കടുത്തുരുത്തി: മോഷണം, പ്രണയ ക്വട്ടേഷൻ, കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം, സ്്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തിയുള്ള ഒളിഞ്ഞുനോട്ടം, കുളിമുറികളിൽ കാമറ സ്ഥാപിക്കൽ, കഞ്ചാവ് കൈമാറ്റം, ഓണ്‍ലൈൻ കളിയിൽ തോറ്റത് കളിയാക്കിയതിന് വീട് കയറി ആക്രമണം എന്നിങ്ങനെ ഒരിടവേളയ്ക്കുശേഷം കുറ്റകൃത്യങ്ങളുടെ ഹബ്ബായി കടുത്തുരുത്തി മാറുന്നു. ആശങ്കയിൽ പൊതുജനം. ജനങ്ങളുടെ ഭയപ്പാടിന് അറുതി വരുത്തേണ്ട പോലീസാകട്ടെ സംഭവശേഷം അന്വേഷണത്തിനു പിന്നാലെ പോകുന്നതല്ലാതെ പ്രതികളെ പിടികൂടുന്നതിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തം. പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയായി നാട്ടുകാർ വിമർശിക്കുന്പോഴും സുപ്രധാനമായ പല കേസുകളിലും വഴിത്തിരിവുണ്ടാക്കാനും പ്രതികളെ പിടികൂടാനും ചില സന്ദർഭങ്ങളിൽ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല. കേസുകളുടെ വിശദാംശങ്ങളിലേക്ക് നോക്കാം… സമീപത്തെ വീട്ടിലേക്കു പാലു വാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുവാൻ ശ്രമം നടന്നത് വ്യാഴാഴ്ച വൈകൂന്നേരം 3.30നാണ്. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ എസ്വിഡി…
Read MoreCategory: Kottayam
മാലാഖമാർ എന്ന് വിളിച്ചവർ ശമ്പളവും പ്രശംസാ പത്രവും നൽകാതെ പിരിച്ചുവിട്ടു; കോവിഡ് ബ്രിഗേഡുകൾ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു
കോട്ടയം: യാതൊരു മുന്നറിയിപ്പും നൽകാതെ കോവിഡ് ബ്രിഗേഡുകളെ പിരിച്ചുവിട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കോവിഡ് ബ്രിഗേഡ്സ് എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കോട്ടയത്ത് പ്രവർത്തകർ കണ്ണുകെട്ടി മൗനമായി പ്രതിഷേധിച്ചു. കോട്ടയം തിരുനക്കര മൈതാനം, കൊച്ചി മറൈൻ ഡ്രൈവ്, കോഴിക്കോട് മാനാംചിറ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായിരുന്നു സംസ്ഥാനതലത്തിൽ സമരപരിപാടി. കോവിഡ് ബ്രിഗേഡ് പാക്കേജുകളിൽ ഉൾപ്പെട്ടതും അല്ലാത്തതുമായവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി തന്നു തീർപ്പാക്കണമെന്നാവശ്യപ്പെട്ടും അപ്രതീക്ഷിതമായി മുന്നറിയിപ്പില്ലാതെ ജോലിയിൽനിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. തികഞ്ഞ സേവന മനോഭാവത്തോടെ, തുച്ഛമായ ശന്പളത്തിൽ 24 മണിക്കൂറും ആവശ്യത്തിനു വിശ്രമമില്ലാതെ കഴിഞ്ഞ രണ്ടു വർഷമടുത്ത് ജോലി ചെയ്ത ബ്രിഗേഡുകളെ മാലാഖമാർക്ക് സമമായി കണ്ടു കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ സംയുക്തമായി വിവിധങ്ങളായ ആനുകൂല്യങ്ങളും നൽകിയിരുന്നതാണ്. എന്നാൽ അംഗീകാരങ്ങളോ പ്രശംസാപത്രങ്ങളോ ഇല്ലാതെ ഒരു മുന്നറിയിപ്പ് നോട്ടീസോ അവസാന മാസങ്ങളിലെ കൂലിയോ പോലുമില്ലാതെയാണ് ബ്രിഗേഡ്സുകളെ പിരിച്ചു വിട്ടതെന്ന് കോവിഡ് ബ്രിഗേഡ്സ് എംപ്ലോയീസ്…
Read Moreനീലൂരിന്റെ ആഹാ, ഇനി തിയറ്ററിൽ ആഹാ..! ആവേശവുമായി ആഹാ ഇന്നു തിയറ്ററിലെത്തുന്പോൾ പാലാ നീലൂരിൽ ആഘോഷം കൊടിയേറുന്നു
