മൂന്നിലവ്: ഇല്ലിക്കല്‍ക്കല്ലിൽ പന്നിമൂക്കൻ തവളയെ കണ്ടെത്തി. പഞ്ചായത്ത് നാലാം വാര്‍ഡിലെ പഴുക്കാക്കാനം തലക്കശേരി ഡാനിയലിന്റെ പുരയിടത്തില്നിന്നാണു പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്. ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് മെംബറുമായ ജിന്‍സി ഡാനിയല്‍ തവളയെക്കണ്ട വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ അജയകുമാറിനെ അറിയിക്കുകയായിരുന്നു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എം.എൻ. അജയകുമാര്‍, പി. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പന്നിമൂക്കന്‍ തവളയാണെന്നു സ്ഥിരീകരിച്ചത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പന്നിമൂക്കന്‍ തവളയെ ഇതിനുമുമ്പ് 2003 ലാണ് കണ്ടെത്തിയത്. വര്‍ഷത്തില്‍ മുഴുവന്‍ സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന ഇവ പ്രജനനത്തിനായി മണ്‍സൂണ്‍ മഴയോടെയാണു ഭൂമിക്കു മുകളില്‍ വരുന്നത്. വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
Read MoreCategory: Kottayam
നാലാമന് എവിടെ ? പ്രണയതട്ടിപ്പ്; നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം; രംഗത്തുള്ളത് നിരവധി യുവാക്കള്‍; പ്രതികള്‍ക്കു പ്രാദേശികമായും സഹായം
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്. ഇയാൾ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണറിയുന്നത്. മറ്റു ജില്ലകളില്‍ നിന്നെത്തി കടുത്തുരുത്തിയിലും സമീപപ്രദേശങ്ങളിലുമായി നാളുകളായി താമസിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ് എടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം വേണമെന്ന് അതേസമയം, പ്രണയതട്ടിപ്പുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ യുവാക്കളുടെ സംഘം കറങ്ങിനടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ്…
Read Moreവ്യാപാരികളെ വഴിയാധാരമാക്കി തിരുനക്കര പൊളിച്ചടുക്കുന്നതിനു പിന്നിൽ നഗരഭരണത്തിലെ ഉന്നതൻ! പ്രതിഷേധം ശക്തമാക്കി തിരുനക്കരയിലെ വ്യാപാരികൾ
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സ് ഉടൻ പൊളിക്കണമെന്ന പിടിവാശിക്കു പിന്നിൽ ഭരണപക്ഷത്തെ ഉന്നതനെന്ന് ആരോപണം. വ്യാപാരികളുമായി ചർച്ച നടത്താനോ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിനോ ഈ നേതാവ് തയാറാകുന്നില്ലെന്നാണ് ആരോപണം. ബസ് സ്റ്റാൻഡ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി സ്പെഷൽ കൗണ്‍സിൽ യോഗം ചേരണമെന്ന ആവശ്യം ഭരണപക്ഷത്തുനിന്നുവരെ ഉയർന്നെങ്കിലും ഈ ഉന്നത നേതാവ് ഇതിനെയെല്ലാം തടയുകയായിരുന്നു. മുന്‍പ് നടന്ന കൗണ്‍സിൽ യോഗത്തിൽ 80 എണ്ണമുള്ള അജണ്ടയിൽ ഒന്നായിട്ടാണ് വിഷയം ഉൾപ്പെടുത്തിയത്. കൗണ്‍സിൽ യോഗം തീരാറായപ്പോൾ പല അംഗങ്ങളും ഹാൾ വിട്ടുപോയി. തന്റെ കൂട്ടാളികളായ ഏതാനും കൗണ്‍സിലർമാർ മാത്രം കൗണ്‍സിൽ യോഗത്തിലുള്ളപ്പോൾ അജണ്ട വായിച്ച് മിനിട്സിൽ രേഖപ്പെടുത്തിയാണ് കെട്ടിടം പൊളിക്കുന്നതിനായുള്ള തീരുമാനം എടുത്തതെന്ന് ആക്ഷേപമുണ്ട്. സ്ഥലം എംഎൽഎയെവരെ ഭീഷണിപ്പെടുത്തിയാണ് നേതാവ് പല കാര്യങ്ങളും നഗരസഭയിൽ നടത്തുന്നതെന്നു ഭരണപക്ഷത്തു തന്നെ അഭിപ്രയാമുണ്ട്. നാളെ കൗണ്‍സിൽ…
