മൂന്നാർ: മൂന്നാർ ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറിക്കട വിടാതെ പിന്തുടർന്ന് കാട്ടാനകൾ നശിപ്പിക്കുകയാണ്. അഞ്ചാം തവണയാണ് കട കാട്ടാനകൾ തകർക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി. ടൗണിലുണ്ടായിരുന്നവർ സ്ഥലത്തെത്തിയെങ്കിലും ഏറെനേരം അവിടെത്തന്നെ തുടർന്ന കാട്ടാന കൂടുതൽ ആളുകളെത്തി പടക്കം പൊട്ടിച്ചതോടെയാണ് പിൻവാങ്ങിയത്. മൂന്നാർ ടൗണ്‍ ലോക് ഡൗണിലായിരുന്നപ്പോൾ രാത്രിയിൽ കാട്ടാനകൾ കടകൾ ആക്രമിക്കുന്നത് പതിവായിരുന്നു. മൂന്നാർ ടൗണിനോടു ചേർന്നുള്ള പച്ചക്കറി മാർക്കറ്റിലെത്തി രണ്ടുതവണ കടകൾ തകർത്ത കാട്ടാനകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലുതവണയാണ് തകർത്തത്. ആനകൾക്ക് ഏറെ ഇഷ്ടപ്പെട്ട കാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകൾ നോട്ടമിട്ടു വച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കച്ചവടക്കാർക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു. കാട്ടാനകളുടെ സാന്നിധ്യം മൂന്നാർ ടൗണിൽ പതിവായിട്ടും വനം വകുപ്പ് നടപടികൾ…
Read MoreCategory: Kottayam
ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; പരാതികൊടുത്തതറിയാതെ തിരികെയെത്തിയ യുവതിക്ക് കിട്ടിയ പണി ഇങ്ങനെ
ചങ്ങനാശേരി: ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു സാമൂഹിക മാധ്യമങ്ങളിലുടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. പായിപ്പാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. വാട്സ് ആപ്പ് വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശി മനു(32)വിനൊപ്പം കഴിഞ്ഞ മൂന്നിനാണ് യുവതി ഒളിച്ചോടിയത്. പീന്നിട് യുവതി പാലായിലെ വീട്ടിൽ തിരിച്ചെത്തി.യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജാരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
Read Moreപ്രതിക്ക് അത്യപൂർവ ശിക്ഷ ! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, അതിജീവിത ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി; 2016 ലാണ് കേസിനാസ്പദമായ സംഭവം
എരുമേലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അത്യപൂർവ ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതി എരുമേലി സ്വദേശി സോമൻ (53) നാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന കുട്ടിയുടെ അടുത്ത ബന്ധുവായ സോമൻ സംരക്ഷിച്ചുകൊള്ളാം എന്നുപറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇയാൾ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. ഗർഭിണിയായ അതിജീവിത പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ല. കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് മാത്യു ഡിഎൻഎ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരേ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.…
Read Moreറീസര്‍വേയിൽ പുറമ്പോക്ക് ഭൂമിയായി! ജനിച്ചനാള്‍മുതല്‍ താമസിച്ചുവന്ന വീട് റെയിൽവേ ഇടിച്ചുനിരത്തി; വീടിനു മുന്നിൽ കണ്ണീരൊഴുക്കി രണ്ടു കുടുംബങ്ങൾ
കടുത്തുരുത്തി: ജനിച്ചനാള്‍മുതല്‍ താമസിച്ചുവന്ന വീട് റെയില്‍വേയും പോലീസും ചേര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇടിച്ചുനിരത്തുന്നതുകണ്ട് കണ്ണീരൊഴുക്കുകയാണ് രണ്ടു കുടുംബങ്ങൾ. ഭൂമിയുടെ ആധാരം കൈയിലുണ്ട്. കരം കെട്ടിക്കൊണ്ടിരുന്ന ഭൂമിയുമാണ്. എന്നാല്‍ ഭൂമി ഇപ്പോള്‍ റെയില്‍വേയുടേതായി മാറി. തന്റെ വീടും എട്ടര സെന്റ് ഭൂമിയും അന്യാധീനപ്പെട്ടു പോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ മാഞ്ഞൂര്‍ ഇരവിമംഗലം തടത്തില്‍ സുരേന്ദ്രന് (43) കഴിയുന്നുള്ളൂ. സുരേന്ദ്രന് 35 വര്‍ഷക്കാലമായി താമസിച്ചിരുന്ന വീടാണ് റീസര്വേയനുസരിച്ചു റവന്യൂ പുറമ്പോക്ക് ഭൂമിയായി റെയില്‍വേക്ക് അവകാശപ്പെട്ടതായി മാറുന്നത്. സുരേന്ദ്രനൊപ്പം സമീപവാസിയായ വേലംപറമ്പില്‍ ലിസമ്മയുടെ വീടും ഇടിച്ചു നിരത്തി. തന്റെ പിതാവ് 1958ല്‍ സെന്റിന് 50 രൂപ വീതവും അധിക വിലയും ചേര്‍ത്ത് 450 രൂപയ്ക്കു അമ്മയുടെ പേരില്‍ ആധാരം ചെയ്തുവാങ്ങിയ ഭൂമിയാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നതെന്നു സുരേന്ദ്രന് പറയുന്നു. മറ്റ് മൂന്നു സഹോദരങ്ങളുടെ അവകാശം കൂടിയായ ഭൂമി അവര്‍ക്കുള്ള അവകാശവിഹിതം നല്‍കിയാണ് സുരേന്ദ്രന്…
