഡലത്തിലും ജാഥയ്ക്കു സ്വീകരണമുണ്ടാകും. ചില നിയോജക മണ്ഡലങ്ങൾ സംയുക്തമായി സ്വീകരണമൊരുക്കും. ഓരോ…
Read Moreപ്രണയാഭ്യർഥന നിരസിച്ച വിദ്യാര്‍ഥിനിയെ വെട്ടി വീഴ്ത്തി; കൈ ഞരമ്പ് മുറിച്ച നിലയില്‍ പാലക്കാട് സ്വദേശിയായ യുവാവ് വഴിയരികിൽ; മൂന്നാറിലെ സംഭവം ഇങ്ങനെ…
ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാര്‍ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ആല്‍ബിനെയാണ് മൂന്നാര്‍ സിഎസ്ഐ പള്ളിയ്ക്കു സമീപം കൈയുടെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെ മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരാണ് പള്ളിക്ക് സമീപം യുവാവിനെ കണ്ടത്. തുടര്‍ന്ന് എസ്ഐ കെ.ഡി. മണിയനെ വിവരമറിക്കുകയായിരുന്നു. പോലീസെത്തിയാണ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചത്. പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് ആല്‍ബര്‍ട്ടിന്റെ മകള്‍ പ്രിന്‍സിയെ ആണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ വെട്ടിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പഴയ മൂന്നാര്‍ സ്കൂളില്‍ പഠിക്കുന്ന പ്രിന്‍സി സ്കൂള്‍ കഴിഞ്ഞ് താമസസ്ഥലമായ നിര്‍മല ഹോസ്റ്റലിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം.…
Read More15കാരിയെ 47കാരൻ വിവാഹം കഴിച്ച സംഭവം; കർശന നടപടിക്കൊരുങ്ങി ശിശുക്ഷേമ സമിതി
മൂന്നാർ: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ കർശന നടപടിക്കൊരുങ്ങി ശിശുക്ഷേമ സമിതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെയാണ് നാൽപ്പത്തേഴുകാരന് വിവാഹം ചെയ്തു കൊടുത്തത്. ഒരു മാസം മുന്‍പായിരുന്നു വിവാഹം. പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന സമൂഹമായതിനാൽ ഇക്കാര്യം വൈകിയാണ് പുറത്തിറഞ്ഞത്. വിവാഹം മരവിപ്പിക്കണമെന്ന ആവശ്യവുമായി സമിതി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ വിവരം അറിഞ്ഞിട്ടും നടപടി എടുക്കാൻ പോലീസ് വൈകിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടൻ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജാരാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
Read Moreനാലുനാൾ നീണ്ട ആശങ്ക; വീട്ടുകാരേയും നാട്ടുകാരേയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ മൂർഖൻമാർ പിടിയിൽ
തൊടുപുഴ: നാലുനാൾ നീണ്ട ആശങ്കയ്ക്കു വിരാമമിട്ട് ഇടവെട്ടി നടയം മരവെട്ടിച്ചുവടിനു സമീപം കുടുംബത്തിനു ഭീഷണിയായി വിലസിയിരുന്ന മൂർഖൻ പാന്പുകളെ പിടികൂടി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ഭീതിയൊഴിഞ്ഞ ആശ്വാസത്തിലാണു മരവെട്ടിച്ചുവട് മുട്ടത്തിൽപുത്തൻപുരയിൽ തങ്കച്ചനും നാട്ടുകാരും. ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് പാന്പിനെ പിടിക്കാൻ ലൈസൻസുള്ള ഈരാട്ടുപേട്ട സ്വദേശി നസീബെത്തിയാണ് ഇവയെ പിടികൂടിയത്. നാലു ദിവസമായി സ്ഥലത്തു തന്പടിച്ചിരുന്ന പാന്പുകൾ ആളുകൾ കൂടിയതോടെ ഞായറാഴ്ച രാവിലെ വീടിനു മുന്നിലെ മാളത്തിൽ കയറുകയായിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഇവർ പ്രശ്നത്തിൽ ഇടപെട്ടില്ല. പാന്പുകൾ വീടിനു പരിസരത്തുതന്നെ നിലയുറപ്പിച്ചതിനാൽ വീട്ടുകാർ രാത്രിയും ഉറക്കമില്ലാതെ ഭീതിയോടെ കഴിയുകയായിരുന്നു. ഇതിനിടെ, നാട്ടുകാർ ഇടപെട്ട് ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരികയും ചെയ്തോടെയാണ് നടപടിയുണ്ടായത്. ഇന്നലെ വനംവകുപ്പ്, പഞ്ചായത്തധികൃതർ സ്ഥലത്തെത്തി. പാന്പുകളെ പിടികൂടാൻ പഞ്ചായത്ത് റോഡിന്റെ സംരക്ഷണഭിത്തി പൊളിക്കുന്നതു തടസമായപ്പോൾ പ്രസിഡന്റ് ഷീജ നൗഷാദ് ഇതിന്റെ…
