തൊടുപുഴ: അടിമാലിയിൽ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി മാറിടം മുറിച്ചു മാറ്റിയ കേസിൽ വിചാരണ ഇന്നാരംഭിക്കും. അടിമാലി 14-ാംമൈൽ ചരുവിള പുത്തൻവീട്ടിൽ സെലീന (41) കൊല്ലപ്പെട്ട കേസിലാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്.ശശികുമാർ മുന്‍പാകെ വിചാരണ തുടങ്ങുന്നത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴിയിൽ ഗിരോഷ് (35) ആണ് പ്രതി. ഗിരോഷും കൊല്ലപ്പെട്ട സെലീനയും തമ്മിലുള്ള സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. 2017 ഒക്ടോബർ പത്തിനായിരുന്നു സംഭവം. അടിമാലിയിൽ ഓർക്കിഡ് കോപ്പി റാന്റ് സിസ്റ്റം എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഗിരോഷ്. സെലീന വക്കീലും ഫാമിലി കൗണ്‍സിലറും ആണെന്നു പറഞ്ഞാണ് ഇയാളെ പരിചയപ്പെട്ടത്. പ്രതിയുടെ കടയിൽ ജോലി ചെയ്തിരുന്ന യുവതി ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് ഗിരോഷിനെ കൊണ്ട് ഇവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ സെലീന പല തവണയായി 1,08,000 രൂപ ഗിരോഷിൽ നിന്നും…
Read MoreCategory: Kottayam
കോതമംഗലത്തുനിന്നും ഒരു കൊച്ചു മിടുക്കി! ഏഴു വയസുകാരി ജുവൽ നീന്തിക്കടന്നു… വേന്പനാട്ടു കായലിനപ്പുറം… ഒന്നേമുക്കാൽ മണിക്കൂർകൊണ്ട്
വൈക്കം: വേന്പനാട്ടു കായൽ നീന്തി കീഴടക്കി കോതമംഗലത്തുനിന്നും ഒരു കൊച്ചു മിടുക്കി. കോതമംഗലം കറുകിടം കൊടക്കപ്പറന്പിൽ ബേസിൽ കെ. വർഗീസിന്റെയും അഞ്ജലിയുടേയും മകൾ ഏഴു വയസുകാരി ജുവൽ മറിയം ബേസിലാണ് ഗിന്നസ് റിക്കാർഡിനായി മൂന്നു കിലോമീറ്റർ വീതിയുള്ള ആഴമേറിയ വേന്പനാട്ടുകായൽ ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് നീന്തിക്കടന്നത്. നിറഞ്ഞ കരഘോഷത്തിനിടയിൽ തീരമണഞ്ഞ കുരുന്നിനെ സമപ്രായക്കാരും മുതിർന്നവരും വിസ്മയത്തോടെ നോക്കി നിന്നപ്പോൾ ജുവലിനു കുളികഴിഞ്ഞു കരക്കു കയറിയ പ്രതീതിയായിരുന്നു. വിജയ കിരീടം ചൂടിയ ജുവലിനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടാൻ പ്രമുഖർ വേന്പനാട് കായലോരത്തെത്തിയിരുന്നു. ഇന്നലെ രാവിലെ 8.15നു ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോ ജുവലിന്റെ നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. 10നു വൈക്കം കോവിലകത്തും കടവിൽ എത്തിയ ജുവലിനെ വൈക്കം നഗരസഭ ചെയർപേഴ്സണ്‍ രേണുക രതീഷ് സ്വീകരിച്ച് ഉപഹാരം നൽകി അനുമോദിച്ചു. കറുകിടം വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ്…
Read Moreപത്തു മിനിറ്റോളം പഴയ ഓർമകളുമായി…! വോളിബോൾ കോർട്ടിൽ ഏറ്റുമുട്ടി മന്ത്രി റോഷിയും മാണി സി. കാപ്പൻ എംഎൽഎയും
പാലാ: വലവൂരിലെ വോളിബോൾ കോർട്ടിൽ ഏറ്റുമുട്ടി മന്ത്രി റോഷി അഗസ്റ്റിനും മാണി സി. കാപ്പൻ എംഎൽഎയും. ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എംഎൽഎ അധ്യക്ഷനുമായിരുന്നു. തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടർന്നു ഇരുവരും കോർട്ടിലിറങ്ങിയപ്പോൾ കാണികൾ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി. കാപ്പൻ കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തിൽ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നൽകിയ പാസ് എടുത്ത മാണി സി. കാപ്പൻ അതു തിരിച്ചും നൽകി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓർമകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽനിന്നും തിരികെ കയറിയത്. ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രഫ. വി.കെ. സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി,…
Read More‘അജയ’; മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു; എസ്ഐ റെനീഷാണ് പേര് നിർദേശിച്ചത്
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലില്‍ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്കിയ എസ്ഐ റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്. അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കോട്ടയത്തെ വനിതാ ജയിലില്‍ കഴിയുന്ന നീതുവിനെ ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.