കോട്ടയം: വടംവലിയുടെ ആവേശവുമായി ആഹാ ഇന്നു തിയറ്ററിലെത്തുന്പോൾ പാലാ നീലൂരിൽ ആഘോഷം കൊടിയേറുകയാണ്. ഒരു കാലത്ത് കേരളമൊട്ടാകെ അലയടിച്ച വടംവലി ടീം ’ആഹാ നീലൂരി’ന്റെ ഇന്നലകളിലൂടെയാണ് സിനിമയുടെ യാത്ര. കേരളമെന്പാടും മുംബൈ, ഡൽഹി തുടങ്ങിയിടങ്ങളിലും രാജ്യാതിർത്തി കടന്ന് കുവൈറ്റിലും പോയി മത്സരിച്ചു കപ്പ് നേടിയതിന്റെ ചരിത്രമുണ്ട് ആഹാ നീലൂരിന്. ഇന്നു വടംവലി മത്സരങ്ങൾ കാഴ്ചയിൽനിന്നു അകന്നു നിൽക്കുന്പോൾ മത്സരത്തിന്റെ വീറും വാശിയും വീണ്ടും ജനഹൃദയങ്ങളിലേക്കെത്തിക്കാൻ സിനിമ കാരണമാകുമെന്ന പ്രതീക്ഷയിലാണ് ആഹാ നീലൂരിന്റെ വിവിധ കാലങ്ങളിലെ അംഗങ്ങളും ആരാധകരും. ഒരു കാലത്ത് 74 ടൂർണമെന്റിൽ 73ലും അജയ്യരായ ടീമിന്റെ മുൻ അമരക്കാരനായിരുന്ന റോയി നീലൂർ തന്റെ ഇന്നലകളിലേക്കുള്ള തിരിച്ചു പോക്കായാണു സിനിമയെ കാണുന്നത്. തന്റെ ഏഴാം വയസിൽ മുതിർന്ന സഹോദരൻ ജോയി മാത്യുവിന്റെ ടീം നാടൻ പന്തുകളിയിൽ പരാജയപ്പെട്ടപ്പോഴുളള വെല്ലുവിളിയിൽനിന്നുമാണു വടംവലി ടീമിന്റെ പിറവിയെന്നു റോയി പറയുന്നു. ടാപ്പിംഗ്…
Read Moreജോസഫ് അവരെ തിരിച്ചറിഞ്ഞു! കിടങ്ങൂരിലെ സിനിമ സ്റ്റെലിൽ പണം തട്ടൽ; പ്രതികളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
കിടങ്ങൂർ: സിനിമ സ്റ്റെലിൽ സ്കൂട്ടർ തടഞ്ഞു നിർത്തി റിട്ടയേർഡ് അധ്യാപകന്റെ 2,45,000 രൂപ തട്ടിയെടുത്ത പ്രതികളെ കിടങ്ങൂർ പോലീസ് പിടികൂടാൻ സഹായകരമായത് സിസിടിവി ദൃശ്യങ്ങൾ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്.തുടർന്നു പ്രതികളുടെ ചിത്രം ജോസഫിനെ കാണിക്കുകയും പ്രതികളെ തിരിച്ചറിയും ചെയ്യുകയായിരുന്നു. പാദുവാ പ്രദേശവാസികളായ ശ്രീജിത്ത് ബെന്നി, സ്വരജിത്ത് എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.30നു പാദുവ ശൗര്യാംകുഴിയിൽ ജോസഫി(72)ന്റെ പണമാണു കിടങ്ങൂർ – പാദുവ റോഡിൽ കിടങ്ങൂർ എൻജിനിയറിംഗ് കോളജിനുസമീപം ചൂരക്കാട്ട് പടിയിൽവച്ചു ഇവർ തട്ടിയെടുത്തത്. ഭാര്യയുടെ ചികിത്സയ്ക്കായി കിടങ്ങൂർ എസ്ബിഐ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്നുമെടുത്ത പണം ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. ജോസഫ് സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ യുവാക്കൾ വഴി ചോദിക്കാനെന്ന പേരിൽ വാഹനം തടഞ്ഞു. വാഹനം…
Read Moreആളൊഴിഞ്ഞ വീടുകൾ പകൽ കണ്ടുവയ്ക്കും, രാത്രിയിൽ മോഷണം! മാമ്മൂട്ടിൽ പ്രവാസിയുടെ വീട്ടിലെ മോഷണം; ജയിലിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിൽ
ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടിൽ എട്ടുമാസംമുന്പ് മോഷണം നടത്തിയ കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലൻഡിൽ ജോലി ചെയ്ത് കുടുംബസമേതം അവിടെ താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ വിദേശ നിർമിതവും വിലപ്പിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലരലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശപ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള…
Read Moreകാറ് ഓടിച്ചിരുന്നത് യുവാവ്, കാറിലുണ്ടായിരുന്നത് പ്രായമുള്ളയാളും! പാലുവാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കടുത്തുരുത്തിയില്‍
