വ​ള​ർ​ത്താ​ടി​നു പിറന്നത്‌ വ​ര​യാ​ട്ടിൻകു​ട്ടി ! ആട്ടിന്‍ കുട്ടി പിറന്നതിന് ശേഷം വരയാട് വനത്തിലേക്ക് മടങ്ങാതെ നില്‍ക്കുന്നു

മ​റ​യൂർ: വ​ള​ർ​ത്താ​ടി​നു വ​ര​യാ​ട്ടിൻകു​ട്ടി പി​റ​ന്നു. മ​റ​യൂ​ർ വ​ന​മേ​ഖ​ല​യി​ൽ പാ​ള​പ്പെ​ട്ടി മ​ല​പു​ല​യ കോ​ള​നി​യി​ലാ​ണ് വ​ള​ർ​ത്താ​ടു വ​ര​യാ​ടി​ന്‍റെ കു​ട്ടി​യെ പ്ര​സ​വി​ച്ച​ത്. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​ള​പ്പെ​ട്ടി മ​ല​പ്പു​ല​യ ഉൗ​രി​ലെ വ​നാ​തി​ർത്തി​യി​ലു​ള്ള ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ ആ​ടു​ക​ൾ​ക്കൊ​പ്പം ഇ​പ്പോ​ൾ വ​ര​യാ​ടു​മു​ണ്ട്. ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്കി​ലും ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഒ​ലി​ക്കു​ടി​യി​ലും മാ​ങ്ങാ​പ്പാ​റ​യി​ലും മാ​ത്ര​മാ​ണ് വ​ര​യാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.​ മാ​ങ്ങാ​പ്പാ​റ​യി​ൽ നി​ന്നു​മാ​ണ് പാ​ള​പ്പെ​ട്ടി​കു​ടി​ക്ക് സ​മീ​പ​ത്തേ​ക്ക് വ​ര​യാ​ടു​ക​ൾ എ​ത്തി​യ​ത്. ര​ണ്ട് വ​ര​യാ​ടു​ക​ളാ​ണ് വ​ള​ർ​ത്താ​ടു​ക​ൾ​ക്ക് ഒ​പ്പം ചേ​ർ​ന്ന​ത്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ആ​ട്ടി​ൻ​പ​റ്റ​ത്തി​നൊ​പ്പം ചേ​ർ​ന്ന ആ​ണ്‍ വ​ര​യാ​ടി​ന്‍റെ​താ​ണ് കു​ട്ടി. ആ​ട്ടി​ൻ കു​ട്ടി പി​റ​ന്ന​തി​ന് ശേ​ഷം വ​ന​ത്തി​ൽ നി​ന്നും എ​ത്തി​യ വ​ര​യാ​ട് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​ട്ടി​ൻ​കൂ​ടി​ന് സ​മീ​പ​ത്ത് ത​ന്നെ ക​ഴി​യു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വം അ​പൂ​ർ​വ​മാ​ണെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.

Read More

മാ​​താ​​പി​​താ​​ക്ക​​ൾ പെ​​ണ്‍​കു​​ട്ടി​​യെ കു​​ടും​​ബ​വീ​​ട്ടി​​ലാ​​ക്കി​​യി​​ട്ടു പ​​ണി​​ക്കു പോ​​യ​​പ്പോ​ൾ അവനെത്തി..! ദു​​രു​​പ​​യോ​​ഗം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ യു​വാ​വ് അ​​റ​​സ്റ്റി​ൽ

