ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മാടപ്പുറം സ്വദേശി സതീഷിന്റെ മകന് സ്റ്റെഫിന് (11) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വിഷം കഴിച്ചശേഷം റോഡിലിറങ്ങി നടന്നു പോകുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വരുന്ന വഴി സ്റ്റെഫിനും ബന്ധുക്കളുടെ കുട്ടികളുമായി തര്‍ക്കമുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മ ഇക്കാര്യം ചോദിച്ചെന്നും വിവരമുണ്ട്. ഏലപ്പാറ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.
Read MoreCategory: Kottayam
പത്തരമാറ്റിന്റെ പരിശുദ്ധിയോടെ തൈരിൽ തെളിഞ്ഞ ജീവിതം; കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമത്തിന്റെ വിജയഗാഥയുമായി മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ
ഹരിദാസ് അന്പലപ്പുഴ പുതിയ ആശയങ്ങൾക്കൊണ്ടും അധ്വാനങ്ങൾക്കൊണ്ടും കരുപ്പിടിപ്പിച്ച കൊച്ചുകൊച്ചു സംരംഭങ്ങളിലൂടെ നാട്ടിൽ പ്രകാശം പരത്തിയവർ നമുക്കു ചുറ്റുമുണ്ട്. കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സംരംഭങ്ങളായി വളർന്നതിന്റെ ചരിത്രവുമുണ്ട്. കോവിഡിൽ നാടാകെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും വിഷമങ്ങളിലും ക്ലേശിച്ചപ്പോൾ തങ്ങളുടെ കൊച്ചു സംരംഭം ജീവിതമാർഗം തെളിച്ചു തന്നതിന്റെ കഥ പറയുകയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻ പുരയ്ക്കൽ മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ. നാടൻ തൈരാണ് ഇവരുടെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കുറെക്കാലമായി ഉറകൂട്ടുന്നത്.തൈര് വീട്ടിൽത്തന്നെ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി കടകളിൽ വിതരണം ചെയ്തുവരികയാണ് ഈ ദന്പതികൾ. ഗ്രാമാന്തരങ്ങളിലെ അന്‍പതോളം കടകളിൽ നാടൻ തൈര് എന്ന പേരിൽ ഇവരുടെ തൈര് വില്പനയ്ക്ക് എത്തുന്നു. 10 രൂപയാണ് പായ്ക്കറ്റ് വില. തുടക്കം ഇങ്ങനെഈ കുടിൽ സംരംഭം തുടങ്ങിയിട്ട് ഏകദേശം എട്ടു വർഷം പിന്നിടുന്നു.…
Read Moreസ്കൂൾ സമയത്ത് ക്ലാസ് മുറിക്ക് സമീപത്ത് നിന്ന് വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; സ്കൂള്‍ വളപ്പിൽ ഭക്ഷണ വേസ്റ്റ് വലിച്ചെറില്ലെന്ന് വെറ്റനറി ഡോക്ടർ
തലയോലപ്പറമ്പ്: സ്കൂള്‍ വളപ്പിൽ കയറി തെരുവുനായ വിദ്യാർഥിനിയെ കടിച്ചു പരിക്കേൽപിച്ചു. തലയോലപ്പറമ്പ് എ.ജെ. ജോണ്‍മെമ്മോറിയൽ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് സ്കൂള്‍ ഓഡിറ്റോറിയത്തിനു സമീപം കൂട്ടുകാരുമൊത്ത് വിദ്യാർഥിനി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് സ്കൂൾ വളപ്പിലേക്ക് കുരച്ച് പാഞ്ഞെത്തിയ തെരുവുനായ ആക്രമണം നടത്തിയത്. വിദ്യാർഥിനിയെ നായ കടിക്കുന്നതുകണ്ട മറ്റ് വിദ്യാര്‍ഥിനികള്‍ ഓഡിറ്റോറിയത്തില്‍ ഓടി കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വിദ്യാർഥിനികളുടെ അലറികരച്ചില്കേട്ട് അധ്യാപകര്‍ ഓടിയെത്തിയപ്പോൾ നായകടന്നുകളഞ്ഞു. വിദ്യാര്‍ഥിനിയെ സ്കൂൾ അധികൃതർ തലയോലപ്പറമ്പിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. കാലില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷാജിമോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈസമ്മ ജോസഫ്, വെറ്റിറനറി ഡോ. അജിത്ത് എന്നിവര്‍ സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്കൂളിന്റെ തകര്‍ന്നുകിടക്കുന്ന സംരക്ഷണഭിത്തിക്കിടയിലൂടെയാണ് നായ്ക്കള്‍…