കടുത്തുരുത്തി: പാലുവാങ്ങാൻ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ – എസ്വിഡി റോഡിലാണ് സംഭവം. കടുത്തുരുത്തി കലങ്ങോട്ടിൽ മണിക്കുട്ടന്റെ ഒന്‍പതും, പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊട്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ ബഹളം കേട്ടു പാലു നൽകുന്ന നെയ്യത്തുംപറന്പിൽ സെബാസ്റ്റ്യൻ വീടിനു പുറത്തിറങ്ങി വന്നപ്പോഴേക്കും കാറിലെത്തിയവർ രക്ഷപ്പെട്ടു. തുടർന്ന് കടുത്തുരുത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ എത്തി പരാതി നൽകാനാണ് പോലീസ് പറഞ്ഞതെന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. കടുത്തുരുത്തി എസ്എൻഡിപി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ സിസിടിവി കാമറ നാട്ടുകാർ പരിശോധിച്ചു. സിൽവർ കളറിലുള്ള ഫോർഡ് കാറിൽ എത്തിയവരാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവ് ഓടിച്ചിരുന്ന കാറിലുണ്ടായിരുന്ന പ്രായമുള്ള ആളാണ് തങ്ങളെ കാറിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട…
Read Moreഒരു കുഴി മൂടിയപ്പോൾ മറുവശത്ത് വാരിക്കുഴി..! നാഗമ്പടത്തേക്കാണോ പോകുന്നത് ? എങ്കില്‍ ഒന്നു സൂക്ഷിക്കണേ…
കോട്ടയം: ഒരിടത്തെ കുഴി മൂടിയപ്പോൾ മറുവശത്ത് വാരിക്കുഴി. എംസി റോഡിൽ നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിലാണ് വാഹനങ്ങൾക്ക് അപകടകെണിയൊരുക്കി കുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടു വശങ്ങളിലുമായി ചെറുതും വലുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിക്കുന്നത്. മഴ പെയ്തു വെള്ളം നിറഞ്ഞു മെറ്റൽ ഇളകിയും കുഴി ഓരോ ദിവസവും വലുതായി ഇപ്പോൾ വലിയ അപകടക്കുഴിയായിരിക്കുകയാണ്. ബേക്കർ ജംഗ്ഷനിൽനിന്നും റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നും വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്. രാത്രികാലത്തും അപകടം നിത്യസംഭവമാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. മീനച്ചിലാറിനു കുറുകെയുള്ള നാഗന്പടം പാലത്തിനു സമീപമുള്ള കുഴികൾ ഒരു മാസം മുന്‍പാണ് ടാറിംഗ് നടത്തി അടച്ചത്. അന്ന് മേൽപാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഭാഗത്തും ചെറിയ രീതിയിൽ ടാറിംഗ് നടത്തിയെങ്കിലും കുഴികൾ മൂടിയിരുന്നില്ല. ഇപ്പോൾ ഇവിടെ വലിയ കുഴികളാണുള്ളത്. കുഴി കാരണം ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. ഒന്നരയാഴ്ച മുന്‍പ് നീലിമംഗലം പാലത്തിലെ…
Read Moreസ്വന്തം നാട്ടിൽ ഒരു പൊതുസ്ഥാപനം അതായിരുന്നു പെണ്ണമ്മ കണ്ട സ്വപ്നം! വർഷം 25 കഴിഞ്ഞു; ; ഇനിയും തുറക്കാതെ ഷോപ്പിംഗ് കോംപ്ലക്സ്
ചെറുതോണി: കാൽ നൂറ്റാണ്ട് മുൻപ് കഞ്ഞിക്കുഴി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിനായി നിർമിച്ച കെട്ടിടം ഇന്നും തുറക്കാതെ കാടുകയറി നശിക്കുന്നു. പട്ടികജാതി വിഭാഗത്തിനനുവദിച്ച ഫണ്ടുപയോഗിച്ച് 25 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീഴാറായ നിലയിലുള്ളത്. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡായ ഇടുക്കി അടിമാലി റോഡിൽ അട്ടിക്കളത്താണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. പട്ടികജാതിക്കാർക്ക് സ്വയംതൊഴിൽ തുടങ്ങാനായി പഞ്ചായത്ത് നിർമിച്ചതാണ് കെട്ടിടം. സ്വന്തം നാട്ടിൽ ഒരു പൊതുസ്ഥാപനം വന്നുകാണാനാഗ്രഹിച്ച് ചെറുതലക്കൽ പെണ്ണമ്മയെന്ന വയോധിക സൗജന്യമായി നൽകിയ ഒന്നര സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആഗ്രഹം സഫലീകരിക്കാതെ വർഷങ്ങൾക്കുമുൻപ് അവർ മരിച്ചു. പഞ്ചായത്ത് എല്ലാവർഷവും കെട്ടിടം ലേലത്തിനു ടെൻഡർ ക്ഷണിക്കാറുണ്ടെങ്കിലും ആരും ലേലം കൊള്ളാൻ വരാറില്ല. ഇപ്പോൾ കാലപ്പഴക്കം മൂലം കെട്ടിടം തകർന്നുവീഴാറായിരിക്കുകയാണ്. ഷട്ടറുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയിലും.