Read Moreമത്സ്യം വാങ്ങുന്നതിനെ ചൊല്ലിത്തർക്കം; ബ്ലേഡുകൊണ്ടു മുറിവേറ്റ് അതിഥിത്തൊഴിലാളിയുടെ കൈയിലെ മസിൽ പിളർന്ന നിലയിൽ
അടിമാലി: ബസ് സ്റ്റാൻഡിൽ മത്സ്യവ്യാപാര സ്ഥാപനത്തിനു സമീപം ഉണ്ടായ തർക്കത്തെത്തുടർന്ന് അതിഥിത്തൊഴിലാളിയെ മൂന്നംഗസംഘം ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേൽപിച്ചു. സാരമായ പരിക്കുകളോടെ വെസ്റ്റ് ബംഗാൾ റാസിക് ബില്‍വാ സ്ട്രീറ്റ് സ്വദേശി അൻവർ ഹുസൈനെ (28) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുനൂറേക്കർ കൂന്പൻപാറ കവല കുന്നേൽ സനീഷ് (36), കല്ലാർ പീച്ചാട് തേവർകാട്ടിൽ ലൈജു (42), അടിമാലി തലമാലി സെറ്റിൽമെന്റ് തേവർകുന്നേൽ സജി (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യം വാങ്ങാൻ സ്ഥാപനത്തിൽ എത്തിയ ബൈസണ്‍വാലിയിൽ കെട്ടിട നിർമാണ തോഴിലാളിയായ അൻവറുമായി ഉണ്ടായ തർക്കമാണു ആക്രമണത്തിൽ കലാശിച്ചത്. ഇടതു കൈയുടെ തോൾഭാഗം മുതൽ കൈമുട്ട് വരെയുള്ള ഭാഗത്തുണ്ടായ ആഴമുള്ള മുറിവിനെത്തുടർന്ന് മസിൽ ഭാഗം പൂളി പിളർന്ന നിലയിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ…
Read Moreകെഎസ് കാലിത്തീറ്റ ചതിച്ചു; പാമ്പാടിയിലെ പശുക്കൾക്ക് ഉണ്ടായത് ഭക്ഷ്യവിഷബാധ; 30 പശുക്കൾ ചികിത്സയിൽ; ആശങ്കയിൽ കർഷകർ
കോട്ടയം: കാലിത്തീറ്റയില്നിന്നു ഭക്ഷ്യവിഷബാധയേറ്റ മുപ്പതിൽപ്പരം പശുക്കള്‍ ചികിത്സയില്‍. പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദക സംഘത്തില്‍നിന്നു കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നല്കിയ കെഎസ് പ്രീമിയം കാലിത്തീറ്റ നല്കിയ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടു ദിവസം മുമ്പാണ് സംഘത്തില്‍നിന്നും 50 ചാക്ക് കാലിത്തീറ്റ അംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കിയത്.കാലിത്തീറ്റ നല്കിയ പശുക്കള്‍ക്ക് ഇന്നലെമുതല്‍ വയറിളക്കം, തളര്‍ച്ച, തീറ്റയെടുക്കാന്‍ മടി, പാല്കുറവ് എന്നിവ അനുഭവപ്പെട്ടുതുടങ്ങി. മൃഗാശുപത്രിയില്‍നിന്നു ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയെന്നാണ് പറഞ്ഞത്. കാലിത്തീറ്റ നല്കിയ എല്ലാ പശുക്കള്‍ക്കും സമാന ലക്ഷണങ്ങളോടെ വിഷബാധയേറ്റിട്ടുണ്ട്. ചില പശുക്കളുടെ നില അതീവ ഗുരുതരമാണ്. സംഘത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന സുരേഷ് വാഴയിലിന്റെ 15 പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. 45 ലിറ്റര്‍ പാല് ദിവസവും സൊസൈറ്റിയില്‍ അളന്നിരുന്ന സുരേഷിന് ഇന്നലെ 10 ലിറ്റര്‍ പാലാണ് ലഭിച്ചത്. 900 ലിറ്റര്‍ ദിവസവും അളക്കുന്ന സംഘത്തില്‍ 600 ലിറ്റര്‍ പാലാണ് ഇന്നലെ അളന്നത്.…
Read Moreഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ
കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read More