കൊച്ചി: കോട്ടയം നഗരത്തില്‍ ജനങ്ങള്‍ക്കു ഭീഷണിയായി മാറിയ ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകന് എ.കെ. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ മുന്‍മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉപഹര്‍ജി നല്കി. ആകാശപാതയുടെ ഏഴു തൂണുകള്‍ തുരുമ്പിച്ചു പൊളിഞ്ഞു വീഴാറായെന്നും ഇത് ഏതു സമയവും നിലം പൊത്താമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് തിരുവഞ്ചൂരിന്റെ ഹര്‍ജിയില്‍ പറയുന്നു. ആകാശപാത സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കോട്ടയം നഗരത്തില്‍ അഞ്ചു റോഡുകള്‍ ചേരുന്ന ശീമാട്ടി റൗണ്ടാനയില്‍ ആളുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ഇതിനേക്കാള്‍ മികച്ച ബദല്‍ പദ്ധതിയില്ല. ദിനംപ്രതി 30,000ലേറെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മേഖലയാണിത്. മുനിസിപ്പല്‍ ജംഗ്ഷനില്‍ അഞ്ചു കോടി രൂപ ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാന്‍ 2016ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട് 5.18 കോടി രൂപയാക്കി എസ്റ്റിമേറ്റ് പുതുക്കിയെന്നും ആകാശപാതയിലേക്ക് കയറുന്നതിനുള്ള പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന്…
Read MoreCategory: Kottayam
ആളില്ലാത്ത വീട് നോക്കിക്കയറും; കൈയിൽ കിട്ടുന്നതെന്തും മോഷ്ടിച്ചുകൊണ്ടുപോകും; നാട്ടുകാരെ വിറപ്പിച്ച ബിനു തങ്കയേയും കൂട്ടാളിയേയും പൊക്കി പോലീസ്
ഉപ്പുതറ: ആളുകളില്ലാത്ത തക്കം നോക്കി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ടു പേരെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ചീന്തലാർ കാറ്റാടിക്കവല നെല്ലിക്കൽ ബിനു തങ്ക, നാടാർപള്ളിക്കൽ സൈനേഷ് കാർത്തികേയൻ എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ വീട്ടിലില്ലാതിരിക്കുന്ന സമയം നോക്കി ലയങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. സ്വർണം, വെള്ളി ആഭരണങ്ങൾ, വീട്ടിൽ സൂഷിച്ചിരുന്ന പണം . വിലപിടിപ്പുള്ള പിച്ചളപ്പാത്രങ്ങൾ, ഗ്യാസ് കുറ്റികൾ, മറ്റ് സാധനങ്ങൾ എന്നിവയൊക്കെയാണ് സ്ഥിരമായി മോഷണം പോയിരുന്നത്. സ്ഥിരമായി ലഭിച്ച മോഷണ പരാതിയെ തുടർന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഉപ്പുതറയിൽവച്ചാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം ചീന്തലാർ ലയത്തിൽനിന്നു മോഷ്ടിച്ച വെള്ളിയാഭരണങ്ങൾ ഉപ്പുതറയിലെ സ്വകാര്യ ജൂവലറിയിൽനിന്നും കണ്ടെടുത്തു. കസ്റ്റഡിയിലായ ബിനു…
Read Moreപാഠം ഒന്ന് ഒച്ച്..! ഒച്ചിനെ ഇല്ലാതാക്കാൻ കെണി റെഡി!
കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘പാഠം ഒന്ന് ഒച്ച്’ സമഗ്ര കർമപരിപാടിക്കു തുടക്കമായി. ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുന്ന രീതിയുടെ അവതരണവും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തി. ഇന്നു മുതൽ 31 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, പാടശേഖരസമിതികൾ, കർഷക സംഘങ്ങൾ, എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ച കാലം കൊണ്ട് ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുകയാണു ലക്ഷ്യമിടുന്നത്. ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്ത ശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും. തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു…
Read More‘വേഗ’ എത്താൻ വൈകും! എസി ബോട്ടിൽ കുറഞ്ഞ ചെലവിൽ വേമ്പനാട്ടു കായൽപ്പരപ്പിന്റെ ഭംഗി ആസ്വദിക്കാൻ ഇനിയും കാത്തിരിക്കണം
