ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ പ്രസവ വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊ ണ്ടു പോയ കേസിലെ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കിയതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശിനി നീതു രാജ് (30) നെ ഇന്നലെ മെഡിക്കൽ കോളജിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ തട്ടിയെടുത്ത പ്രസവവാർഡ്, ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപും വാങ്ങിയ കട, താമസിച്ച ഹോട്ടൽ, നവജാത ശിശുവിനു പോഷകാഹാരം വാങ്ങിയ കട എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രതി താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ്് മുന്‍പാകെ പ്രതിയെ എത്തിച്ചു ഇവർ തന്നെയാണോയെന്ന് ഉറപ്പ് വരുത്തി. തെളിവെടുപ്പ് പൂർണമായതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി പറഞ്ഞു. കഴിഞ്ഞ ആറിന് കുമളി വണ്ടിപ്പെരിയാർ വലിയ തറയിൽ ശ്രീജിത് അശ്വതി ദന്പതികളുടെ രണ്ടു…
Read MoreCategory: Kottayam
മൊബൈൽ ടവറിൽ കയറി ഭീഷണി മുഴക്കിയ യുവാവ് സ്ഥിരം പ്രശ്നക്കാരൻ; ഗാന്ധിനഗറിലെ നാട്ടുകാർ പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ കന്പനിയുടെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് സ്ഥിരം പ്രശ്നക്കാരൻ. മുന്‍പും സമാന രീതിയിൽ ഇയാൾ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.തൊടുപുഴ വണ്ണപ്പുറം സ്വദേശി അരുണ്‍ കുമാർ (24) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അഞ്ചു മാസം മുന്‍പ് മെഡിക്കൽ കോളജ് കുരിശുപള്ളി ജംഗ്ഷനിലുള്ള ടവറിൽ കയറി ഇയാൾ ഇതേ രീതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇന്നലെ നടന്നത് മൂന്നാമത്തെ സംഭവമാണെന്നും ആളുകൾ പറയുന്നു. നാളുകൾക്കു മുന്‍പ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ കയറി ഡാൻസ് കളിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പുതിയ സംഭവം നടക്കുന്നത്. മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതായി വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസും കോട്ടയം അഗ്നിശമന…
Read Moreരണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും ! ഒരേ പോലെയുള്ള രണ്ടു ലോട്ടറികള്‍ ലഭിച്ചെന്ന് പരാതി
തൊടുപുഴ: ഇന്നു നറുക്കെടുപ്പു നടത്തുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരേ സീരീസിലും നമ്പരിലുമുള്ള രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതായി പരാതി. ഇന്നു നറുക്കെടുപ്പു നടക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒരേ പോലെയുള്ള രണ്ടു ടിക്കറ്റുകളാണ് കരിങ്കുന്നത്തെ ലോട്ടറി ഏജന്‍സിയില്‍ നിന്നും ലഭിച്ചത്. എന്‍വൈ 210992 നമ്പരിലുള്ള ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയത്. പതിവായി ഒന്നില്‍കൂടുതല്‍ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നയാള്‍ക്കാണ് ഇതു ലഭിച്ചത്. രണ്ടു ടിക്കറ്റിനും ഒരേ നമ്പരും സീരീസും കണ്ടതോടെ ഇദ്ദേഹം ടിക്കറ്റുകള്‍ ലോട്ടറി ഏജന്‍സിയില്‍ തിരികെ ഏല്‍പ്പിച്ചു. സാധാരണ വ്യത്യസ്ത സീരീസുകളിലാണ് ഒരേ നമ്പരുകള്‍ വരുന്നത്. ഇവിടെ നിന്നു ലഭിച്ച ലോട്ടറിയില്‍ സിരീസും നമ്പരും ഉള്‍പ്പെടെ സമാനമാണ്. ലോട്ടറികള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ ലോട്ടറി ഓഫീസര്‍ ലിസിയമ്മ ജോര്‍ജ് അറിയിച്ചു. ലോട്ടറി അച്ചടിയില്‍ വന്ന സാങ്കേതിക പിഴവാകാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