Read Moreകാന്തികശക്തിയില്‍ നമ്പര്‍ പ്ലേറ്റും അപ്രത്യക്ഷമാകും! അന്തംവിട്ട് ന്യൂ ജെന്‍ ബൈക്ക് പിടികൂടിയ ഉദ്യോഗസ്ഥര്‍
തിരുവല്ല: കാന്തിക ശക്തിയുടെ പിൻബലത്തിൽ മുമ്പിലേക്കും പിന്നിലേക്കും അതിവേഗം ചലിപ്പിക്കാൻ കഴിയുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റുള്ള ന്യൂജൻ ബൈക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം വാഹന പരിശോധനയ്ക്കിടെ പിടികൂടി. മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ രാവിലെ ഇടിഞ്ഞില്ലം ജംഗ്ഷനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന്റെ ബൈക്ക് പിടികൂടിയത്. ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റിലാണ് കൃത്രിമം കാട്ടിയിരുന്നത്. നമ്പർ പ്ലേറ്റിന്റെ മുൻവശത്തും പിൻവശത്തുമായി നാല് കാന്ത കഷണങ്ങൾ ഘടിപ്പിച്ചാണ് നമ്പർ പ്ലേറ്റ് അതിവേഗം ചലിപ്പിച്ചിരുന്നത്. വാഹന പരിശോധന സമയങ്ങളിൽ നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിൻവശത്തെ നമ്പർ പ്ലേറ്റാണ് മോട്ടോർ വാഹന വകുപ്പുംപോലീസും രേഖപ്പെടുത്താറുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ വാഹന പരിശോധന ശ്രദ്ധയിൽപെട്ടാൽ പിന്നിലിരിക്കുന്ന സഹയാത്രികന് ഞൊടിയിടയിൽ മുന്നിലേക്കോ പിന്നിലേക്കോ ചലിപ്പിച്ച് നമ്പർ പ്ലേറ്റ് അദൃശ്യമാക്കാവുന്ന തരത്തിലാണ്…
Read Moreസിമന്റും കമ്പിയുമില്ല, വലിയ സാന്പത്തിക ചെലവും ഇല്ല..! രാജകുമാരിയിൽ ഭല്ലയുടെ രാജസ്ഥാൻ വീട്; പ്രത്യേകതകള്‍ ഇങ്ങനെ…
രാജകുമാരി: സിമന്റും കമ്പിയുമില്ലാതെ മണ്ണ് ഉപയോഗിച്ച് ആധുനിക രീതിയില്‍ പ്രകൃതിയോടിണങ്ങിയ വീട് നിര്‍മിക്കുകയാണ് രാജസ്ഥാന് സ്വദേശിയായ ലളിത്കുമാര്‍ ഭല്ല. കേരളത്തിലെ കാലാവസ്ഥയോട് ഇഷ്ടം തോന്നിയ ഭല്ല ഇടുക്കി രാജകുമാരിയില്‍ ഒരേക്കര്‍ സ്ഥലം സ്വന്തമായി വാങ്ങിയാണ് രാജസ്ഥാൻ മാതൃകയിൽ വീട് നിര്‍മിക്കുന്നത്. വലിയ സാന്പത്തിക ചെലവ് ഇല്ലാതെ മണ്ണിനെ നോവിക്കാതെ മണ്ണുകൊണ്ടൊരു വീട് നിര്‍മിക്കുകയാണ് ലളിത്കുമാര്‍ ഭല്ല. മണ്ണ് കുഴിച്ചെടുത്ത് ഇടിച്ചു പൊടിയാക്കി അത് അരിച്ചെടുക്കും. പിന്നീട് ഇതിലേക്കു മുമ്പ് തയാറാക്കിവച്ചിരിക്കുന്ന ചുണ്ണാമ്പ് ലായനിയും ശര്‍ക്കര മിശ്രിതവും ചേര്‍ത്തിളക്കി ചാന്തായി ഉപയോഗിക്കും. പുറംഭിത്തി നിര്‍മിക്കുന്നതിനാണ് ചുടുകട്ട ഉപയോഗിച്ചിരിക്കുന്നത്. ഉള്‍ഭിത്തികള്‍ തിരിച്ചിരിക്കുന്നത് ഇല്ലിക്കമ്പുകള്‍ അടുക്കി അതിനു മുകളിലൂടെ മണ്ണ് തേച്ച് പിടിപ്പിച്ചാണ്. സിമന്റിനോളം ഉറപ്പ് ഇതിനും ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിക്കുന്ന വീടിന്റെ മച്ചിട്ടിരിക്കുന്നതും ഇല്ലി പൊട്ടിച്ച് നിരത്തി ഇതിനു മുകളിൽ മണ്ണിട്ട് ഉറപ്പിച്ചാണ്. ഉപയോഗ ശൂന്യമായ…
