ചങ്ങനാശേരി: പ്രവാസി മലയാളിയുടെ മാമ്മൂട്ടിലുള്ള അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ കോട്ടയം സബ് ജയിലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി ശരത് ശശി(33), കായംകുളം പുല്ലുകുളങ്ങര സുധീഷ്(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സർലാന്റിൽ ജോലി ചെയ്ത് കുടുംബസമേതം അവിടെ താമസിക്കുന്ന മാമ്മൂട് പാറുകണ്ണിൽ ജോസഫ് ദേവസ്യയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിനകത്തെ വിദേശ നിർമിതവും വിലപിടിപ്പുള്ളതുമായ പൈപ്പ് ഫിറ്റിംഗ്സ്, ഉരുളി, നിലവിളക്ക്, വിലകൂടിയ പാത്രങ്ങൾ എന്നിവ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷണം നടത്തിയതായാണ് പ്രതികളുടെ പേരിലുള്ള കേസ് എന്ന് പോലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ നിർദേശ പ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ എ.അജീബ്, എസ് ഐ അഖിൽദേവ്, എഎസ്ഐ ഷിബു, സ്ക്വാഡ് അംഗങ്ങളായ തോമസ് സ്റ്റാൻലി, സന്തോഷ് എന്നിവരുടെ…
Read MoreCategory: Kottayam
ആ’ശങ്ക’യ്ക്ക് വേണ്ടത്ര സൗകര്യങ്ങളില്ല; ഉള്ളത് വൃത്തി ഹീനം; കോട്ടയത്ത് എത്തുന്നവർ വലയുന്നു
കോട്ടയം: പൊതുശൗചാലയങ്ങളുടെ കുറവ് കോട്ടയം നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കുന്നു. നഗരത്തിൽ ജോലിക്കെത്തുന്നവരെയും ദൈനംദിന ആവശ്യങ്ങൾക്കായി നഗരത്തിൽ വന്നുപോകുന്നവരെയും ശൗചാലയങ്ങളുടെ കുറവ് കാര്യമായി ബാധിക്കുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കാണ് ബുദ്ധിമുട്ട് ഏറെയും.തിരുനക്കര ബസ് സ്റ്റാഡിൽ സാമൂഹിക സംഘടനയുടെ നേതൃത്വത്തിൽ മൂത്രപ്പുര ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും പണം കൊടുത്താൽ മാത്രമേ ഉപയോഗിക്കാനാവൂ. ഇതേ ബസ് സ്റ്റാഡിലെ കോണിൽ പുരുഷന്മാർക്കുള്ള മൂത്രപ്പുരയുണ്ടെങ്കിലും വൃത്തി ഹീനമാണ്. ഒരു സമയം ഒരാൾക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് പലപ്പോഴും ആളുകൾക്ക് കാത്തുനിൽക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. മുനിസിപ്പാലിറ്റിയുടെ വനിതകൾക്കായുള്ള കംഫർട്ട് സ്റ്റേഷൻ തിരുനക്കര മൈതാനത്തിന്റെ പുറകിൽ റോഡിനോടു ചേർന്ന് നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. കോവിഡ് കാലത്ത് അടച്ചു പൂട്ടിയത് ഇപ്പോഴും തുറന്നു പ്രവർത്തിപ്പിക്കാൻ അധികാരികൾ തയാറായിട്ടില്ല.കെഎസ്ആർടിസി ബസ് സ്റ്റാഡിനുള്ളിൽ പ്രവർത്തിക്കുന്ന പണം കൊടുത്ത് ഉപയോഗിക്കുന്ന പൊതു ശൗചാലയവും വൃത്തി ഹീനമാണ്. യാത്രക്കാർ മറ്റു മാർഗം ഇല്ലാത്തതിനാൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.സംസ്ഥാനത്തിന്റെ…
Read Moreസിസി ടിവി ദൃശ്യങ്ങളിൽ കണ്ടത് ചില സംശയത്തിനിടയാക്കി..! ജിജോയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈക്കം: കുമരകത്തെ ബാറിനു പിന്നിലെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈക്കം വെച്ചൂർ അച്ചിനകം വാടപ്പുറത്ത് ആന്റണിയുടെ മകൻ ജിജോയുടെ (27) മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴിനു രാത്രി എട്ടോടെ സുഹൃത്ത് സുജിത്തിനൊപ്പം കുമരകത്തെ എടിഎം കൗണ്ടറിൽനിന്നു