Read Moreവിദേശ രാജ്യങ്ങൾ കറങ്ങുന്ന താരീഖിന് മയക്കു മരുന്നു കിട്ടിയത് എവിടെനിന്ന്; മരുന്ന് വന്ന വഴി കണ്ടുപിടിക്കാൻ എക്സൈസ്
ചങ്ങനാശേരി: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി എക്സൈസ് അധികൃതര്‍ രംഗത്ത്. കൂട്ടിക്കല്‍ സ്വദേശി കടവുകരയില്‍ വീട്ടില്‍ താരീഖ് തൗഫീഖ് (26) നെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിനിടയില്‍ നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്തുടര്ന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും 13 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ക്ക് മയക്കുമരുന്നു നല്കുന്ന സംഘത്തെക്കുറിച്ചാണ് എക്സൈസ് സംഘം അന്വേഷിക്കുന്നത്.ഇയാള്‍ നല്കിയ മൊഴിയില്‍ നിന്നും ഇതു സംബന്ധിച്ച സൂചന ലഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ എറണാകുളത്തുള്ള വീട്ടിലേക്ക് പോകുമ്പോള്‍ സംശയം തോന്നിയ ഹൈവേഎക്സൈസ് പട്രോളിംഗ് സംഘം പിന്തുടര്ന്ന് വാഹനം തടഞ്ഞ് പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്. വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇയാള്‍ക്ക് വിദേശത്തുനിന്നാണോ മയക്കുമരുന്ന് ലഭിക്കുന്നതെന്നും ഇയാള്‍…
Read Moreഅവധിയിലായ ജീവനക്കാരൻ തിരികെ എത്തിയപ്പോൾ കണക്കിൽ പിശക്! ട്രഷറി അക്കൗണ്ടിൽനിന്നു പണം അടിച്ചുമാറ്റി; നാല് ജീവനക്കാർക്കു സസ്പെൻഷൻ
പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി കണ്ടെത്തി. തട്ടിപ്പിനു നേതൃത്വം നൽകിയ കാഷ്യറടക്കം നാല് ജീവനക്കാർക്ക് സസ്പെൻഷൻ. ട്രഷറിയിലെ പെൻഷൻ അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായി കണ്ടെത്തിയതിനേത്തുടർന്നാണ് നടപടി. പത്തനംതിട്ട ജില്ലാ ട്രഷറിയിൽ മുൻ ജീവനക്കാരനും നിലവിൽ പെരുനാട് സബ്ട്രഷറി കാഷ്യറുമായ സഹീർ മുഹമ്മദ്, ജില്ലാ ട്രഷറി മുൻ ഓഫീസർ രഞ്ചി കെ. ജേക്കബ്, നിലവിലെ സൂപ്രണ്ട് ദേവരാജൻ, ക്ലാർക്ക് ആരോമൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മരണപ്പെട്ട പെൻഷൻകാരന്റെ ജില്ലാ ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ വ്യാജ എസ്ബി അക്കൗണ്ട് ആരംഭിച്ച് അതിലൂടെ സ്വന്തമാക്കി ട്രഷറി ജീവനക്കാരൻ സഹീർ മുഹമ്മദാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകാത്തതിനാലാണ് മറ്റുള്ളവർക്കെതിരെയും നടപടി വേണ്ടിവന്നതെന്ന് പറയുന്നു. 2021 ജൂണിലാണ് തട്ടിപ്പിനു കളമൊരുങ്ങിയത്. നേരത്തേ സഹീർമുഹമ്മദ് ജില്ലാ ട്രഷറിയിൽ ജോലിചെയ്യവേ പുതുതായി ജില്ലാ ട്രഷറിജീവനക്കാരനായെത്തിയ ആളിന്റെ കംപ്യൂട്ടർ…
Read Moreപാലായിൽ വന്നാൽ സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാം! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