കോട്ടയം: ഓണാവധിയിൽ പടിഞ്ഞാറൻമേഖലയുടെ ഭൂപ്രകൃതി ആസ്വദിക്കാനെത്തുന്നവർക്കു കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ യാത്ര ആസ്വദിക്കാൻ ഇനിയും കാത്തിരിക്കണം. കോട്ടയം- ആലപ്പുഴ- കുമരകം പാസഞ്ചർ കം ടൂറിസ്റ്റ് സർവീസായി എത്തുന്ന വേഗ ബോട്ട് സർവീസ് ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്. ഇത്തവണത്തെ ഓണത്തിന് ‘’വേഗ ബോട്ട് ‘’ കോട്ടയത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും വൈകും. കോട്ടയത്തിന് അനുവദിച്ചിരിക്കുന്ന വേഗ ബോട്ടിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ ബോട്ട് നിർമാണം പൂർത്തിയായാൽ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറ33273യുന്നത്. കോവിഡ് പ്രസിന്ധിക്കും വെള്ളപ്പൊക്ക ഭീഷണിക്കും ശേഷം നിരവധി വിനോദസഞ്ചാരികളാണ് പടിഞ്ഞാറൻ മേഖലയിലേക്ക് എത്താനൊരുങ്ങുന്നത്. ഓണാവധിയും എത്തുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം കൂടും. ഇപ്പോൾ കായൽപ്പരപ്പിലെ യാത്രയ്ക്ക് ആയിരങ്ങളും പതിനായിരങ്ങളുമാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. സീസണാകുന്നതോടെ ഇനിയും ചാർജ് കൂടും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എസി ബോട്ടിലൂടെ…
Read Moreപാണ്ടനാട്ട് വാടകവീട്ടിൽ വൻ റെയ്ഡ്; പിടിച്ചതു 35 ലക്ഷത്തിന്റെ പാൻമസാല ശേഖരം
ചെങ്ങന്നൂര്‍: പാണ്ടനാട്ടെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപയുടെ പാൻമസാല പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരുമല വാലുപറമ്പില്‍ താഴ്ചയില്‍ ജിജോ ജോസഫ്(38) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഡാന്‍സാഫ് ടീമും ചെങ്ങന്നൂര്‍ പോലീസും സംയ്ക്തമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ചാക്കുകളിലായി സംഭരിച്ചുവച്ചിരുന്ന 72,000 പായ്ക്കറ്റ് ഹാന്‍സ് കണ്ടെത്തിയത്.ജില്ലയിലെ ഏറ്റവും വലിയ പാൻമസാല വേട്ടയാണ് നടന്നതെന്നു പോലീസ് പറയുന്നു. ബംഗളൂരുവിൽനിന്നു കടത്ത്നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ജിജോ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗളൂരുവില്‍നിന്നു വന്‍തോതില്‍ പാൻമസാല എത്തിച്ചു വിവിധ കച്ചവടക്കാര്‍ക്കു നൽകിവരികയായിരുന്നു. പാൻമസാല വിതരണത്തിനായും കടത്തിനായും ഇയാള്‍ ഉപയോഗിച്ചിരുന്ന ബൊലേറോ പിക്അപ്, വാഗണ്‍ ആര്, സാന്‍ട്രോ എന്നീ മൂന്നു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ കടത്തിലും വില്പനയിലും കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റും അന്വേഷണം നടക്കുകയാണെന്നു ഡിവൈഎസ്പി…
Read Moreശാരീരിക അസ്വസ്തത; കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർക്ക് മെഡിക്കൽ കോളജിൽ വിഐപി പരിഗണന
ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടി റിമാൻഡ് ചെയ്ത ഡോക്ടര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ വിഐപി പരിഗണന നല്‍കുന്നതായി ആക്ഷേപം. ശാരീരിക അസ്വസ്തകളെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്ജന് ഡോ. എം.എസ്. സുജിത് കുമാറിനെ (43) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുണ്ടക്കയം സ്വദേശിയായ യുവാവില്‍നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ കോട്ടയം വിജിലന്‍സ് സംഘമാണ് ഇദ്ദേഹത്തെ പിടികൂടിയത്.അസ്വസ്തത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് രാത്രി ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോടതി റിമാൻഡ് ചെയ്യുന്ന പ്രതികള്‍ ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ ലഭിക്കാത്ത തരത്തിലുള്ള വിഐപി പരിഗണനയാണ് ഡോക്ടർക്കു ലഭിക്കുന്നതെന്നും അതിനായി ഉന്നത ഇടപെടലുണ്ടായിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് വീണ്ടും റോഡിലെ കുഴിയില്‍ വീണ് അപകടം! യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും റോഡിലെ കുഴിയില്‍ വീണ് അപകടം. കുമ്പഴ-തിരുവല്ല സംസ്ഥാനപാതയില്‍ റോഡിലെ കുഴിയില്‍വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. സാരമായി പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജയിലിനു സമീപത്തെ റോഡിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ വീണ യുവതിയുടെ കാലില്‍ എതിരെ വന്ന് ബസ് കയറിയിറങ്ങുകയായിരുന്നു. സമീപത്തെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്.