പണമെടുക്കാനെത്തിയ ജിജോ എടിഎമ്മിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കൈകൊണ്ടടിച്ചിരുന്നു. വാഹനത്തിനുള്ളിൽ പോലീസാണെന്നു കണ്ടു ഭയന്ന ജിജോ സമീപത്തെ ബാറിലേക്കും സുഹൃത്ത് സമീപത്തെ റോഡിലേക്കും മറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമരകം പോലീസ് ടോർച്ചടിച്ച് നിരീക്ഷണം നടത്തി. രാത്രി 9.15 ന് ജിജോയുടെ പിതാവ് ആന്റണിയെ ഫോണിൽ വിളിച്ച കുമരകം പോലീസ് എസ്പിയുടെ വാഹനത്തിൽ ജിജോ കൈ കൊണ്ടടിച്ചെന്നും രാവിലെ മകനുമായി എത്തണമെന്നും അറിയിച്ചു. രാത്രി 10.30ന് ബാറിന്റെ മതിലിനു പുറത്തെ കനാലിൽ ജിജോയുടെ മൃതദേഹം കണ്ടെത്തിയിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രേഖകളിൽ അജ്ഞാത…
Read Moreഅവള് പോലീസിനോട് എല്ലാം പറഞ്ഞു! മൊബൈൽഫോൺ വഴി നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് അവന് എല്ലാം കവര്‍ന്നു; ഒടുവില്‍…
കുറവിലങ്ങാട്: പ്രണയം നടിച്ച് പതിനാറുകാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. തിടനാട് കൂട്ടപ്പുന്നയിൽ വിഷ്ണു (22)വാണ് അറസ്റ്റിലായത്. മൊബൈൽഫോൺ വഴി നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ എടുപ്പിച്ച് അയച്ചുവാങ്ങിയശേഷം അതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തോളമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. രണ്ടുദിവസം മുന്‍പ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി വിശദമായി അന്വേഷിച്ചപ്പോഴാണു പീഡനവിവരം പുറത്താകുന്നത്. തിടനാട്ടുള്ള വീട്ടിൽനിന്നാണു പ്രതിയെ അറസ്റ്റു ചെയ്തത്. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ തോമസുകുട്ടി ജോർജ്, എഎസ്ഐമാരായ സിനോയിമോൻ, ബി.പി. വിനോദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.സി. അരുൺ, എം.കെ. സിജു, വി.എസ്. ഷുക്കൂർ എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreസംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ മുംബൈയിലേക്കു വണ്ടികയറി..! ‘കുറുപ്പി’ന്റെ അണിയറയിൽ തിളങ്ങി ഉപ്പുതറയിലെ സഹോദരങ്ങൾ
ഉപ്പുതറ: കുറുപ്പെന്ന സിനിമയിലൂടെ ഉപ്പുതറയിലെ സഹോദരങ്ങളും വൈറാലാകുകയാണ്. ഉപ്പുതറ വാലുമ്മേൽ ടോമിയുടെ ഇളയ മകൻ അലൻ ടോമാണ് സിനിമയിൽ പാട്ടിന്റെ രചന നിർവഹിച്ചത്. ജ്യേഷ്ഠൻ ലിയോ ടോമാണ് പാട്ട് ചിട്ടപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയിൽ മാസങ്ങളോളം അടഞ്ഞുകിടന്ന തീയറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ മലയാള സിനിമയാണ് കുറുപ്പ്. ഈ സിനിമയിലെ ഒരു പാട്ടാണ് അലനെയും ലിയോയെയും ശ്രദ്ധേയരാക്കിയത്. ബിരുദ പഠനം പൂർത്തിയാക്കിയശേഷം സംഗീത സംവിധായകനാകണമന്ന മോഹവുമായി ലിയോ മുംബൈയിലേക്കു വണ്ടികയറി. അവിടെ 10 വർഷത്തോളം പരസ്യ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. തിരികെ എറണാകുളത്ത് എത്തിയപ്പോൾ ബിരുദ പഠനം പൂർത്തിയാക്കിയ അനുജനെയും ഒപ്പം കൂട്ടി. പരസ്യ ചിത്രങ്ങളിലും സീ കേരളം ചാനൽ പരിപാടികളിലും സജീവമായിരിക്കുന്പോഴാണ് ദുൽഖർ സൽമാൻ നായകനായ ദുൽഖറിന്റെ കന്പിനി നിർമിച്ച് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിലെ ഒരു പാട്ട് എഴുതാനും ചിട്ടപ്പെടുത്താനും അവസരം ലഭിച്ചത്. പാട്ട്…
