ശബരിമല: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയില്‍ അയ്യപ്പന്മാര്ക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഇന്ന് പമ്പയില്‍ ചേരുന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും എഡിഎം അര്ജുന് പാണ്ഡ്യന് പറഞ്ഞു. ഭക്തര്‍ കൂടുതലായി മകരവിളക്ക് ദര്‍ശനത്തിന് നില്ക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂര്‍ത്തിയായി വരികയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്ലെറ്റുകള് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ പാണ്ടിത്താവളത്ത്പുതിയതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബുധനാഴ്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനം(ഇഎംസി) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കും. കൂടാതെ ഫയര്‍ ഫോഴ്സിന്റെ സാന്നിധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്. തിരുവാഭരണഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂര്‍ത്തിയാക്കി. മകരവിളക്ക് ദിവസം തിരുവാഭരണഘോഷയാത്ര വരുന്നതിനു മുന്നോടിയായി പമ്പയില്‍ തീര്‍ഥാടകരെ നിയന്ത്രിക്കുന്നതു കൂടാതെ കെഎസ്ആര്‍ടിസി ബസിന്റെ ഷെഡ്യൂളുകളിലും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും…
Read MoreCategory: Kottayam
വൈക്കത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു! പിന്നില്‍ സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലരും പുത്തൻ പണക്കാരുമുൾപ്പെടുന്ന ലോബിയെന്ന് ആരോപണം
വൈക്കം: വൈക്കത്ത് ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. കോവിഡിനെ തുടർന്ന് തൊഴിൽ വ്യാപാര മേഖലയിൽ ഉണ്ടായ സ്തംഭനമാണ് ബ്ലേഡ് മാഫിയയുടെ പ്രവർത്തനം ഉൗർജിതമാക്കിയത്. സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാരിൽ ചിലരും പുത്തൻ പണക്കാരുമുൾപ്പെടുന്ന ലോബിയാണ് ചെറിയ തുക മുതൽ ലക്ഷങ്ങൾവരെ വൻ തുക പലിശ ഈടാക്കി നൽകുന്നതെന്നാണ് ആരോപണം. 10 മുതൽ 17 ശതമാനം വരെ പലിശ ഈടാക്കുന്നവർ ഇക്കൂട്ടത്തിലുണ്ടെന്ന് പറയുന്നു. വൈക്കം നഗരത്തിൽ 50,000 രൂപ പലിശയ്ക്ക് എടുത്ത ഒരു സാധാരണക്കാരൻ ബ്ലേഡ് ലോബിക്ക് 8500രൂപയാണ് മാസം പലിശ നൽകുന്നത്. ഉദ്യോഗസ്ഥർ പിഎഫിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്തും ചിട്ടി പിടിച്ചുമൊക്കെയാണ് പലിശയ്ക്ക് പണം നൽകുന്നത്. ഇതിനു പുറമേ കുറഞ്ഞ പലിശയ്ക്ക് പണം നൽകുന്നവരിൽനിന്ന് പണം വാങ്ങി കൂടിയ പലിശയ് ക്കും ഇവർ പണം നൽകുന്നു. ബ്ലേഡ് പലിശക്കാർക്ക് പുറമേ പണം വൻ പലിശയ്ക്ക് നൽകി ആഴ്ചയിലും…
Read Moreഒരു മടിയും വിചാരിക്കേണ്ട, തട്ടിപ്പുകാർക്ക് മുന്നിൽ വാതിൽ കൊട്ടിയടയ്ക്കണം! മെത്ത, ഫ്ളോർ മാറ്റുകൾ വിൽപ്പനക്കാരുടെ തട്ടിപ്പിനിരയായത് നിരവധിപേർ
കോട്ടയം: വീടുകൾ കയറിയിറങ്ങുന്ന മെത്ത, ഫ്ളോർ മാറ്റുകൾ വിൽപ്പനക്കാരുടെ തട്ടിപ്പിനിരയായത് നിരവധിപേർ. അയർക്കുന്നം, പാന്പാടി, ളാക്കാട്ടൂർ, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ നിരവധിപേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. അതിവിദഗ്ധമായാണ് തട്ടിപ്പു സംഘത്തിന്റെ ഓപ്പറേഷൻ. വാഹനത്തിൽ മെത്ത, ഫ്ളോർ മാറ്റുകളുമായി നാല്, അഞ്ച് പേർ ചേരുന്ന ചെറു സംഘങ്ങളായാണു വീടുകൾ കയറിയിറങ്ങുന്നത്. വിപണിയിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്. മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്. പാന്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റ് സ്ക്വയർ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്. വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താൽപ്പര്യം മനസിലാക്കിയ സംഘം അവർ ആവശ്യപ്പെടാതെ സാധനങ്ങൾ എത്തിച്ചു. തുടർന്നു വീട്ടുകാരോട്…
Read Moreവയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഇരുപതുവയസുകാരന്! കിടങ്ങൂരില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കിടങ്ങൂർ: അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. കിടങ്ങൂർ മംഗളാരം പള്ളിക്കുസമീപം കാഞ്ഞിരക്കാട്ട് പ്രസാദി (20)നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശവാസിയും മുന്‍പ് വിവിധ കേസുകളിൽ പ്രതിയായി തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് നിലവിൽ ലഹരിയ്ക്ക് അടിമയാണ്. ലഹരിയുടെ വീര്യത്തിൽ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് അക്രമ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ഇയാളുടെ പതിവ്. മുൻപരിചയമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചെങ്കിലും വയോധിക എതിർത്തതോടെ യുവാവ് കടന്നുകളഞ്ഞു. ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ വയോധിക പിന്നീട് ആശുപത്രിയിൽ ചികിത്സതേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കിടങ്ങൂർ എസ്ഐ കുര്യൻ മാത്യു, എഎസ്ഐ…