പാലാ: വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള വീട്ടിൽ സജീർ (33) ആണ് അറസ്റ്റിലായത്. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ കോളജ് വിദ്യാർഥിനിയുമായി പരിചയപ്പെട്ട ഇയാൾ സൗദിയിൽ എയർപോർട്ട് ജീവനക്കാരനാണെന്നും, ഭാര്യയും നാലു വയസുള്ള കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നും ധരിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ഫോണ്‍നന്പർ കൈക്കലാക്കി വീഡിയോകോളിലൂടെയും മറ്റും ചാറ്റിനു പ്രലോഭിപ്പിച്ചു. പെണ്‍കുട്ടി അറിയാതെ അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചിരുന്നു. പിന്നീട് പല സ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടിയിരുന്നു. പെണ്‍കുട്ടിയുടെ കേടായ ഫോണ്‍ റിപ്പയർ ചെയ്യുന്നതിനായി വാങ്ങി ഫോണിലുള്ള മുഴുവൻ ഫോണ്‍ നന്പറുകളും ഇയാൾ കരസ്ഥമാക്കി. പിന്നീട് സ്ക്രീൻഷോട്ട് കൂട്ടുകാരികൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തുകയായിരുന്നു. പാലായിൽ വന്നാൽ സ്ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യാം എന്ന ഉറപ്പിൽ പെണ്‍കുട്ടി പാലായിലെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ലോഡ്ജിൽ എത്തിച്ച പ്രതി പീഡിപ്പിച്ചു. പ്രതി…
Read Moreകോട്ടയത്തെ ഹോട്ടലുകളും ഭക്ഷണവും ഇനി സൂപ്പറാകും! ഭക്ഷണശാലകൾക്ക് റേറ്റിംഗുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്; റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടി
കോട്ടയം: ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഭക്ഷണശാലകൾക്ക് റേറ്റിംഗ് വരുന്നു. ഭക്ഷണശാലകളുടെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും സംബന്ധിച്ചു പൊതുജനങ്ങൾക്ക് മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഫൈവ് സ്റ്റാർ വരെ റേറ്റിംഗ് നൽകാവുന്ന സംവിധാനം ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഒരുക്കുക. ആദ്യഘട്ടത്തിൽ ജില്ലയിലെ 45 ഭക്ഷണശാലകളെയാണ് റേറ്റിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തുക. വൃത്തിയിലും ഭക്ഷണത്തിന്റെ ഗുണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി പാചകക്കാർ, വിളന്പുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് പരിശീലനവും ബോധവത്കണവും നൽകും. റേറ്റിംഗ് കൃത്യമായി പരിശോധിക്കുന്നതിനു സംവിധാനമുണ്ടാകും. റേറ്റിംഗ് കുറവുള്ള സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കും. സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ’ഈറ്റ് റൈറ്റ് കാന്പസ്’ പദ്ധതിയിൽ കോട്ടയം കളക്ടറേറ്റ്, കാരിത്താസ് ആശുപത്രി, അരുവിത്തുറ സെന്റ് ജോർജ് കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് എന്നിവയെ ഉൾപ്പെടുത്തി. ഇവിടുത്തെ കാന്റീനുകളിൽ സുരക്ഷിത ഭക്ഷണം മാത്രമാണ് വിൽപ്പന നടത്തുന്നതെന്ന് ഉറപ്പു വരുത്തും. ഇവയുടെ പരിസരത്ത് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും ജംഗ്…
Read Moreകോട്ടയം ചുവപ്പണിഞ്ഞു, സിപിഎം ജില്ലാ സമ്മേളനത്തിനു കൊടിയേറ്റം! രണ്ടില തണലിൽ സിപിഎം തളിർത്തതായി പ്രവർത്തന റിപ്പോർട്ട്