Read Moreഡല്‍ഹിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത് ! ജോലി വാഗ്ദാനം ചെയ്തു യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ കുടുങ്ങി
പന്തളം: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം വൈറ്റില നടക്കാവില്‍ ലെനിന് മാത്യു (45)വിനെയാണ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ പന്തളം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പന്തളത്തെ ഒരു വ്യാപാരിയുടെ പരാതിയിന്മേലാണ് പന്തളം പോലീസ് കേസെടുത്തിട്ടുള്ളത്. മകന് എഫ്സിഐയില്‍ മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെ സമീപിച്ച ലെനിന് മാത്യു അക്കൗണ്ടിലൂടെ ആറ് ലക്ഷം രൂപയും രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവു നല്കി. ഡല്‍ഹിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരു ദേശീയ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നെന്നും എഫ്സിഐയുടെ ബോര്‍ഡ് അംഗമായിരുണെന്നും അറസ്റ്റിലായ യുവാവ് മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാരയ്ക്കാട് സമാനമായ രീതിയില്‍ നടത്തിയ തട്ടിപ്പില്‍ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ്…
Read Moreഇണ്ടനടിച്ച് ചക്കര; എണ്ണം പറഞ്ഞ് വെട്ടി! ഇതാണ് നാടൻ പന്തുകളി എന്ന വെട്ടുപന്തുകളി
സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ, പെട്ട മുതൽ ഇണ്ടൻവരെ വിളിച്ചുപറഞ്ഞ് പന്തുവെട്ടുന്പോൾ കളിക്കളത്തിലേക്കാൾ ആവേശം കാണികൾക്കാണ്. ഇതാണ് നാടൻ പന്തുകളി എന്ന വെട്ടുപന്തുകളി. ഗ്രാമങ്ങളിൽ അന്യമായി ക്കൊണ്ടിരിക്കുന്ന നാടൻ പന്തുകളി ഉണർന്നുകഴിഞ്ഞു. കുട്ടനാട്ടുകാർക്ക് വള്ളംകളിപോലെ, തൃശൂരുകാർക്ക് പുലികളിപോലെ, കോട്ടയംകാർക്ക് ആവേശം പകരുന്ന കളിയാണ് തോൽപ്പന്തുകളിയെന്നും വെട്ടുപന്തുകളിയെന്നുമെല്ലാം അറിയപ്പെടുന്ന നാടൻ പന്തുകളി. കോവിഡ് ദുരിതത്തിന്റെ കാലഘട്ടങ്ങളിൽ കളിക്കളത്തിൽനിന്നും മാറിനിന്ന നാടൻപന്തുകൾ പൊടിപടലങ്ങൾ ഉയർത്തി വീണ്ടും ഇണ്ടനടിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ പല സംഘടനകളും രാഷ്ട്രീയപാർട്ടികളും നാടൻപന്തുകളി മത്സരം ആരംഭിച്ചുകഴിഞ്ഞു. ഇതൊരു ആവേശമാണ്, കളിക്കളത്തെയും കാണികളെയും ത്രില്ലടിപ്പിക്കുന്ന ആവേശം. ജില്ലയിലെ ഗ്രാമപ്രദേശങ്ങളായ പാന്പാടി, പുതുപ്പള്ളി, മീനടം, പാത്താമുട്ടം, തോട്ടയ്ക്കാട്, വാകത്താനം, അഞ്ചേരി, പയ്യപ്പാടി, അരീപ്പറന്പ്, എസ്എൻപുരം, പങ്ങട, തിരുവഞ്ചൂർ, ഐങ്കൊന്പ്, കുഴിമറ്റം, മണർകാട്, പേരൂർ, മാങ്ങാനം, നെല്ലിക്കൽ, മുട്ടന്പലം, പാറന്പുഴ, തൃക്കൊടിത്താനം, കുറിച്ചി, കൂരോപ്പട, ഇല്ലിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ…
Read Moreമുച്ചക്ര വാഹനം തകരാറിലായി; ശബരിമല തീർഥാടകൻ വഴിയിൽ കുടുങ്ങിയത് നാലു ദിവസം; ഒടുവിൽ…
കാഞ്ഞിരപ്പള്ളി: മുച്ചക്ര വാഹനം തകരാറിലായി ശബരിമല തീർഥാടകൻ വഴിയിൽ കുടുങ്ങിയത് നാലു ദിവസം. ഒടുവിൽ സുമനസുകളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു വര്‍ക്ക് ഷോപ്പ് ഉടമയുടെയും സഹായത്തോടെ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് വികലാംഗനായ തീര്ഥാടകന് യാത്ര തുടര്‍ന്നു. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിക്കുറവുള്ള വൈക്കം സ്വദേശി കൊച്ചുപുത്തേടത്ത് ശശികുമാറാണ് തീർഥാടനത്തിനിടെ വഴിയില്‍ നാലു ദിവസം കുടുങ്ങിയത്. ഒന്നിന് വീട്ടില്‍ നിന്നു പുറപ്പെട്ട ശശികുമാറിന്റെ സ്കൂട്ടര്‍ എരുമേലിയിലെത്തിയപ്പോഴാണ് നിന്നു പോയത്. പിന്നീട് സ്റ്റാര്‍ട്ടാകാതെ വന്നതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി എരുമേലിയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂട്ടര്‍ വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. സ്കൂട്ടർ ഷോറൂമിലെത്തിച്ചാലേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് വർക്ക് ഷോപ്പുകാര്‍ അറിയിച്ചു. എരുമേലിയില്‍ സഹായം ലഭിക്കാതെ വന്നതോടെ ഇദ്ദേഹം സ്കൂട്ടര്‍ പെട്ടി ഓട്ടോയില്‍ കയറ്റി 16 കിലോമീറ്റര്‍ ഇപ്പുറം കാഞ്ഞിരപ്പള്ളിയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ എത്തിച്ചു. വാഹനത്തിന്റെ…
