ഗാന്ധിനഗർ: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12) യാണ് കുട്ടികളുടെ ആശുപത്രിയിൽ കഴിയുന്നത്. തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് മൂന്നുതവണ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയ്ക്കുശേഷം ആരോഗ്യനില മോശമായതിനെത്തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ കുട്ടി വെന്റിലേറ്ററിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ കുട്ടിയുടെ ശരീരത്തിൽനിന്ന് ഉമിനീർ, കണ്ണുനീർ, നട്ടെല്ലിന്റെ ഭാഗത്തുനിന്ന് വെള്ളം കുത്തിയെടുത്തുള്ള പരിശോധന എന്നിവ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴുത്തിന്റെ പിൻഭാഗത്തുനിന്ന് സ്കിൻ ശേഖരിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്. നാല് മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും ഡോ. ജയപ്രകാശ് രാഷ്ട ദീപികയോട് പറഞ്ഞു. തിരുവനന്തപുരം, പൂനെ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് പരിശോധനകൾ നടത്തുന്നതെന്നും സൂപ്രണ്ട്…
Read MoreCategory: Kottayam
തിയറ്റർ പരിസരത്ത് നിന്ന് അടിച്ചുമാറ്റിയത് ഓട്ടോറിക്ഷ; മോഷണ വസ്തു കണ്ടെത്തി പ്രതിയെ പിടിക്കാനെത്തിയപ്പോൾ യുവാവിന്റെ പരാക്രമം; രണ്ട് പോലീസുകാർ ആശുപത്രിയിൽ
മറയൂർ: തിയറ്റർ പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കാണാതായത് അന്വേഷിച്ചെത്തിയ പോലീസുകാർക്ക് മർദനം. മറയൂർ എഎസ്ഐ ബോബി എം. തോമസ് (46), സീനിയർ സിപിഒ എൻ.എസ്. സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ബാബു നഗർ സ്വദേശി ചിന്ന എന്നറിയപ്പെടുന്ന രാജേഷി (33)നെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി മേലാടി സ്വദേശി പാണ്ടിരാജ് കുടുംബസമേതം സിനിമ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയിരുന്നു. ഇടവേളയിൽ പുറത്തിറങ്ങി നോക്കിയപ്പോൾ ഓട്ടോറിക്ഷ കണ്ടില്ല.പാണ്ടിരാജ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഉടൻതന്നെ അന്വേഷണം നടത്തിയപ്പോൾ രാജേഷിന്റെ കൈവശം ഓട്ടോ ഉള്ളതായി അറിഞ്ഞു. പോലീസ് രാജേഷിന്റെ വീട്ടിലെത്തി ഓട്ടോറിക്ഷ കണ്ടെത്തി. തുടർന്ന് രാജേഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജേഷ് പോലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്നു രാജേഷിനെയും ഇയാളുടെ വീട്ടവളപ്പിൽനിന്നു ഓട്ടോറിക്ഷയും പിടികൂടി. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read Moreകാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്ക് ; കുത്തേറ്റ് വീണ പൊന്നമ്മയെ പന്നി 25 മീറ്ററോളം തള്ളിക്കൊണ്ടുപോയി
കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു.കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരൻ (63) നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാട് വെട്ടിത്തെളിക്കുന്ന ജോലിക്കിടെയാണ് പൊന്നമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പൊന്നമ്മയും മറ്റു തൊഴിലാളികളും കാടു വെട്ടിത്തെളിയ്ക്കൽ ജോലി ചെയ്യുന്നതിനിടെ തൊട്ടു മുന്നിലെത്തിയ പന്നി പൊന്നമ്മയെ ഇടിച്ച് 25 മീറ്ററോളം മുന്നോട്ട് തള്ളിക്കൊണ്ടു പോകുകയായിരുന്നു. തേറ്റ ഉപയോഗിച്ച് ഇവരുടെ കാലിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയരയ വിഭാഗത്തിൽ പെട്ടയാളാണ് പൊന്നമ്മ. മേഖലയിൽ കാട്ടുപന്നിയുടെ അക്രമം രൂക്ഷമാണ്.