Read Moreകുട്ടി തോട് കടന്നു പോകുന്നത് ചിലര്‍ കണ്ടിരുന്നു, പക്ഷേ.. .! സ്കൂൾ വിദ്യാർഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി; ഒടുവില്‍…
വെള്ളിയാമാറ്റം: പന്ത്രണ്ടുകാരിയായ സ്കൂൾ വിദ്യാർഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി. മഴ മൂലം വീട്ടിൽ താമസിച്ചെത്തിയ പെണ്‍കുട്ടി മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് ആരോടും പറയാതെ വീട്ടിൽനിന്ന് ഇറങ്ങി പോകുകയായിരുന്നു. മൂലമറ്റത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് വെള്ളിയാമറ്റത്തെ വീട്ടിൽനിന്ന് കാണാതായത്. വീട്ടിൽനിന്നു പോയ കുട്ടി തോടിനോടുചേർന്ന് ചെരിപ്പ് ഉൗരിവച്ചശേഷം തോട് കടന്നു പോകുന്നത് ചിലർ കണ്ടിരുന്നു. ഇതോടെ കാഞ്ഞാർ എസ്ഐ ജിബിൻ തോമസ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ സാജൻ ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ പോലീസും മൂലമറ്റം ഫയർഫോഴ്സ്, തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീം എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി. രാത്രി 7.30 ഓടെ കുട്ടിയെ പൂമാലയ്ക്കു സമീപത്തുള്ള കോഴിഫാമിന്റെ സമീപത്തു കണ്ടെത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അറുതിയായത്. കുട്ടിയെ കാണാതായതു സംബന്ധിച്ച് സോഷ്യൽ മീഡിയയിലും സന്ദേശങ്ങൾ കൈമാറിയിരുന്നു.
Read Moreകിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
ഈരാറ്റുപേട്ട: ശക്തമായ മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയായിട്ടും ശമിച്ചില്ല. കിഴക്കൻ മലയോരത്തും അതിർത്തി പ്രദേശത്തും വാഗമൺ, പുള്ളിക്കാനത്തും ശക്തമായ മഴ പെയ്തതിനാൽ മീനച്ചിലാറിന്റെ കൈവഴികളിൽ ശക്തമായ ഒഴുക്കാണ് വൈകുന്നേരത്തോടെ ഉണ്ടായത്. 21 വരെ ശക്തമായ മഴ; യെല്ലോ അലർട്ട് കോട്ടയം: ഇന്നു മുതല്‍ 21 വരെ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളിലേയ്ക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായും ഒഴിവാക്കണം. ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന…
Read Moreനീന്തുന്നതിനിടെ കൈകൾ കുഴഞ്ഞ് പോയി; കുമരകത്ത് കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാൻ എത്തിയ യുവാവ് കായലിൽ മുങ്ങി മരിച്ചു
കുമരകം: മുത്തേരിമടയാറ്റിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ തെരച്ചലിനൊടുവിൽ കണ്ടെത്തി. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജിൻ വിൻസെന്റിന്റെ (നിതിൻ -34) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. സമീപത്ത് പത്തുപങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജിൻ അടക്കമുള്ള നാലംഗ സംഘം ഇന്നലെ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മുത്തിരി മടയാറിന് മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കരെ എത്തിയ ശേഷം തിരികെ നീന്തുന്പോൾ മധ്യഭാഗത്ത് വച്ചു മുങ്ങി താഴുകയായിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്. ബസാറിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്.ഫയർഫോഴ്സും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ്. സംസ്കാരം നാളെ രാവിലെ 10ന് കോട്ടയം നല്ലിടയൻ പള്ളിയിൽ. അമ്മ: ഡോളി കരുനാഗപ്പള്ളി കുന്നേൽ…