Read Moreപാട്ടിയമ്മയ്ക്ക് പ്രായം 105; പിൻതലമുറക്കാർ 120 പേർ! പ്രായത്തെ വെല്ലുന്ന കരുത്തിന്റെ കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
ചെറുതോണി: തേവി രാമൻ എന്ന ആദിവാസി മുത്തശ്ശി നൂറ്റിയഞ്ചാം വയസിലും പ്രായത്തെ വെല്ലുന്ന കരുത്തുമായി ഇപ്പോഴും പ്രവർത്തനനിരതയാണ്. പാട്ടിയമ്മ എന്നു നാട്ടുകാർ വിളിക്കുന്ന ഇവർ കരിന്പൻ മണിപ്പാറ കാനത്തിലാണു താമസം. അഞ്ചു തലമുറയെ കാണാൻ ഭാഗ്യംലഭിച്ച ഈ മുത്തശ്ശിക്ക് മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി 120 പേർ പിൻമുറക്കാരായുണ്ട്. വനത്തിൽ ജനിച്ച് കാട്ടുകിഴങ്ങും തേനും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കഴിച്ച് കാട്ടിൽ വളർന്ന ഈ വനമുത്തശ്ശിക്ക് പ്രായത്തെ വെല്ലുന്ന കരുത്തു നൽകുന്നതും മായമില്ലാത്ത ഇവരുടെ ഭക്ഷണ സാധനങ്ങളാണെന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. മന്നാൻ സമുദായത്തിൽ ജനിച്ച ഇവർക്ക് കാടിന്റെയും കാട്ടുമക്കളുടെയും ഭാഷയാണു വശം. കോവിൽമല രാജാവാണ് ഇവരുടെ ഗോത്ര തലവൻ. 25 വർഷം മുൻപ് ഭർത്താവ് രാമൻ മരിച്ചു. ഏഴു മക്കളാണിവർക്ക്. അഞ്ചു പെണ്ണും രണ്ടാണും. ഇതിൽ ഒരു മകനും മരിച്ചു. മറ്റൊരു മകൻ മാങ്കുളം താളുംകണ്ടത്ത്…
Read Moreബാങ്കിന് മുന്നിൽവെച്ച് പണം എണ്ണുന്നത് അവർ കണ്ടിരിക്കും; കിടങ്ങൂരിൽ സ്കൂട്ടർ തടഞ്ഞു നിർത്തി പണം മോഷ്ടിച്ചത് സിനിമാസ്റ്റൈലിൽ
കിടങ്ങൂർ: സിനിമാ സ്റ്റെലിൽ സ്കൂട്ടർ തടഞ്ഞു നിർത്തി റിട്ട. അധ്യാപകന്റെ 2,35,000രൂപ തട്ടിയെടുത്ത സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പാദുവ ശൗര്യാംകുഴിയിൽ ജോസഫിന്റെ (72) പണമാണ് കിടങ്ങൂർ പാദുവ റോഡിൽ കിടങ്ങൂർ എന്‍ജിനിയറിംഗ് കോളജിന് സമീപം ചൂരക്കാട്ട് പടിയിൽ വച്ചു തട്ടിയെടുത്തത്. ഭാര്യയുടെ ചികിത്സയ്ക്കായി കിടങ്ങൂർ എസ്ബിഐ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത് ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിൽ ആണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടു യുവാക്കൾ വഴി ചോദിക്കാനെന്ന തരത്തിൽ സ്കൂട്ടർ കൈ കാണിച്ചു നിർത്തി. വാഹനം നിർത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോൽ തട്ടിയെടുത്ത് സീറ്റിന്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത ശേഷം അധ്യാപകനെ തള്ളിയിട്ട ശേഷം ഇരുവരും സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ കാവിമുണ്ടും ഷർട്ടും മറ്റൊരാൾ പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്.ജോസഫ് പണമെടുത്തശേഷം സഹകരണ ബാങ്കിന്റെ…
Read Moreചേട്ടൻ അനുജനെ അടിച്ചുകൊന്ന സംഭവം! കാരണം കേട്ട് ഞെട്ടരുത്; കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം…
കോട്ടയം: കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചു കൊന്നതിനു പിന്നിലും കഞ്ചാവിനെ ചൊല്ലിയുള്ള തർക്കം. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ കൊച്ചുമോന്റെ മകൻ കെ.കെ സനൽ (27) ആണ് മരിച്ചത്. സനലിന്റെ സഹോദരൻ അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. പിതാവ് വീട്ടിലേക്കു വരാറില്ല. ഇവരുടെ വീട്ടിലേക്ക് സമീപവാസികളും എത്താറില്ല. ഉറക്കത്തിലായിരുന്ന സനലിനെ വിളിച്ചുണർത്തി അഖിൽ കഞ്ചാവ് ആവശ്യപ്പെട്ടു. പല തവണയായി കഞ്ചാവ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു അഖിൽ സനലിനെ മർദിക്കുകയായിരുന്നു. തുടർന്നു പട്ടികയ്ക്കു സനലിനെ മർദിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. സനൽ മുറ്റത്ത് വീണതോടെ അഖിൽ വീടിനുള്ളിൽ കയറി കതകടച്ചു. പിറ്റേന്ന് രാവിലെ അഖിൽ പുറത്തിറങ്ങിയപ്പോഴും സനൽ മുറ്റത്ത് തന്നെ കിടക്കുകയായിരുന്നു. ഉടൻ തന്നെ സനലിനെ വലിച്ചു തിണ്ണയിൽ കയറ്റിയശേഷം പോക്കറ്റിലുണ്ടായിരുന്ന 400 രൂപയുമായി…
Read Moreകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം! ആണി തറച്ച പാദുകവുമായി നൃത്തംചെയ്തു പ്രതിഷേധിച്ച യുവാവ് ലോകറിക്കാർഡിൽ
മൂന്നാർ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച്് ആണി തറച്ച പാദുകവുമായി അരമണിക്കൂർ നൃത്തം ചെയ്ത യുവാവിന് ലോക റിക്കാർഡ്. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശികളായ അന്തോണി – വിമല ദന്പതികളുടെ മകൻ അശ്വിനാണ് ലോക റിക്കാർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫീനിക്സ് ലോക റിക്കാർഡ് പുസ്തകത്തിലാണ് അശ്വിൻ ഇടം നേടിയത്. കോയന്പത്തൂർ ഗ്രാമിയ പുതൽവൻ അക്കാഡമിയിലാണ് അശ്വിൻ തമിഴ് കലകൾ അഭ്യസിക്കുന്നത്. തമിഴ് ഗ്രാമീണ കലകൾക്ക് ഏറെ ആസ്വാദകരുള്ള കേരളത്തിലും തന്റെ സന്ദേശം കലകളിലൂടെ ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം. തമിഴ് ഗ്രാമീണ കലകൾക്ക് പരിശീലനം നൽകുന്ന ഒരു അക്കാഡമി മൂന്നാറിൽ തുടങ്ങാനും പരിപാടിയുണ്ട്.
Read Moreയുവതി കിണറ്റില്‍ മരിച്ച നിലയില്‍! ദൃശ്യയുടെ സോഷ്യല്‍മീഡിയ ഉപയോഗം ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി സൂചന
പാലാ: തോടനാലില്‍ യുവതിയെ വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാംതൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ (26) യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏലപ്പാറ ചിന്നാര്‍ സ്വദേശിനിയായ ദൃശ്യയെ തോടനാലിലേക്കാണു വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. ഉറങ്ങാന്‍ കിടന്നശേഷം പുലര്‍ച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു. രാവിലെ നടത്തിയ അന്വേഷണത്തിൽ വീടിന് 200 മീറ്റര്‍ അകലെ അയല്‍വാസിയായ പുലിക്കാട്ടില്‍ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. കിണറിന് സമീപത്തുനിന്നു ടോര്‍ച്ചും കണ്ടെത്തി. പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തഹസില്‍ദാര്‍ എസ്. ശ്രീജിത്തും സ്ഥലത്തെത്തി മേല്‍നോട്ടം വഹിച്ചു. ദൃശ്യയുടെ സോഷ്യല്‍മീഡിയ ഉപയോഗം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായി പറയുന്നു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേക്കുപോയ ദൃശ്യയോട് വീട്ടില്‍ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്ക്കൊപ്പം വീട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു…
Read More