Read Moreതട്ടിപ്പിന്റെ പുതിയ മുഖം വീട്ടുമുറ്റത്തേക്ക് ! കോട്ടയം അയര്‍ക്കുന്നത്തും പരിസരപ്രദേശത്തും നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: തട്ടിപ്പിന്റെ പുതിയമുഖം വീട്ടുമുറ്റത്തേക്ക്. വീടുകൾ കയറിയിറങ്ങുന്ന മെത്ത, ഫ്ളോർ മാറ്റുകൾ തുടങ്ങിയ വിൽപ്പനക്കാരാണു വിശ്വസ്തതയുടെ മുഖംമൂടിയിൽ തട്ടിപ്പുമായി വീടുകളിലെത്തുന്നത്. അയർക്കുന്നം, പാന്പാടി, ളാക്കാട്ടൂർ, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലായി നിരവധിപ്പേരാണു തട്ടിപ്പിനിരയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പുസംഘം വിലസുന്നുണ്ട്. വാഹനത്തിൽ മെത്ത, ഫ്ളോർമാറ്റുകളുമായി നാല്, അഞ്ച് പേർ ചേരുന്ന ചെറു സംഘങ്ങളായാണു വീടുകൾ കയറിയിറങ്ങുന്നത്. വിപണിയിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്. മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്. പാന്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയസംഘം ഫ്ളോർ മാറ്റ് സ്ക്വയർ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്. വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താത്പര്യം മനസിലാക്കിയ സംഘം അവർ…
Read Moreയൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് കടന്ന കള്ളൻ കൊണ്ടുപോയത് സ്വിഫ്റ്റ് കാർ; ആ കള്ളൻ അന്വേഷിച്ച് വന്നത് സ്വിഫ്റ്റ് കാർ ആയിരുന്നോ?
കോട്ടയം: ആ കള്ളൻ അന്വേഷിച്ച് വന്നത് സ്വിഫ്റ്റ് കാറായിരുന്നു. കാണക്കാരിയിൽ അടച്ചിട്ടിരുന്ന യൂസ്ഡ് കാർ ഷോറൂമിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവിന്റെ ആവശ്യം സ്വിഫ്റ്റ് കാറായിരുന്നു. ഷോറൂമിനു മുന്നിൽ നിരവധി കാറുകളുണ്ടായിട്ടും പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് സ്വിഫ്റ്റ് കാർതന്നെ മോഷ്ടിക്കുകയായിരുന്നു. ഏറ്റുമാനൂർ കാണക്കാരിയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് പൂട്ട് തകർന്നുകിടക്കുന്നതായി കണ്ടത്. തുടർന്ന് ഉടമയെ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇന്നലെ രാത്രിയിലോ ഇന്നു പുലർച്ചയോ ആകാം മോഷണം നടന്നിരിക്കുന്നത്. പരിശോധനയിൽ ഷോറൂമിനുള്ളിലുണ്ടായിരുന്ന കാർ മോഷണം പോയതായി കണ്ടെത്തി ഷോറൂമിനു ഗേറ്റിനു മുന്നിലായി ഇരുന്പ് കന്പിവച്ചാണ് സുരക്ഷ ഒരുക്കിയത്. ഈ കന്പിയും ഇളക്കി മാറ്റിയിട്ടുണ്ട്. ഷോറൂമിന്റെ സിസിടിവി ക്യാമറകൾ തകരാറിലത് അന്വേഷണത്തിനു പ്രതിസന്ധിയാകുന്നുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടി കാമറാ ദൃശ്യങ്ങൾ…
Read Moreരഹസ്യ വിവരം കിട്ടി, തിരുവഞ്ചൂരിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: മണർകാട് തിരുവഞ്ചൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധിയിൽ അകത്തായത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ യുവാവ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവഞ്ചൂർ സിബിയെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 65 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ തിരുവഞ്ചൂർ, മണർകാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് സംഘത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം സിബി കഞ്ചാവുമായി എത്തിയതായി കണ്ടെത്തിയത്. തുടർന്നു കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി. നായരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തി. ഈ…
Read Moreഎസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;ആക്രമണത്തെ ന്യായീകരിക്കില്ല, കുറ്റക്കാരെ സംരക്ഷിക്കുകയുമില്ലെന്ന് കെഎസ്യു
ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആക്രമണത്തെ ന്യായീകരിക്കില്ലെന്നും ടോണി തോമസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കെഎസ്യു ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രാദേശിക യൂത്ത് കോണ്ഗ്രസുകാരന് നിഖില്‍ പൈലിയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് നിഖില്‍ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.