വൈ​​ക്കം: വീ​​ട്ടി​​ൽ ത​​നി​​ച്ചാ​​യി​​രു​​ന്ന പെ​​ണ്‍​കു​​ട്ടി​​യെ ശാ​​രീ​​രി​​ക​​മാ​​യി ദു​​രു​​പ​​യോ​​ഗം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പെ​​ണ്‍​കു​​ട്ടി​​യു​​ടെ ബ​​ന്ധു​​വാ​​യ 19 കാ​​ര​​നെ പോ​​ലീ​സ് അ​​റ​​സ്റ്റ് ചെ​​യ്തു. വൈ​​ക്കം ഉ​​ദ​​യ​​നാ​​പു​​ര ​ത്തു​​ള്ള പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​നി​​യെ പീ​​ഡി​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന ബ​​ന്ധു​​ക്ക​​ളു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ദ​​യം​​പേ​​രൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ശ്യാം (19) ​നെ​ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ​ദി​​വ​​സം മാ​​താ​​പി​​താ​​ക്ക​​ൾ പെ​​ണ്‍​കു​​ട്ടി​​യെ കു​​ടും​​ബ​വീ​​ട്ടി​​ലാ​​ക്കി​​യി​​ട്ടു പ​​ണി​​ക്കു പോ​​യ​​പ്പോ​ൾ യു​​വാ​​വ് എ​​ത്തി പെ​​ണ്‍​കു​​ട്ടി​​യെ പ്ര​​ലോ​​ഭി​​പ്പി​​ച്ചു പെ​​ണ്‍​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. പെ​​ണ്‍​കു​​ട്ടി​​യു​​ടെ പി​​താ​​വ് വീ​​ട്ടി​​ൽ യാ​​ദൃ​​ച്‌ഛിക​​മാ​​യെ​​ത്തി​​യ​​പ്പോ​​ൾ പെ​​ണ്‍​കു​​ട്ടി​​ക്കൊ​​പ്പം യു​​വാ​​വി​​നെ ക​​ണ്ടു. തു​​ട​​ർ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പോ​​ലീ​സി​​ൽ പ​​രാ​​തി​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ യു​​വാ​​വി​​നെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Read More

പണം ആവശ്യപ്പെട്ട് കെ​വി​നും കു​ടും​ബ​വും മ​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു; കടുത്തുരുത്തിയിൽ  യു​വ​തി തൂ​ങ്ങിമ​രി​ച്ച സംഭവത്തിൽ പരാതിയുമായി പിതാവ്

ക​ടു​ത്തു​രു​ത്തി: ബ​ന്ധു​വീ​ട്ടി​ല്‍ യു​വ​തി തൂ​ങ്ങി മ​രി​ച്ച​ത് ഭ​ര്‍​ത്താ​വി​ന്‍റെ യും വീ​ട്ടു​കാ​രു​ടെ​യും മാ​ന​സി​ക പീ​ഡ​നം മൂ​ല​മെ​ന്ന് യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി. കു​റു​പ്പ​ന്ത​റ ആ​ക്കാം​പ​റ​മ്പി​ല്‍ കെ​വി​ന്‍ മാ​ത്യു​വി​ന്റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് (31) നെ ​ഞീ​ഴൂ​രു​ള്ള ബ​ന്ധു​വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട് ചെ​ങ്ക​ല്‍​പേ​ട്ടി​ല്‍ താ​മ​സി​ച്ചു ജോ​ലി ചെ​യ്യു​ന്ന എ​ലി​സ​ബ​ത്തി​ന്റെ പി​താ​വ് കൊ​ച്ചം​പ​റ​മ്പി​ല്‍ തോ​മ​സ് ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് എ​ലി​സ​ബ​ത്തി​നെ ബ​ന്ധു​വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ ഷാ​ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ഴ​വൂ​ര്‍ കോ​ള​ജി​ല്‍ ഗ​സ്റ്റ് ല​ക്ച്ച​റ​റാ​യി​രു​ന്ന എ​ലി​സ​ബ​ത്തും കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി കെ​വി​നും ത​മ്മി​ലു​ള്ള വി​വാ​ഹം 2019 ജ​നു​വ​രി​യി​ലാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് ര​ണ്ട് വ​യ​സു​ള്ള മ​ക​ളു​ണ്ട്. 60 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന് ല​ക്ഷം രൂ​പ​യും വി​വാ​ഹ​സ​മ​യ​ത്ത് ന​ല്‍​കി​യി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ലി​സ​ബ​ത്തി​ന് ശ​ബ​ളം കു​റ​വാ​ണെ​ന്നും പ​ത്ത് ല​ക്ഷം രൂ​പ വീ​ട്ടി​ല്‍ നി​ന്നും വാ​ങ്ങി ത​ര​ണ​മെ​ന്നും…

Read More

സാമ്പത്തിക തർക്കം പറഞ്ഞുതീർക്കാൻ പാർട്ടി ഓഫീസിലെത്തി; ചർച്ച നടക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം

കൊ​ല്ലാ​ട്: ഫ​ർ​ണി​ച്ച​ർ പ​ണി​യു​മാ​യു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ർ​ക്കം പാ​ർ​ട്ടി ഓ​ഫീ​സി​ൽ പ​റ​ഞ്ഞു തീ​ർ​ക്കാ​നെ​ത്തി​യ ത​ടി​പ്പ​ണി​ക്കാ​ര​ൻ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്. മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി മ​രോ​ട്ടി​പ​റ​ന്പി​ൽ ഷി​ബി(​മോ​നി​ച്ച​ൻ, 55)നാ​ണു മ​രി​ച്ച​ത്. ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മോ​നി​ച്ച​ൻ കൊ​ല്ലാ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട. ഫോ​റ​സ്റ്റ് ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ ഫ​ർ​ണി​ച്ച​ർ പ​ണി​യു​മാ​യു​ണ്ടാ​യ സാ​ന്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു കൊ​ല്ലാ​ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​രു​വ​രും ഒ​ത്തു തീ​ർ​പ്പി​നെ​ത്തി​യ​ത്. കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​നി​ട​യി​ൽ ക​സേ​ര​യി​ൽ​നി​ന്നും വ​ഴു​തി വീ​ണ മോ​നി​ച്ച​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ആം​ബു​ല​ൻ​സ് വി​ളി​ച്ചുവ​രു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ​യെ​ത്തും മു​ന്പ് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ഐ​ഷ. മ​ക്ക​ൾ: ചി​ന്നു, ചി​പ്പി, അ​ന​ന്ദു.

Read More

സിമന്‍റ് ഉപയോഗിച്ച് വള്ളം ഉണ്ടാക്കാൻ പറ്റുമോ ‍? സുകുമാരൻ ചെയ്തിട്ടുണ്ട്; സു​കു​മാ​ര​ന്‍റെ അ​ടു​ത്ത ല​ക്ഷ്യംകേട്ട് ആരും ഞെട്ടരുത്…

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: പൂ​ര്‍​ണ​മാ​യും സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചു വ​ള്ളം നി​ര്‍​മി​ച്ച സു​കു​മാ​ര​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി ന​ട​ക്കു​ന്ന വ​ഞ്ചി​വീ​ട് നി​ര്‍​മി​ക്കു​ക​യെ​ന്ന​താ​ണ്. ഇ​തി​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ സു​കു​മാ​ര​ന്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. വെ​ള്ള​പ്പൊ​ക്കത്തെ മ​റി​ക​ട​ക്കാ​നാ​ണ് ക​പി​ക്കാ​ട് മാ​ത്തു​ണ്ണി​പ​റ​മ്പി​ല്‍ സു​കു​മാ​ര​ന്‍ വ​ഞ്ചി​വീ​ട് നി​ര്‍​മാ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും സി​മ​ന്‌റ് ഉ​പ​യോ​ഗി​ച്ചു വ​ള്ളം നി​ര്‍​മി​ച്ചു അ​ഞ്ച് വ​ര്‍​ഷ​ത്തി​ലേറെ​യാ​യി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യാ​ണ് ഇ​ദ്ദേഹം. ഇ​ക്കാ​ല​മ​ത്ര​യും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മെ​ല്ലാം സു​കു​മാ​ര​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സി​മന്‍റ് വ​ള്ളം ത​ന്നെ. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​ണ്. 25,00 രൂ​പ വ​ള്ളം നി​ര്‍​മാ​ണ​ത്തി​നാ​യി ചെല​വാ​യി. ചി​ല സു​ഹൃ​ത്തു​ക്ക​ളും വ​ള്ളം നി​ര്‍​മാ​ണ​ത്തി​ന്‍റെ സ​മ​യ​ങ്ങ​ളി​ല്‍ സ​ഹാ​യി​ച്ചി​രു​ന്നു​വെ​ന്നു സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു. ത​ന്‍റെ ര​ണ്ട് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​പ്പോ​ഴും ഇ​ത്ത​ര​ത്തി​ല്‍ വി​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​ന്‍ സു​കു​മാ​ര​ന്‍ ശ്ര​മി​ച്ചു. ക​ല്ലും ക​ട്ട​യും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി, ഇ​രു​മ്പ് നെ​റ്റും സി​മ​ന്‍റും ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടി​ന്റെ ഭി​ത്തി നി​ര്‍​മി​ച്ച​ത്. ഒ​ന്ന​ര ഇ​ഞ്ച് ക​ന​ത്തി​ല്‍ ഭി​ത്തി…

Read More

ആ​രോ​ഗ്യ​ദാ​യ​കം ഈ ​പ​ഴം! ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​ വ്യാപകമാക്കുന്നു, കൃ​ഷി​ഭ​വ​ൻ വ​ഴി തൈ​ക​ൾ ക​ർ​ഷ​ക​രി​ലേ​ക്ക്