Read Moreജെസ്നയെ തേടി വീണ്ടും അഭ്യൂഹങ്ങൾ; മകളെ കണ്ടെത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ കുടുംബം; പ്രതീക്ഷ വിടാതെ മുക്കൂട്ടുതറയും
എരുമേലി: മുക്കൂട്ടുതറ കുന്നത്ത് ജെസ്ന എവിടെയോ നാല് വർഷമായി ആരോരും അറിയാതെ കഴിയുന്നുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിറയുന്നത് അഭ്യൂഹങ്ങളുടെ അലയൊലികൾ. ജെസ്നയുടെ ജന്മനാടായ മുക്കൂട്ടുതറയിലുള്ളത് ആശ്വാസത്തിന്റെ അലയൊലികൾ. എവിടെയാണെങ്കിലും അവൾ ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. അധികം വൈകാതെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് മിക്കവരും. സമൂഹ മാധ്യമങ്ങളിൽ തർക്കങ്ങളും വിവാദ കോലാഹലങ്ങളുമാണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മനുഷ്യക്കടത്തെന്നും തീവ്രവാദ മത മൗലിക സംഘടനകളുടെ ഇടപെടലെന്നുമൊക്കെയാണ് അഭ്യൂഹങ്ങൾ പരന്നുകൊണ്ടിരിക്കുന്നത്. നാലുവർഷം മുന്‍പ് 2018 മാർച്ച് 22നാണ് രാവിലെ ഒന്പതിനു മുക്കൂട്ടുതറയിലെ വീട്ടിൽനിന്നും എരുമേലിവരെ എത്തിയ ജെസ്ന അപ്രത്യക്ഷമായത്. അന്വേഷണം ഒടുവിൽ സിബിഐയിൽ എത്തി ഇപ്പോൾ 191 രാജ്യങ്ങളിലേക്കാണ് ജെസ്നയെ കണ്ടെത്താൻ സഹായം തേടി യെല്ലോ നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിക്ക് സിബിഐ ഇതു സംബന്ധിച്ച് രഹസ്യ റിപ്പോർട്ട് ഉൾപ്പടെ…
Read Moreകെഎസ്ആർടിസിയുടെ കെ-സ്വിഫ്റ്റ് കോട്ടയത്തിന് എന്ന്? ദീർഘദൂര റൂട്ടുകളിൽ സ്വകാര്യബസുകളുടെ കൊള്ളനിരക്ക്
കോട്ടയം: കെഎസ്ആർടിസി എന്നും യാത്രക്കാർക്കൊപ്പമെന്ന പരസ്യത്തോടെ സ്വിഫ്റ്റ് ബസ് തരംഗം സൃഷ്ടിക്കുന്പോഴും ദീർഘദൂര യാത്ര ചെയ്യുന്ന കോട്ടയംകാർക്ക് അതു സ്വപ്നം മാത്രം. സ്വകാര്യ ബസുകളുടെ അമിത ചൂഷണത്തിന്റെ ഇരകളാണ് ജില്ലയിൽനിന്നുള്ള യാത്രക്കാർ. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി അയൽ സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലെത്തി മടങ്ങിയ വിദ്യാർഥികൾ, ഉദ്യോഗാർഥികൾ എന്നിവരാണു വലിയ ചൂഷണത്തിന് ഇരകളായിരിക്കുന്നത്. ചെന്നൈ, ബംഗളൂരു, മധുര, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽനിന്നും അമിത നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കിയത്. യാത്രക്കാർ കൂടുതലുള്ള കഴിഞ്ഞ ദിവസങ്ങളിൽ രണ്ടും മൂന്നും ഇരട്ടി ചാർജാണ് വാങ്ങിയത്. സ്വകാര്യ ബസുകളിൽ നിരക്ക് തോന്നുംപടി കോട്ടയത്തുനിന്നും കഴിഞ്ഞ ഒരാഴ്ച ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഓരോ ദിവസവും നിരക്ക് മാറിമാറിയാണ് ഈടാക്കിയത്. ഈസ്റ്റർ ദിനം വൈകുന്നേരം കോട്ടയത്തുനിന്നും ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസിൽ 3500 രൂപയായിരുന്നു ചാർജ്. ഇന്നലെ ബംഗളൂരുവിലേക്ക് 2500 രൂപയായിരുന്നു.…