Read Moreമകരവിളക്കിന് ശബരിമലയില്‍ എത്തണം! ഹിമാലയ സാനുക്കളില്‍ നിന്നും ശരണംവിളികളുമായി മൂന്ന് അയ്യപ്പന്മാര് കാല്‍നടയാത്രയായി ശബരിമലയിലേക്ക്
കടുത്തുരുത്തി: ഹിമാലയ സാനുക്കളില്‍ നിന്നും ശരണംവിളികളുമായി മൂന്ന് അയ്യപ്പന്മാര് കാല്‍നടയാത്രയായി ശബരിമലയിലേക്ക്. 14 വര്‍ഷമായി മുടങ്ങാതെ ശബരിമലയ്ക്കു പോകുന്നവരാണ് കാസര്‍കോട് കുട്ലു സ്വദേശികളായ സനത് കുമാര്‍, പ്രശാന്ത്, സമ്പത്ത് ഷെട്ടി എന്നിവര്‍. മകരവിളക്കിന് ശബരിമലയില്‍ എത്തി അയ്യപ്പദര്‍ശനം നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ഓരോ വര്‍ഷവും രാജ്യത്തെ ഓരോ തീര്‍ഥാടന കേന്ദ്രങ്ങളില്‍നിന്നുമാണ് കെട്ടു മുറുക്കി ശരണം വിളിച്ചു യാത്ര തുടങ്ങുന്നത്. മുദ്രയണിഞ്ഞ് കറുപ്പും ഉടുത്ത് നഗ്നപാദരായി ഇത്തവണ ബദരീനാഥില്‍ നിന്നാണ് ഇവരുടെ യാത്ര. കാസര്‍കോഡ് നിന്നും ട്രെയിന്‍ മാര്‍ഗം ബദരിനാഥിലെത്തിയ ശേഷമാണ് യാത്ര. സെപ്തംബര്‍ മൂന്നിനാണ് ഇരുമുടി കെട്ടുമായി പദയാത്ര ആരംഭിച്ചത്. ഋഷികേശ്, ഹരിദ്വാര്‍, വൃന്ദാവന്‍, മഥുര, ഉജ്ജയിനി, ഷിരാഡി, കോലാപ്പൂര്‍, ഗോകര്‍ണം, മുരഡേശ്വര്, ഉഡുപ്പി, കാസര്‍കോഡ്, കോഴിക്കോട്, ഗുരുവായൂര്‍, ചോറ്റാനിക്കര വഴിയാണ് കടുത്തുരുത്തിയിലെത്തിയത്. യു പി, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. ബദരീനാഥില്‍ നിന്നും…
Read Moreപല കവാടങ്ങളിലും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുക ഒരാൾ മാത്രം! കോട്ടയം മെഡിക്കൽ കോളജിലെ സുരക്ഷാ പോരായ്മകൾ ചർച്ചയാകുന്നു…
ഗാന്ധിനഗർ: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ ചർച്ചയാകുന്നു. സുരക്ഷ ജീവനക്കാരുടെ കുറവ് നികത്താത്തതടക്കം ഗുരുതര വീഴ്ചകൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതാണ് ചർച്ചയാകുന്നത്. 40 സുരക്ഷ ജീവനക്കാരുടെ കുറവാണ് ആശുപത്രിയിൽ നിലവിലുള്ളത്. പല കവാടങ്ങളിലും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവുക ഒരാൾ മാത്രം. സുരക്ഷക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് സെക്യൂരിറ്റി ഓഫിസറുടെ മൂന്നു തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാരെ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേതന നിരക്ക് കുറവായതിനാൽ ആളുകൾ വരാൻ മടിക്കുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. 530 രൂപ മാത്രമാണ് ദിവസക്കൂലി. ഇത് പുതുക്കി നിശ്ചയിക്കാൻ ആശുപത്രി ഫണ്ടിന്റെ കുറവ് തിരിച്ചടിയാകുന്നെന്നും അധികൃതർ പറയുന്നു. പ്രധാന കവാടങ്ങളിൽ സിസിടിവി ഇല്ലെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൂടാതെ ആശുപത്രി പരിസരത്തു ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യം വർധിക്കുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജിന്റെ…
Read More