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിനു കൊടി ഉയർന്നു. സിപിഎമ്മിന്റെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന നേതാക്കളും കഴിഞ്ഞ നാലുവർഷത്തെ പാർട്ടിയുടെ നേട്ടങ്ങളും കോട്ടങ്ങളും ചർച്ച ചെയ്യാൻ തുടങ്ങി. കോട്ടയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലാണ് സമ്മേളനം. പ്രതിനിധി സമ്മേളനം മാമ്മൻ മാപ്പിള ഹാളിലെ വി.ആർ. ഭാസ്കരൻ നഗറിലും പൊതുസമ്മേളനം തിരുനക്കര മൈതാനത്തും അനുബന്ധ പരിപാടികൾ പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തുമാണ്. 150 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇന്നു രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എത്തിച്ച ദീപശിഖ തെളിഞ്ഞതോടെ പ്രതിനിധി സമ്മേളന നഗറായ മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് എതിരേ മതനിരപേക്ഷ സഖ്യം കേന്ദ്രത്തിൽ രൂപപ്പെടുകയാണെന്നും ഇടതുപക്ഷത്തിന് ഇതിൽ നിർണായക…
Read Moreജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഒരു അനക്കം ! കൂടുതൽ പരിശോധിച്ചപ്പോള്‍ കണ്ടത് മൂര്‍ഖന്‍ പാമ്പിനെ…
ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഫയലുകൾക്കകത്ത് പാന്പ്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന എൻആർഇജി കേന്ദ്രത്തിലെ ഫയലുകൾക്ക് ഇടയിലാണ് പാന്പിനെ കണ്ടത്. ജീവനക്കാരൻ ഫയൽ എടുക്കാൻ ശ്രമിച്ചപ്പോൾ അനക്കം കേട്ടു കൂടുതൽ പരിശോധിച്ചപ്പോഴാണ് മൂർഖൻ പാന്പിനെ കണ്ടത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. പഞ്ചായത്ത് സമിതി യോഗത്തിന് എത്തിയ ജനപ്രതിനിധികളും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരും മൂർഖനെ കണ്ടു ഭയപ്പാടിലായി. ഇന്നലെ രാവിലെ 10നാണ് സംഭവം. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ബിൻസണ്, പഞ്ചായത്തംഗം പി.എം. നൗഫൽ എന്നിവർ വിവരമറിയിച്ചതിനെത്തുടർന്ന് കോട്ടയത്തെ സിവിൽ പോലീസ് ഓഫീസറും വനം വകുപ്പിന്റെ അംഗീകൃത റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിൻ സ്ഥലത്തെത്തി പാന്പിനെ പിടികൂടി. പാന്പിനെ വനം വകുപ്പിന്റെ പാറന്പുഴ ഓഫീസിൽ കൈമാറും. ഇഴജന്തുക്കളെ കണ്ടാൽ വിളിക്കേണ്ട നന്പർ. ഫോറസ്റ്റ് ഡിവിഷൻ, കോട്ടയം : 9447979043.അബീഷ്, ഫോറസ്റ്റ് വാച്ചർ : 89432…
Read Moreപങ്കാളിയെ പരസ്പരം കൈമാറിയ കേസ്; പ്രതികളുടെ ലാപ്ടോപ്പിൽ വീഡിയോകളും ചിത്രങ്ങളും
കറുകച്ചാൽ: പങ്കാളിയെ ലൈംഗിക ബന്ധത്തിനു കൈമാറുന്ന സംഘം നിരവധി യുവതികളെ ചൂഷണം ചെയ്തിട്ടുള്ളതായി സംശയം. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഒരു തവണ കുടുങ്ങുന്നവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ചൂഷണം നടത്തിയിരുന്നത്. പലരും ഇത്തരത്തിൽ ഇവരുടെ ഭീഷണിക്കു മുന്നിൽ കുടുങ്ങി രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടു പോയിരിക്കുകയാണ്. സംഭവത്തിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. കറുകച്ചാലിൽ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് പീഡനത്തിനിരയാക്കിയതെന്നും കുടുംബത്തെ ഓർത്ത് സഹിക്കുകയായിരുന്നുവെന്നും ഇരയായ യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കുശേഷം തന്നെ ഭർത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മറ്റുള്ള പുരുഷന്മാരുമായി കിടപ്പറ പങ്കിടണമെന്ന് നിർബന്ധിച്ചതോടെ സഹോദരി വീട്ടിൽ വന്നുനിന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. തമാശക്കായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പുപറഞ്ഞശേഷം ഇയാൾ യുവതിയുമായി വീട്ടിലേക്ക് പോയി.…
Read More