Read Moreഅപ്പുമോനും അബ്ദുള്ളയും ഇടയ്ക്കിടെ സ്വർണം പണയം വയ്ക്കാനെത്തി; വരവിന്റെ എണ്ണം കൂടിയപ്പോൾ സ്വർണം ഉരച്ചു നോക്കിയപ്പോൾ കടക്കാർ ഞെട്ടി; ഇതുവരെ തട്ടിച്ച തുക ഞെട്ടിക്കുന്നത്
കോട്ടയം: മുക്കുപണ്ടം പണയംവച്ചു പണംതട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം പാറയ്ക്കല്‍ ഭാഗത്ത് അണിയറ എം.സി. അപ്പുമോന് (27), പാലക്കാട് കണ്ണംപ്ര ഭാഗത്ത് മട്ടുവഴി പറക്കുന്നില്‍ അബ്ദുള്‍ സലാം (29) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മൂന്നു തവണകളിലായി നെടുംകുന്നം പത്തനാട് ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 1,84,800 രൂപ തട്ടിയെടുക്കുകയായിരുന്നു. അടുത്തടുത്ത കാലയളവിലായി സ്വര്‍ണം പണയം വച്ചത് മൂലം സ്ഥാപനത്തിലെ മാനേജര്‍ക്ക് സംശയം തോന്നുകയും സ്വര്‍ണം വിശദമായി പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്നു പ്രതികളെ തൃശൂരില്‍ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികള്‍ക്ക് നെടുമ്പാശേരി സ്റ്റേഷനില്‍ മോഷണ കേസുണ്ട്. എസ്എച്ച്ഒ ഋഷികേശന് നായര്‍, എസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്
Read Moreകാഞ്ഞിരപ്പള്ളിയിലെ മാമ്പഴക്കള്ളൻ പോലീസിന് കലോത്സവവേദിയിൽ ‘കൈയടി’; എൽകെജി വിദ്യാർഥി നിബ്രാസ് റഹ്മാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം…
കാഞ്ഞിരപ്പള്ളി: മാന്പഴം മോഷ്ടിച്ച് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന പോലീസിലെ കള്ളൻ സ്കൂൾ കലോത്സവ വേദിയിലും ഹിറ്റ്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ കലാമത്സരവേദിയിലാണ് മാങ്ങാ മോഷ്ടിക്കുന്ന കള്ളനെ അവതരിപ്പിച്ച് എൽകെജി വിദ്യാർഥിയായ നിബ്രാസ് റഹ്മാൻ കൈയടി നേടിയത്. പോലീസ് വേഷത്തിൽ സ്റ്റേജിലെത്തി പെട്ടിക്കുള്ളിൽനിന്ന് മാങ്ങായുമെടുത്ത് നീങ്ങുന്ന കുട്ടിക്ക് നിറഞ്ഞ കൈയടിയും അഭിനന്ദനവും ലഭിച്ചു. മാങ്ങാകള്ളന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സ്കൂളുകളിൽ നടക്കുന്ന കലോത്സവ വേദികളിലും കൈയടി നേടുന്നത്. എന്നാൽ, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ 14 ദിവസമായി ഒളിവിൽത്തന്നെയാണ്. കഴിഞ്ഞ 30ന് പുലർച്ചെ നാലോടെ കാഞ്ഞിരപ്പള്ളിയിലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറി കടയ്ക്ക് മുന്പിൽ ഇറക്കിവച്ചിരുന്ന പെട്ടിക്കുള്ളിൽനിന്ന് പച്ചമാങ്ങ മോഷ്ടിച്ചതാണ് കേസ്. ഇടുക്കി എആർ ക്യാന്പിലെ സിപിഒയും കൂട്ടിക്കൽ സ്വദേശിയുമായ പുതുപ്പറന്പിൽ പി.വി. ഷിഹാബാണ് മാങ്ങാ മോഷ്ടിച്ചത്.
Read More