Read Moreകണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ ? കോന്നി വനമേഖലയിൽ മൃതദേഹാവശിഷ്ടം; അന്വേഷണം കാണാതായ ദമ്പതികളിലേക്ക്
പത്തനംതിട്ട: കോന്നി വനമേഖലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും അസ്ഥികളും ഉൾപ്പടെയുള്ളവ കണ്ടെത്തിയത്. കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജൻ കോളനിയിൽ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കാണാതായത്. വനത്തിൽ നിന്നും തേനും കുന്തിരിക്കവും ശേഖരിക്കാൻ പോയ ഇരുവരെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ പിതാവ് അച്യുതൻ ജനുവരി ഒന്നിനാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വനപാലക സംഘത്തിനൊപ്പം ബുധനാഴ്ച പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അതേസമയം കണ്ടെടുത്ത അവശിഷ്ടങ്ങൾ കാണാതായവരുടെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.
Read Moreആരാധനാലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘം കറങ്ങുന്നു! കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം നടത്തിയ സംഘത്തെ തേടി പോലീസ്
കോട്ടയം: ജില്ലയിൽ ആരാധനാലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘം കറങ്ങുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നാലു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പോലീസ് ഉൗർജിതമായ അന്വേഷണം നടത്തുന്പോഴും മോഷ്്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ എട്ടു കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടന്നത്. തുടർന്നു ഏതാനും ദിവസത്തെ ഇടവേളകളിൽ ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തി തുറന്നു മോഷണം നടന്നു. തുടർന്നു അയർക്കുന്നം അയിരൂർ മഹാദേവ ക്ഷേത്രത്തിലെ ചുറ്റന്പലങ്ങളുടെ നാല് കാണിവഞ്ചികളാണ് തകർത്തത്. പ്രധാന കാണിക്കപ്പെട്ടി തകർക്കാൻ ശ്രമിച്ചെങ്കിലും മോഷ്്ടാക്കൾക്കു സാധിച്ചില്ല. കുറ്റിയാനിക്കൽ അയ്യൻ ഭട്ടര്‍ ധർമ്മശാസ്താ ക്ഷേത്രത്തിലെ ആംബ്ലിഫയറും മേശയ്ക്ക് അകത്ത് സൂക്ഷിച്ച രൂപയും മോഷ്ടാക്കൾ കവർന്നു. ഇതോടെയാണ് കാണിക്ക വഞ്ചികൾ മാത്രം കുത്തി തുറന്നു മോഷണം നടത്തുന്ന സംഘം ജില്ലയിൽ വിഹരിക്കുന്നതായി…
Read Moreക്രമിനലല്ലെ നാട്ടിൽ കണ്ടു പോകരുത്! കോട്ടയം ജില്ലയിൽ രണ്ടു വർഷത്തിനിടെ കാപ്പ ചുമത്തിയത് 26 പേർക്ക്
കോട്ടയം: ജില്ലയിൽ നിന്നും രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് 26 ക്രിമിനലുകളെ. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കുറ്റവാളികളെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്. ജെയിസ് മോൻ ( അലോട്ടി), വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് (പുൽച്ചാടി), ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം, രാജേഷ് (കവല രാജേഷ്), ബിബിൻ ബാബു, സജേഷ് (കുഞ്ഞാവ), സബീർ (അദ്വാനി), ശ്രീകാന്ത് (കാന്ത്), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടൻ പ്രദീപ്), കെൻസ് സാബു, ജോമോൻ ജോസ് എന്നിവരെയാണ് ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്. ഗുണ്ടാ പ്രവർത്തനം, നിരോധിത മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്നവർ, മണ്ണ്, മണൽ മാഫിയാക്കാർ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവർ തുടങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം,…
Read More