Read Moreഇലക്കെണിയുമായി ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ കോട്ടയം ജില്ലാ ഭരണകൂടം; ഒച്ചിനെ തുരത്താനുള്ള രണ്ടാമത്തെ തന്ത്രം ഇങ്ങനെ
കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്ദ്രത കുറയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘പാഠം ഒന്ന് -ഒച്ച്’ എന്ന പരിപാടി് 25 മുതൽ 31 വരെ ജില്ലയിലുടനീളം നടപ്പാക്കും. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന, പാടശേഖര സമിതികൾ, പച്ചക്കറി കർഷകരുടെ സംഘങ്ങൾ, കർഷക കൂട്ടയ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഒച്ചുകളെ കെണികൾ ഉണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു പരിപാടി. ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്തശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും. തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു വെള്ളത്തിൽ (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ്) ഇട്ടു നശിപ്പിക്കും. ചത്ത ഒച്ചുകളെ പ്രദേശത്തുതന്നെ കുഴികളിലിട്ടു മൂടും. വൈകുന്നേരങ്ങളിൽ കെണിവയ്ക്കുകയും രാത്രിയിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്യും. ഇപ്രകാരം ഒരാഴ്ചക്കാലം ജില്ലയിലുടനീളം ഒച്ചുകളെ നശിപ്പിക്കും.…
Read Moreഎന്തെങ്കിലും ചോദിച്ചാൽ പേര് മാത്രം പറയും! ഉറ്റവർ ഉപേക്ഷിച്ച മനോദൗർബല്യമുള്ള യുവാവിന് വർഷങ്ങളായി സ്വന്തം കുടുംബാംഗത്തെപ്പോലെ തുണയായി അയൽക്കാർ
നെടുങ്കണ്ടം: സ്വന്തക്കാരും കുടുംബാംഗങ്ങളും ഉപേക്ഷിച്ച മനോദൗർബല്യമുള്ള യുവാവിനെ വർഷങ്ങളായി സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയാണ് അയൽവാസികൾ. നെടുങ്കണ്ടം ചാറൽമേട് സ്വദേശിയായ മനീഷിനെ(37) യാണ് വർഷങ്ങളായി അയൽവാസികൾ പരിചരിക്കുന്നത്. എട്ട് വർഷം മുന്‍പാണ് മനീഷ് മാനസിക അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. അതിനുമുന്‍പ് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്നത് മനീഷായിരുന്നു. മാനസിക അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയതോടെ ഉറ്റവർ ഒരോരുത്തരായി ഇയാളെ ഉപേക്ഷിച്ചു പോയി. മാതാപിതാക്കളും മരിച്ചു. ഇതോടെ ചെറിയ വീടിനുള്ളിൽ മനീഷ് ഒറ്റയ്ക്കായി. മാനസിക അസ്വാസ്ഥ്യം ബാധിച്ചതോടെ ഓർമകൾ നഷ്ടപ്പെടുകയും സംസാരിക്കാൻ അറിയാത്ത അവസ്ഥയിലാകുകയും ചെയ്തു. എന്തെങ്കിലും ചോദിച്ചാൽ പേര് മാത്രം പറയും. ഇതോടെയാണ് മനീഷിനെ പരിപാലിക്കാൻ പ്രദേശവാസികൾ മുൻകൈയെടുത്തത്. ആർക്കും ഒരു ശല്യവും ചെയ്യാത്ത ആളാണ് മനീഷ്. എന്നാൽ കുറച്ചുനാളുകളായി അടുത്ത് ആരുമില്ലെങ്കിൽ മനീഷ് എങ്ങോട്ടെന്നില്ലാതെ തനിയെ ഇറങ്ങിപ്പോകും. കഴിഞ്ഞദിവസം ഇയാൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. നാട്ടുകാർ രാത്രിയിൽ നടത്തിയ തെരച്ചിലിൽ തേർഡ്ക്യാംപിൽനിന്നാണ് ഇയാളെ…
Read Moreഅമിതവേഗത്തിൽ എത്തിയ ബൈക്ക് സ്വകാര്യബസിന്റെ പിന്നിലിടിച്ചു! അദ്ഭുതകരമായി രക്ഷപ്പെട്ട യുവാക്കൾ മുങ്ങി
കടുത്തുരുത്തി: അമിതവേഗത്തിൽ എത്തിയ ബൈക്ക് സ്വകാര്യബസിന്റെ പിറകിൽ ഇടിച്ചു. അദ്ഭുതകരമായി രക്ഷപ്പെട്ട ബൈക്ക് യാത്രികരായ യുവാക്കൾ സംഭവസ്ഥലത്തു നിന്നു കടന്നു കളഞ്ഞു. ഇന്നലെ രാത്രി 7.20ന് ആപ്പാഞ്ചിറ ജംഗ്ഷനിലാണ് സംഭവം. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ പിന്നിലാണ് ബൈക്ക് ഇടിച്ചത്. അപകടം നടന്നയുടനെ ഓട്ടോക്കാരും വ്യാപാരികളും എത്തി യുവാക്കളായ രണ്ടു പേരെയും പിടിച്ചെഴുന്നേൽപ്പിച്ച് സമീപത്തെ വിശ്രമകേന്ദ്രത്തിൽ ഇരുത്തി. നാട്ടുകാരുടെ ശ്രദ്ധ വാഹനത്തിന്റെ അടുത്തേക്കു തിരിഞ്ഞതോടെ യുവാക്കൾ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. 25 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവർ. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറിയതിനാൽ സ്വകാര്യബസിന്റെ സർവീസ് മുടങ്ങി. അപകടത്തെത്തുടർന്ന് കടുത്തുരുത്തി-വൈക്കം റോഡിൽ ഗതാഗതം മുടങ്ങി.
Read More