Read Moreഅംബേദ്കർ ചരിത്രവും ഭരണഘടനയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: സ്പെഷ്യൽ റിക്രൂട്ട് മെന്റും എസി എസ് ടി സെൽ പുനസ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സമരത്തിൽ ചേരമർ ഹിന്ദു മഹാസഭയ്ക്കൊപ്പം നിൽക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ. അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ അംബേദ്കർ 131 -ാം ജന്മദിനാഘോഷം സമ്മേളനം ഉദ്ഘാടനം ചെയ്തു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. അംബേദ്കർ ചരിത്രവും ഭരണഘടനയും പാഠ്യപദ്ധതി ആക്കണം, സർക്കാർ ശബളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പിലാക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. ട്രഷറർ കെ. കുട്ടപ്പൻ ജന്മദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റുമാരായ പി.ജി അശോക് കുമാർ, എ.വി.സാബു, സെക്രട്ടറിമാരായ കെ. കൃഷ്ണൻകുട്ടി, അജികുമാർ മല്ലപ്പള്ളി എക്സിക്യൂട്ടീവ് അംഗങ്ങളായ മധു നീണ്ടൂർ,…
Read Moreവഴിയില്‍ നഷ്ടമായത് അഞ്ച് മോതിരവും ഒരു മാലയും ഉള്‍പ്പെടെ രണ്ടര പവന്! വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം എത്തിയത് ഒരു കോളജ് വിദ്യാര്‍ഥിയില്‍; ഒടുവില്‍…
നെടുങ്കണ്ടം: വഴിയിൽ നഷ്ടപ്പെട്ട വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പോലീസ് ഉടമയ്ക്ക് കൈമാറി. നെടുങ്കണ്ടം ടൗണിൽ തിങ്കളാഴ്ചയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. ടൗണിലെ ബാങ്കിൽ പണയം വച്ചിരുന്ന ആഭരണങ്ങൾ തിരികെയെടുത്തശേഷം വീട്ടിലേക്ക് പോകുംവഴി വീട്ടമ്മയുടെ കൈയിൽനിന്നും സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് നഷ്ടപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടൻതന്നെ വീട്ടുകാരും അയൽവാസികളും ചേർന്ന് ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചപ്പോൾ നെടുങ്കണ്ടം എസ്ബിഐ ബാങ്കിനു മുൻവശത്തുള്ള വ്യാപാര സ്ഥാപനത്തിനു മുന്‍പിലായി പഴ്സ് നഷ്ടപ്പെടുന്നതും പിന്നീട് ഇത് ഒരാൾ എടുക്കുന്നതായും കണ്ടെത്തി. വിശദമായ പരിശോധനയിൽ യൂണിഫോം ധരിച്ച വിദ്യാർഥിയാണ് ഇത് എടുത്തതെന്ന് തിരിച്ചറിഞ്ഞു. യൂണിഫോമിന്റെ നിറം അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടത്തെ ഒരു കോളജിലെ വിദ്യാർഥിയാണെന്ന് മനസിലാകുകയും ഇന്നലെ ഈ…
Read More2010-ലായിരുന്നു ആ വിവാഹം! മഞ്ജു ജീവനൊടുക്കിയ ദിവസവും സുജിത് വീട്ടിലെത്തിയിരുന്നു; ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനു തടവും പിഴയും
തൊടുപുഴ: പീഡനത്തെത്തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് എട്ടുവർഷം തടവും 40,000 രൂപ പിഴയും. കരുണാപുരം കുഴിഞ്ഞാളൂർ നിരപ്പേൽക്കട പുല്ലുംപ്ലാവിൽ സുജിത്തി(39)നെയാണ് തൊടുപുഴ നാലാം അഡീഷണൽ ആൻഡ് ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. അനീഷ്കുമാർ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യ രാമക്കൽമേട് ബാലൻപിള്ള സിറ്റി വെട്ടിക്കൽ മഞ്ജു(29)വാണ് 2016 നബംബർ 20ന് വീട്ടിൽ ജീവനൊടുക്കിയത്. 2010-ലായിരുന്നു സുജിത്തും മഞ്ജുവും തമ്മിലുള്ള വിവാഹം. മദ്യപിച്ചെത്തുന്ന സുജിത്ത് മഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. മഞ്ജുവിന്റെ സ്വർണം വിറ്റ് പാട്ടത്തിനെടുത്ത കൃഷിയിടത്തിന് സമീപത്തുള്ള വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഒരിക്കൽ അവിടെയെത്തിയ അമ്മ വത്സ മർദനമേറ്റ് ചെവിയിൽനിന്ന് ചോരയൊലിക്കുന്ന നിലയിലാണ് മഞ്ജുവിനെ കണ്ടത്. അന്നു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മഞ്ജു തയാറായില്ല. എന്നാൽ അമ്മ വന്നത് മഞ്ജു വിളിച്ചിട്ടാണെന്നുപറഞ്ഞ് പ്രതി വീണ്ടും വഴക്കുണ്ടാക്കി. മഞ്ജുവിന്റെ ഫോണ്‍ തല്ലിത്തകർത്തു. ക്രൂരമർദനം തുടർന്നതോടെ ഒരുവയസുള്ള മകനുമായി യുവതി വീട്ടിലേക്ക്…