കെ എ അ​ബ്ബാ​സ് പൊ​ൻ​കു​ന്നം: മ​നു​ഷ്യ​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന കാ​ല​ത്ത് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ ഡ്രാ​ഗ​ൺ​ ഫ്രൂ​ട്ട് കൃ​ഷി മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​പമാ​ക്കു​ന്നു. ക​ർ​ഷ​ക​ർ താ​ത്പ​ര്യ​ത്തോ​ടെ ചെ​യ്തു തു​ട​ങ്ങി​യ കൃ​ഷി​ക്ക് സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​നാ​ണ് പി​ന്തു​ണ​യു​മാ​യെ​ത്തു​ന്ന​ത്. സ്വ​കാ​ര്യ ന​ഴ്സ​റി​ക​ളി​ൽ നൂ​റു​രൂ​പ വി​ല​യു​ള്ള തൈ ​സ​ബ്സി​ഡി​യോ​ടെ 25 രൂ​പ​യ്ക്കാ​ണ് ക​ർ​ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ലു​തൈ​ക​ളു​ടെ യൂ​ണി​റ്റാ​ണ് 100 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ദാ​യ​കം ഈ ​പ​ഴം വി​റ്റാ​മി​ൻ സി, ​ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ, മ​ഗ്നീ​ഷ്യം എ​ന്നി​വ​യാ​ൽ സ​മൃ​ദ്ധ​മാ​ണ് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട്. ഫൈ​ബ​ർ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ ഡ​യ​ബ​റ്റി​ക് രോ​ഗി​ക​ൾ​ക്കും ക​ഴി​ക്കാ​വു​ന്ന​താ​ണ്. ആ​ന്തോ​സ​യാ​ഹി​ൻ കൂ​ടു​ത​ലാ​യി ഉ​ള്ള​തി​നാ​ൽ ക​ണ്ണി​ന്‍റെ കാ​ഴ്ച വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​ണ്. കൃ​ഷി​രീ​തി ന​ട്ട് ര​ണ്ടാം വ​ർ​ഷം മു​ത​ൽ കാ​യ്ച്ചു തു​ട​ങ്ങും. പ​ഴ​മൊ​ന്നി​ന് 200 ഗ്രാം ​മു​ത​ൽ ഒ​രു കി​ലോ വ​രെ തൂ​ക്ക​മു​ണ്ടാ​കും. താ​ങ്ങു​കാ​ലു​ക​ളാ​യി കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളോ വേ​ലി​ക്ക​ല്ലു​ക​ളോ ഉ​പ​യോ​ഗി​ക്കാം. ശ​രി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ​ഴ​യ ട​യ​ർ പി​ടി​പ്പി​ച്ച് സു​ന്ദ​ര​മാ​ക്കാം. നി​ല​വി​ൽ…

Read More

മീ​​​​ൻ​​​​ പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കു​​​​ടു​​​​ങ്ങിയത് കൂ​​​​റ്റ​​​​ൻ പെരുമ്പാമ്പ്‌! സംഭവമറിഞ്ഞു പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധിയാളുകള്‍

കൊ​​​​ല്ലാ​​​​ട്: മീ​​​​ൻ​​​​പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കൂ​​​​റ്റ​​​​ൻ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി. കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ കൊ​​​​ല്ലാ​​​​ട് മ​​​​ഠ​​​​ത്തി​​​​ൽ ക​​​​ട​​​​വി​​​​നു സ​​​​മീ​​​​പം സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കൂ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മീ​​​​ൻ എ​​​​ടു​​​​ക്കാ​​​​ൻ ചെ​​​​ന്ന​​​​വ​​​​ർ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ട​​​​ത്. ത​​​​ലേ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ ടി.​​​​ആ​​​​ർ. ത​​​​ങ്ക​​​​പ്പ​​​​നാ​​​​ണ് കൂ​​​​ട് ഇ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. കൂ​​​​ട്ടി​​​​ൽ കി​​​​ട​​​​ന്ന മീ​​​​നു​​​​ക​​​​ളെ​​​​യെ​​​​ല്ലാം തി​​​​ന്ന​​​​ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ന്പ്. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞു പെ​​​​രു​​​​ന്പാ​​​​ന്പി​​​​നെ കാ​​​​ണാ​​​​ൻ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളാ​​​​ണ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്. വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ വ​​​​നം​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി പാ​​​​ന്പി​​​​നെ ഏ​​​​റ്റു​​​​വാ​​​​ങ്ങി. മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ൻ​​​​പ് കോ​​​​ടി​​​​മ​​​​ത​​​​യ്ക്കു സ​​​​മീ​​​​പം ഈ​​​​ര​​​​യി​​​ൽ​​​​ക്ക​​​​ട​​​​വ് ബൈ​​​​പാ​​​​സി​​​​ൽ സ​​​​മാ​​​​ന​​​വ​​​​ലി​​​​പ്പ​​​​ത്തി​​​​ലു​​​​ള്ള പെ​​​​രു​​​​ന്പാ​​​​ന്പ് റോ​​​​ഡ് മു​​​​റി​​​​ച്ചു​​​ക​​​​ട​​​​ന്ന് സ​​​​മീ​​​​പ​​​​ത്തെ പാ​​​​ട​​​​ത്തേ​​​​യ്ക്ക് ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു സ​​​​മീ​​​​പ​​​​ത്ത് ത​​​​ന്നെ കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ ച​​​​ത്ത നി​​​​ല​​​​യി​​​​ലു​​​​ള്ള പാ​​​​ന്പി​​​​നെ നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Read More

കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ന​ട​പ്പാ​ത കൈക്കലാക്കി വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഗെ​യ്​റ്റി​നോ​ടു ചേ​ർ​ന്നു​ള്ള ന​ട​പ്പാ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ കൈ​ക്ക​ലാ​ക്കി. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത ക​ച്ച​വ​ട​ക്കാ​ർ കൈ​ക്ക​ലാ​ക്കി​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ വ​ന്നു പോ​കു​ന്ന​വ​ർ റോ​ഡി​ന്‍റെ സൈ​സ് ചേ​ർ​ന്നു പോ​കേ​ണ്ടി വ​രു​ന്നു. തി​ര​ക്കു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് ആ​യ​തി​നാ​ൽ ഏ​തു​സ​മ​യ​വും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ന​ട​പ്പാ​ത​യി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്നും ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത​ല്ലെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി(റോ​ഡ് വി​ഭാ​ഗം)ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണെ​ന്നും ന​ട​പ്പാ​ത​യി​ലെ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​വ​ർ​ക്കാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സു​ര​ക്ഷാ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

പിടിച്ചുപറിക്കൽ സംഭവത്തിൽ അറസ്റ്റിലായത് തട്ടിപ്പ് തൊഴിലാക്കിയവർ! സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്

കോ​ട്ട​യം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി സ്വ​ർ​ണ​മാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ മു​ന്പും ത​ട്ടി​പ്പ് ന​ട​ത്തി​യ​തിന് പി​ടി​യി​ലാ​യ​വ​ർ. വ​ട​വാ​തൂ​ർ ഡം​പിം​ഗ് യാ​ർ​ഡി​നു സ​മീ​പം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജെ​സ്റ്റി​ൻ, മാ​ന്നാ​നം കു​ട്ടി​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന മു​ട്ട​ന്പ​ലം പ​രി​യ​ര​ത്തു​ശേ​രി ഡോ​ണ്‍ മാ​ത്യൂ​സ് എ​ന്നി​വ​രെ​യാ​ണ് ഈ​സ്റ്റ് എ​സ്എ​ച്ച്ഒ റി​ജോ പി. ​ജോ​സ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്പ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഗോ​ഡൗ​ണി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. ഇ​തു​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി​യ ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി​യാ​യ ര​ജി​ഷി​നെ നാ​ലം​ഗ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി​യ​ശേ​ഷം സ്കൂ​ട്ട​ർ, സ്വ​ർ​ണ​മാ​ല, കാ​തി​ലു​ണ്ടാ​യി​രു​ന്നു ക​ടു​ക്ക​ൻ എ​ന്നി​വ ഭീ​ഷണ​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്കൂ​ട്ട​റു​മാ​യി സം​ഘം ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു ര​ജി​ഷ് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട്ട​യം ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ്കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

പതിനഞ്ചു വ​യ​സു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച യു​വാ​വ് പിടിയിൽ;  മകളുടെ നഗന്ധ ചിത്രങ്ങൾ പിതാവിനെ അയച്ച് കൊടുത്തതിന്  പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ചി​ങ്ങ​വ​നം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട 15 വ​യ​സു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ലം ചെ​റു​ക​ര അ​ന​ന്ദു സി. ​മ​ധു(23)​വി​നെ​യാ​ണ് ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണു പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ർ​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ വി​ല​ക്കു​ക​യും അ​ന​ന്ദു​വി​നെ താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഇ​യാ​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​യും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കു​ട്ടി​യു​ടെ പി​താ​വ് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

Read More