Read Moreപൂച്ചയുമായി കളിക്കുന്ന രാജവെമ്പാല! ഇപ്പോഴും ഞെട്ടല് മാറാതെ സന്തോഷ് കുമാര്
ഗാന്ധിനഗർ: ഒരു മാസമായി കാറിൽ കോട്ടയം ആർപ്പൂക്കര സ്വദേശി സുജിത്തിനൊപ്പം സഞ്ചരിച്ചത് ഉഗ്രൻ രാജവെന്പാല. അതോർക്കുന്പോൾ സുജിത്തിന് ഇപ്പോഴും ഉൾക്കിടിലം. സുജിത്ത് മാത്രമല്ല കൂടെ കുടുംബാംഗങ്ങളും യാത്ര ചെയ്തപ്പോഴെല്ലാം അപകടകാരിയായ രാജവെന്പാല കൂടെയുണ്ടായിരുന്നു എന്നതാണ് നടുക്കുന്ന യാഥാർഥ്യം. മലപ്പുറം വഴിക്കടവിൽനിന്നാണ് കൊടുംവിഷമുള്ള രാജവെമ്പാല സുജിത്തിന്റെ കാറിൽ കയറിപ്പറ്റിയതെന്നാണ് കരുതുന്നത്. പിന്നീട് ഒരു മാസത്തോളം ഈ രാജവെമ്പാലയുടെ താമസം സുജിത്തിന്റെ കാറിലായിരുന്നു. ഒരു മാസത്തിനു ശേഷം ആർപ്പൂക്കരയിൽ ഇറങ്ങുകയും ചെയ്തു. ഈ ഒരു മാസത്തിനിടയ്ക്ക് ആരെയും ദ്രോഹിക്കാതെ കഴിഞ്ഞ രാജവെന്പാലയെ പിടികൂടിയതോടെയാണ് നാട്ടുകാർക്കും സുജിത്തിനും ആശ്വാസമായത്. ഒരു മാസം മുന്പ് ഒരു മാസം മുന്പാണ് സുജിത്തും സുഹൃത്തുക്കളും ലിഫ്റ്റിന്റെ പണിക്കായി മലപ്പുറത്തിനു പോയത്. വഴിക്കടവിൽ കാടിനോടു ചേർന്നുള്ള പ്രദേശത്തായിരുന്നു ജോലി. ഇതിനിടെ, കാറിനുള്ളിൽ പാന്പ് കയറുന്നതു കണ്ടതായി ചിലർ പറഞ്ഞു. തുടർന്നു വനംവകുപ്പിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി കാർ…
Read Moreഅയ്യൻകാളിയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: നവോത്ഥാന ചരിത്രത്തിന്റെ നാൾവഴിയിൽ പ്രമുഖനായ അയ്യൻകാളിയുടെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്. കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 159 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ നാട്ടകം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.കെ സാബു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, സനീഷ് ആർപ്പൂക്കര, കെ.എം. കുട്ടൻ, സി.എം. വിജയൻ, പി.കെ. പൊന്നപ്പൻ, സന്തോഷ് കൃഷ്ണൻ, പി.കെ. സോണി, മധുലാൽ, കെ.കെ.സലിമോൻ, ശശീന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബാലസഭാ രൂപീകരണം യോഗം…
Read Moreറോഡിലെ തമ്മിലടി; കലിപ്പു തീരാതെ രാത്രി വീട്ടിൽ കയറിയും അക്രമം; കൈപ്പുഴയിലെ അക്രമ പരമ്പരയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ
കോട്ടയം: റോഡിൽ തമ്മിലടിച്ചിട്ടും കലിപ്പ് തീർന്നില്ല. ഒടുവിൽ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സഹോദരങ്ങൾ അടക്കം ആറംഗ സംഘം പോലീസ് പിടിയിലായി. കൈപ്പുഴ കുര്യാറ്റുകുന്നേൽ കോളനിയിൽ കുര്യാറ്റുകുന്നേൽ അമൽ വർഗീസ് (22), സഹോദരൻ അലൻ വർഗീസ് (18), അതിരന്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറന്പിൽ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ ഇവർ തമ്മിൽ വാഹനം റെന്റിന് എടുക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പീന്നിട് ഒരു ദിവസം രാത്രി കൈപ്പുഴ ശാസ്താങ്കൽ ഗുരുമന്ദിരം ഭാഗത്തു വച്ച് ഓട്ടോയിൽ വന്ന വൈശാഖിനെയും ഷിജുവിനെയും സഹോദരങ്ങളായ അമലും അലനും കാണുകയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തു.…
Read Moreബാറിലെ ടിവി നിർത്തിയതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പിക്ക് യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മുങ്ങിയ ജിഷ്ണുവിനെ വലയിലാക്കി പോലീസ്
കോട്ടയം: ബാറിൽ വച്ചു യുവാവിനെ ബിയർ കുപ്പിക്ക് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയുടെ കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ചിങ്ങവനം പോലീസ്. കേസിലെ പ്രധാനപ്രതി പനച്ചിക്കാട് പണയിൽ ജിഷ്ണു (27) വിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ ടിവി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടു തർക്കമുണ്ടാവുകയും ജിഷ്ണുവും സുഹൃത്തും ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ ജിഷ്ണു തന്റെ കൈയിലിരുന്ന ബിയർ കുപ്പികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്. ജിഷ്ണുവിന്റെ പേരിൽ ചിങ്ങവനം, കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജു, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, സിറാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreചേർപ്പുങ്കലിൽ കഞ്ചാവു മാഫിയ സജീവം; മാഫിയ സംഘങ്ങൾ റോഡ് കിഴടക്കിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ഭയം
ചേർപ്പുങ്കൽ: ചേർപ്പുങ്കലിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായതായി പരാതി. ചേർപ്പുങ്കൽ-ഇട്ടിയപ്പാറ റോഡിലാണ് കഞ്ചാവ്, മയക്കുമരുന്ന്, മദ്യപ സംഘങ്ങൾ രാത്രി പകൽ വ്യത്യാസമില്ലാതെ വിഹരിക്കുന്നത്. നാളുകൾക്കുമുന്പ് പ്രദേശത്തുനിന്നും കഞ്ചാവ് വിൽപന നടത്തിയിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് രാത്രി, പകൽ വ്യത്യാസമില്ലാതെ പട്രോളിംഗ് ശക്തമാക്കിയതോടെ കഞ്ചാവ് മാഫിയ സംഘങ്ങൾ പിൻവലിഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ പോലീസിന്റെ പരിശോധനകളും പട്രോളിംഗും കുറഞ്ഞതോടെ കഞ്ചാവ് ലഹരി സംഘങ്ങൾ തലപൊക്കിയിരിക്കുകയാണ്. ചേർപ്പുങ്കൽ ഇട്ടിയപ്പാറ റോഡിലുടെ പ്രദേശവാസികളല്ലാത്ത ധാരാളം ചെറുപ്പാക്കാരാണ് ആഡംബര ബൈക്കുകളിൽ അമിത വേഗതയിൽ സഞ്ചരിക്കുന്നത്. ജനത്തിരക്ക് കുറഞ്ഞ ഈ റോഡിലെ പല സ്ഥലങ്ങളിലും ബൈക്കിലെത്തുന്ന ചെറുപ്പക്കാർ കൂട്ടം ചേർന്നു നില്ക്കുന്നതും പതിവായിരിക്കുകയാണ്. ഇതു പ്രദേശവാസികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ഇത്തരം സംഘങ്ങൾ പല വഴിക്കായി പിരിയുകയും ചെയ്യും. രാത്രികാലങ്ങളിൽ ഈ റോഡിലെ ജനവാസം കുറഞ്ഞ…
Read Moreമുട്ടയിലെ ഗുട്ടൻസ്! കൗതുകമുണർത്തി സയാമീസ് മുട്ട
ഇടുക്കി തുളസിപ്പാറ സ്വദേശി ഈഴകുന്നേൽ ഷിനുവിന്റെ വീട്ടിലെ കോഴി ഇട്ട സയാമീസ് മുട്ട കൗതുകമാകുന്നു. വലിയ ഒരു മുട്ടയ്ക്ക് മുകളിലായി ഒട്ടിച്ചുവച്ച രീതിയിൽ ഒരു ചെറിയ മുട്ടയാണ് കോഴി ഇടുന്നത്. പതിവായി വലുതും ചെറുതുമായ മുട്ട ലഭിക്കാറുണ്ടെങ്കിലും സയാമീസ് മുട്ട കിട്ടുന്നത് ആദ്യമായാണെന്ന് ഷിബുവിന്റെ ഭാര്യ ഷീബ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ മൃഗസംരക്ഷ വകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.
Read Moreശല്യക്കാരനെ കിട്ടി, വെടിവെച്ചു കൊന്നു ! കർഷകർക്ക് നേരിയ ആശ്വാസം
എരുമേലി: നാളുകളായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം കൃഷി മതിയാക്കി ആറു കർഷകർ. മറ്റുള്ള കർഷകരും ആ തീരുമാനം സ്വീകരിക്കാനിരുന്നപ്പോഴാണ് കർഷക ശത്രുവിലൊന്നിനെ മുന്നിൽ കിട്ടിയത്. വനം വകുപ്പിൽ വിവരം അറിയിച്ചതോടെ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം വെടിവെച്ച് മറവ് ചെയ്തു. ഇന്നലെ എരുമേലി സർക്കാർ ആശുപത്രി ഭാഗത്ത് കരീക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടി വെച്ച് കൊന്നത്. ആയിരം കപ്പയും അഞ്ഞൂറോളം വാഴയും കഴിഞ്ഞയിടെയാണ് ജോസഫിന്റെ കൃഷിയിടത്തിൽ പന്നികൾ നശിപ്പിച്ചത്. പറന്പ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയാണ് ജോസഫ്. സമീപത്തെ പറന്പുകളിൽ കൃഷി ചെയ്തിരുന്ന ആറ് പേർ പന്നികൾ മൂലം ഇതിനോടകം കൃഷി നിർത്തി. തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലാൻ അനുമതി ലഭിച്ച ശേഷം ആദ്യമായാണ് എരുമേലി പഞ്ചായത്തിൽ പന്നിയെ കൊന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇതിനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.
Read More