Read Moreജോലിക്കാരാരും വാഹനം എടുത്തിട്ടില്ല! നിർത്തിയിട്ട വാഹനം കടത്തിക്കൊണ്ടുപോയ മനോരോഗിയെ കണ്ടെത്തി; ഒടുവില്‍ അയാള്‍ പറഞ്ഞത് ഇങ്ങനെ…
നെടുങ്കണ്ടം: നിർത്തിയിട്ട വാഹനം കടത്തിക്കൊണ്ടുപോയ മനോരോഗിയെയും വാഹനവും നാട്ടുകാർ കണ്ടെത്തി. ആറു മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നെടുങ്കണ്ടം ടൗണിൽ നടന്ന അപ്രതീക്ഷിത സംഭവത്തിന് വിരാമമായത്. നെടുങ്കണ്ടം കുരുശുപള്ളി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തിട്ടയിൽ സൂപ്പർമാർക്കറ്റ് ഉടമ ബാബുവിന്റെ മാരുതി ഒമ്നിയാണ് ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കാണാതായത്. സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ ഇറക്കി കടയിൽ എടുത്തുവച്ച് തിരികെ വന്നപ്പോൾ വാഹനം കാണാതാകുകയായിരുന്നു. വാഹനത്തിൽതന്നെ താക്കോൽ ഇട്ടിട്ടാണ് ബാബു വെളിയിൽ ഇറങ്ങിയത്. ജോലിക്കാരാരും വാഹനം എടുത്തിട്ടില്ലെന്ന് മനസിലാക്കിയതോടെ സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒമ്നി വാൻ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കുള്ള വഴി കടന്ന് പോയതായി വ്യക്തമായി. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 12ഓടെ വാഹനം ചെന്പകക്കുഴിയിലെ ഇടവഴിയിലേക്ക് കയറ്റിയിട്ട് വിശ്രമിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. വണ്ടിയോടിക്കാനുള്ള ആഗ്രഹംകൊണ്ടാണ് താൻ വാഹനം എടുത്തതെന്ന് യുവാവ് പറഞ്ഞു. വാഹനത്തിൽ തന്നെ ഉണ്ടായിരുന്ന ചുവന്ന സെലോടേപ്പ്…
Read Moreപാപ്പുകുഞ്ഞ് കാട്ടാനയുടെ ശത്രുവോ? തകർക്കുന്നത് അഞ്ചാംതവണ! പാപ്പുകുഞ്ഞിന്റെ പച്ചക്കറിക്കട വിടാതെ പിന്തുടർന്ന് കാട്ടാനകൾ
മൂന്നാർ: മൂന്നാർ ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറിക്കട വിടാതെ പിന്തുടർന്ന് കാട്ടാനകൾ നശിപ്പിക്കുകയാണ്. അഞ്ചാം തവണയാണ് കട കാട്ടാനകൾ തകർക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി. ടൗണിലുണ്ടായിരുന്നവർ സ്ഥലത്തെത്തിയെങ്കിലും ഏറെനേരം അവിടെത്തന്നെ തുടർന്ന കാട്ടാന കൂടുതൽ ആളുകളെത്തി പടക്കം പൊട്ടിച്ചതോടെയാണ് പിൻവാങ്ങിയത്. മൂന്നാർ ടൗണ്‍ ലോക് ഡൗണിലായിരുന്നപ്പോൾ രാത്രിയിൽ കാട്ടാനകൾ കടകൾ ആക്രമിക്കുന്നത് പതിവായിരുന്നു. മൂന്നാർ ടൗണിനോടു ചേർന്നുള്ള പച്ചക്കറി മാർക്കറ്റിലെത്തി രണ്ടുതവണ കടകൾ തകർത്ത കാട്ടാനകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലുതവണയാണ് തകർത്തത്. ആനകൾക്ക് ഏറെ ഇഷ്ടപ്പെട്ട കാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകൾ നോട്ടമിട്ടു വച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കച്ചവടക്കാർക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു. കാട്ടാനകളുടെ സാന്നിധ്യം മൂന്നാർ ടൗണിൽ പതിവായിട്ടും വനം വകുപ്പ് നടപടികൾ…
Read More