Read Moreടി വി പുരത്ത് സ്വകാര്യ പണമിടപാടു സ്ഥാപനം പൂട്ടി; ഉടമ കുടുംബ സമേതം മുങ്ങിയത് രണ്ടു കോടിയുമായി
ടി വി പുരം: ടി വി പുരത്ത് സ്വകാര്യ പണമിടപാടു സ്ഥാപനം പൂട്ടി ഉടമ കുടുംബ സമേതം കടന്നു കളഞ്ഞത് കോടിക്കണക്കിനു രൂപയുമായിട്ടാണെന്ന് പരാതി. ടി വി പുരത്തെ എസ് എൻ ഫിനാൻസ് ഉടമ സഹദേവനാണ് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്.ഇന്നലെ പണവും സ്വർണവും നഷ്ടപ്പെട്ട 55 ഇടപാടുകാരാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇവർക്ക് രണ്ടു കോടി രൂപയിലധികം നഷ്ടപ്പെട്ടതായാണ് ആരോപണം.രണ്ടു പവൻ മുതൽ 12 ലക്ഷം രൂപ വരെ നഷ്ടപ്പട്ടവർ പരാതിക്കാരിലുണ്ട്. പണവും സ്വർണവും നഷ്ടമായവർ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ടി വി പുരത്ത് യോഗം ചേർന്നു.നിക്ഷേപകരെ പറ്റിച്ച് കോടികളുമായി മുങ്ങിയ ഫൈനാൻസ് ഉടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ടി.വി പുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പളളിപ്രത്തുശേരി സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തി. സഹദേവന്റെ പളളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക,…
Read Moreമദ്യം തലയ്ക്ക് പിടിക്കുമ്പോൾ..! ബാറിനു മുന്നിലെ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ് യുവാവിന് ദാരുണാന്ത്യം; സംഘർഷത്തിന്റെ കാരണം തേടി പോലീസ്
വാകത്താനം: ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റയാൾ മരിച്ച സംഭവത്തിൽ വാകത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. പാത്താമുട്ടം കുഴിയാത്ത് ജിനു വർഗീസാ(40)ണു മരിച്ചത്. ഞാലിയാകുഴിയിലെ ബാറിനു മുന്നിൽ ഞായറാഴ്ച രാത്രി 11നാണ് സംഭവമുണ്ടായത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണ കാരണം സംബന്ധിച്ചു വിശദമായ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. സംഘർഷത്തിൽ ഉൾപ്പട്ടെവരെന്ന് സംശയിക്കുന്ന രണ്ടു പേർ പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരെക്കുറിച്ചും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഇലക്ട്രീഷ്യനാണു മരിച്ച ജിനു വർഗീസ്.ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചശേഷം പുറത്തിറങ്ങിയ രണ്ടു സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ സംഘർഷമുണ്ടാവുകയായിരുന്നു. ആദ്യം വാക്കേറ്റവും തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.ഇതിനിടെ തലയ്ക്ക് അടിയേറ്റ ജിനു ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ചേർന്ന് ജിനുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് ജീവൻ നഷ്ടമായി.…
Read Moreഅയൽക്കൂട്ടംകാർ വീട്ടിലെത്തിയത് മദ്യപാനിയായ യുവാവിന് ഇഷ്ടപ്പട്ടില്ല; അമ്മായിയമ്മയേയും അയൽവാസിയായ വീട്ടമ്മയേയും തലയ്ക്കടിച്ച് വീഴ്ത്തി; ഒടുവിൽ
തൃക്കൊടിത്താനം: അയൽക്കൂട്ടത്തിൽനിന്നും വായ്പ എടുത്ത തുകയുടെ തവണ മുടങ്ങി കാര്യം സംസാരിച്ചതു ഇഷ്്ടപ്പെട്ടില്ല യുവാവ് ഭാര്യ മാതാവിനെയും അയൽവാസിയായ വീട്ടമ്മയെയും ആക്രമിച്ചു. തൃക്കൊടിത്താനം പനച്ചിമൂട്ടിൽ തെക്കേതിൽ അനീഷ്(35)ആണ് സംഭവത്തിൽ അറസ്റ്റിലായത്. അനീഷിന്റെ ഭാര്യാമാതാവ് മണിയമ്മ(60), സമീപവാസിയായ സിന്ധു(38)എന്നിവർക്കാണ് തലയ്ക്ക് അടിയേറ്റത്. അനീഷിന്റെ പേരിൽ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനീഷും ഭാര്യ രജിതയും കുട്ടികളും താമസിക്കുന്നത് തൃക്കൊടിത്താനത്തുള്ള രജിതയുടെ വീട്ടിലാണ്. മദ്യപിച്ചെത്തുന്ന അനീഷ് ഭാര്യ രജിതയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. അനീഷിന്റെ ഭാര്യ രജിതയും മണിയമ്മയും ചേർന്ന് അയൽക്കൂട്ടത്തിൽനിന്നും പണം വായ്പയെടുത്തു. തവണ മുടങ്ങിയപ്പോൾ അയൽക്കൂട്ടം ഭാരവാഹികൾ വീട്ടിലെത്തി കാര്യം തിരക്കിയത് അനീഷിന് ഇഷ്ടപ്പെട്ടില്ല. ഇതേച്ചൊല്ലിയും അനീഷും ഭാര്യയും തമ്മിൽ വഴിക്കിട്ടിരുന്നു. ഇക്കാര്യങ്ങൾ രജിത അയൽവാസി സിന്ധുവുമായി സംസാരിച്ചതും അനീഷ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അനീഷ് സിന്ധുവിന്റെ വീട്ടിലെത്തി തർക്കമുണ്ടാകുകയും സിന്ധുവിന്റെ തലക്ക് അടിക്കുകയും ചെയ്തു.…
Read Moreയുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; സ്ത്രീധന പീഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ
മണർകാട്: യുവതിയെ ഭർതൃഗൃഹത്തിലെ ബാത്റൂമിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മണർകാട് മാലം ചിറയിൽ ബിനുവന്റെ ഭാര്യ അർച്ചനയെ (24) ഇന്നലെ രാവിലെ 11.30നാണ് ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം യുവതിയെ പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. മണർകാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. മകൾ: ഒന്നരവയസുള്ള ഹൃദിക. കിടങ്ങൂർ നെടുമങ്ങാട് രാജു ലത ദന്പതികളുടെ മകളാണ് അർച്ചന. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.
Read Moreമെഡിക്കൽ കോളജിലെ സന്ദർശന പാസിന്റെ തുക വർധിപ്പിച്ചതിൽ വ്യാപക പ്രതിഷേധം; സമരത്തിനൊരുങ്ങി രാഷ്ട്രീയ സംഘടനകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സന്ദർശന പാസിന്റെ വില വർധിപ്പിച്ചതിൽ വ്യാപകമായ പ്രതിഷേധം. സന്ദർശന പാസിന്റെ വില ഇരട്ടിയായും അഞ്ചിരട്ടിയാകും വർധിപ്പിച്ചത് കൊള്ളയാണെന്നു മാണ് മെഡിക്കൽ കോളജിലെത്തുന്നവരുടെ ആക്ഷേപം. അഞ്ചു രൂപയായിരുന്ന സന്ദർശന പാസിന് 10 രൂപയായും എമർജൻസി പാസിന് 50 രൂപയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 30 ന് ആശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവിലാണ് ഫീസ് വർധനവിവരം അറിയിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം ആറുവരെ 10 രൂപയും ആറു മുതൽ ഏഴുവരെ ഫീസ് ഇല്ലാതെയും ഏഴു മുതൽ 50 രൂപയുമാണ് രോഗി സന്ദർശന പാസിന്റെ പുതിയ നിരക്ക്. സന്ദർശന സമയത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ മാത്രമേ രോഗീസന്ദർശനം അനുവദിക്കൂ. കയറുന്പോഴും ഇറങ്ങുന്പോഴും പാസ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാണിക്കണം. ഒരു മണിക്കൂറിൽ കൂടുതൽ സന്ദർശനം നടത്തിയാലോ പാസ്…
Read Moreറോഡ് തകർന്നു കിടന്നതിനാൽ ഫയർഫോഴ്സ് എത്താൻ വൈകി! നഷ്ടമായത് വിലപ്പെട്ട ജീവൻ; രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം ശക്തം
അതിരന്പുഴ: കിണർ തേകുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പഞ്ചായത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം ഒരു മണിക്കൂറോളം വൈകിയതിൽ പ്രതിഷേധം ശക്തമാകുന്നു. അതിരന്പുഴ വട്ടമലയിൽ സജി ചാക്കോ (52) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ഞൊങ്ങിണിക്കവല – കരിവേലിമല റോഡിന് സമീപമുള്ള പുരയിടത്തിലെ ആഴമുള്ള കിണർ തേകുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് അപകടം സംഭവിക്കുന്നത്. 50 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കി തീരാറായ ഘട്ടത്തിലാണ് 18 അടിയോളം മുകളിൽ നിന്ന് മണ്ണിടിഞ്ഞ് സജിയുടെ ശരീരത്തിലേക്ക് വീണത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഞൊങ്ങിണിക്കവല – കരിവേലിമല റോഡ് ഇടിഞ്ഞ് തകർന്നു കിടക്കുന്നതിനാൽ സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ല. വലയും മറ്റ് ഉപകരണങ്ങളുമായെത്തി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു. മെഡിക്കൽ കോളജിൽ എത്തിക്കുന്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫിലോമിനയാണ് സജിയുടെ ഭാര്യ. മക്കൾ:…
Read More