Read Moreവീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് മദ്യപിച്ചെത്തിയ ഷിന്‍സ്..! വീട്ടമ്മയെ ഉപദ്രവിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
മുട്ടം: വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരിങ്കുന്നം തട്ടാരത്തട്ടക്കുന്നേൽ ഷിൻസ് അഗസ്റ്റിനെയാണ് (38) എറണാകുളത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ അയൽക്കാരിയായിരുന്ന വീട്ടമ്മയാണ് ഉപദ്രവത്തിനിരയായത്. ഇവർ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് മദ്യപിച്ചെത്തിയ പ്രതി ഇവരുടെ വായ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വീട്ടമ്മ മുട്ടം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തതിനെത്തുടർന്നാണ് പ്രതി ഒളിവിൽ പോയത്. മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് പല സ്ഥലങ്ങളിൽ മാറി മാറി കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. മുട്ടം സിഐ വി. ശിവകുമാറിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രിൻസിപ്പൽ എസ്ഐ ബൈജു പി. ബാബു, മുട്ടം എസ് ഐമാരായ പി.എസ്.സുബൈർ, അബ്ദുൽ ഖാദർ, എസ്സിപിഒ ഉണ്ണികൃഷ്ണൻ, സിപിഒ…
Read Moreഅടുക്കള ബജറ്റ് താളംതെറ്റിച്ച് പാചകവാതക വില; ഹോട്ടൽ ബിസിനസിന്റെ നടുവൊടിച്ച് വിലക്കയറ്റം
കടുത്തുരുത്തി: അടിക്കടിയുള്ള പാചകവാതക വിലവര്‍ധന ഹോട്ടല്‍ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. അടുക്കള ബജറ്റ് താളം തെറ്റിച്ച പാചകവാതക വിലവര്‍ധനയാണ് ഇപ്പോള്‍ ഹോട്ടല്‍ വിഭവങ്ങളെയും പിടികൂടിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതോടെ എല്ലാ സാധനങ്ങള്‍ക്കും കുത്തനെ വിലകൂടി. 600 രൂപയോളം കൂടിഎല്ലാ വസ്തുക്കളുടെയും വില കൂടിയ സാഹചര്യത്തിലാണ് പാചകവാതകത്തിനും വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. വാണിജ്യ സിലിന്‍ഡറിന് ഈ വര്‍ഷം മാത്രം അറുന്നൂറോളം രൂപയാണു കൂടിയത്. പാചകവാതകത്തിന് വില കുറയ്ക്കാന്‍ തയാറാകാത്ത പക്ഷം വിഭവങ്ങളുടെ വില കൂട്ടാതെ നിര്‍വാഹമില്ലെന്ന മുന്നറിയിപ്പാണു ഹോട്ടല്‍ വ്യാപാരികള്‍ നല്‍കുന്നത്. ഏറ്റവും ഒടുവില്‍ 268 രൂപ വര്‍ധിച്ചപ്പോള്‍ 19 കിലോഗ്രാം തൂക്കമുള്ള സിലിന്‍ഡര്‍ വാങ്ങണമെങ്കില്‍ 1,994 രൂപ കൈയില്‍ കരുതണം. പാചകവാതകത്തിന് മാത്രമാണ് ഈ തുക. വില കൂട്ടേണ്ടി വരുംഇറച്ചി, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയും കൂടി കണക്കാക്കിയാല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടു പോവുക പ്രയാസമാണ്. സാധനങ്ങളുടെ വില…
Read More